യുട്യൂ​ബ് : പ​ണം കാ​യ്ക്കു​ന്ന മ​രം
യുട്യൂ​ബ് : പ​ണം കാ​യ്ക്കു​ന്ന  മ​രം
Tuesday, April 10, 2018 1:56 PM IST
യുട്യൂ​ബ് ആ​ളു​ക​ൾ​ക്ക് പ​ണം ന​ൽ​കു​മോ? യു​ട്യൂ​ബ് വീ​ഡി​യോ​ക​ളി​ൽനി​ന്നു​ള്ള വ​രു​മാ​നം കു​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ ക​ലി​ഫോ​ർ​ണി​യ​യി​ൽ യു​ട്യൂ​ബ് ആ​സ്ഥാ​ന​ത്ത് യു​വ​തി വെ​ടി​വ​യ്പ്പ് ന​ട​ത്തി​യ വാ​ർ​ത്ത​ക​ൾ വ​ന്ന​പ്പോ​ഴാ​ണ് സാ​ധാ​ര​ണ​ക്കാ​രാ​യ പ​ല​രും ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു വ​രു​മാ​ന​ത്തെ​ക്കു​റി​ച്ച് കേ​ൾ​ക്കു​ന്ന​ത്. ന​മ്മു​ടെ കൊ​ച്ചു കേ​ര​ള​ത്തി​ല​ട​ക്കം യു​ട്യൂ​ബി​ൽനി​ന്ന് ആ​യി​ര​ങ്ങ​ൾ മു​ത​ൽ ദശലക്ഷങ്ങൾവ​രെ മാ​സ​വ​രു​മാ​നം നേ​ടു​ന്ന ഒട്ടേറെ ആ​ളു​ക​ളുണ്ട്. യു​ട്യൂ​ബ് വീ​ഡി​യോ​ക​ളി​ൽനി​ന്നു​ള്ള വ​രു​മാ​നം മാ​ത്രം ആ​ശ്ര​യി​ച്ച് ജീ​വി​ക്കു​ന്ന​വ​രു​മു​ണ്ട്. ക​ഴി​ഞ്ഞദി​വ​സം വെ​ടി​വ​യ​്പ്പു ന​ട​ത്തി​യ നാ​സിം എ​ന്ന യു​വ​തി​യും യുട്യൂബിനെ ആശ്രയിച്ചു ജീവിച്ചിരുന്നയാളാണ്. അ​ടു​ത്ത​യി​ടെ യു​ട്യൂ​ബ് ത​ങ്ങ​ളു​ടെ ന​യ​ങ്ങ​ളി​ൽ ന​ട​ത്തി​യ ചി​ല മാ​റ്റ​ങ്ങ​ളാ​ണ് നാ​സി​മി​നെ ചൊ​ടിപ്പി​ച്ച​ത്. യു​ട്യൂ​ബി​ന്‍റെ പു​തി​യ ന​യ​ങ്ങ​ൾ പരിചയപ്പെടാം. യുട്യൂബിൽനിന്ന് എ​ങ്ങ​നെ പ​ണ​മു​ണ്ടാ​ക്കാ​മെ​ന്നും നോക്കാം.

ആ​ദ്യം വേ​ണ്ട​ത് ചാ​ന​ൽ

യു​ട്യൂ​ബി​ൻനി​ന്ന് വ​രു​മാ​നം ല​ഭി​ക്കു​ന്ന​ത് നാം ​അപ്‌ലോഡ് ചെ​യ്യു​ന്ന വീ​ഡി​യോ ആ​ളു​ക​ൾ കാ​ണു​ന്ന​തനു​സ​രി​ച്ച​ണ്. ഇ​തി​നാ​യി ആ​ദ്യം യു​ട്യൂ​ബി​ൽ ഒ​രു ചാ​ന​ൽ ആ​രം​ഭി​ക്കു​ക എ​ന്ന​താ​ണ് ആ​ദ്യ​പ​ടി. ചാ​ന​ൽ തു​ട​ങ്ങു​ക എ​ന്ന​ത് തി​ക​ച്ചും സൗ​ജ​ന്യ​മാ​ണ്. ജി-​മെ​യി​ൽ അ​ക്കൗ​ണ്ടുള്ള ആ​ർ​ക്കും യു​ട്യൂ​ബി​ൽ ചാ​ന​ൽ തു​ട​ങ്ങാം. ഇ​തി​നാ​യി www.youtube.com എ​ന്ന സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്ത് ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യാ​ൽ ചാ​ന​ൽ റെ​ഡി. ചാ​ന​ലി​ന് ന​ല്ല പേ​രും ലോ​ഗോ​യും ന​ൽ​കു​ന്ന​ത് ഭാ​വി​യി​ൽ ഉ​പ​കാ​ര​പ്പെ​ടും.

