സംതൃപ്തം, ആഹ്ലാദം "ബ്ലസ്’ ജീവിതം
സംതൃപ്തം,  ആഹ്ലാദം "ബ്ലസ്’ ജീവിതം
Saturday, March 31, 2018 1:55 PM IST
ഒൗദ്യോഗിക ചുമതലകളിൽ നിന്നു വിരമിച്ചശേഷം ജീവിതസായന്തനത്തിലേക്കു ചുവടുവയ്ക്കാൻ ഒരുങ്ങുന്നവരെ നോക്കിയാണു ബാബു ജോസഫിന്‍റെ സ്നേഹപൂർണമായ ഈ വാക്കുകൾ. അതെ, സംതൃപ്തവും ആസ്വാദ്യകരവുമായ റിട്ടയർമെന്‍റ് ജീവിതത്തിലേക്കാണു ബാബു ജോസഫ് സാരഥിയായ ബ്ലസ് റിട്ടയർമെന്‍റ് ലിവിംഗ് മാടിവിളിക്കുന്നത്.
കേരളത്തിൽ റിട്ടയർമെന്‍റ് ഹോമുകൾക്കു നവീന ദർശനവും ആഢ്യത്വവും സമ്മാനിച്ചതാണ്, ആലുവ സൗത്ത് വാഴക്കുളം ചെന്പറക്കിയിലുള്ള ബ്ലസ് റിട്ടയർമെന്‍റ് ലിംവിംഗ് എന്ന സംരംഭത്തെ വ്യത്യസ്തമാക്കുന്നത്. മുതിർന്ന പൗരന്മാർക്കു മാത്രമായി ആരോഗ്യകരവും കുടുംബസമാനവുമായ അന്തരീക്ഷത്തിൽ സജീവമായ സ്നേഹവീടുകളാണു ബ്ലസ്; അക്ഷരാർഥത്തിൽ അനുഗ്രഹത്തിന്‍റെ ഇടം.

മലയാളിയുടെ മാറിയ ജീവിതസാഹചര്യങ്ങൾക്കുള്ള ഹൃദ്യമായ ഒരു ഉത്തരമാണു ബ്ലസ് ഹോംസ് പരിചയപ്പെടുത്തുക. മക്കളുടെ തിരക്കേറിയ ഒൗദ്യോഗികജീവിതത്തിനിടയിൽ പ്രായമായ മാതാപിതാക്കൾ തങ്ങളുടെ വീട്ടിലെന്ന പോലെ നിറഞ്ഞ സന്തോഷത്തോടും സംതൃപ്തിയോടും കൂടി ജീവിക്കണമെന്ന ചിന്തയോടാണു ബ്ലസ് ഹോംസ് സ്നേഹത്തോടെ കൂട്ടുകൂടുന്നത്. അഭിമാനത്തോടെ രാജകീയമായ ജീവിതം പകർന്നു നൽകിയാണു വൃദ്ധസദനങ്ങളെക്കുറിച്ചുള്ള പൊതുചിന്തകളെ ബ്ലസ് മാറ്റിയെഴുതുന്നത്.

അനുഗ്രഹവീട്; അതുക്കും മേലെ

മക്കളുടെ സംരക്ഷണയിൽ വീട്ടകങ്ങളിൽ ലഭിക്കുന്ന പരിചരണത്തിനുമപ്പുറം പലതുമുണ്ടു ബ്ലസ് ഹോംസിന്‍റെ ഹൃദ്യമായ സാഹചര്യങ്ങൾക്കു സമ്മാനിക്കാൻ. അന്പത്തഞ്ചു വയസിനുശേഷം ആഹ്ലാദവും ആരോഗ്യവും സന്തോഷവും സംതൃപ്തിയും നിറഞ്ഞ പുതിയൊരു ജീവിതം; ലാവണ്യമുള്ള ബ്ലസ് ഹോംസിന്‍റെ പകലിരവുകൾ പങ്കുവയ്ക്കുന്നത് അതുതന്നെ.
ആലുവയിൽ നിന്നു പത്തു കിലോമീറ്റർ മാറി, ചെന്പറക്കിയിലെ ശാന്തവും പ്രകൃതിഭംഗിയുമുള്ള മൂന്ന് ഏക്കർ ഭൂമിയിലാണു ബ്ലസ് ഹോംസ് പ്രോജ്ക്ട്. ചുണങ്ങംവേലി രാജഗിരി ആശുപത്രിയിൽ നിന്നു മൂന്നു കിലോമീറ്റർ ദൂരം മാത്രം. മുപ്പതിനായിരം ചതുരശ്ര അടി വിസ്തീർണത്തിലുള്ള റസിഡൻഷ്യൽ ഏരിയയിൽ മനോഹരമായ 48 അപ്പാർട്ട്മെന്‍റുകൾ. കൂടാതെ 29000 ചതുരശ്രയടിയിൽ സർവീസ് ബ്ലോക്ക്.

