കുഞ്ഞിന് പ്രതിരോധ കുത്തിവയ്പു നല്‍കാം
കുഞ്ഞിന് പ്രതിരോധ കുത്തിവയ്പു നല്‍കാം
Monday, April 16, 2018 5:40 PM IST
കേരളം ആരോഗ്യരംഗത്ത് ഇന്ന് ലോകത്തിനു തന്നെ മാതൃകയാണ്. നമ്മുടെ ആരോഗ്യ മേഖല ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികളിലൊന്നാണ് പ്രതിരോധ കുത്തിവയ്പ്. കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കിയില്ലെങ്കില്‍ ഭാവിയില്‍ അവരുടെ ജീവനുതന്നെ അപകടം വരുത്തുന്ന അസുഖങ്ങള്‍ ഉണ്ടാകാം. പ്രതിരോധ കുത്തിവയ്പുകളെക്കുറിച്ച് അറിയാം.

ബിസിജി വാക്‌സിനേഷന്‍

ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ ആദ്യം എടുക്കുന്നത് ബി സി ജി വാക്‌സിനേഷനാണ്. നമ്മുടെ നാട്ടില്‍ അഞ്ചില്‍ ഒരാള്‍ക്ക് ക്ഷയരോഗം ഉണ്ട്. ഇതു വരാതിരിക്കുവാനാണ് ബി സി ജി വാക്‌സിനേഷന്‍. മാസം തികയാത്ത കുഞ്ഞുങ്ങള്‍ക്ക് വാക്‌സിനേഷന്‍ എങ്ങനെ നല്‍കാം എന്ന ഒരു ചോദ്യം വരാം. സാധാരണയായി അവര്‍ക്ക് നാല്പതുമാസം പ്രാ യമാവുമ്പോള്‍ വാക്‌സിനേഷന്‍ നല്‍കാം. ബിസിജി വാക്‌സിനേഷന്‍ നല്‍കിയതിന് ശേഷം കൈയില്‍ വ്രണം വന്നു പൊട്ടി പാടുവരും. തലച്ചോര്‍, ശ്വാസകോശം, എല്ല് എന്നിവയെ ക്ഷയരോഗം ബാധിച്ചാല്‍ അത് മാരകമാവാം.

ഹെപ്പറ്റൈറ്റിസ് ബി വാക്‌സിനേഷന്‍

1969 ല്‍ ഹെപ്പറ്റൈറ്റിസ് ബി വാക്‌സിനേഷന്‍ കണ്ടുപിടിക്കപ്പെെങ്കിലും 1981ലാണ് വികസിപ്പിച്ചെടുക്കുന്നത്. 1991 ല്‍ അമേരിക്കയില്‍ മനുഷ്യരില്‍ വാക്‌സിന്‍ കൊടുക്കാന്‍ ആരംഭിച്ചു. ഇന്തൃയില്‍ 2002 മുതല്‍ ഈ വാക്‌സിന്‍ കൊടുത്തുവരുന്നു. 2011 മുതല്‍ രാജ്യവ്യാപക പ്രോഗ്രാം ആയി നടത്തപ്പെടുന്നു. 2011 മുതല്‍ Pentavalent Vaccine എന്ന പേരില്‍ മറ്റു വാക്‌സിനുകളോടൊപ്പം ഹെപ്പറ്റൈറ്റിസ്ബിയും നിര്‍ബന്ധമായും കൊടുക്കുന്നുണ്ട്. 2011 മുതല്‍ പ്രസവിച്ച ഉടനെയുള്ള കുട്ടികള്‍ക്ക് മറ്റ് വാക്‌സിനേഷനുകള്‍ക്കൊപ്പം ഹെപ്പറ്റൈറ്റിസ് ബി യും നിര്‍ബന്ധമാക്കിയതു കാരണം, കുട്ടികളില്‍ പ്രതിരോധം ലഭ്യമാണ്. കേരളത്തില്‍ മൂന്നു ലക്ഷത്തോളം പേരില്‍ ഹെപ്പറ്റൈറ്റിസ് ബി രോഗം ഉണ്ട് എന്നു കണക്കാക്കപ്പെടുന്നു.