നാം ​ന​ൽ​കു​ന്ന ലോ​ഗോ അപ്‌ലോഡ് ചെ​യ്യു​ന്ന വീ​ഡി​യോ​ക​ളി​ൽ ഓ​ട്ടോ​മാ​റ്റി​ക്കാ​യി എ​ത്തി​ക്കാ​നു​ള്ള ഓ​പ്ഷ​ന​ട​ക്കം പ​ല ഫീ​ച്ച​റു​ക​ളും യു​ട്യൂ​ബി​ലു​ണ്ട്.

വീ​ഡി​യോ സ്വ​ന്ത​മാ​യി​രി​ക്ക​ണം

ചാ​ന​ൽ റെ​ഡി​യ​ായാ​ൽ വീ​ഡി​യോ അപ്‌ലോഡ് ചെ​യ്യാ​ൻ തു​ട​ങ്ങാം. വീ​ഡി​യോ ചേർക്കുന്പോൾ ഒ​രു കാ​ര്യം പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. നാം അപ്‌ലോഡ് ചെ​യ്യു​ന്ന വീ​ഡി​യോ​യും ഓ​ഡി​യോ​യും ന​മ്മു​ടെത​ന്നെ സൃ​ഷ്ടി​യാ​യി​രി​ക്ക​ണം. മ​റ്റൊ​രാ​ളു​ടെ വീ​ഡി​യോ​യോ ഓ​ഡി​യോ​യോ അ​ടി​ച്ചു​മാ​റ്റി സ്വന്തമെന്ന പേരിൽ യുട്യൂബിൽ ചേർക്കാൻ പാ​ടി​ല്ലെ​ന്നു ചു​രു​ക്കം.

സാ​ധാ​ര​ണ വീ​ഡി​യോ ഫോ​ർ​മാ​റ്റ് മു​ത​ൽ ഫു​ൾ എ​ച്ച്ഡി വീ​ഡി​യോ​വ​രെ യു​ട്യൂ​ബി​ൽ അപ്‌ലോഡ് ചെ​യ്യാ​ൻ​ സാ​ധി​ക്കും. ഇ​ന്‍റ​ർ​നെ​റ്റി​ന്‍റെ വേ​ഗ​ത്തെ ആ​ശ്ര​യി​ച്ചി​രി​ക്കും ഇതിനെടുക്കുന്ന സ​മ​യം. മി​ക​ച്ച ക്യാ​പ്ഷ​നും വി​വ​ര​ണ​വും ടാ​ഗ്‌ലൈനു​ക​ളും കാ​റ്റ​ഗ​റി​യും വീ​ഡി​യോ​യ്ക്കു ന​ൽ​കു​ന്ന​ത് കൂ​ടു​ത​ൽ കാ​ഴ്ച​ക്കാ​രെ ല​ഭി​ക്കു​ന്ന​തി​നു സ​ഹാ​യി​ക്കും. യു​ട്യൂ​ബി​ലെ എ​ഡി​റ്റ് ഓ​പ്ഷ​നി​ലൂ​ടെ വീ​ഡി​യോ​ക​ളി​ൽ ചെ​റി​യ എ​ഡി​റ്റിം​ഗു​ക​ൾ എ​ളു​പ്പ​ത്തി​ൽ ന​ട​ത്താം.


ഓ​ട​ാൻ വ​ര​ട്ടെ

എ​ന്നാ​ൽ യു​ട്യൂ​ബി​ൽനി​ന്ന് ഇ​ന്നു​മു​ത​ൽ പ​ണ​മു​ണ്ടാ​ക്കി​യേ​ക്കാ​മെ​ന്നു ചി​ന്തിച്ച് ഓ​ട​ാൻ വ​ര​ട്ടെ. യു​ട്യൂ​ബി​ന്‍റെ ചി​ല പോ​ളി​സി​ക​ളെ​ക്കൂടി പ​രി​ച​യ​പ്പെ​ടാം. സ്വ​ന്ത​മാ​യി ഷൂ​ട്ട് ചെ​യ്ത വീ​ഡി​യോ- ഓ​ഡി​യോ മാ​ത്ര​മേ അപ്‌ലോഡ് ചെ​യ്യാ​വു​വെ​ന്ന് നേ​ര​ത്തെ പ​റ​ഞ്ഞ​ല്ലോ. അ​തി​നു വി​രു​ദ്ധ​മാ​യി ചെ​യ്യു​ന്ന​വ​രു​ടെ ചാ​ന​ൽ യു​ട്യൂ​ബ് സ​സ്പെ​ൻ​ഡ് ചെ​യ്യും. പി​ന്നെ അ​തേ ജി-​മെ​യി​ൽ അ​ക്കൗ​ണ്ട് ഉ​പ​യോ​ഗി​ച്ച് മ​റ്റൊ​രു ചാ​ന​ൽ ആ​രം​ഭി​ക്കാ​ൻ ക​ഴി​യി​ല്ല. വി​ദ്വേഷ​മു​ണ്ടാ​ക്കു​ന്ന പ്ര​സം​ഗ​ങ്ങ​ൾ, ന​ഗ്ന​ത, ആ​ക്ര​മ​വാ​സ​ന​യു​ണ്ടാ​ക്കു​ന്ന വീ​ഡി​യോ​ക​ൾ, മ​റ്റു​ള്ള​വ​രെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള വീ​ഡി​യോ​ക​ൾ തു​ട​ങ്ങിയവയ്ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ട്. പോ​ളി​സി​ക​ൾ ലം​ഘി​ച്ചാ​ൽ പ​ര​സ്യ​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക, ചാ​ന​ൽ ബ്ലാ​ക്ക് ലി​സ്റ്റി​ൽ പെ​ടു​ത്തു​ക, യു​ട്യൂ​ബ് ട്രെ​ൻ​ഡിം​ഗ് ലി​സ്റ്റി​ൽനി​ന്ന് ചാ​ന​ൽ ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി ചാ​ന​ൽ ഡി​ലീ​റ്റ് ചെ​യ്യു​ന്ന ന​ട​പ​ടി​വ​രെ യു​ട്യൂ​ബ് എ​ടു​ക്കും

