Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രി...
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം...
പാലിലും അധ്യാപനത്തിലും മായം ചേർ...
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ ...
പവർഫുൾ അര്‍ച്ചന
സബിത പറയുന്നു; "മനം പോലെ മംഗല്യ...
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സ...
അതുല്യ നേട്ടവുമായി അതുല്യ ദിനേ...
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പ...
Previous
Next
Sthreedhanam
ഗര്‍ഭകാല സംരക്ഷണം ആയുര്‍വേദത്തില്‍
Saturday, March 24, 2018 5:01 PM IST
ഗര്‍ഭകാലം എന്നത് ഏതൊരു സ്ത്രീയുടെയും ജീവിതത്തിലെ അവിസ്മരണീയമായ സമയമാണ്. ഈ കാലത്ത് ചിട്ടയോടെ ഭക്ഷണം കഴിക്കണം. ഇവയുടെ ഉപയോഗം മാതാവിനും കുട്ടിക്കും മാനസികവും ശാരീരികവുമായ ആരോഗ്യവും സ്വാസ്ഥ്യവും പ്രദാനം ചെയ്യും. അതുകൊണ്ടുതന്നെ ആഹാരങ്ങളും പാനീയങ്ങളും വളരെ കൃത്യനിഷ്ഠയോടെ കഴിക്കണം.
ആയുര്‍വേദത്തില്‍ ഗര്‍ഭിണി പരിചര്യ എന്ന വിഭാഗത്തില്‍ ആരോഗ്യകരമായ ഭക്ഷണരീതിയില്‍ ഏതെല്ലാമാണെന്നും അവ എപ്രകാരം പിന്തുടരണമെന്നും പറയുന്നുണ്ട്.
ആദ്യ മൂന്നുമാസം
ഗര്‍ഭത്തിന്റെ ആദ്യത്തെ മൂന്നുമാസങ്ങള്‍ വളരെ ഏറെ പ്രാധാന്യമുള്ളതാണ്. ഈ മാസങ്ങളില്‍ ഗര്‍ഭം അലസിപ്പോകാന്‍ സാധ്യത കൂടുതലായതിനാല്‍ ശ്രദ്ധയും കൂടുതല്‍ വേണം. ഇക്കാലത്ത് പോഷക പാനീയങ്ങള്‍ ധാരാളം ഉപയോഗിക്കണം. പാല്, പഴച്ചാര്‍, ശുദ്ധജലം എന്നിവയെല്ലാം ഇതില്‍ പ്രധാനമായും ഉള്‍പ്പെടുന്നു. കുട്ടിയുടെ ശാരീരിക വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ ഗര്ഭോദകം (ആംനിയോിക് ഫ്ളൂയിഡ്) ആവശ്യത്തിന് ഗര്‍ഭപാത്രത്തില്‍ നിലനില്ക്കാന് ഇവയുടെ ഉപയോഗം സഹായിക്കും.
ഗര്‍ഭിണികള്‍ ദിവസവും രാവിലെ പഴമോ, പഴച്ചാറുകളോ ഉപയോഗിക്കണം. മലബന്ധം ഉണ്ടാകാതെയിരിക്കുന്നതിനും വായുകോപത്തെ കുറയ്ക്കുന്നതിനും ഇത് സഹായകമാകും. കഞ്ഞി, പുഴുങ്ങിയ മുട്ട, ബദാം പരിപ്പ്, അണ്ടിപ്പരിപ്പ് എന്നിവയും പാലും പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
ഉച്ചഭക്ഷണത്തോടൊപ്പം സാലഡുകള്‍ ഉപയോഗിക്കണം. വിറ്റാമിനുകളുടെ കലവറയായ കാരറ്റ്, തക്കാളി, പച്ചനിറമുള്ള പച്ചിലക്കറികള്‍ എന്നിവ സലാഡുകളില്‍ ചേര്‍ക്കാം. ചപ്പാത്തി, ചോറ്, പാചകം ചെയ്ത പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍, റെഡ് മീറ്റ് അല്ലാത്ത ഇറച്ചി വര്‍ഗങ്ങള്‍ എന്നിവയും ആഹാരമായി ഉപയോഗിക്കാം.
