എ​ന്താ​വും ഫ്ളി​പ്കാ​ർ​ട്ടി​ൽ ചൊവ്വാഴ്ച ?
എ​ന്താ​വും ഫ്ളി​പ്കാ​ർ​ട്ടി​ൽ  ചൊവ്വാഴ്ച ?
Tuesday, April 17, 2018 2:29 PM IST
ഓ​ണ്‍​ലൈ​ൻ ഷോ​പ്പിം​ഗ് സൈ​റ്റാ​യ ഫ്ളി​പ്കാ​ർ​ട്ടി​ൽ ചൊവ്വാഴ്ച വ​ലി​യ​തെ​ന്തോ ന​ട​ക്കും. സം​ഭ​വം വേ​റൊ​ന്നു​മ​ല്ല, ഒ​രു പു​തി​യ മൊ​ബൈ​ൽ ഫോ​ണി​ന്‍റെ അ​വ​ത​ര​ണ​മാ​ണ്. ഞാ​യ​റാ​ഴ്ച​യാ​ണ് ര​ണ്ടു പു​തി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ഇ​ന്നു ന​ട​ക്കു​മെ​ന്നു​കാ​ണി​ച്ച് ടീ​സ​ർ എ​ത്തി​യ​ത്. ഒ​രു ടെ​ക് ഭീ​മ​നു​മാ​യി കൈ​കോ​ർ​ത്ത് വ​ലി​യൊ​രു സം​ഭ​വം ന​ട​ക്കാ​ൻ​പോ​കു​ന്നു എ​ന്നാ​യി​രു​ന്നു ടീ​സ​ർ. ഏ​താ​ണ് ക​ന്പ​നി​യെ​ന്നൊ​ന്നും ഫ്ളി​പ്കാ​ർ​ട്ട് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. അ​ഭ്യൂ​ഹ​ങ്ങ​ള​നു​സ​രി​ച്ച് ഹ്വാ​വേ​യു​മാ​യി ചേ​ർ​ന്ന് പി20 ​സീ​രീ​സ് ഫോ​ണു​ക​ളു​ടെ പ്ര​ഖ്യാ​പ​ന​മാ​വും ഇ​ന്നു ന​ട​ക്കു​ക എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. അ​ത​ല്ലെ​ങ്കി​ൽ ലെ​നോ​വോ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മോ​ട്ട​റോ​ള മോ​ട്ടോ ജി6 ​സീ​രീ​സ് ആ​യി​രി​ക്കും എ​ത്തു​ക. ഒ​രു​പ​ക്ഷേ ഇ​തു ര​ണ്ടു​മാ​യേ​ക്കാം എ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

ബി​ഗ്ഓ​ണ്‍​ഫ്ളി​പ്കാ​ർ​ട്ട്, ഓ​ണ്‍​ലി​ഓ​ണ്‍​ഫ്ളി​പ്കാ​ർ​ട്ട് എ​ന്നീ ഹാഷ്് ടാ​ഗു​ക​ളി​ലാ​ണ് കാ​ന്പ​യി​നു​ക​ൾ ന​ട​ക്കു​ന്ന​ത്.


ഹ്വാ​വേ​യു​ടെ ഫ്ളാ​ഗ്ഷി​പ് പി20 ​സീ​രീ​സ് ഫോ​ണു​ക​ൾ ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ക്കാ​നി​രി​ക്കു​ക​യാ​ണ്. വ​ലി​യ ഡി​സ്പ്ലേ​യു​ള്ള മൂ​ന്നു മോ​ഡ​ലു​ക​ളാ​ണ് ഈ ​സീ​രീ​സി​ൽ എ​ത്തു​ന്ന​ത്. മോ​ട്ടോ ജി ​സീ​രീ​സി​ന് ഇ​ന്ത്യ​യി​ലു​ള്ള സ്വീ​കാ​ര്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ബ്ര​സീ​ലി​നേ​ക്കാ​ൾ മു​ന്പേ ജി6, ​ജി6 പ്ലേ, ​ജി6 പ്ല​സ് എ​ന്നീ മോ​ഡ​ലു​ക​ൾ ഇ​വി​ടെ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ലെ​നോ​വോ. ബ്ര​സീ​ലി​ൽ 19നാ​ണ് ലോ​ഞ്ചിം​ഗ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഫ്ളി​പ്കാ​ർ​ട്ടി​ന്‍റെ ടീ​സ​ർ ഇ​വ​യെ​ക്കു​റി​ച്ചാ​ണെ​ന്ന അ​ഭ്യൂ​ഹം പ​ട​ർ​ന്നി​രി​ക്കു​ന്ന​ത്. പു​തി​യ വാ​ല്യൂ ആ​ഡ​ഡ് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​താ​യും ഫ്ളി​പ​കാ​ർ​ട്ട് ലാ​ൻ​ഡിം​ഗ് പേ​ജി​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. എ​ന്താ​യാ​ലും കാ​ത്തി​രി​പ്പ് ഇ​ന്നു തീ​രും.