ഒരാൾക്കുള്ള സ്റ്റുഡിയോ അപ്പാർട്ട്മെന്‍റുകൾ, വണ്‍ ബെഡ് റൂം സ്യൂട്ടുകൾ, ടു ബെഡ് റൂം ഹൗസുകൾ എന്നിവയാണു റസിഡൻഷ്യൽ ഏരിയയിലുള്ളത്. വൈഫൈ ഉൾപ്പടെ അത്യാധുനിക സൗകര്യങ്ങളും മുറികളിലുണ്ട്.

മെയിൻ റിസപ്ഷൻ, ലൈബ്രറി, ബ്യൂട്ടി പാർലർ, മൾട്ടി പർപ്പസ് ഹാൾ, ഡൈനിംഗ് ഹാൾ, കിച്ചൻ, മെഡിക്കൽ റൂം, മിനി തീയേറ്റർ, ഗസ്റ്റ് റൂം, ഇൻഡോർ ഗെയിംസ് ഏരിയ, മെഡിറ്റേഷൻ റൂം, ജിംനേഷ്യം, ഓപ്പണ്‍ പാർട്ടി ഏരിയ, റൂഫ് ഗാർഡൻ എന്നിവയുൾപ്പെടുന്നതാണു സർവീസ് ബ്ലോക്ക്. സ്റ്റാർ ഹോട്ടലുകളേക്കാൾ സജ്ജീകരണങ്ങളോടെയുള്ള റസിഡൻഷ്യൽ, സർവീസ് ബ്ലോക്കുകളും അനുബന്ധ സൗകര്യങ്ങളും ആരെയും ആകർഷിക്കുന്നതാണ്. നടത്തത്തിനും രണ്ടര കിലോമീറ്റർ സൈക്കിൾ സവാരിക്കും വിശാലമായ ഏരിയ ക്രമീകരിച്ചിട്ടുണ്ട്.

പാചകം ഇഷ്ടമുള്ളവർക്ക് അതിനുള്ള ക്രമീകരണം ഒരുക്കും. വെജിറ്റേറിയൻ, നോണ്‍ വെജിറ്റേറിയൻ എന്നിവയ്ക്കു പ്രത്യേകം ഏരിയകളുണ്ട്. ആവശ്യമനുസരിച്ചു ഷോപ്പിംഗ്, ഒൗട്ടിംഗ്, സിനിമ, ബീച്ച് സന്ദർശനം എന്നിവയ്ക്കും സൗകര്യമുണ്ടാകും. ബ്ലസ് ഹോംസിലുള്ളവർക്കായി നിശ്ചിത ഇടവേളകളിൽ ശാസ്ത്രീയ, കലാവതരണങ്ങൾ ഉൾപ്പടെ വിവിധ സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്.

അന്ന ഫിലിപ്പ് ഹാപ്പിയാണ്

’മണ്ണിൽ ചവിട്ടി നടക്കാനും ശുദ്ധവായു ശ്വസിച്ചു പ്രകൃതിഭംഗി ആസ്വദിച്ചു ജീവിക്കാനും ഇനി അവസരമുണ്ടാകുമെന്നു കരുതിയതല്ല. ബ്ലസ് ഹോംസ് എന്‍റെ ജീവിതത്തിനു പുതിയ ഉണർവും ഉൻമേഷവുമാണു പകരുന്നത്.’