രണ്ടു ഗ്ലാസ് പാല് കുടിക്കാം
ആദ്യത്തെ മൂന്നുമാസങ്ങളില്‍ തീവ്രമായ വളര്‍ച്ചയാണ് ഗര്‍ഭസ്ഥ ശിശുവില്‍ ഉണ്ടാകുന്നത്. ഈ സമയം വളരെ പ്രധാനപ്പെട്ട കാലയളവായതുകൊണ്ട് അതീവ ശ്രദ്ധവേണം.
ഗര്‍ഭാവസ്ഥയിലെ ആദ്യമാസം മുതല്‍ രണ്ടു ഗ്ലാസ് പാല് എങ്കിലും കുടിച്ചിരിക്കണം. ധാരാളം കാല്‍സ്യം ഇതില്‍ നിന്നും ലഭിക്കുന്നതുകൊണ്ട് ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയ്ക്ക് അത്യാവശ്യമായ ഈ പാനീയം ഗര്‍ഭകാലം മുഴുവന്‍ ഉപയോഗിക്കുന്നത് നല്ലതാണ്.
ആദ്യമാസങ്ങളില്‍ ഛര്‍ദ്ദിയും മനംപിരട്ടലും ഉണ്ടാകുന്നവര്‍ ബദാം പരിപ്പ്, ഏലയ്ക്കായുടെ പൊടി എന്നിവയും ചുക്കുപൊടിയും ചേര്‍ത്ത് പാല് കാച്ചി കുടിക്കുന്നത് ഈ പ്രവണത കുറയ്ക്കും. രണ്ടാം മാസത്തിലും ഇതേ അളവില്‍ തന്നെ പാല് ഉപയോഗിക്കണം. എങ്കിലും അതില്‍ ശതാവരി, കുറുന്തോട്ടി എന്നിവ ചേര്‍ത്ത് കാച്ചിക്കുടിക്കുന്നതായിരിക്കും ഉത്തമം.
മൂന്നാം മാസം മുതല്‍ നെയ്യ്, മോര്, തേന്‍ എന്നിവ ചേര്‍ത്ത് ആഹാരം കൂടുതല്‍ പോഷകസമ്പുഷ്ടമാക്കണം. തേന്‍, നെയ്യ് എന്നിവ വേണമെങ്കില്‍ പാലില്‍ ചേര്‍ത്ത് തന്നെ സേവിക്കാം. പക്ഷേ, തേനും നെയ്യും ചേര്‍ക്കുന്നതു തുല്യ അളവില്‍ ആയിരിക്കരുത്. പാല് ചൂടില്ലാത്തതായിരിക്കാന് പ്രത്യേകം ശ്രദ്ധിക്കണം. ഇപ്രകാരം ചെയ്യുന്നതുകൊണ്ട് മാതാവിന് ആരോഗ്യവും ശരീരത്തിന് ശക്തിയും വര്‍ദ്ധിക്കും.
നാലു മുതല്‍ ഏഴു മാസം വരെ
നാലാം മാസം മുതല്‍ ഏഴാം മാസം വരെ പച്ചക്കറികള്‍, പഴങ്ങള്‍, പഴച്ചാറുകള്‍, കല്‍ക്കണ്ടം ചേര്‍ത്ത വെണ്ണ എന്നിവ ആഹാരത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തി പോഷക സമൃദ്ധമാക്കണം.
