മ​ഹീ​ന്ദ്ര പ​വ​റോ​ൾ ജ​ന​റേ​റ്റ​റു​ക​ൾ വി​പ​ണി​യി​ൽ
മ​ഹീ​ന്ദ്ര പ​വ​റോ​ൾ ജ​ന​റേ​റ്റ​റു​ക​ൾ വി​പ​ണി​യി​ൽ
Friday, February 16, 2018 2:36 PM IST
മ​ഹീ​ന്ദ്ര​യു​ടെ 250 കി​ലോ​വാ​ട്ട് ആം​പി​യ​റും 320 കി​ലോ വാ​ട്ട് ആം​പി​യ​റും ശേ​ഷി​യു​ള്ള മ​ഹീ​ന്ദ്ര പ​വ​റോ​ൾ ഡീ​സ​ൽ ജ​ന​റേ​റ്റ​റു​ക​ൾ കേ​ര​ള വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. വി​ല 250 കെ​വി​എ ജ​ന​റേ​റ്റ​റി​ന് ജി​എ​സ്ടി​യി​ല്ലാ​തെ 12.5 ല​ക്ഷം രൂ​പ​യും 320 കെ​വി​എ ജ​ന​റേ​റ്റ​റി​ന് ജി​എ​സ്ടി​യി​ല്ലാ​തെ 16 ല​ക്ഷം രൂ​പ​യു​മാ​ണ്.

മ​ഹീ​ന്ദ്ര എം ​പ​വ​ർ ശ്രേ​ണി​യി​ലു​ള്ള 9.3 ലി​റ്റ​ർ എ​ഞ്ചി​നാ​ണ് ഈ ​ജ​ന​റ​റ്റേ​റു​ക​ളു​ടെ പ്ര​ത്യേ​ക​ത. മി​ക​ച്ച ഇ​ന്ധ​ന ക്ഷ​മ​ത​യും ക​രു​ത്തു​മു​ള്ള കോ​മ​ണ്‍ റെ​യി​ൽ ഡീ​സ​ൽ എ​ഞ്ചി​ൻ സാ​ങ്കേ​തി​ക വി​ദ്യ​യാ​ണ് എ​ഞ്ചി​നി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര പ​വ​റോ​ൾ ആ​ൻ​ഡ് സ്പെ​യേ​ഴ്സ് ബി​സി​ന​സ് പ്ര​സി​ഡ​ന്‍റും ചീ​ഫ് പ​ർ​ച്ചേ​സ് ഓ​ഫീ​സ​റു​മാ​യ ഹേ​മ​ന്ത് സി​ക്ക പ​റ​ഞ്ഞു. മ​ലി​നീ​ക​ര​ണം തീ​രെ കു​റ​വു​ള്ള ഈ ​ജ​ന​റേ​റ്റ​റു​ക​ളി​ൽ വോ​ൾ​ട്ടേ​ജ് വ്യ​തി​യാ​നം ഉ​ണ്ടാ​കാ​തി​രി​ക്കാ​നു​ള്ള സം​വി​ധാ​ന​വും റി​മോ​ട്ട് നി​യ​ന്ത്ര​ണ​ത്തി​നു​ള്ള ഡി​ജി-​സെ​ൻ​സ് സം​വി​ധാ​വും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.


മ​ഹീ​ന്ദ്ര പ​വ​റോ​ളി​ന് രാ​ജ്യ​മൊ​ട്ടാ​കെ 200 ഡീ​ല​ർ​മാ​രും 400 ട​ച്ച് പോ​യി​ന്‍റു​ക​ളു​മു​ണ്ട്. 24 മ​ണി​ക്കൂ​റും കോ​ൾ സെ​ന്‍റ​ർ സേ​വ​ന​വും ല​ഭ്യ​മാ​ണ്. മ​ഹീ​ന്ദ്ര​യു​ടെ ചെ​ന്നൈ റി​സ​ർ​ച്ച് വാ​ലി​യി​ലാ​ണ് ജ​ന​റേ​റ്റ​ർ രൂ​പ ക​ൽ​പ​ന ചെ​യ്ത​ത്. പൂ​ണെ​യി​ലെ ച​കാ​ൻ പ്ലാ​ന്‍റി​ലാ​ണ് ഇ​വ നി​ർ​മി​ക്കു​ന്ന​ത്.