ഏതാനും നാൾമുന്പുവരെ കൊച്ചി നഗരമധ്യത്തിലെ വലിയ ഫ്ളാറ്റിന്‍റെ പത്താം നിലയിൽ കഴിഞ്ഞിരുന്ന 84 കാരിയായ അന്ന ഫിലിപ്പിന്‍റേതാണ് ഈ വാക്കുകൾ. ഇപ്പോൾ ബ്ലസ് ഹോംസിന്‍റെ മനോഹാരിത ആസ്വദിച്ച്, എല്ലാവരോടും കൂട്ടുകൂടി, നിറഞ്ഞ ആഹ്ലാദത്തോടെ കഴിയുന്നു അന്ന ഫിലിപ്പ്. ഇത് ഇവരുടെ മാത്രം അനുഭവമല്ല. ആതുരശുശ്രൂഷാ രംഗത്ത് ഇപ്പോഴും സജീവമായ ഡോ. എൻ.എൽ. ഭട്ട്, അധ്യാപികയായിരുന്ന ഷീല ജോസഫ്, ജോർജ് കാടൻകാവിൽ, ഡോ. ഷീബ ഫെർണാണ്ടസ്, ഡോ. വേണു, ഡോ.ഗീത... ബ്ലസ് ഹോംസിൽ കഴിയുന്ന എല്ലാവരും ഇതേ ആഹ്ലാദവും സംതൃപ്തിയും അനുഭവിക്കുന്നവരാണ്. ഉന്നതമായ ജോലിരംഗങ്ങളിൽ നിന്നു വിരമിച്ചു ബ്ലസ് റിട്ടയേഡ് ലിവിംഗിൽ വിശ്രമജീവിതം നയിക്കുന്നവർ നിരവധി. മതേതരമായ സൗഹൃദ കൂട്ടായ്മയും ബ്ലസിലെ സന്തോഷജീവിതത്തിനു തിളക്കമേറ്റുന്നു.

വ്യത്യസ്തം; ആശയവും ആവിഷ്കാരവും

അച്ചടി, ദൃശ്യ മാധ്യമരംഗങ്ങളിലും കമ്യൂണിക്കേഷൻ വിദ്യാഭ്യാസ മേഖലയിലും സജീവസാന്നിധ്യമായ ബാബു ജോസഫിന്‍റെ മനസ് അഞ്ചു വർഷം മുന്പാണു റിട്ടയർമെന്‍റ് ലിവിംഗ് ഹോം എന്ന ആശയത്തിലുടക്കുന്നത്. മാനേജിംഗ് ഡയറക്ടർ ജിജോ ആന്‍റണി, ഭാര്യയും എക്സിക്യുട്ടീവ് ഡയറക്ടറുമായ ലിജ ജിജോ, ഇവരുടെ മകളും ഡയറക്ടറുമായ ശീതൾ ആൻ ജിജോ എന്നിവരുടെ ചിന്തകളും ആസൂത്രണ വൈഭവവും സമന്വയിച്ചപ്പോൾ റിട്ടയർമന്‍റ് ലിവിംഗ് ഹോം എന്ന ആശയത്തിനു പുതിയ ചിറകുകളായി.

ഓൾഡ് ഏജ് ഹോമുകൾ നിരവധിയുള്ള കേരളത്തിൽ അതിന്‍റെ രീതികളിൽ നിന്നു മാറി, ഉയർന്ന നിലവാരത്തിലുള്ളതും ഒപ്പം സർവസജ്ജവുമായ ഒരു റിട്ടയർമന്‍റ് ഹോമിന്‍റെ സാധ്യതകൾ, വെല്ലുവിളികൾ എന്നിവയെക്കുറിച്ചെല്ലാം പഠനം നടത്തി. പ്രോത്സാഹനങ്ങളേക്കാളും അനുകൂല സാഹചര്യങ്ങളേക്കാളും പ്രതിസന്ധികളായിരുന്നു മുന്പിൽ ഏറെയും. അപ്പാർട്ട്മെന്‍റുകളുടെ ബുക്കിംഗിന് ആദ്യഘട്ടത്തിൽ പ്രതീക്ഷിച്ച പ്രതികരണമുണ്ടായില്ല. ബാങ്കുകൾ മുഖം തിരിച്ചു; സർക്കാർ സംവിധാനങ്ങളിൽ നിന്നുള്ള നടപടിക്രമങ്ങളുടെ മെല്ലെപ്പോക്കും ചുവപ്പുനാടകളും തടസങ്ങളായി.