അഞ്ചാം മാസത്തില്‍ നെയ്യുടെ ഉപയോഗം കൂട്ടണം. ശരീരത്തില്‍ കൊഴുപ്പ് അധികം അടിഞ്ഞുകൂടാതെയിരിക്കുന്നതിനായി ശുദ്ധമായ പശുവിന് പാലില്‍ നിന്നുതന്നെ ഉണ്ടാക്കിയെടുക്കുന്ന നെയ്യ് ആയിരിക്കണം ഇതിനായി ഉപയോഗിക്കേണ്ടത്.
ആറാം മാസത്തില്‍ നെയ്യും മറ്റു പോഷകാഹാരങ്ങളും പോലെ തന്നെ ശതാവരിയും, ഇരി മധുരവും ഉപയോഗിക്കണം.
ഏഴാം മാസം മുതല്‍ ഒന്‍പതാം മാസം വരെയും സമീകൃതവും പോഷക സമൃദ്ധമായതുമായ ആഹാരം ഉപയോഗിക്കണം.
ഏഴാം മാസത്തില്‍ കൊഴുപ്പ്, ഉപ്പ് എന്നിവയുള്ള ആഹാരങ്ങള്‍ കുറയ്ക്കണം. പകരം പ്രോട്ടീനുകള്‍ കൂടുതലുള്ള ആഹാരങ്ങള്‍ കൂടുതലായി ഉപയോഗിക്കേണ്ടതാണ്. ഗോതമ്പ്, ഓട്സ്, കഞ്ഞി, നെയ്യ്, മുളപ്പിച്ച ധാന്യങ്ങള്‍, പയറു വര്‍ഗങ്ങള്‍, ബീന്‍സ്, സോയാബീന്‍, തവിടു കളയാത്ത ധാന്യങ്ങള്‍ കൊണ്ടുള്ള ചപ്പാത്തി, ബ്രഡ് എന്നിവയും ചീര, ഉരുളക്കിഴങ്ങ്, ബദാം, ഉണക്കമുന്തിരി, പഴവര്‍ഗങ്ങള്‍ എന്നിവയും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം.
എട്ടാം മാസം
എട്ടാം മാസം മുതല്‍ ഗോതമ്പ്, അരി, സേമിയ എന്നിവ പാല്ക്കഞ്ഞിയാക്കിവച്ച് ധാരാളം നെയ്യും ചേര്‍ത്ത് ദിവസം ഒരു പ്രാവശ്യമെങ്കിലും ഉപയോഗിക്കണം.
ഒന്‍പതാം മാസം
ഒന്‍പതാം മാസത്തില്‍ കൂടുതല്‍ പോഷകാഹാരങ്ങളും ശ്രദ്ധയും ആവശ്യമാണ്. കൊഴുപ്പുകള്‍, പ്രോട്ടീനുകള്‍, വിറ്റാമിനുകള്‍ എന്നിവ കൂടുതല്‍ അടങ്ങിയ ആഹാരങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
പിന്തുടരണം ഈ ശീലങ്ങള്‍
ഗര്‍ഭകാലത്ത് ശരിയായ ഭക്ഷണത്തോടൊപ്പം തന്നെ ആരോഗ്യകരമായ ശീലങ്ങളും പരിപാലിക്കേണ്ടതുണ്ട്. ഭക്ഷണം ശരിയായ സമയത്ത് കഴിക്കുക. പഴകിയ ഭക്ഷണം കഴിക്കരുത്. സസ്യങ്ങളില്‍ നിന്നു ലഭ്യമാക്കുന്ന വിറ്റാമിനുകളും ധാതുക്കളും ഉപയോഗിക്കുക. നേരത്തെ ഉറങ്ങുന്നതിനും നേരത്തെ ഉണരുന്നതിനും ശ്രമിക്കുക. ചൂടുകാലമാണെങ്കില്‍ പകല്‍ സമയത്തെ ലഘുനിദ്രകള്‍ ഒഴിവാക്കുക. ആദ്യത്തെയും അവസാനത്തെയും രണ്ടുമാസങ്ങളില്‍ ശരിയായ വിശ്രമം എടുക്കണം.
