കുഞ്ഞുവാവയുടെ പരിചരണം
കുഞ്ഞുവാവയുടെ പരിചരണം
Friday, April 13, 2018 4:40 PM IST
നവജാതശിശുക്കളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയുടെ കാര്യത്തില്‍, മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വളരെ മുന്‍പന്തിയിലാണ്. അമ്മമാരുടെ ആരോഗ്യം, കുഞ്ഞുങ്ങളെ വളര്‍ത്തുന്ന രീതി, ഏറ്റവും പ്രധാനമായി അമ്മമാരുടെ ഉന്നതവിദ്യാഭ്യാസം എന്നിവ വളരെയധികം സ്വാധീനിക്കുന്നുണ്ട്. എന്നാല്‍ കുറച്ച് വര്‍ഷങ്ങളായി കുഞ്ഞുങ്ങളിലെ പഠനവൈകല്യങ്ങളും, സ്വഭാവവൈകല്യങ്ങളും അമിതവണ്ണവും ക്രമാതീതമായി വര്‍ധിച്ചുവരുന്നതായി കാണുന്നു. മാതാപിതാക്കള്‍ ചെറുതായി ഒന്നു മനസുവച്ചാല്‍ തന്നെ, വീട്ടില്‍ കുഞ്ഞുങ്ങളുടെ മാനസിക വളര്‍ച്ചയ്ക്ക് ഉതകുന്നതായ കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. നവജാത ശിശു മുതല്‍ ഒരുവയസു വരെയുള്ള കുഞ്ഞുങ്ങളുടെ വളര്‍ച്ചയില്‍ സഹായകമാകുന്ന കാര്യങ്ങളാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.

13 മാസം വരെ

കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും കുഞ്ഞുങ്ങളെ പാരമ്പരാഗത രീതികളില്‍ തന്നെയാണ് വളര്‍ത്തുന്നത്. ഒരുപക്ഷേ അതില്‍ എല്ലാം പൂര്‍ണമായി ശരിയായിരിക്കണമെന്നില്ല. മറ്റു വിദേശ രാജ്യങ്ങളിലെ പോലെ പ്രാഥമിക ഹെല്‍ത്ത് സെന്ററുകളില്‍ പോലും സ്ത്രീകളെ അമാരാകാനുള്ള ഒരുക്ക ക്ലാസുകള്‍ ഇപ്പോള്‍ ലഭ്യമാണ്. പാരമ്പര്യ മാര്‍ഗങ്ങള്‍ കൂടാതെ കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്ക് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള മാര്‍ഗങ്ങള്‍ കൂടി ഇവിടെ പരിചയപ്പെടുത്തുന്നു. അമ്മമാരോടൊപ്പം തന്നെ കുഞ്ഞുങ്ങളെ ആദ്യമാസങ്ങളില്‍ വളര്‍ത്തുന്ന അടുത്ത ബന്ധുക്കളും ഈ ക്ലാസുകളില്‍ പങ്കുചേരുന്നത് നല്ലതായിരിക്കും.

കുികളിലെ മഞ്ഞനിറം / മഞ്ഞപ്പിത്തം

നവജാതശിശുക്കളിലെ മഞ്ഞപ്പിത്തത്തിന് സാധാരണയായി ഏതെങ്കിലും സമയത്ത് (രാവിലെയോ/ വൈകിട്ടോ) സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ അടിപ്പിക്കുന്ന രീതിയാണ് കണ്ടുവരുന്നത്. എന്നാല്‍ ഓസോണ്‍ പാളികളില്‍ ഉള്ള വിള്ളല്‍ മൂലം, സൂര്യപ്രകാശം കുഞ്ഞുങ്ങളുടെ ശരീരത്തില്‍ നേരിട്ട് അടിപ്പിക്കുന്നത് ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യും. ചൂടുകൊണ്ട് ഉണ്ടാകുന്ന നിര്‍ജലീകരണം മൂലം കുഞ്ഞുങ്ങളുടെ ശരീരത്തിലെ ബിലിറൂബിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നതായി കാണുന്നു. അതിനാല്‍ ഫോട്ടോതെറാപ്പി എന്ന പ്രക്രിയ വഴി, പ്രകാശ രശ്മികള്‍ നേരിട്ട് കുഞ്ഞുങ്ങളില്‍ അടിപ്പിച്ച് മഞ്ഞപ്പിത്തത്തില്‍ നിന്ന് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി എടുക്കുന്നതാണ് ശരിയായ രീതി.