ഇര കവചമുള്ള ഡിഎന്‍എ വൈറസാണ് രോഗത്തിനു കാരണം. വളരെ അപകടകാരിയാണ് ഈ വൈറസ്. വായുവിലൂടെയോ ജലത്തിലൂടെയോ ഇത് പകരില്ലെങ്കിലും അശ്രദ്ധ ആരെയും എപ്പോള്‍ വേണമെങ്കിലും രോഗിയാക്കാം. രക്തം പറ്റിയ സൂചിയില്‍ നിന്നും ഹെപ്പറ്റൈറ്റിസ് ബി പകരാനുള്ള സാധ്യത ആറു മുതല്‍ 35% വരെയാണ്. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് ഒന്നു മുതല്‍ ആറു മാസത്തിനുള്ളില്‍ രോഗിയാവാം. എന്നാല്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ വര്‍ഷങ്ങള്‍ എടുക്കും.

മൂന്നു ഡോസ് വാക്‌സിന്‍ ആണ് കുട്ടികള്‍ക്ക് കൊടുക്കുന്നത്. ജനിച്ച് ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ആദ്യത്തെ ഡോസ് നല്‍കണം. രണ്ടാമത്തേത് ഒരുമാസത്തിനു ശേഷവും മൂന്നാമത്തെ ഡോസ് ആറാമത്തെ മാസത്തിലും നല്‍കണം. ബൂസ്റ്റര്‍ ഡോസ് 5 വര്‍ഷം കഴിഞ്ഞ് പ്രതിരോധ പരിശോധനയ്ക്കു ശേഷം സ്വീകരിക്കാവുന്നതാണ്. 25 മുതല്‍ 30 വര്‍ഷം വരെ സംരക്ഷണം ലഭിക്കുന്നു.Antigen Hepatitis B , Engerix B , Recombivax H-B (40 mcg ) എന്നീ പേരുകളിലാണ് വാക്‌സിനുകള്‍ അറിയപ്പെടുന്നത്. മുതിര്‍ന്നവരില്‍ ഹെപ്പറ്റൈറ്റിസ് എ യും ബി യും ഒരുമിച്ചുള്ള കംബൈന്‍ഡ് വാക്‌സിന്‍ നല്‍കാറുണ്ട്.

ഡിഫ്തീരിയ വാക്‌സിനേഷന്‍

ഒന്നര മാസം, രണ്ടരമാസം, മൂന്നരമാസം അതിനു ശേഷം ബൂസ്റ്റര്‍ ഒന്നര വയസിലും അഞ്ചു വയസിലും. ഇങ്ങനെ ആണ് ഡിഫ്തീരിയ കുത്തിവയ്പ് നല്‍കുന്നത്. എന്നാല്‍ ഇപ്പോള്‍ ഗവണ്മെന്റ് പത്തു വയസിലും ബൂസ്റ്റര്‍ നല്കാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. ഡിഫ്തീരിയ വാക്‌സിന്‍ ഡിഫ്തീരിയ രോഗാണു ഉണ്ടാക്കുന്ന ടോക്‌സിനെ നിര്‍വീര്യമാക്കുന്നു.

ടോക്‌സിന്‍ കൊണ്ടുള്ള പാര്‍ശ്വഫലങ്ങള്‍ കുത്തിവച്ചവര്‍ക്ക് അപൂര്‍മാണ്. എന്നാല്‍ രോഗബാധ പൂര്‍ണമായും തടയണമെന്നില്ല. ഡിഫ്തീരിയ വാക്‌സിന്‍ മൂന്നു ഡോസും ഒരു ബൂസ്റ്റര്‍ ഡോസും എടുത്താല്‍ ഫലപ്രാപ്തി 95% ആണ്.

