ഐബിഎംസി: ഇന്ത്യയ്ക്കും യുഎഇക്കും ഇടയിലൊരു "ബിസിനസ്’ പാലം
ഐബിഎംസി: ഇന്ത്യയ്ക്കും യുഎഇക്കും ഇടയിലൊരു "ബിസിനസ്’ പാലം
Friday, March 23, 2018 4:32 PM IST
വിദേശത്തു തന്‍റെ ഉത്പന്നങ്ങളും സേവനങ്ങളും വിറ്റഴിക്കുക. അല്ലെങ്കിൽ കയറ്റി അയച്ച് വരുമാനം നേടുക... ഈ സ്വപ്നമില്ലാത്ത ബിസിനസുകാർ കുറവായിരിക്കും. പക്ഷേ ഓരോ രാജ്യത്തും ബിസിനസ് ചെയ്യുന്നതിന് അവരുടേതായ നിയമങ്ങളുണ്ട്.നടപടിക്രമങ്ങളുണ്ട്. അതു പാലിച്ചുകൊണ്ടുവേണം ബിസിനസ് ചെയ്യാൻ. അധികം അറിയാത്ത രാജ്യത്തെ നിയമങ്ങൾ പഠിച്ച് ബിസിനസ് നടത്തുകയെന്ന പ്രയാസങ്ങളാണ് പലരേയും വിദേശത്തെ ബിസിനസ് സ്വപ്നത്തിൽ നിന്നു പിന്നോട്ടു വലിക്കുന്നത്. ഇനി അതിനു തുനിഞ്ഞാലോ പണച്ചെലവും കാലതാമസവുമൊക്കെ മനസു മടിപ്പിച്ചേക്കാം...

ഇനി അത്തരത്തിൽ നിയമങ്ങളേയും നടപടിക്രമങ്ങളുടേയും നൂലാമാലകളെ ക്കുറിച്ചോർത്ത് വിഷമിക്കേണ്ട. അത്തരം കാര്യങ്ങളൊക്കെ നോക്കാൻ ഐബിഎംസി ഫിനാൻഷ്യൽ പ്രഫഷണൽസ് ഗ്രൂപ്പ് ഉണ്ട്. രാജ്യാന്തര ഫിനാൻഷ്യൽ പ്രഫഷണലുകൾ ചേർന്നു യുഎഇ കേന്ദ്രമായി സ്ഥാപിച്ചിട്ടുള്ള സംരഭമാണ് ഐബിഎംസി ഫിനാൻഷ്യൽ പ്രഫഷണൽസ്. വിദേശ ഇന്ത്യക്കാർ, വിദേശ കന്പനികൾ, വിദേശ പൗരന്മാർ തുടങ്ങി ആഗോള നിക്ഷേപകർക്ക് വൈവിധ്യമാർന്ന ബിസിനസ്- നിക്ഷേപ സേവനങ്ങൾ ഐബിഎംസി ഫിനാൻഷ്യൽ പ്രഫഷണൽസ് ഗ്രൂപ്പ് നൽകിവരുന്നു.

നവോദയ സാന്പത്തിക ശക്തികളായി മാറുന്ന ഇന്ത്യയിലേയും യുഎഇ ഉൾപ്പെടെ ജിസിസിയിലേയും ബിസിനസ് - നിക്ഷേപത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിലാണ് കന്പനി ഇപ്പോൾ കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഐബിഎംസി ഫിനാൻഷ്യൽ പ്രഫഷണൽസ് ഗ്രൂപ്പ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ പി കെ സജിത്കുമാർ പറഞ്ഞു.
ഇന്ത്യയിലേയും വിദേശത്തേയും ലൈസൻസ്ഡ് സ്ഥാപനങ്ങൾ വഴി ആഗോള നിക്ഷേപകർക്കാവശ്യമായ രാജ്യാന്തര ബിസനസ് സേവനങ്ങൾ ലഭ്യമാക്കുവാൻ ഐബിഎംസി പ്രതജ്ഞാബദ്ധമാണ്. ഇതിനായി ഇന്ത്യയിലേയും വിദേശത്തേയും എക്സ്ചേഞ്ചുകൾ, കോർപറേറ്റ് ഹൗസുകൾ തുടങ്ങിയവയുമായി സഹകരിച്ചു പ്രവർത്തിക്കുകയും ഓരോ വ്യവസായത്തിലേയും വിദഗ്ധരുടെ അഡ്വൈസറി സേവനവും ലഭ്യമാക്കുകയും ചെയ്യുന്നുണ്ടെന്ന് സജിത് കുമാർ പറഞ്ഞു.

