പെണ്‍കുട്ടികളിലെ വിളര്‍ച്ച തടയാം
പെണ്‍കുട്ടികളിലെ വിളര്‍ച്ച തടയാം
Tuesday, March 27, 2018 3:29 PM IST
കൗമാരകാലഘം ഏറ്റവും നിര്‍ണായകമാണ്. കുട്ടിക്കാലത്തുണ്ടായ വളര്‍ച്ചാ മുരടിപ്പിനെ മറികടക്കാനുള്ള കഴിവ് കൗമാരത്തിലുണ്ടാകുന്നതായി ചില പഠനങ്ങളുണ്ട്.

വിളര്‍ച്ച ഇല്ലാതാക്കാം

കേരളത്തിലെ 10 മുതല്‍ 19 വയസുവരെയുള്ള പെണ്‍കുട്ടികളില്‍ മൂന്നിലൊന്നും (31.3 ശതമാനം) വിളര്‍ച്ച ബാധിതരാണ്. 15 മുതല്‍ 18 വയസുവരെയുള്ള പെണ്‍കുട്ടികളില്‍ 34.8 ശതമാനം പേര്‍ക്ക് ശരീരഭാര അനുപാതം 18.5 ന് താഴെയാണ്.

കൗമാരത്തില്‍ ഗര്‍ഭധാരണം ഒഴിവാക്കുക

അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ അപകടകരമായതിനാല്‍ കൗമാരത്തില്‍ ഗര്‍ഭധാരണം പാടില്ല. കൗമാരത്തിലുള്ള ഗര്‍ഭധാരണം പെണ്‍കുട്ടിയില്‍ വളര്‍ച്ചാ മുരടിപ്പിന് ഇടയാക്കും.

വിളര്‍ച്ചയുടെ പരിണിതഫലങ്ങള്‍

* വിളര്‍ച്ച കുട്ടികളുടെ ഐ.ക്യു ലെവല്‍ അഞ്ചു മുതല്‍ പത്തു ശതമാനം വരെ കുറയ്ക്കുമെന്നാണ് ആഗോള തലത്തിലെ പഠനങ്ങള്‍. ഇന്ത്യയില്‍ നടത്തിയ പഠനമനുസരിച്ച് വിളര്‍ച്ച എട്ട് ഐ.ക്യു പോയിന്റുകള്‍ കുറയ്ക്കുന്നു.
* വിളര്‍ച്ച ബാധിതരായ കുട്ടികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്തതു മൂലം പഠനനിലവാരം കുറയുകയും തോല്‍വിക്കു കാരണമാകുകയും ചെയ്യും. ഇതു കുട്ടികള്‍ പഠനം നിര്‍ത്താനും പെണ്‍കുട്ടികളെ നേരത്തെ വിവാഹം കഴിപ്പിച്ചയയ്ക്കാനും കാരണമാകുന്നു.
* ക്രമരഹിതമായ ആര്‍ത്തവം
* ക്ഷീണം, ബോധക്ഷയം, ശ്വാസതടസം, തളര്‍ച്ച



വിളര്‍ച്ച തടയാനുള്ള സര്‍ക്കാര്‍ പദ്ധതികള്‍

* ആവശ്യത്തിന് ഇരുമ്പ് ശരീരത്തിന് ലഭിച്ചാല്‍ കൗമാരക്കാരായ പെണ്‍കുട്ടികളുടെ തൊലിയുടെ തിളക്കം വര്‍ധിക്കും.
* സര്‍ക്കാര്‍ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലും ആറാം ക്ലാസു മുതല്‍ പന്ത്രണ്ടാംക്ലാസുവരെ പഠിക്കുന്ന എല്ലാ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഡബ്‌ളിയു ഐഎഫ്എസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആഴ്ചതോറും ഐഎഫ്എ ടാബ്‌ലറ്റുകള്‍ നല്‍കുന്നുണ്ട്. അതേസമയം, സിബിഎസ്ഇ, ഐസിഎസ്ഇ, സ്വകാര്യ സ്‌കൂളുകളില്‍ ഐഎഫ്എ ടാബ്‌ലറ്റുകള്‍ ലഭിക്കുന്നില്ല.
* എന്നാല്‍ തലകറക്കവും ഛര്‍ദിയുമുണ്ടാകുമെന്ന് പേടിച്ച് ചില കുട്ടികള്‍ ഐഎഫ്എ ടാബ്‌ലറ്റുകള്‍ ലഭിച്ചാലും കഴിക്കാറില്ല. വെറും വയറ്റില്‍ ഈ ഗുളികകള്‍ കഴിക്കരുത്. ആഹാരശേഷം ഐഎഫ്എ ടാബ്‌ലറ്റുകള്‍ കഴിച്ചശേഷം ഒരുഗ്ലാസ് വെള്ളം കൂടി കുടിച്ചാല്‍ ഈ അസ്വസ്ഥതകള്‍ ഉണ്ടാവില്ല. ഐഎഫ്എ ടാബ്‌ലറ്റുകളെക്കുറിച്ച് കൗമാരക്കാരിലുള്ള തെറ്റിദ്ധാരണകള്‍ മാറ്റേണ്ടതുണ്ട്.
* നേരത്തെ സൂചിപ്പിച്ചതുപോലെ വിളര്‍ച്ചയെ പ്രതിരോധിക്കാന്‍ ഒരു പെണ്‍കുട്ടിക്ക് പ്രതിവര്‍ഷം ആവശ്യമായ 52 അയണ്‍ ടാബ്‌ലറ്റുകള്‍ക്ക് 12 രൂപമാത്രമേ ചെലവുവരൂ.

പെണ്‍കുട്ടികള്‍ ശ്രദ്ധിക്കാന്‍

* ലൈംഗികാരോഗ്യവും ആര്‍ത്തവകാല ശുചിത്വവും ഉറപ്പാക്കുക.
* മികച്ച മാനസികാരോഗ്യം ആവശ്യമാണ്
* മദ്യം, ലഹരിമരുന്നുകള്‍, പുകയില എന്നിവ ഉപയോഗിക്കാതിരിക്കുക.

എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കൗമാരക്കാരയ പെണ്‍കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശത്തിനും കൗണ്‍സലിംഗിനുമുള്ള കേന്ദ്രമുണ്ട്.