കാ​ണാ​നും ആ​ളു​വേ​ണം

യു​ട്യൂ​ബി​ൽ നാം അപ്‌ലോഡ് ചെ​യ്യു​ന്ന വീ​ഡി​യോ​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന പ​ര​സ്യ​ത്തി​ൻനി​ന്നാ​ണ് വ​രു​മാ​നം ല​ഭി​ക്കു​ന്ന​ത്. വീ​ഡി​യോ അപ്‌ലോഡ് ചെ​യ്യു​ന്ന എ​ല്ലാ​വ​ർ​ക്കും പ​ര​സ്യം ല​ഭി​ക്കി​ല്ല. ശ​രാ​ശ​രി ഒ​രു വ​ർ​ഷം ആ​യി​രം ചാ​ന​ൽ വ​രി​ക്കാ​ർ (Subscribers) വീ​ഡി​യോ​ക​ൾ നാ​ലാ​യി​രം മ​ണി​ക്കൂറെ​ങ്കി​ലും ക​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ പ​ര​സ്യം ല​ഭി​ച്ചു​തു​ട​ങ്ങൂ. നേ​ര​ത്തെ 10,000 പേ​ർ ചാ​ന​ൽ വീ​ഡി​യോ കാ​ണു​ക​യാ​ണെ​ങ്കി​ൽ പ​ര​സ്യം ല​ഭി​ക്കു​മാ​യി​രു​ന്നു. ചാ​ന​ൽ വ​രി​ക്കാ​രു​ടെ എ​ണ്ണം കു​റു​ക്കു​വ​ഴി​ക​ളി​ലൂ​ടെ കൂ​ട്ടി​യാ​ൽ ആ ​ചാ​ന​ൽ ഒ​രു​പ​ക്ഷേ യു​ട്യൂ​ബ് സ​സ്പെ​ൻ​ഡ് ചെ​യ്യും.

യുട്യൂ​ബ് ചാ​ന​ലി​നെ​ക്കു​റി​ച്ച് തു​ട​ക്ക​ക്കാ​ർ​ക്കു​ള്ള ചെ​റി​യ വി​വ​ര​ണം മാ​ത്ര​മാ​ണി​ത്. യു​ട്യൂ​ബി​ന്‍റെ സൈ​റ്റി​ലൂ​ടെ​യും ആ​പ്പി​ലൂ​ടെ​യും

വീ​ഡി​യോ​ക​ൾ അപ്‌ലോഡ് ചെ​യ്യാം. എ​ഡി​റ്റിം​ഗ് ഓ​പ്ഷ​നു​ക​ൾ കൂടു​ത​ൽ ല​ഭി​ക്കു​ന്ന​ത് സൈ​റ്റി​ലാ​ണ്. 88 രാ​ജ്യ​ങ്ങ​ളി​ലാ​യി നൂ​റു കോ​ടി​യി​ലേ​റെ ഉ​പ​യോ​ക്താ​ക്ക​ളാ​ണ് യു​ട്യൂ​ബി​നു​ള്ള​ത്. നൂ​റു​കോ​ടി മ​ണി​ക്കൂ​റാ​ണ് ശ​രാ​ശ​രി ഒ​രു ദി​വ​സം യു​ട്യൂ​ബ് വീ​ഡി​യോ കാ​ണു​ന്ന​ത്. ആ​ക​ർ​ഷ​ക​മാ​യ വി​ഷ​യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി വ്യ​ക്ത​ത​യു​ള്ള വീ​ഡി​യോ​ക​ൾ നി​ർ​മി​ച്ച് യു​ട്യൂ​ബി​ൽ അപ്‌ലോഡ് ചെ​യ്താ​ൽ വ​രു​മാ​നം ഉ​റ​പ്പാ​യും ല​ഭി​ക്കും.

സോനു തോമസ്