കുഞ്ഞുങ്ങളുടെ ആഹാരം

നമ്മുടെ നാട്ടില്‍ സാധാരണയായി നാലാം മാസം മുതല്‍ ആണ് ഖരാഹാരം നല്‍കി തുടങ്ങുന്നത്. എന്നാല്‍ ആറാം മാസം വരെ മുലപ്പാല്‍ മാത്രവും അതിനുശേഷം മുലപ്പാലിനൊപ്പം ഖരാഹാരവും നല്‍കുന്നതാണ് കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് നല്ലത്. മുലപ്പാല്‍ അധികമായി കുടിച്ചു വളര്‍ന്ന കുഞ്ഞുങ്ങളുടെ ബുദ്ധിനിലവാരം (ഐക്യു) മറ്റു കുട്ടികളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ഖരാഹാരം നേരത്തെ തുടങ്ങുന്ന കുട്ടികളില്‍ അലര്‍ജി ഉണ്ടാവാനുള്ള സാധ്യതകള്‍ കൂടുകയും, രോഗപ്രതിരോധശക്തി കുറഞ്ഞുവരുന്നതായും കാണുന്നു. ആറുമാസത്തിനുശേഷം നല്‍കുന്ന കട്ടി ആഹാരം പോലും മുലപ്പാല്‍ കൊണ്ട് വിശപ്പടങ്ങാത്തത് മൂലം നല്‍കുന്ന അധിക ആഹാരം മാത്രമായിരിക്കണം. അതായത് കട്ടി ആഹാരം പ്രധാന ആഹാരമാക്കുകയും, മുലപ്പാല്‍ രണ്ടാമതാവുകയും ചെയ്യരുത്. ജോലിക്കു പോകുന്ന അമ്മമാരും കഴിയുന്നത്രയും കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ തന്നെ നല്‍കാന്‍ശ്രമിക്കണം. നിങ്ങളുടെ ആറുമാസത്തെ പരിശ്രമം നിങ്ങളുടെ കുഞ്ഞുങ്ങളുടെ മുന്‍പോട്ടുള്ള മാനസികവും ശാരീരികവും ബൗദ്ധികവുമായ വളര്‍ച്ചയ്ക്ക് നല്‍കുന്ന പങ്ക് വളരെ വളരെ വലുതാണ്.

അലര്‍ജിയുള്ള മാതാപിതാക്കളുടെ കുട്ടികള്‍ക്ക് പശുവില്‍ പാല്‍, മുട്ട, പാല്‍, കടല ഉത്പന്നങ്ങള്‍ മുതലായവ ഒരുവയസിന് ശേഷം നല്‍കുന്നതാണ് നല്ലത്.

കുഞ്ഞുങ്ങളിലെ ഉറക്കം

45 മാസംവരെ കുഞ്ഞുങ്ങള്‍ രാത്രിയില്‍ കൂടുതലായി ഉണര്‍ന്നിരിക്കുന്ന പ്രവണത കാണാറുണ്ട്. ഈ സമയം അമ്മമാര്‍ പകല്‍ കഴിയുന്നത്രയും വിശ്രമിക്കാന്‍ ശ്രമിക്കണം. കുഞ്ഞു കമിഴ്ന്ന് വീഴാന്‍ തുടങ്ങുന്നതു മുതല്‍ ഉറക്കത്തിന്റെ രീതിയില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങും. കുഞ്ഞുങ്ങള്‍ നിര്‍ത്താതെ കരയുമ്പോള്‍ (കൂടുതലും രാത്രിയില്‍) കരച്ചില്‍ ശമിപ്പിക്കുന്നതിനായി അവര്‍ക്ക് അധികമായി പാല്‍ കൊടുക്കാറുണ്ട്. അപ്പോള്‍ മുലപ്പാല്‍ തികയാതെ വരികയും, പാല്‍പ്പൊടി ഉപയോഗം തുടങ്ങുകയും ചെയ്യും. കുഞ്ഞുങ്ങള്‍ക്ക് വിശക്കുമ്പോള്‍ മാത്രം മുലപ്പാല്‍ നല്‍കുക. കരച്ചില്‍ മാറ്റുന്നതിനായി ഇടയ്ക്കിടയ്ക്ക് ഫോര്‍മുല ഫുഡ് കൊടുക്കുന്നത് ഭാവിയില്‍ അമിതവണ്ണത്തിനു കാരണമാകും.




