വാട്സ്ആപ് പേമെന്‍റ് ഫീച്ചർ ഉടനില്ല: എൻപിസിഐ
വാട്സ്ആപ് പേമെന്‍റ് ഫീച്ചർ ഉടനില്ല: എൻപിസിഐ
Monday, February 19, 2018 3:13 PM IST
ന്യൂ​ഡ​ൽ​ഹി: വാ​ട്സ്ആ​പ് പേ​മെ​ന്‍റ് ഫീ​ച്ച​ർ കാ​ത്തി​രു​ന്ന​വ​ർ​ക്കും പ​രീ​ക്ഷ​ണം ന​ട​ത്താ​നൊ​രു​ങ്ങി​യ ഫേ​സ്ബു​ക്കി​നും തി​രി​ച്ച​ടി. വാ​ട്സ്ആ​പ് പേ​മെ​ന്‍റ് ഫീ​ച്ച​ർ ഉ​ടൻ ല​ഭ്യ​മാ​കി​ല്ല. ആ​വ​ശ്യ​മാ​യ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ച​തി​നു​ശേ​ഷം മാ​ത്രം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യാ​ൽ മ​തി​യെ​ന്ന് നാ​ഷ​ണ​ൽ പേ​മെ​ന്‍റ്സ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (എ​ൻ​പി​സി​ഐ) നി​ർ​ദേ​ശം ന​ല്കി.

ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണം കു​റ​ച്ച് പു​തി​യ ആ​പ് ത​യാ​റാ​ക്കി യൂ​സ​ർ​ബേ​സ് പ​ത്തു ല​ക്ഷ​മാ​യും കൈ​മാ​റ്റ തു​ക​യു​ടെ പ​രി​ധി കു​റ​യ്ക്കാ​നു​മാ​ണ് എ​ൻ​പി​സി​ഐ നി​ർ​ദേ​ശം ന​ല്കി​യി​രി​ക്കു​ന്ന​ത്. വാ​ട്സ്ആ​പ് പേ​മെ​ന്‍റ് ഫീ​ച്ച​ർ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നെ​ പേ​ടി​എ​ം നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു. യു​ണി​ഫൈ​ഡ് പേ​മെ​ന്‍റ് ഇ​ന്‍റ​ർ​ഫേ​സി​ൽ (യു​പി​ഐ) അ​ധി​ഷ്ഠി​ത​മാ​യ ആ​പ്പു​ക​ളി​ൽ എ​ൻ​പി​സി​ഐ​ക്ക് നി​യ​ന്ത്ര​ണം വേ​ണ​മെ​ന്നാ​യി​രു​ന്നു പേ​ടി​എ​മ്മി​ന്‍റെ ആ​വ​ശ്യം.