ഐബിഎംസി എന്ന കോർപറേറ്റ് അംബ്രലയുടെ കീഴിൽ വൈവിധ്യമാർന്ന പ്രഫഷണൽ സേവനങ്ങളാണ് ലഭ്യമാക്കിയിട്ടുള്ളത്. പ്രഫഷണൽ ധനകാര്യ വിദ്യാഭ്യാസം, ഇന്‍റർനാഷണൽ കംപ്ലിയൻസ് സർവീസ്, ഇന്‍റർനാഷണൽ ലീഗൽ സർവീസസ്, ഇന്‍റർനാഷണൽ ടാക്സ് ആൻഡ് ഓഡിറ്റ് സർവീസസ് തുടങ്ങി നിക്ഷേപവും നിക്ഷേപവുമായി ബന്ധപ്പെട്ട സേവനങ്ങൾ തുടങ്ങിയവ ഇതിലുൾപ്പെടുന്നു.

ലോകം മാറുന്നു ബിസനസ് അവസരങ്ങൾ കൂടുന്നു

ഇന്ത്യയും ജിസിസിയും മാറുകയാണ്. രണ്ടും വളരുന്ന സന്പദ്ഘടനകളായി മാറുകയും അവിടെ ധാരാളം ബിസിനസ് അവസരങ്ങൾ ഉയർന്നുവരികയും ചെയ്യുന്നുണ്ട്. എണ്ണവില കുറഞ്ഞതോടെ യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ എണ്ണയിതര ബിസിനസുകൾ പ്രോത്സാഹിപ്പിക്കുന്നതിനും വളർത്തുന്നതിനുമുള്ള ശ്രമത്തിലാണ്. ഇതിൽ മുന്പന്തിയിൽ നിൽക്കുന്ന രാജ്യമാണ് യുഎഇ. അതുകൊണ്ടുതന്നെയാണ് തുടക്കത്തിൽ യുഎഇയിക്കു മുൻഗണന നൽകിയുള്ള പ്രവർത്തനങ്ങൾക്ക് ഐബിഎംസി മുൻഗണന നൽകുന്നത്. ഇന്ത്യയിലെ ഇടത്തരം, ചെറുകിട വ്യവസായങ്ങൾക്ക് ഇതു ധാരാളം അവസരങ്ങളാണ് നൽകുന്നതെന്ന് സജിത്കുമാർ ചൂണ്ടിക്കാട്ടുന്നു.



യുഎഇ- ഇന്ത്യ ബിസിനസ് ഫെസ്റ്റ്

ഗൾഫ് രാജ്യങ്ങളിലെ മാറുന്ന ബിസിനസ് അന്തരീക്ഷം എങ്ങനെ ഇന്ത്യയ്ക്കു പ്രയോജനപ്പെടുത്താമെന്ന ചിന്തയിൽനിന്നാണ് ഐബിഎംസി യുഎഇ- ഇന്ത്യ ബിസിനസ് ഫെസ്റ്റിനെക്കുറിച്ച് ആലോചിക്കുന്നതെന്ന് സജിത്കുമാർ പറഞ്ഞു.
എണ്ണയിതര ബിസനസുകളെക്കുറിച്ചുള്ള ബിസിനസ് ശിൽപശാലകളും വ്യവാസയ സെമിനാറുകളുമാണ് ബിസിനസ് ഫെസ്റ്റിലുണ്ടായിരുന്നത്. യുഎഇയിലേയും ഇന്ത്യയിലേയും ബിസിനസ് അവസരങ്ങളെ മനസിലാക്കാനുള്ള വേദിയായി ഇതു മാറി. 2017 മാർച്ചിൽ ആദ്യത്തെ ഫെസ്റ്റ് ദുബായ് എമിറേറ്റ്സിലാണ് നടത്തിയത്. തുടർന്ന് ഷാർജ, അജ്മൻ, ഉംഅൽ ക്വയിൻ, ഫുജ്റ, റാസ് അൽ ഖൈമ എന്നിവിടങ്ങളിൽ ബിസിനസ് ഫെസ്റ്റ് അരങ്ങേറി. പത്തു മാസം നീണ്ടനിന്ന യുഎഇ- ഇന്ത്യ ബിസിനസ് ഫെസ്റ്റിന് തിരിശീല വീണത് 2017 ഡിസംബറിൽ അബുദാബിയിലാണ്.

