വാ​ട്ട്സ്ആ​പ്പി​ലെ കി​ടി​ല​ൻ ഫീ​ച്ച​റു​ക​ൾ
വാ​ട്ട്സ്ആ​പ്പി​ലെ കി​ടി​ല​ൻ ഫീ​ച്ച​റു​ക​ൾ
Wednesday, March 21, 2018 4:58 PM IST
120 കോ​ടി ആ​ളു​ക​ൾ, സ​ജീ​വ​മാ​യി വാ​ട്ട്സ്ആപ് ഉ​പ​യോ​ഗി​ക്കു​ന്നുണ്ട്. ക​ന്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണ​മാ​ണി​ത്. 10 ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ൽ ഉ​ൾ​പ്പെ​ടെ 50 ഭാ​ഷ​ക​ളി​ൽ സ​ന്ദേ​ശ​ങ്ങ​ൾ കൈ​മാ​റാ​ൻ ക​ഴി​യും. ഇ​ന്ത്യ​യി​ൽ 20 കോ​ടി ആ​ളു​ക​ളാ​ണ് നി​ല​വി​ൽ വാ​ട്ട്സ്ആ​പ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. എ​ന്നാ​ൽ വാ​ട്ട്സ്ആ​പ്പിന്‍റെ പ​ല സ​വി​ശേ​ഷ​ത​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ൽ പ​ല​ർ​ക്കും അ​റി​യി​ല്ല. ഇ​താ ചി​ല കി​ടി​ല​ൻ ഫീ​ച്ച​റു​ക​ൾ.

ഇ​ര​ട്ട സു​ര​ക്ഷി​ത​ത്വം

സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വാ​ട്ട്സ്ആ​പ് ടു ​സ്റ്റെ​പ്പ് വെ​രി​ഫി​ക്കേ​ഷ​ൻ സം​വി​ധാ​നം അ​വ​ത​രി​പ്പി​ച്ച​ത്. ടു ​സ്റ്റെ​പ്പ് വെ​രി​ഫി​ക്കേ​ഷ​ൻ ആ​റ​ക്ക പാ​സ്കോ​ഡ് ന​ൽ​കി​യാ​ണ് ആ​ക്‌​ടി​വേ​റ്റ് ചെ​യ്യു​ന്ന​ത്. അ​തി​നു ശേ​ഷം ഒ​രു ഇ-​മെ​യി​ൽ അ​ഡ്ര​സ് കൂ​ടി ന​ൽ​ക​ണം. ഇ​ത് ഓ​പ്ഷ​ണ​ലാ​ണ്. പ​ക്ഷെ എ​ന്തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ പാ​സ്കോ​ഡ് മ​റ​ന്നു​പോ​യാ​ൽ റീ​സെ​റ്റ് ചെ​യ്യാ​നു​ള്ള ലി​ങ്ക് അ​യ​യ്ക്കു​ന്ന​ത് ഇ-​മെ​യി​ലി​ലേ​ക്കാ​വും. Settings-Account- Two-step verification.

തി​രി​ച്ചു​വി​ളി​ക്കു​ക

വാ​ട്ട്സ്ആ​പ്പിന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത​യാ​യി അ​വ​ത​രി​പ്പി​ച്ച സ​വി​ശേ​ഷ​ത​യാ​ണ് Revoke send message അ​ഥ​വാ ഡി​ലീ​റ്റ് ഫോ​ർ എ​വ​രി​വ​ൺ. ഒ​രാ​ൾ​ക്ക് അ​ബ​ദ്ധ​ത്തി​ൽ സ​ന്ദേ​ശം അ​യ​ച്ചാലോ, അ​ല്ലെ​ങ്കി​ൽ അ​യ​ച്ച സ​ന്ദേ​ശം പി​ന്നീ​ട് വേ​ണ്ട എ​ന്നു തോ​ന്നി​യാ​ലോ അ​ത് ഡി​ലീ​റ്റ് ചെ​യ്യാ​ൻ അ​വ​സ​രം ന​ൽ​കു​ന്ന ഫീ​ച്ച​റാ​ണി​ത്. ചാ​റ്റി​ൽ ര​ണ്ടു സെ​ക്ക​ൻ​ഡ് ട​ച്ച് ചെ​യ്താ​ൽ ഡി​ലീ​റ്റ് ചെ​യ്യാ​നു​ള്ള ഒാ​പ്ഷ​ൻ ല​ഭി​ക്കും. സ​ന്ദേ​ശം അ​യ​ച്ച് 68 മി​നി​റ്റി​നു​ള്ളി​ൽ ഡി​ലീ​റ്റ് ചെ​യ്യാം.