നവീനമായ ആശയത്തിന്‍റെ ആവിഷ്കാരത്തിനു പ്രതിബന്ധങ്ങളെ അതിജീവിച്ചു മുന്നേറാൻ തന്നെയായിരുന്നു ബാബു ജോസഫിന്‍റെയും ടീമിന്‍റെയും തീരുമാനം. ശാന്തവും മനോഹരവുമായ സ്ഥലം കണ്ടെത്തി. വേറിട്ട ആശയത്തിനു ചേർന്ന വേറിട്ട നിർമാണ ശൈലിയിൽ ബ്ലസ് റിട്ടയർമന്‍റ് ലിവിംഗ് ഉയർന്നു. ചെങ്കല്ല്, ചുടാത്ത ഇഷ്ടിക എന്നിവയുൾപ്പടെയുള്ള നിർമാണവസ്തുക്കൾ ഉപയോഗിക്കുന്ന ശങ്കറിന്‍റെ നിർമാണ ശൈലിയാണു സ്വീകരിച്ചത്. അകവും പുറവും നിർമിതിയിൽ ഗുണമേന്മയിലെ വിട്ടുവീഴ്ച ഒട്ടുമുണ്ടായില്ല. ഗ്രീൻ കാന്പസിന്‍റെ എല്ലാ സവിശേഷതകളോടെയുമാണു ബ്ലസ് റിട്ടയർമെന്‍റ് ലിവിംഗും പരിസരങ്ങളും ഒരുക്കിയത്. മഴവെള്ള സംഭരണി, രണ്ടു വലിയ കിണറുകൾ എന്നിവ ഇവിടെയുണ്ട്. മുതിർന്ന പൗരന്മാർക്കു സുഖകരമായ ആവാസം ഉറപ്പാക്കുന്ന ജറിയാട്രിക് നിയമങ്ങളനുസരിച്ചുള്ള നിർമാണത്തിൽ സൂക്ഷ്മതയും കൃത്യതയും പാലിച്ചിട്ടുണ്ട്.


ബ്ലസ് റിട്ടയർമെന്‍റ് ലിവിംഗിലുള്ളവരുടെ പാലിന്‍റെ ആവശ്യത്തിനായി ഇവിടെത്തന്നെ പശുവിനെ വളർത്തുന്നു. പച്ചക്കറികൾ ജൈവ രീതിയിൽ ഇവിടെത്തന്നെ കൃഷി ചെയ്തെടുക്കുകയാണ്.



ആരോഗ്യജീവിതം

ബ്ലസ് റിട്ടയർമെന്‍റ് ലിവിംഗിൽ താമസിക്കുന്നവരുടെ ആരോഗ്യജീവിതം ഉറപ്പാക്കാൻ വിപുലമായ ക്രമീകരണങ്ങളുണ്ട്. സ്ഥിരമായി ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനം ഇവിടെയുണ്ട്. കൂടാതെ രാജഗിരി, ആസ്റ്റർ ആശുപത്രികൾ ബ്ലസ് ഹോംസിന്‍റെ മെഡിക്കൽ പാർട്ണർമാരാണ്. രാജ്യത്തെ വിവിധ സീനിയർ സിറ്റിസണ്‍ സെന്‍ററുകളുമായും സഹകരണത്തിനു ബ്ലസിനു പദ്ധതിയുണ്ട്.

സൗകര്യങ്ങളിലെ മികവിനൊപ്പം 24 മണിക്കൂറും സേവന സന്നദ്ധരായ മാനേജ്മെന്‍റും ജീവനക്കാരും ബ്ലസ് റിട്ടയർമെന്‍റ് ലിവിംഗിന്‍റെ സവിശേഷതയാണ്. തങ്ങളുടെ മാതാപിതാക്കളെയെന്നപോലെ ജീവനക്കാർ അവരെ പരിചരിക്കുന്നു. ജീവനക്കാരെ സേവനമേഖല ഏൽപിച്ചു അഡ്മിനിസ്ട്രേഷനിലേക്കു മാറിനിൽക്കാൻ ബാബു ജോസഫും ജിജോ ആന്‍റണിയും ഉൾപ്പടെയുള്ളവർ തയാറല്ല. എല്ലാവരുടേയും സൗകര്യങ്ങളും സന്തോഷവും ഉറപ്പാക്കി എല്ലാവർക്കുമൊപ്പം അവരുമുണ്ടാകും. മുപ്പതോളം ജീവനക്കാരാണ് ഇപ്പോൾ ബ്ലസ് റിട്ടയർമെന്‍റ് ലിവിംഗിൽ ഉള്ളത്.