12 മേഖലകൾ നൂറിലധികം ശിൽപശാലകളും സെമിനാറുകളും

കൃഷി, റിയൽറ്റിയും നിർമാണ മേഖലയും, മാരിടൈം, രാസവസ്തുക്കൾ, എസ്എംഇ, ഉൗർജം, റീട്ടെയിലും എഫ്എംസിജിയും, വിദ്യാഭ്യാസം, ബാങ്കിംഗും ഇൻഷുറൻസും ധനകാര്യമേഖലയും, ടൂറിസവും ആരോഗ്യവും ഹോസ്പിറ്റാലിറ്റിയും, ഡിജിറ്റലും ഇലക്ട്രോണിക്സും ഐടിയും, മാനുഫാക്ചറിംഗ് എന്നിങ്ങനെ 12 പ്രധാന വ്യവസായ മേഖലകളെയാണ് യുഎഇ- ഇന്ത്യ ബിസിനസ് ഫെസ്റ്റ് 2017-ലൂടെ പരിചയപ്പെടുത്തിയത്.


ഈ ഫെസ്റ്റിലൂടെ നൂറിലധികം ശിൽപശാലകളും വ്യവസായ സെമിനാറുകളും നടന്നു. വിവിധ വ്യവസായ മേഖലകളിൽനിന്നുള്ള നൂറിലധികം രാജ്യാന്തര വ്യവസായ വിദഗ്ധർ സംസാരിച്ചു. ബി ടു ബി മീറ്റിംഗുകൾ, വ്യവസായ പാനൽ ചർച്ചകൾ, നിക്ഷേപ പ്രഖ്യാപനങ്ങൾ തുടങ്ങിയവ ഫെസ്റ്റിന്‍റെ സവിശേഷതകളായിരുന്നു.



ചർച്ചകളും പ്രസംഗങ്ങളുമെല്ലാം യൂ ടൂബിലും ഇന്‍റർനെറ്റിലും മറ്റും ലഭ്യമാണ്. ഇത് ലോകത്തിന്‍റെഏതു കോണിലുള്ളവർക്കും ഉപയോഗിക്കുവാൻ സാധിക്കും.
2018 മാർച്ചിലാരംഭിച്ച് ഡിസംബറിൽ അവസാനിക്കുംവിധം യുഎഇ- ഇന്ത്യ ബിസിനസ് ഫെസ്റ്റ്-2018-ന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി വരികയാണെന്നും സജിത് അറിയിച്ചു. വരും വർഷങ്ങളിൽ മറ്റു ജിസിസി രാജ്യങ്ങളിലും ബിസിനസ് ഫെസ്റ്റ് നടത്താനുദ്ദേശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുഎഇലേയും ഇന്ത്യയിലേയും വ്യവസായികൾക്ക് വളരെ അടുത്ത് ഇടപഴകാൻ ബിസിനസ് ഫെസ്റ്റ് വളരെ സഹായിച്ചിട്ടുണ്ട്. യുഎഇയ്ക്ക് ഒരു സപ്പോർട്ടായി മാറുവാൻ ഇന്ത്യയുടെ വിവിധ മേഖലകൾക്കു സാധിക്കും. പക്ഷേ ഇതൊരു വലിയ വെല്ലുവിളിതന്നെയാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും ഈ അവസരം പ്രയോജനപ്പെടുത്താനാകുമെന്ന് സജിത്കുമാർ ചൂണ്ടിക്കാട്ടുന്നു. മികച്ച ഉത്പന്നങ്ങളും സേവനങ്ങളും നൽകുന്ന അറിയപ്പെടാത്ത നിരവധി ഇടത്തരം, ചെറുകിട വ്യവസായങ്ങൾ ഇന്ത്യയിലുണ്ട്. അവർക്ക് യുഎഇയിലേയും ഗൾഫ് രാജ്യങ്ങളിലേയും മാറുന്ന നിക്ഷേപ കാലാവസ്ഥ ഉപയോഗിക്കുവാൻ കഴിയണം. അതേപോലെ യുഎഇയ്ക്കും രാജ്യത്തെ ഇടത്തരം, ചെറുകിട സംരംഭങ്ങളിൽ മുതൽ മുടക്കാൻ സാധിക്കും. യുഎഇ- ഇന്ത്യ ബിസിനസ് ഫെസ്റ്റ് ഈ വാതിലാണ് തുറന്നിടുന്നത്.

ഇത്തരത്തിൽ സംരംഭം ആരംഭിക്കുന്നതിനുള്ള അടിസ്ഥാനകാര്യങ്ങളും മറ്റു കംപ്ലിയൻസുമാണ് ഐബിഎംസി ഫിനാൻഷ്യൽ പ്രഫഷണൽ ഗ്രൂപ്പ് ലഭ്യമാക്കുന്നതെന്നു സജിത്കുമാർ പറഞ്ഞു.