ചാ​റ്റ് വാ​യി​ച്ചോ‍?

അ​യ​ച്ച സ​ന്ദേ​ശം സ്വീ​ക​ർ​ത്താ​വ് വാ​യി​ച്ചോ എ​ന്ന​റി​യാ​നു​ള്ള സം​വി​ധാ​ന​വും വാട്ട്സ്ആപ്പിലുണ്ട്. മെ​സേ​ജ് അ​യ​ച്ചാ​ൽ ഒ​രു ശ​രി അ​ട​യാ​ള​വും അ​യ​ച്ച​യാ​ൾ​ക്ക് ല​ഭി​ച്ചാ​ൽ ര​ണ്ട് ശ​രി അ​ട​യാ​ള​വും കാ​ണി​ക്കും. ശ​രി അ​ട​യാ​ള​ത്തി​ന്‍റെ നി​റം നീ​ല​യാ​ണെ​ങ്കി​ൽ അ​തി​ന​ർ​ഥം ആ ​ചാ​റ്റ് സ്വീ​ക​ർ​ത്താ​വ് തു​റ​ന്നു ക​ണ്ടു എ​ന്നാ​ണ്.

നി​റം മ​റ​യ്ക്കാം


ചാ​റ്റ് വാ​യി​ച്ചു എ​ന്ന​റി​യി​ക്കു​ന്ന ശ​രി അ​ട​യാ​ള​ത്തി​ന്‍റെ നീ​ല നി​റം മ​റ്റു​ള്ള​വ​ർ കാ​ണാ​തെ മ​റ​യ്ക്കാ​ൻ സാ​ധി​ക്കും.​ ഇ​തി​നാ​യി സെ​റ്റിം​ഗ്സി​ൽ റീ​ഡ് റെസീ​പ്റ്റ്സി​ൽ മാ​റ്റം വ​രു​ത്തി​യാ​ൽ മ​തി. Settings-Account-Privacy- Read receipts.

അ​ൺ​റീ​ഡ് ചെ​യ്യാം

ല​ഭി​ച്ച മെ​സേ​ജ് വാ​യി​ച്ചശേ​ഷം വാ​യി​ച്ചി​ല്ലെ​ന്ന് മാ​റ്റു​വാ​ൻ ക​ഴി​യും. ഇ​തി​നാ​യി ചാ​റ്റി​ൽ ര​ണ്ടു സെ​ക്ക​ൻ​ഡ് ട​ച്ച് ചെ​യ്ത് പി​ടി​ച്ച ശേ​ഷം ഏ​റ്റ​വും മു​ക​ളി​ൽ വ​രു​ന്ന ഒാ​പ്ഷ​നി​ൽ നി​ന്ന് Mark as unread സെ​ല​ക്‌​ട് ചെ​യ്താ​ൽ മ​തി. ഇ​തോ​ടെ പു​തി​യ ചാ​റ്റ് വ​ന്ന​തു​പോ​ലു​ള്ള നോ​ട്ടി​ഫി​ക്കേ​ഷ​ൻ മാ​ത്ര​മാ​കും.

