ബിസാരത്ത്: മാതൃസ്നേഹത്തിന്‍റെ മറുവാക്ക്
ബിസാരത്ത്: മാതൃസ്നേഹത്തിന്‍റെ മറുവാക്ക്
Saturday, February 3, 2018 2:24 PM IST
സ്വന്തം കാര്യങ്ങളും കുടുംബവും മാത്രം നോക്കി വീടിനുള്ളിൽ ഇരിക്കാതെ സമൂഹത്തിനുവേണ്ടി, നമുക്കു ചുറ്റുമുള്ളവർക്കുവേണ്ടി നന്മചെയ്യണം. മറ്റുള്ളവരുടെ പ്രശ്നങ്ങൾ നമ്മളാലാവുംവിധം പരിഹരിക്കാൻ ശ്രദ്ധിക്കണം. ബാപ്പ മുഹദ് സാലിയുടെ ഈ വാക്കുകൾ മകൾ ബിസാരത്തിെൻറ ഹൃദയത്തിൽ വരമുദ്രപോലെ പതിഞ്ഞു. ബാപ്പയുടെ പേരു മുദ്രിതമായ എം.എസ്.എം. മെമ്മോറിയൽ പബ്ലിക് സ്കൂളിെൻറ അമരക്കാരിയായി ബിസാരത്തിനെ മാറ്റിയതും ഈ വാക്കുകളാണ്.

കുഞ്ഞുങ്ങൾക്കായി ഒരിടം

ഒരു സ്കൂൾ എന്നതിലുപരി കുഞ്ഞുങ്ങളുടെ സ്നേഹസാന്ത്വനത്തിെൻറ ഒരിടമാണ് ബിസാരത്ത് നേതൃത്വം നൽകുന്ന തിരുവനന്തപുരം പാച്ചല്ലൂരിലെ എം.എസ്.എം. മെമ്മോറിയൽ പബ്ലിക് സ്കൂൾ.

ഡേ കെയർ മുതൽ ഒന്നാം ക്ലാസുവരെ ഇവിടെ പ്രവർത്തിക്കുന്നു. പിഞ്ചുമനസുകളെ ഏറ്റവും നന്നായി പരിപാലിക്കാനും അവരിൽ മൂല്യബോധം വളർത്തി നാളെയുടെ ഉത്തമപൗര·ാരാക്കി വളർത്താനുമുള്ള ബിസാരത്തിെൻറ സ്വപ്നമാണ് എം.എസ്.എം. മെമ്മോറിയൽ പബ്ലിക് സ്കൂളിലൂടെ സാധ്യമാകുന്നത്.
ഏഴുവർഷം മുന്പ്, 2010 ജനുവരിയിലാണ് എം.എ, എംഫിൽ ബിരുദധാരിയായ ബിസാരത്ത് ഈ ഉദ്യമത്തിന് തുടക്കം കുറിക്കുന്നത്.

ഡേകെയറും കിൻറർഗാർനുമായിട്ടായിരുന്നു തുടക്കം. അന്ന് സ്കൂളിെൻറ പേര് ഹാപ്പി കിഡ്സ് കിൻറർഗാർട്ടൻ എന്നായിരുന്നു. പിൽക്കാലത്ത് ക്ലാസുകൾ പടിപടിയായി ഉയർത്തി പേരിലും മാറ്റം വരുത്തി ഇപ്പോഴത്തെ നിലയിലെത്തുകയായിരുന്നു.

അറിവിനൊപ്പം സ്നേഹവാത്സല്യങ്ങളും

ഇന്നത്തെ വലിയൊരു ശതമാനം കുഞ്ഞുങ്ങളും അവരുടെ വളർച്ചയുടെ ഘട്ടത്തിൽ ഏറ്റവും ആവശ്യമായ സ്നേഹമോ പരിചരണമോ കിട്ടാതെ വളരുന്ന വളരെ അപകടകരമായ അവസ്ഥയുമുണ്ട്. ഇവിടെയാണ് എം.എസ്.എം. മെമ്മോറിയൽ പബ്ലിക് സ്കൂളിെൻറ പ്രസക്തി.

അച്ഛനമാരിൽനിന്നും കുഞ്ഞുങ്ങൾക്കു വേണ്ടുന്ന സംരക്ഷണവും സ്നേഹവും ലഭിക്കുന്നതുതന്നെയാണ് ഏറ്റവും പ്രധാനമെന്നാണ് ബിസാരത്തിെൻറയും അഭിപ്രായം. എന്നാൽ ഇന്ന് ഒൗദ്യോഗിക തിരക്കുകൾക്കിടയിൽ കുഞ്ഞുങ്ങളുടെ കാര്യങ്ങൾ നോക്കുവാൻ രക്ഷിതാക്കൾക്ക് പലപ്പോഴും കഴിയാതെ വരുന്നു. അപ്പോൾ അവർ സംരക്ഷിക്കുന്നതുപോലെയോ അതിനെക്കാളധികമായോ നോക്കേണ്ടതിനു സ്നേഹം നിറയുന്നയിടങ്ങൾ വേണം.