ആറുമാസം മുതല്‍ ഒരുവയസു വരെ

ഈ ഡിജിറ്റല്‍ യുഗത്തില്‍ മുതിര്‍ന്നവരെ പോലെ തന്നെ കുഞ്ഞുങ്ങളും ടിവി/മൊബൈല്‍ ഫോണ്‍ എന്നിവയ്ക്ക് അടിമ ആകുന്നത് അത്ഭുതകരമാണ്. ചലിക്കുന്ന നിറങ്ങളും, നിഴലുകളും ശബ്ദവും അവര്‍ക്ക് എപ്പോഴും ആകര്‍ഷണീയമാണ്. 18 മാസം വരെ ടിവി/ മൊബൈല്‍ കാണുന്നത് അനുവദനീയം അല്ല. അതു കഴിഞ്ഞാല്‍ ദിവസം 30 മിനിറ്റ് എന്ന രീതിയില്‍ കുികള്‍ക്ക് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കാം.

കഥവായിച്ചു കൊടുക്കുക, നിറമുള്ളചിത്രങ്ങള്‍ കാണിച്ച് വിശദീകരിക്കുക, പാട്ട് കേള്‍പ്പിക്കുക, പാടി കൊടുക്കുക, ഇവയെല്ലാം കുഞ്ഞുങ്ങളുടെ ബൗദ്ധികവളര്‍ച്ചയെ വളരെ അധികം സ്വാധീനിക്കുന്നു. കുട്ടികളോട് എത്രയും അധികം മുതിര്‍ന്നവര്‍ ഇടപെടുന്നുവോ അത്രയും അധികം തന്നെ കുഞ്ഞുങ്ങളുടെ സാമൂഹ്യകഴിവുകളും ഭാഷാനൈപുണ്യവും വര്‍ധിക്കും. ഭാവിയില്‍ അവര്‍ക്ക് ആവിശ്വാസം കൂടാനും, മറ്റുള്ളവരുമായി ഇടപെടാനും, അതുവഴി കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാനും പഠിക്കുവാനും എല്ലാം മുതിര്‍ന്നവര്‍ കുഞ്ഞുങ്ങളുമായി ഇടപഴകുന്ന സമയത്തെ ആശ്രയിച്ച് ഇരിക്കും.

കുഞ്ഞിന്റെ ബൗദ്ധിക വളര്‍ച്ചയ്ക്ക് അതുപോലെ തന്നെ പ്രധാനമാണ് ഗര്‍ഭിണിയായിരിക്കുമ്പോള്‍ അമാര്‍ കഴിക്കുന്ന ഭക്ഷണം. ഡിഎച്ച്എ അധികമായി ഉള്ള പാല്‍ ഉത്പന്നങ്ങള്‍, മുട്ട, എണ്ണ, മത്തി എന്നിവ കുഞ്ഞുങ്ങളുടെ ബുദ്ധിവളര്‍ച്ചയെ സഹായിക്കുന്നതായി കാണുന്നു.