ഡാ​റ്റ​യും മെ​മ്മ​റി​യും നി​യ​ന്ത്രി​ക്കാം

വാ​ട്ട്സ്ആപ് ഫോ​ണി​ന്‍റെ മെ​മ്മ​റി തീ​ർ​ക്കു​ന്ന​താ​യി പ​ല​രും പ​രാ​തി പ​റ​യാ​റു​ണ്ട്. ഫോ​ണി​ൽ ആപ് ഇ​ൻ​സ്റ്റാ​ൾ ചെ​യ്യു​ന്ന സ​മ​യ​ത്ത് ഒാ​ട്ടോ​മാ​റ്റി​ക് ഡൗ​ൺ​ലോ​ഡ് എ​ന്ന ഒാ​പ്ഷ​ൻ ഒാ​ണാ​യി​രി​ക്കും.
അ​തി​നാ​ൽ നെ​റ്റ് ക​ണ​ക്‌​ട് ആ​കു​ന്പോ​ൾ​ത​ന്നെ മീ​ഡി​യ ഫ​യ​ലു​ക​ൾ‌ ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​ൻ ആ​രം​ഭി​ക്കും. ആ​വ​ശ്യ​മു​ള്ള​തും ഇ​ല്ലാ​ത്ത​തു​മാ​യി വീ​ഡി​യോ​ക​ളും ഫോ​ട്ടോ​ക​ളും ഡൗ​ൺ​ലോ​ഡ് ആ​കു​ന്നു. ഇ​താ​ണ് ഫോ​ണി​ന്‍റെ മെ​മ്മ​റി നി​റ​യാ​ൻ കാ​ര​ണം. സെ​റ്റിം​ഗ്സി​ൽ ഒാ​ട്ടോ ഡൗ​ൺ​ലോ​ഡ് ഒാ​പ്ഷ​ൻ ഒാ​ഫ് ചെ​യ്താ​ൽ മ​തി. ഡാ​റ്റാ സ്റ്റേ​ാറേ​ജ് ഒാ​പ്ഷ​നി​ൽ എ​ത്തി​യാ​ൽ ഒാ​രോ ഗ്രൂ​പ്പി​ൽനി​ന്നും വ്യ​ക്തി​യി​ൽ നി​ന്നും എ​ത്ര​മാ​ത്രം ഡാ​റ്റ ഫോ​ണി​ൽ ഡൗ​ൺ​ലോ​ഡ് ചെ​യ്തി​ട്ടു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കാം. Settings-Data and storage usage.

പ്രി​യ​പ്പെ​ട്ട ചാ​റ്റ്

ദിവസവും പ​ല ആ​ളു​ക​ളു​ടെ​യും ഗ്രൂ​പ്പു​ക​ളു​ടെ​യും മെ​സേ​ജ് ഫോ​ണി​ൽ വ​രാം. അ​തി​നാ​ൽ ചി​ല ചാ​റ്റു​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​തെ പോ​കാം. എ​ന്നാ​ൽ പ്രി​യ​പ്പെ​ട്ട​വ​രു​ടെ ചാ​റ്റ് ഏ​റ്റ​വും മു​ക​ളി​ൽ പി​ൻ ചെ​യ്യാ​നു​ള്ള ഒാ​പ്ഷ​ൻ വാ​ട്സ്ആ​പി​ലു​ണ്ട്. ഇ​തി​നാ​യി ഏ​തു ചാ​റ്റാ​ണോ ഏ​റ്റ​വും മു​ക​ളി​ൽ വേ​ണ്ട​ത് അ​തി​ൽ ട​ച്ച് ചെ​യ്തു​പി​ടി​ക്കു​ക സെ​ല​ക്‌​ടാ​യി ക​ഴി​യു​ന്പോ​ൾ മു​ക​ളി​ൽ വ​രു​ന്ന ഒാ​പ്ഷ​നി​ൽനി​ന്ന് പി​ൻ തെ​ര​ഞ്ഞെ​ടു​ത്താ​ൽ മ​തി.

സോനു തോമസ്