ഒന്നര വർഷം കൊണ്ട് അന്പതോളം പേർ ബ്ലസ് റിട്ടയർമെന്‍റ് ലിവിംഗിൽ ബുക്കിംഗ് നടത്തിക്കഴിഞ്ഞു. താമസിക്കാനെത്തുന്നവരെ പൂർണമായും മനസിലാക്കുന്നതിലും അവർക്കു ബ്ലസ് ഹോംസിന്‍റെ സവിശേഷതകളെ പൂർണമായും മനസിലാക്കാൻ അവസരമൊരുക്കുന്നതിലും ബാബു ജോസഫും ടീമും പ്രത്യേകം ശ്രദ്ധിക്കുന്നു.
വാഴക്കുളം ഗ്രാമപഞ്ചായത്തിന്‍റെ മേഖലകളിൽ വിവിധ സാമൂഹ്യക്ഷേമ പദ്ധതികളും ബ്ലസ് റിട്ടയർമെന്‍റ് ലിവിംഗ് നടത്തിവരുന്നുണ്ട്.

ബിബിസി സംഘം ബ്ലസിൽ

ബിബിസിയുടെ പ്രസിദ്ധമായ ടെലിവിഷൻ പരിപാടിയായ മാരി ഗോൾഡ് ഹോട്ടൽസിലും ബ്ലസ് റിട്ടയർമെന്‍റ് ലിവിംഗ് ഇടം നേടിയിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും സന്തോഷകരമായി ജീവിക്കാനാവുന്ന സ്ഥലങ്ങളെക്കുറിച്ചുള്ള എപ്പിസോഡിലാണു ബ്ലസ് ഇടം നേടിയത്. പരിപാടിയുടെ പ്രക്ഷേപണത്തെത്തുടർന്നു യുകെയിൽ നിന്നുള്ള സന്ദർശക സംഘം ബ്ലസിൽ എത്തുന്നുണ്ട്.

രണ്ടാം ഘട്ടത്തിലേക്ക്

ആദ്യഘട്ടത്തിലെ വിജയവും സ്വീകാര്യതയും കണക്കിലെടുത്ത് ബ്ലസ് റിട്ടയർമെന്‍റ് ലിവിംഗ് രണ്ടാം ഘട്ടത്തിലേക്കു കാലൂന്നുകയാണ്.

അറുപത്തിനാല് അപ്പാർട്ട്മെന്‍റുകൾ വീതമുള്ള രണ്ടു റസിഡൻഷ്യൽ ബ്ലോക്കുകളുടെ നിർമാണം ഉടൻ തുടങ്ങും. സ്വിമ്മിംഗ് പൂൾ ഉൾപ്പടെ കൂടുതൽ സൗകര്യങ്ങൾ ഇതിനൊപ്പമുണ്ടാകുമെന്നു ചെയർമാൻ ബാബു ജോസഫ് അറിയിച്ചു.

കമ്യൂണിക്കേഷൻ മികവിന്‍റെ സാരഥ്യം

മാധ്യമരംഗത്തും കമ്യൂണിക്കേഷൻ അധ്യാപന രംഗത്തും മികവിന്‍റെ കൈയൊപ്പുകൾ അടയാളപ്പെടുത്തിയ ബാബു ജോസഫ് ബ്ലസ് റിട്ടയർമെന്‍റ് ലിംവിംഗിനെ ഉയരങ്ങളിലേക്കെത്തിക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്നു. മുപ്പത്തിയഞ്ചു വർഷത്തോളം ഇദ്ദേഹം മാധ്യമരംഗത്തു പ്രവർത്തിച്ചു. ജീവൻ ടിവിയുടെ ഫൗണ്ടർ എഡിറ്ററായിരുന്നു. മാതൃഭൂമി, കേരള കൗമുദി, ഹൈഫണ്‍ കമ്യൂണിക്കേഷൻ, എൻഡിടിവി, ദൂരദർശൻ എന്നിവയിലും സേവനം ചെയ്തിട്ടുണ്ട്. ഐഇസി, അമൃത ഗ്രൂപ്പ്, ചോയ്സ് ഗ്രൂപ്പ് എന്നിവയുടെ കണ്‍സൾട്ടന്‍റായി സേവനം ചെയ്തിട്ടുള്ള ബാബു ജോസഫ് ഇപ്പോൾ തേവര സേക്രട്ട് ഹാർട്ട് കോളജിലെ സ്കൂൾ കമ്യൂണിക്കേഷൻ ഡയറക്ടർ കൂടിയാണ്.