ഐബിഎംസി യുഎഇ- ഇന്ത്യ ബി ടു ബി പോർട്ടൽ

യുഎഇയിലേയും ഇന്ത്യയിലേയും ചെറുകിട ഇടത്തരം സൂക്ഷ്മ കന്പനികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ഐബിഎംസി 2016-ൽ യുഎഇ- ഇന്ത്യ ബി ടു ബി പോർട്ടലിനു രൂപം നൽകിയത്. ഇതിൽ ഇന്ത്യയിലേയും യുഎഇയിലേയും കന്പനികൾക്ക് സൗജന്യമായി ലിസ്റ്റ് ചെയ്യാം. ഈ പോർട്ടലിലൂടെ യുഎഇ കന്പനികൾക്ക് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേയും എണ്ണയിതര ബിസിനസ് പങ്കാളികളെ തെരയാം. അതേപോലെ ഇന്ത്യൻ കന്പനികൾക്ക് യുഎഇയിലെ കന്പനികളേയും കണ്ടെത്താം.

ഐബിഎംസി ഇവിടെ കോണ്ടാക്ട് പോയിന്‍റായി പ്രവർത്തിക്കുന്നു. ഈ സൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി 2017 ജനുവരിയിൽ യുഎഇ- ഇന്ത്യ ബിസിനസ് സെന്‍റർ തുറന്നു. ദുബായിക്കു പുറമേ കൊച്ചിയിലും (കലൂരിലെ ഐബിഎംസി ഇന്‍റർനാഷണൽ ബിസിനസ് സെന്‍റർ) ബി ടു ബി സെന്‍ററിനു കേന്ദ്രമുണ്ട്.

ബാങ്കിംഗ്, ധനകാര്യ സേവന നൈപുണ്യ വികസനം

ഗൾഫ് രാജ്യങ്ങളിലെ ബാങ്കിംഗ് ധനകാര്യ സേവന മേഖലയിൽ നൈപുണ്യവികസനത്തിനായി ഐബിഎംസി നിരവധി പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കിയിട്ടുണ്ട്. യുഎഇ ധനകാര്യ സേവന മേഖലയിൽ പല പുതിയ രീതികൾക്കും തുടക്കം കുറിക്കുവാൻ ഐബിഎംസിക്കും സജിത് കുമാറിനും സാധിച്ചിട്ടുണ്ട്. ക്ലയന്‍റ് സെഗ്രിഗേറ്റഡ് ബാങ്ക് അക്കൗണ്ട് സിസ്റ്റം, ഗ്ലോബൽ കാഷ് മാനേജ്മെന്‍റ് ആൻഡ് ട്രാൻസ്ഫർ സിസ്റ്റം, എമിറേറ്റ്സ് ഇൻവെസ്റ്റർ സേവിംഗ്സ് പ്ലാൻ തുടങ്ങിയവ ഇതിലുൾപ്പെടുന്നു.

കേരളത്തിലെ ധനകാര്യ വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ബിഎസ്ഇ ഇൻസ്റ്റിറ്റ്യൂട്ടുമായി ഐബിഎംസി ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. കേരളത്തിലെ നാലു സർവകലാശാലകളിലെ കോളജുകളിൽ ധനകാര്യ വിദ്യാഭ്യാസ സേവനം നൽകുന്നുണ്ട് കന്പനിയിപ്പോൾ. ബിഎസ്ഇ ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് ലോകോത്തര നിലവാരത്തിലുള്ള ധനകാര്യ പ്രോഗ്രാമുകൾ ലഭ്യമാക്കുവാൻ ഉദ്ദേശിക്കുന്നു.

വിദേശ ഇന്ത്യക്കാർ, വിദേശ കന്പനികൾ, വിദേശ പൗരന്മാർ തുടങ്ങിയ വിഭാഗങ്ങൾക്ക് നിക്ഷേപത്തിനും മുന്പും പിന്പുമുള്ള സേവനം ഐബിഎംസി നൽകുന്നുണ്ട്. വിദേശ ഇന്ത്യക്കാർക്ക് പ്രത്യേക സേവനം കന്പനി ലഭ്യമാക്കിയിട്ടുണ്ട്. ടാക്സ് റിട്ടേണ്‍ മുതൽ പ്രോപ്പർട്ടിയുമായി ബന്ധപ്പെട്ടു വരെ വിദേശ ഇന്ത്യക്കാരുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ ഐബിഎംസി നിറവേറ്റുന്നു.