എല്ലാ കുട്ടികള്‍ക്കും സാധാരണ കൊടുക്കുന്ന വാക്‌സിനുകള്‍ ശരിയായ പ്രായത്തില്‍ ഷെഡ്യൂള്‍ പ്രകാരം കൊടുക്കുക. 10 വയസിലും 15 വയസിലും ടിടി വാക്‌സിന് പകരം ടിടി വാക്‌സിന്‍ എടുക്കുക. കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഡിഫ്തീരിയ ബൂസ്റ്റര്‍ എടുത്തിില്ലാത്തവര്‍ (മുമ്പ് കൃത്യമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെങ്കിലും) ഒരു ഡോസ് ടിടി വാക്‌സിന്‍ എടുക്കുക.തീരെ കുത്തിവയ്പ്പ് എടുക്കാത്ത ഏഴു വയസിന് മുകളിലുള്ളവര്‍ മൂന്നുഡോസ് ടിടി വാക്‌സിനും, ഏഴു വയസില്‍താഴെയുള്ളവര്‍ മൂന്നു ഡോസ് ഡിപിടി വാക്‌സിനും (0, 1 മാസം, 6 മാസം) എടുക്കുക. പനി, തൊണ്ടവേദന എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ സമീപിക്കുക. തുടക്കത്തില്‍ തന്നെ രോഗനിര്‍ണയം നടത്തി ശരിയായ ചികില്‍സ ശരിയായ സമയത്ത് ലഭ്യമാക്കുക.


ഡിപിടി വാക്‌സിനേഷന്‍

പണ്ടുകാലത്ത് അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും മരണത്തിന് കാരണമായിരുന്ന രോഗമാണ് ടെറ്റനസ്. ലോക് ജോ എന്നും ഈ രോഗം അറിയപ്പെടുന്നു. ടെറ്റനസ് ബാധിച്ചാല്‍ ആദ്യമായി താടിയെല്ലിലെ മുറുക്കം ഉണ്ടാകും. താടിയില്‍ നിന്നും ഈ പേശീമുറുക്കം ആരംഭിച്ച് ദേഹം മുഴുവന്‍ ബാധിക്കുന്നു. ശരീരം വില്ലുപോലെ വളയും. പേശിയുടെ പിരിമുറുക്കം മൂലം എല്ലുകള്‍ പൊിപ്പോവാനും ഇടയുണ്ട്. ഈ പിരിമുറുക്കം ശ്വാസകോശത്തെ ബാധിക്കുമ്പോള്‍ പെെട്ടന്ന് മരണം സംഭവിക്കാം. അണുബാധയ്ക്കു കാരണം ക്ലോസ്ട്രീഡിയം ടെറ്റനി എന്ന ബാക്ടീരിയയാണ്.



ഡിഫ്തീരിയ, വില്ലന്‍ചുമ, ടെറ്റനസ് എന്നീ മൂന്നു രോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധത്തിനു നല്‍കുന്ന കുത്തിവയ്പ് ആണ് ഡിപിടി വാക്‌സിനേഷന്‍. അണുക്കള്‍ ഉണ്ടാക്കുന്ന ടോക്‌സിനെ പ്രതിരോധിക്കാനുള്ള ആന്റി ടോക്‌സിനാണ് ടെറ്റനസ് വാക്‌സിനിലൂടെ നല്‍കുന്നത്. ഒന്നര മാസം, രണ്ടര മാസം, മൂന്നര മാസം എന്നിങ്ങനെ മൂന്ന് കുത്തിവയ്പുകളോടു കൂടി ശരീരത്തിന് പ്രതിരോധം കിട്ടിയിരിക്കണം. പിന്നീട് ഒന്നര വയസ്, അഞ്ചു വയസ്, പത്തു വയസ്, പതിനാറു വയസ് എന്നീ ബൂസ്റ്ററുകള്‍ എടുത്തു കഴിഞ്ഞാല്‍പ്പിന്നെ പത്ത് പതിനഞ്ചു വര്‍ഷം ശരീരം ഈ രോഗത്തിനടിമപ്പെടില്ല. അതിനിടയില്‍ എടുക്കുന്ന ഓരോ കുത്തിവയ്പും ബൂസ്റ്ററായി കണക്കാക്കാം. ചില വാക്‌സിനുകള്‍ പനി ഉണ്ടാക്കും. നമ്മുടെ ശരീരം വാക്‌സിനോട് പ്രതികരിക്കുന്ന ഒരു രീതിയാണ് പനി . സാധാരണയായി ആറ്, പത്ത്, പതിനാല് എന്നീ ആഴ്ചകളില്‍ എടുക്കുന്ന ഡിപിടി വാക്‌സിന്‍ ആണ് പനി ഉണ്ടാക്കാറുള്ളത്.