മാധ്യമരംഗത്തുനിന്നു ബിസിനസ് മേഖലയിലേക്കുള്ള ചുവടുമാറ്റത്തെക്കുറിച്ചു ചോദിച്ചാൽ ബാബു ജോസഫിനു ഉത്തരം വ്യക്തം. ഒരു ബിസിനസ് ശ്രേഷ്ഠമായ ബിസിനസ് ആകുന്നതു ശ്രേഷ്ഠമായ ദൗത്യം അതിനു പിന്നിലുണ്ടാകുന്പോഴാണ്. ബ്ലസ് ഹോംസ് ശ്രേഷ്ഠമായൊരു ദൗത്യമാണ്. മുതിർന്ന പൗരന്മാർക്കു സന്തുഷ്ടവും സംതൃപ്തവും ആരോഗ്യകരവുമായ ജീവിതം സമ്മാനിക്കുകയെന്ന ശ്രേഷ്ഠ ദൗത്യം. ഞാനും എനിക്കൊപ്പമുള്ളവരും ഈ ശ്രേഷ്ഠമായ ദൗത്യം അതിന്‍റെ സമഗ്രതയിൽ നിർവഹിക്കുന്നതിൽ പ്രതിജ്ഞാബദ്ധരും സന്തുഷ്ടരുമാണ്.’’ ബാബു ജോസഫിന്‍റെ വാക്കുകളിൽ ബ്ലസ് റിട്ടയർമന്‍റ് ലിവിംഗിന്‍റെ അനുഗ്രഹവഴികൾ കൃത്യമാണ്.
കാത്തലിക് സിറിയൻ ബാങ്കിൽ ചീഫ് മാനേജരായ ഗീതയാണു ബാബു ജോസഫിന്‍റെ ഭാര്യ. ബംഗളുരൂവിൽ ഐടി എൻജിനീയറായ ആനന്ദ് ബാബുവും സിവിൽ എൻജിനീയറായ പ്രതാപ് ബാബുവുമാണു മക്കൾ.

വിവിധ ബിസിനസ് മേഖലകളിലെ വിജയവഴികൾ താണ്ടിയതിന്‍റെ തിളക്കത്തോടെയാണു ജിജോ ആന്‍റണി ബ്ലസ് റിട്ടയർമെന്‍റ് ലിവിംഗ് സംരംഭത്തിന്‍റെ പ്രധാന ഭാഗമാകുന്നത്. ഭാര്യ ലിജ ജിജോയും ആർക്കിടെക്ട് കൂടിയായ മകൾ ശീതൾ ആൻ ജിജോയും ബ്ലസിന്‍റെ നേതൃനിരയിൽ മുഴുവൻസമയവും സജീവം. പുതുമയാർന്ന ആശയത്തിന്‍റെ സാക്ഷാത്കാരത്തിന് ആദ്യഘട്ടത്തിൽ ലാഭേഛയില്ലാതെ മുതൽമുടക്കിനു സന്നദ്ധരായെന്നതു ജിജോയുടെയും കുടുംബത്തിന്‍റെയും സമർപ്പണ മനോഭാവത്തെ സൂചിപ്പിക്കുന്നതാണ്. ജിജോ-ലിജ ദന്പതികളുടെ രണ്ടാമത്തെ മകൾ ഷിയോണ ആൻ ജിജോയും മാതാപിതാക്കൾക്കും സഹോദരിക്കും പൂർണ പിന്തുണ നൽകുന്നു.

രാഷ്ട്രദീപിക ലിമിറ്റഡിന്‍റെ 2018ലെ ബിസിനസ് ദീപിക എക്സലൻസ് ഇൻ റിട്ടയർമന്‍റ് കമ്യൂണിറ്റി ലിവിംഗ് പുരസ്കാരം ബ്ലസ് റിട്ടയേഡ് ലിവിംഗിനെ തേടിയെത്തുന്പോൾ, അതു കേരളീയ സമൂഹത്തിനു ശ്രേഷ്ഠമായ ഒരു ജീവിതസംസ്കാരം പകർന്നു നൽകിയതിന്‍റെ സാഫല്യം കൂടിയാകുന്നു. ഫോണ്‍: 9995004185, 9745011186. വെബ്സൈറ്റ്: www.blesshomse.in.

സിജോ പൈനാടത്ത്