ഗര്‍ഭത്തിന്റെ അവസാന ആറ് ആഴ്ചകളില്‍ ഓരോ ആഴ്ചയിലും പല ദിവസങ്ങളിലായി ലഘുവായ ചൂടുവെള്ളത്തില്‍ ഇറങ്ങി ഇരിക്കുക. ആദ്യത്തെ മൂന്നുമാസം ലഘുവായ നടത്തം, യോഗ എന്നീ വ്യായാമമുറകള്‍ അനുഷ്ഠിക്കുക. അമ്മയും കുട്ടിയുമായുള്ള മാനസിക ബന്ധം ദൃഢമാക്കുന്നതിനും ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും വേണ്ടി ദിവസവും അല്പസമയം ധ്യാനനിരതയാകുക (മെഡിറ്റേഷന്‍). ശാന്തതയും, ശുഭാപ്തിവിശ്വാസവും നിലനിര്‍ത്തുക എന്നിവയെല്ലാം ഗര്‍ഭിണി ചെയ്തിരിക്കണം.
ഛര്‍ദി ഒഴിവാക്കാം
ഗര്‍ഭകാലത്ത് ഉണ്ടാകുന്ന പ്രധാന വൈഷമ്യമാണ് ഛര്‍ദി. ഇത് സാധാരണയായി രാവിലെയാണ് ഉണ്ടാകുന്നത്. എന്നാല്‍ ചിലപ്പോള്‍ മറ്റു സമയങ്ങളിലും ഉണ്ടാകാം. ചിലപ്പോള്‍ ആഴ്ചകളോ, മാസങ്ങളോ വരെ ഈ അവസ്ഥ തുടര്ന്നുനില്ക്കാം.
വളരെ ലഘുവായ പ്രഭാത നടത്തം, യോഗ എന്നിവ പിന്തുടരുക. വളരെ ചെറിയ തലയിണ ഉപയോഗിച്ച് സുരക്ഷിതമായ രീതിയില്‍ ഉറങ്ങുക. പുതിനയില ഇട്ട് തിളപ്പിച്ച വെള്ളം ആവി കൊള്ളുക. പെരും ജീരകം, ചുക്ക് എന്നിവ ചേര്‍ത്ത് ഉണ്ടാക്കിയ ഹെര്‍ബല്‍ ടീ കുടിക്കുക. അല്പം ഗ്രാമ്പുവിന്റെ പൊടി തേന്‍ ചേര്‍ത്ത് സേവിക്കുക. ഏലയ്ക്കാപ്പൊടി അല്പം വീതം ഇടയ്ക്കിടെ വായിലിട്ട് അലിയിച്ചിറക്കുക എന്നിവയെല്ലാം ഗര്‍ഭകാല ഛര്‍ദിയെയും മനം പിരട്ടലിനെയും കുറയ്ക്കാന്‍ സഹായകമാണ്.
അനാവശ്യ പേടി വേണ്ട
ഭയം, അനാവശ്യമായ സംശയങ്ങള്‍, ദുഃഖം, ദേഷ്യം എന്നിങ്ങനെ മാനസിക നിലയെ താളം തെറ്റിക്കുന്നവയെ അകറ്റിനിര്‍ത്തുന്നതിലൂടെ ശിശുവിന് ശരിയായ വളര്‍ച്ചയും ആരോഗ്യവും ലഭിക്കും. വളരെ സന്തോഷകരമായ സാഹചര്യങ്ങളും എപ്പോഴും ശുഭാപ്തിവിശ്വാസം പകര്‍ന്നു തരുന്നവരുമായുള്ള കൂട്ടുകെട്ടും ആരോഗ്യവാനായുള്ള ഒരു ശിശുവിന്റെ ജനനത്തിന് അത്യാവശ്യമായ ഘടകങ്ങളാണ്.