എംആര്‍ വാക്‌സിനേഷന്‍

2017 ഒക്ടോബര്‍ മാസം മുതല്‍ ഡിസംബര്‍ വരെ ആരോഗ്യരംഗത്തെ ഒരു വലിയ നേത്തിന്റെ ആദ്യപടിയാണ് മുന്നേറിയത്. ഒക്ടോബര്‍ മൂന്നു മുതല്‍ എം ആര്‍ വാക്‌സിനേഷന്‍ യജ്ഞം നടത്തി വളരെ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു.

മീസില്‍സ്, റൂബെല്ല എന്നീ രണ്ടു മാരകരോഗങ്ങള്‍ക്ക് എതിരെയുള്ള പ്രതിരോധ കുത്തിവയ്പാണിത്. 9 മാസം മുതല്‍ 15 വയസുവരെയുള്ള എല്ലാ കുട്ടികള്‍ക്കും ഒരു ഡോസ് എംആര്‍ വാക്‌സിന്‍ നല്‍കുന്നു.

റൂബെല്ല എന്നത് വൈറസ് പരത്തുന്ന ഒരു രോഗമല്ലേ ? അത് സ്വയം മാറുകയും ചെയ്യും. പിന്നെ എന്തിനാണൊരു വാക്‌സിന്‍?

റൂബെല്ല സാധാരണ പനി ആണ്. ശരീര വേദന, ദേഹത്ത് ചുവന്ന പാടുകള്‍ എന്നിവയാണ് മറ്റു ലക്ഷണങ്ങള്‍. സ്ത്രീകളില്‍ റൂബെല്ല അപകടകാരിയാണ്. ഗര്‍ഭിണി ആയിരിക്കുമ്പോള്‍ റൂബെല്ല വന്നാല്‍ കോണ്‍ജനിറ്റല്‍ റൂബെല്ല സിന്‍ഡ്രോം എന്ന അസുഖമായാണ് കുി ജനിക്കുക . ഹൃദയം, ചെവി, കണ്ണ് എന്നിവയ്ക്ക് വൈകല്യങ്ങളും ബുദ്ധിമാന്ദ്യതയും ഉണ്ടാവും. അതായത് കാഴ്ചയില്ലാത്ത, കേള്‍വി ഇല്ലാത്ത, ബുദ്ധിമാന്ദ്യമുള്ള, ഹൃദ്രോഗമുള്ള കുട്ടിയുമായി ഒരായുസ് ജീവിക്കണം. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ പ്രതിരോധശക്തി കൈവരിക്കാനായി ഈ വാക്‌സിന്‍ എടുക്കണം.

മീസില്‍സ് എന്നാല്‍ നുടെ നാില്‍ അഞ്ചാം പനി, കറുവന്‍ എന്നറിയപ്പെടുന്ന വൈറല്‍ പനിയാണ്. പനിയോടൊപ്പം ചുമ, മൂക്കൊലിപ്പ് , ശരീരത്തില്‍ ചുവന്നു പൊന്തുക എന്നിവയാണ് ലക്ഷണങ്ങള്‍. ചുമയിലൂടെയും തുമ്മലിലൂടെയും ആണ് രോഗം പകരുക. വയറിളക്കം, ശ്വാസകോശരോഗങ്ങള്‍, തലച്ചോറിലെ ഇന്‍ഫെക്ഷന്‍ എന്നിവയൊക്കെ രോഗത്തിന്റെ ഫലമായി വരാം . മരണസാധ്യത 10 % വരെയാണ്. അതിനാല്‍ പ്രതിരോധ കുത്തിവയ്പുകള്‍ എടുക്കേണ്ടത് ആവശ്യമാണ്.

ഡോ.സ്മിതാ എം.
അസിസ്റ്റന്റ് സര്‍ജന്‍, ജനറല്‍ ഹോസ്പിറ്റല്‍, തൃശൂര്‍