എന്‍റെ വലിയ പിഴ; ക്ഷമ ചോദിച്ച് ഫേ​സ്ബു​ക്ക്
എന്‍റെ വലിയ പിഴ;  ക്ഷമ ചോദിച്ച് ഫേ​സ്ബു​ക്ക്
Tuesday, March 27, 2018 3:36 PM IST
ല​ണ്ട​ൻ: ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യ​തി​ന്‍റെ പേ​രി​ൽ പ്ര​തി​ക്കൂ​ട്ടി​ലാ​യ ഫേ​സ്ബു​ക്ക് കു​റ്റം ഏ​റ്റു​പ​റ​ഞ്ഞ് പ​ര​സ്യ​മി​റ​ക്കി. യു​കെ​യി​ൽ ഇ​ന്ന​ലെ ഇ​റ​ങ്ങി​യ പ​ത്ര​ങ്ങ​ളി​ൽ കു​റ്റം ഏ​റ്റു​പ​റഞ്ഞു​കൊ​ണ്ടു​ള്ള ഫേ​സ്ബു​ക്കി​ന്‍റെ ഒൗ​ദ്യോ​ഗി​ക ക്ഷ​മാ​പ​ണം പ്ര​സി​ദ്ധീ​ക​രി​ച്ചു. നി​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കാ​ൻ ഞ​ങ്ങ​ൾ ക​ട​പ്പെ​ട്ട​വ​രാ​ണ്. അ​തി​നു ക​ഴി​യു​ന്നി​ല്ലെ​ങ്കി​ൽ വി​വ​ര​ങ്ങ​ൾ സൂ​ക്ഷി​ക്കാ​ൻ ഞ​ങ്ങ​ൾ യോ​ഗ്യ​ര​ല്ല- പ​ത്ര​ങ്ങ​ളു​ടെ അ​വ​സാ​ന പേ​ജി​ൽ ന​ല്കി​യ പ​ര​സ്യ​ത്തി​ൽ ഫേ​സ്ബു​ക്ക് പ​റ​ഞ്ഞു.

ഇ​പ്പോ​ഴ​ത്തെ പ്ര​ശ്നം വി​ശ്വാ​സ​ഹ​ത്യ​യാ​ണ്. അ​തു ത​ട​യാ​ൻ ക​ഴി​യാ​ത്ത​തി​ൽ ക്ഷ​മ ചോ​ദി​ക്കു​ന്നു. ഇ​ത്ത​ര​ത്തി​ലൊ​രു അ​വ​സ്ഥ ഇ​നി ഉ​ണ്ടാ​വാ​തി​രി​ക്കാ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ് ത​ങ്ങ​ൾ ഇ​പ്പോ​ൾ- ഫേ​സ്ബു​ക്ക് സി​ഇ​ഒ സു​ക്ക​ർ​ബ​ർ​ഗ് പ​റ​ഞ്ഞു.

ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യ​ത് വി​വാ​ദ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് യൂ​റോ​പ്പും അ​മേ​രി​ക്ക​യും അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം ഫേ​സ്ബു​ക്കി​ന്‍റെ ഓ​ഹ​രി​വ​ല ഇ​ടി​യു​ക​യും ചെ​യ്തു.


പ​ര​സ്യ​ത്തി​ൽ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യ​തി​ന്‍റെ പേ​രി​ൽ പ്ര​തി​ക്കൂ​ട്ടി​ലാ​യ ബ്രി​ട്ടീ​ഷ് ക​മ്പ​നി കേം​ബ്രി​ജ് അ​ന​ലി​റ്റി​ക്ക​യു​ടെ പേ​ര് സു​ക്ക​ർ​ബെ​ർ​ഗ് എ​ടു​ത്തു​പ​റ​ഞ്ഞി​ട്ടി​ല്ല. എ​ന്നാ​ൽ, കേം​ബി​ജ് യൂ​ണി​വേ​ഴ്സി​റ്റി റി​സ​ർ​ച്ച​റാ​യ അ​ല​ക്സാ​ണ്ട​ർ കോ​ഗ​ൻ ഫേ​സ്ബു​ക്കി​നു​വേ​ണ്ടി ത​യാ​റാ​ക്കി​യ ലൈ​ഫ്സ്റ്റൈ​ൽ ക്വി​സ് ആ​പ്പും ഡാ​റ്റാ ചോ​ർ​ത്ത​ലി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. 2,70,000 പേ​രാ​ണ് ഈ ​ആ​പ് ഡൗ​ൺ​ലോ​ഡ് ചെ​യ്തി​ട്ടു​ള്ള​ത്. ഡൗ​ൺ​ലോ​ഡ് ചെ​യ്ത​വ​രു​ടെ ഫോ​ണു​ക​ളി​ൽ​നി​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​ന് കോ​ൺ​ടാ​ക്ട് വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി കേം​ബി​ജ് അ​ന​ലി​റ്റി​ക്ക​യ്ക്കു കൈ​മാ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് ഫേ​സ്ബു​ക്ക് പ​റ​യു​ന്പോ​ൾ, ത​ന്നെ ബ​ലി​യാ​ടാ​ക്കി​യ​താ​ണെ​ന്നാ​ണ് കോ​ഗ​ന്‍റെ വാ​ദം.