വ​രു​ന്നു, മ​ട​ക്കാ​വു​ന്ന സ്മാ​ർ​ട്ട്ഫോ​ണ്‍!
വ​രു​ന്നു, മ​ട​ക്കാ​വു​ന്ന സ്മാ​ർ​ട്ട്ഫോ​ണ്‍!
Saturday, April 7, 2018 3:01 PM IST
അ​ല്ല, ആ​പ്പി​ളും സാം​സ​ങ്ങു​മ​ല്ല ആ ​സ്മാ​ർ​ട്ട്ഫോ​ണ്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മ​ട​ക്കി പോ​ക്ക​റ്റി​ൽ വ​യ്ക്കാ​വു​ന്ന സ്മാ​ർ​ട്ട്ഫോ​ണ്‍- ഈ ​ആ​ശ​യ​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​ത് ലോ​ക​ത്തെ സ്മാ​ർ​ട്ട്ഫോ​ണ്‍ നി​ർ​മാ​താ​ക്ക​ളി​ൽ മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള ഹ്വാ​വേ ആ​ണ്. സ്മാ​ർ​ട്ട്ഫോ​ണെ​ന്നാ​ൽ കാ​ഴ്ച​യി​ൽ സ്ക്രീ​ൻ മാ​ത്രം എ​ന്ന സ്ഥി​തി​യി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ൾ എ​ത്തു​ന്ന​ത്.

ഐ​ഫോ​ണ്‍ 10 അ​വ​ത​രി​പ്പി​ച്ച​തോ​ടെ ആ​പ്പി​ൾ ഇ​തി​നോ​ട് അ​ടു​ത്തെ​ത്തി​യി​രു​ന്നു. അ​തി​ൽ​നി​ന്ന് ഒ​രു​പ​ടി​കൂ​ടി മു​ന്നി​ൽ​ക്ക​യ​റു​ക​യാ​ണ് ഹ്വാ​വേ ഇ​പ്പോ​ൾ. മ​ട​ക്കി​വ​യ്ക്കാ​വു​ന്ന സ്ക്രീ​ൻ എ​ന്ന ആ​ശ​യ​ത്തി​ന് അ​വ​ർ പേ​റ്റ​ന്‍റ് നേ​ടി​ക്ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ അ​വ​ർ ഫ​യ​ൽ ചെ​യ്ത പേ​റ്റ​ന്‍റ് ഈ​യി​ടെ ഒൗ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു.


നേ​ര​ത്തേ മൈ​ക്രോ​സോ​ഫ്റ്റ് മ​ട​ക്കാ​വു​ന്ന ഡി​സ്പ്ലേ​യു​ള്ള സ​ർ​ഫ​സ് ഫോ​ണി​നെ​ക്കു​റി​ച്ച് സൂ​ച​ന ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് അ​തേ​ക്കു​റി​ച്ച് ഒ​രു വി​വ​ര​വു​മി​ല്ല. ഹ്വാ​വേ​ക്ക് ഇ​നി​യും ഈ ​രം​ഗ​ത്ത് ഒ​രു​പാ​ടു​ദൂ​രം മു​ന്നോ​ട്ടു പോ​കാ​നു​ണ്ടെ​ങ്കി​ലും അ​വ​ർ മ​ട​ക്കാ​വു​ന്ന സ്മാ​ർ​ട്ട്ഫോ​ണ്‍ യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്നാ​ണ് ടെ​ക് ലോ​ക​ത്തി​ന്‍റെ പ്ര​തീ​ക്ഷ. ആ​പ്പി​ളും സാം​സ​ങ്ങും 2020ഓ​ടെ ഇ​ത്ത​രം ഫോ​ണു​ക​ൾ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.