തൈല സ്നാനം
തൈലമോ, കുഴമ്പോ, ശരീരത്ത് പുരട്ടി ചൂടുവെള്ളത്തില്‍ നിത്യവും കുളിക്കണം. പ്രസവ സമയം അടുക്കുമ്പോഴേക്കും കുട്ടിയുടെ ശരീരസ്ഥിതിയും സ്ഥാനവും ഗര്‍ഭപാത്രത്തില്‍ കൃത്യമായി വരുന്നതിനും മാതാവിന്റെ ഇടുപ്പ് ഭാഗത്തെ അസ്ഥികളും പേശികളും ആവശ്യത്തിന് വികസിച്ച് പ്രസവം അനായാസമാകുന്നതിനും ഇത് സഹായിക്കും.
പപ്പായയും കൈതച്ചക്കയും വേണ്ട
വളരെ ചൂടുള്ളതും, അധികമായി മസാല, എരിവ് എന്നിവ അടങ്ങിയതും പ്രിസര്‍വേറ്റീവുകള്‍ ചേര്‍ത്തതുമായ ഭക്ഷണം ഗര്‍ഭിണികള്‍ക്ക് നന്നല്ല. ഫാസ്റ്റ് ഫുഡുകള്‍, യീസ്റ്റ് മുതലായവ ചേര്‍ത്ത് പുളിപ്പിച്ച് ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍, ശീതളപാനീയങ്ങള്‍, മദ്യം, കറ്റാര്‍വാഴ ചേര്‍ത്തുണ്ടാക്കുന്ന പാനീയങ്ങള്‍, പപ്പായ, കൈതച്ചക്ക, കിവിപ്പഴം, ചോളം, കൂണ് എന്നിവ ഗര്‍ഭിണി തീരേയും ഉപയോഗിക്കാന്‍ പാടില്ല. മാങ്ങ, തണ്ണിമത്തന്, പേരയ്ക്ക, ആത്തപ്പഴം, സബര്‍ജില്‍ എന്നിവ ഉപയോഗിക്കുന്നവര്‍ അത് മിതമായി മാത്രമേ ഉപയോഗിക്കാവൂ.
റെഡ് മീറ്റ് വേണ്ട
റെഡ് മീറ്റുകളില്‍ അടങ്ങിയിരിക്കുന്ന ദഹിക്കാന്‍ പ്രയാസമേറിയ കൊഴുപ്പുകളും മറ്റും ശരീരത്തില്‍ വിഷാംശങ്ങള്‍ അടിഞ്ഞുകൂടാന്‍ കാരണമായേക്കാം എന്നതിനാല്‍ അവ ഉപേക്ഷിക്കണം.
ഡോ.ആര് രവീന്ദ്രന് ബിഎഎംഎസ്
അസി. സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍, ദി ആര്യവൈദ്യ ഫാര്‍മസി
(കോയമ്പത്തൂര്‍) ലിമിറ്റഡ് ബ്രാഞ്ച്, സിഎംഎസ് കോളജ് റോഡ്, കോട്ടയം
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രിയങ്കയും ജേതാക്കൾ
കൊച്ചി: ജിഎൻജി മിസിസ് കേരളം-ദി ക്രൗൺ ഓഫ് ഗ്ലോറി സീസൺ ഗ്രാൻഡ് ഫിനാലെ കൊച്ചി റാഡിസൺ ബ്ലൂവിൽ നടന്
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം... ഗര്‍ഭകാലം നല്ലകാലം...