മേല്‍ സൂചിപ്പിച്ച കാര്യങ്ങള്‍ എല്ലാം തന്നെ നേരിാേ അല്ലാതെയോ കുഞ്ഞുങ്ങളുടെ എല്ലാ തലത്തിലും ഉള്ള വളര്‍ച്ചയെ സഹായിക്കുന്നതാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

ശിശുക്കളിലെ അമിതമായ കരച്ചില്‍

30/40 ശതമാനം വരെ കുഞ്ഞുങ്ങള്‍ രാത്രിയില്‍ അമിതമായി കരയുന്നതായി കാണാറുണ്ട്. മറ്റു ശാരീരിക ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ ഇല്ലാതെ ഒരുദിവസം അടുപ്പിച്ച് മൂന്നുമണിക്കൂറോ, മൂന്നുദിവസമോ മൂന്ന് ആഴ്ചയോ ഇങ്ങനെ തുടര്‍ന്നാല്‍ അതിനെ അമിതമായ കരച്ചില്‍ എന്നു വിശേഷിപ്പിക്കാം. കുഞ്ഞുങ്ങളില്‍ ഉണ്ടാകുന്ന വയറുവേദനയാണ് ഇതിനു പ്രധാന കാരണം. എന്തുകൊണ്ട് ഇതു രാത്രികാലങ്ങളില്‍ കൂടുന്നു എന്നതിന് ശാസ്ത്രീയമായി ഒരു വിശദീകരണം കിട്ടിയിട്ടില്ല. മുലപ്പാല്‍ അല്ലാതെ മറ്റു ആഹാരങ്ങളുടെ (പാല്‍പ്പൊടി, പശുവിന്‍പാല്‍) ഉപയോഗം വയറുവേദന കൂുന്നതായി കാണിക്കുന്നു. കുഞ്ഞുങ്ങളെ നെഞ്ചോടുചേര്‍ത്ത് മുതുകില്‍ പതുക്കെ തട്ടി, വയറിനുള്ളില്‍ കെട്ടി നില്‍ക്കുന്ന ഗ്യാസ് കളയുകയാണ് വയറുവേദന കുറയ്ക്കാനുള്ള ഏറ്റവും പ്രായോഗികമായ രീതി. മറ്റു മരുന്നുകളുടെ ഉപയോഗം ഒന്നും തന്നെ വലിയ വ്യത്യാസങ്ങള്‍ ഉണ്ടാക്കാന്‍ സഹായിക്കുന്നില്ല. ആറ് ആഴ്ച വരെയുള്ള കുഞ്ഞുങ്ങളിലാണ് ഇത് സാധാരണയായി കണ്ടുവരുന്നത്.

കുഞ്ഞുങ്ങളിലെ കരച്ചില്‍ മാറ്റുന്നതിനായി ചിലരെങ്കിലും Pacifier ഉപയോഗിക്കുന്നതായി കാണാറുണ്ട്. എന്നാല്‍ ആറുമാസം കഴിഞ്ഞ ഒരു കുഞ്ഞ് Pacifier ഉപയോഗിക്കുമ്പോള്‍ ചെവിയില്‍ അണുബാധ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. കൂടാതെ മുലപ്പാല്‍ കുടിക്കുന്നതിന് കുഞ്ഞുങ്ങള്‍ താല്‍പര്യക്കുറവും കാണിച്ചേക്കാം. അതിനാല്‍ ആറുമാസമായ കുഞ്ഞുങ്ങളെ തൊട്ടിലാട്ടുക, പാട്ടു പാടി കൊടുക്കുക, കഥ പറയുക, കൈയില്‍വച്ച് ആുക എന്നിവ ചെയ്യുന്നതുവഴി ഒരുപരിധി വരെ അവരുടെ കരച്ചില്‍ നിര്‍ത്താന്‍ സഹായകമാകും. അയുടെ നെഞ്ചിലേക്ക് കുഞ്ഞിനെ ചേര്‍ത്ത് പിടിക്കുന്നതില്‍ (Skin to Skin Contact) വലുതായി ഒരു ആശ്വാസവും കുഞ്ഞിന് കിട്ടാനില്ല. കുഞ്ഞുങ്ങളില്‍ ഭാരം വര്‍ധിക്കുന്നതിനും, രോഗങ്ങളില്‍ നിന്നുള്ള മുക്തിക്കും, മുലപ്പാല്‍ വര്‍ധിക്കുന്നതിനും ഇതു ഏറ്റവും സഹായകമാണ്.

ഡോ.ജോര്‍ജ് ജോസഫ്
നിയോനാറ്റോളജിസ്റ്റ്
ആസ്റ്റര്‍ മെഡ്‌സിറ്റി, എറണാകുളം