ആമസോണിനും ഫ്ലിപ്കാർട്ടിനുമെതിരേ മൊബൈൽ നിർമാതാക്കൾ
ആമസോണിനും ഫ്ലിപ്കാർട്ടിനുമെതിരേ മൊബൈൽ നിർമാതാക്കൾ
Monday, April 9, 2018 4:10 PM IST
ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ​നി​ക്ഷേ​പ (എ​ഫ്ഡി​എ) നി​യ​മ​ങ്ങ​ൾ ലം ഘി​ച്ചു​വെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ആ​മ​സോ​ണി​നും ഫ്ലി​പ്കാ​ർ​ട്ടി​നു​മെ​തി​രേ മൊ​ബൈ​ൽ ക​മ്പ​നി​ക​ൾ രം​ഗ​ത്ത്. ഇ​ന്ത്യ​യി​ലെ മൊ​ബൈ​ൽ ക​മ്പ​നി​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഇ​ന്ത്യ​ൻ സെ​ല്ലു​ലാ​ർ അ​സോ​സി​യേ​ഷ​ൻ (ഐ​സി​എ) ആ​മ​സോ​ൺ, ഫ്ലി​പ്കാ​ർ​ട്ട് ക​മ്പ​നി​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​ വാ​ണി​ജ്യ​മ​ന്ത്രി സു​രേ​ഷ് പ്ര​ഭു​വി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.


മൊ​ബൈ​ൽ, മ​റ്റ് ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് പ്ര​ത്യ​ക്ഷ​മാ​യും പ​രോ​ക്ഷ​മാ​യും ആ​മ​സോ​ണും ഫ്ലി​പ്കാ​ർ​ട്ടും ഓ​ഫ​റു​ക​ൾ ന​ല്കു​ന്ന​ത് വി​ദേ​ശ​നി​ക്ഷേ​പ നി​യ​മ​ങ്ങ​ൾ​ക്കെ​തി​രാ​ണെ​ന്നാ​ണ് ക​മ്പ​നി​ക​ളു​ടെ ആ​രോ​പ​ണം.