കോഴിക്കോട്: സന്തോഷവും പ്രതീക്ഷയും സമം ചേരുന്നകാലമാണ് ഒരു സ്ത്രീയെയും കുടുംബത്തെയും സംബന്ധിച്ചി
പാലിലും അധ്യാപനത്തിലും മായം ചേർക്കാത്ത രൂപ ടീച്ചർ
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ കിഴക്കഞ്ചേരി ക്ഷേത്ര ത്തിനടുത്തുള്ള രൂപ ടീച്ചറുടെ ദിവസം ആ
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാര നിറവിൽ
2021ലെ രാജ്യത്തെ പരമോന്നത നഴ്സിംഗ് പുരസ്കാരമായ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരത്ത
പവർഫുൾ അര്‍ച്ചന
അര്‍ച്ചന സുരേന്ദ്രന് നിറഞ്ഞ സന്തോഷത്തിലാണ്. നാഷണല്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്
സബിത പറയുന്നു; "മനം പോലെ മംഗല്യം'
വിവാഹത്തെക്കുറിച്ച് പലർക്കും പല സ്വപ്നങ്ങളാണ്...വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ ധരിക്കണം... നിറയെ
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സാന്ദ്ര സോണിയ
തൃപ്പൂണിത്തുറ: മനോഹരമായ പെയിന്റിംഗുകൾ ഒരുക്കി സമർപ്പിതജീ
അതുല്യ നേട്ടവുമായി അതുല്യ ദിനേശ്
റോപ്പ് ആക്സസ് മേഖലയില്‍ അന്താരാഷ്ട്ര അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി തലയോലപ്പറമ്പ
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പര്യായം
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില്‍ നിമ്മി ടീച്ചര്‍ കാണുന്നതു ലോകമാണ്. മുന്നിലെ പ്രതിബന്ധങ്ങള
ചെറിയ കരിമീൻ വറുത്ത കറി
ചേരുവകൾ
ചെറിയ കരിമീൻ - അരക്കിലോ
സവാള - രണ്ട് എണ്ണം
ഇഞ്ചി- ഒരു കഷണം
പച്ചമുളക് - നാല് എണ്ണം
വേപ്പില -
ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക് പുരസ്കാരം
മൃൺമയി ജോഷിക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കു
ഒരുക്കാം കുരുന്നുകൾക്കൊരു ഒരു വർണക്കൂട്
കുട്ടികൾ എപ്പോഴും ഊർജസ്വലരാണ്. അപ്പോൾ അവർക്കായി ഒരുക്കുന്ന മുറികളും അങ്ങനെ തന്നെ ആവേണ്ടതല്ലേ? അവർ കളിക്കുന്നത്, ഉറങ്ങു
അർച്ചനയുടെ കരവിരുതിൽ ഒരുങ്ങുന്നത് തലയെടുപ്പുള്ള നെറ്റിപ്പട്ടങ്ങൾ
പേപ്പർ, ക്ലേ എന്നിവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആകര്ഷണീമായ കമ്മലുകള്‍ നിര്‍മിച്ച് ശ്രദ
സതിയുടെ ജീവിതം ഗുണപാഠമാണ്
കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ മില്ലിലും ചായക്കടയിലുമൊക്കെ സഹായിയായി ജോലിചെയ്തി
സ്വന്തം വീട്ടിൽ ജീവിക്കാം സുരക്ഷയോടെ
സുരക്ഷിതമായൊരു വീട് ഏതൊരു വ്യക്തിയുടേയും സ്വപ്നങ്ങളിൽ ഒന്നാണ്. ഒരുപക്ഷേ, ഏതൊരാളും ജീവിതത്
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നി
ഭവനവായ്പ എടുക്കും മുന്‍പ്
വായ്പ എടുത്താണോ വീട് വയ്ക്കുന്നത്, ഒന്നു ശ്രദ്ധിക്കൂ. സ്വന്തമായൊരു വീട് അതൊരു സ്വപ്നം തന്നെയാണ്
ദി ഗ്രേറ്റ് കേരള കിച്ചണ്‍
വീടിന്റെ പ്ലാൻ വരച്ചുതുടങ്ങും മുൻപേ വീട്ടമ്മമാരുടെ ആശങ്കയാണ് അടുക്കള... ഇപ്പോൾ അവർ മാത്രമല
ഗോപിക സുരേഷ് മിസ് കേരള
കൊച്ചി: ഇരുപത്തിയഞ്ചു സുന്ദരിമാര്‍ മാറ്റുരച്ച ഇംപ്രസാരിയോ മിസ് കേരള 2021 സൗന്ദര്യ മത്സരത്തില്‍
അടിമുടി മാറ്റി; പുത്തൻ സ്റ്റൈലിലൊരു വീട്
ചേർത്തല തൈക്കാട്ടുശേരിയിലാണ് രാധാകൃഷ്ണൻ തന്റെ വീട് പുതുക്കി പണിതത്. 30 വർഷം മുന്‍പ് പണിത വീട്
ശ്രുതി സിത്താരയ്ക്ക് ട്രാൻസ് വുമണ്‍സ് കിരീടം
ട്രാൻസ് വുമണ്‍സ് രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വൈക്കം നേ
വീട്ടിൽ തയാറാക്കാവുന്ന 10 ഫേസ് പാക്കുകൾ
മുഖകാന്തി വർധിപ്പിക്കാനായി ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇ
വനിതാ റൈഡർമാരുടെ ഒത്തുചേരൽ ശ്രദ്ധേയമായി
ന്യൂജെൻ ബൈക്കുകളുമായി വനിതാ റൈഡർമാരുടെ നാലു വർഷം കഴിഞ്ഞുള്ള ഒത്തുചേരൽ ശ്രദ്ധേയമായി.
സിആ
ചെരുപ്പുകളിലെ വർണ പ്രപഞ്ചം
ഫാഷന്റെ കാര്യത്തിൽ സ്ത്രീകൾ എന്നും അപ് ടു ഡേറ്റ് ആണ്. വിപണിയിലെ ട്രെൻഡ് അറിഞ്ഞ് അവർ ഫാഷൻ ആക്സസറീസ് വാങ്ങും. അതിനായി എത്
കളിമൺ ആഭരണങ്ങൾക്ക് നല്ല ചന്തം
നിന്റെ തലയിലെന്താ, കളിമണ്ണാണോ എന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്.
ശ്രീലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചത് 4 സോപ്പ്; മുതൽ മുടക്ക് 630 രൂപ
അധ്യാപികയായി കുട്ടികൾക്കിടയിൽ പാറിനടന്നിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോ
ജനലുകളും കട്ടിളകളും പെർഫെക്ടാകും ഫെർടെക്കിലൂടെ
നിങ്ങളുടെ കട്ടിളയും ജനലും ഇനി ചിതലെടുക്കുമെന്ന പേടിവേണ്ട. സ്റ്റീലിന്റെ കരുത്തോടെയും മനോഹരമായ രൂപഭംഗിയിലും നിങ്ങളുടെ ഇ
കുളിമുറി വിശേഷങ്ങൾ
മാറി വരുന്ന ട്രെൻഡിനൊപ്പം മലയാളി, വീടുകളുടെ മോടി കൂട്ടാൻ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല
മലയാളിക്ക് "ചോറ് 'ഏറെ പ്രിയം; വിവിധതരം "ചോറു' വിഭവങ്ങളെ പരിചയപ്പെടാം
മലയാളികൾക്കു ചോറിനോട് അൽപം ഇഷ്ടം കൂടുതലാണ്. വെറൈറ്റി ചോറുകളാണ് ഇത്തവണത്തെ പാചകത്തിൽ ഉൾ
അക്കുവിന്റെ പിറന്നാൾ സമ്മാനം
അക്കുവിന്റെ ജീവിതത്തിൽ നിരവധി പിറന്നാളുകൾ കടന്നു പോയിട്ടുണ്ട്. ഒരുപാട് സമ്മാനങ്ങളും കിട്ടി

Latest News
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
പിഴയും പലിശയുമടക്കം 1,700 കോടി അടയ്ക്കണം: കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top