ഡേ കെയറുകൾ ഇത്തരമൊരു ലക്ഷ്യത്തോടെ പ്രവർത്തിക്കണമെന്ന് ആഗ്രഹിക്കുകയും അതിനുവേണ്ടി പരമാവധി പ്രവർത്തിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാൻ ബിസാരത്ത് അഭിപ്രായപ്പെട്ടു.

കുട്ടികളെ സ്വന്തം കുഞ്ഞുങ്ങളെപ്പോലെ അതീവശ്രദ്ധയോടെ സംരക്ഷിക്കാൻ മനസുള്ള അധ്യാപകരും അനധ്യാപികമാരുമാണ് ഞങ്ങളുടെ സ്ഥാപനത്തിലുള്ളത്. എെൻറ ആശയങ്ങൾ സത്യത്തിൽ നിറവേറ്റപ്പെടുന്നത് അവരിലൂടെയാണ്. കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന അനധ്യാപികമാരെ അമ്മ എന്നാണ് കുട്ടികൾ വിളിക്കുന്നത്. അമ്മമാർ നൽകുന്നതുപോലെയുള്ള സ്നേഹവാത്സല്യവും ശ്രദ്ധയുംതന്നെയാണ് അവർ നൽകുന്നതും.

ഓരോ കുഞ്ഞും ഞങ്ങളുടേതു കൂടിയാണ്

ആറുമാസം പ്രായമുള്ള കുഞ്ഞുങ്ങൾ മുതൽ ഇവരുടെ കൈകളിലേക്ക് എത്തിച്ചേരാറുണ്ട്. അവർ പിച്ചവയ്ക്കുന്നതും പിറന്നാളുകൾ ആഘോഷിക്കുന്നതുമായ പല സന്ദർഭങ്ങളും ഡേ കെയറിൽ ഉണ്ടാകാറുണ്ട.് അതുകൊണ്ടു തന്നെ വീട്ടിൽനിന്നും ലഭിക്കുന്ന അതേ ആഘോഷത്തിൽ കുഞ്ഞുമനസുകൾ നിറയ്ക്കാൻ ഇവർ ശ്രദ്ധിക്കാറുമുണ്ട്. ആറുവയസുവരെയുള്ള കുഞ്ഞുങ്ങളാണ് ഇവിടെയുള്ളത്.

കുഞ്ഞുങ്ങളുടെ പഠനത്തിനൊപ്പം അവരുടെ മാനസികവളർച്ചയ്ക്കും സ്വഭാവ രൂപീകരണത്തിനും ആവശ്യമായ കളികളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

നല്ല സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന കൊച്ചുകൊച്ചു കഥകൾ കുട്ടികളെ വായിച്ചുകേൾപ്പിക്കുകയും അവർക്കു മനസിലാകുന്ന രീതിയിൽ പറഞ്ഞുകൊടുക്കുകയും ചെയ്യും. എൽ.കെ.ജി. മുതൽതന്നെ പഠനം ഭാരമാകാത്ത രീതിയിലാക്കാനും ശ്രദ്ധിക്കുന്നുണ്ട്. കളിയിലൂടെയും കൗതുകകരമായ കാര്യങ്ങളിലൂടെയും കുഞ്ഞുങ്ങൾക്കു പാഠങ്ങൾ പകർന്നുനൽകുന്ന രീതിയും പിന്തുടരുന്നു.

കുട്ടികൾക്കു കൂടുതൽ പരിചരണം ലഭിക്കണമെങ്കിൽ കൂടുതൽ ജീവനക്കാർ വേണം. ആവശ്യത്തിനു ജീവനക്കാരും ഞങ്ങളുടെ സ്ഥാപനത്തിലുണ്ട്. കുഞ്ഞുങ്ങളെ തൊും തലോടിയും സ്നേഹിച്ചും മുന്നോട്ടുപോകുന്പോൾ അവരുടെമനസും ശരീരവുമെല്ലാം നമുക്ക് അറിയാൻ സാധിക്കും ബിസാരത്ത് ഒരമ്മയുടെ വാത്സല്യത്തോടെ സ്ഥാപനത്തിെൻറ പ്രവർത്തനങ്ങളെ വിശദീകരിച്ചു.


മാതാപിതാക്കൾ ഒപ്പമുണ്ടെന്നുള്ള തോന്നൽ

രക്ഷകർത്താക്കളും കുട്ടികളുമായുള്ള ബന്ധം ദൃഢമാക്കാനും ഇവർ ശ്രമിക്കാറുണ്ട്. ഞങ്ങളുടെ സമീപനംകൊണ്ടും ആരോഗ്യകരമായ ഇടപെടലുകൾകൊണ്ടും വളരെ പോസിറ്റീവായ മാറ്റങ്ങളും അച്ഛനമാരുടെ പെരുമാറ്റത്തിൽ അനുഭവപ്പെടാറുണ്ടെന്ന് ബിസാരത്ത് പറയുന്നു.

അണുകുടുംബങ്ങളിലേക്കു സമൂഹം മാറിയെങ്കിലും ഇന്നും കുട്ടികളെ വളരെ നല്ലരീതിയിൽതന്നെ വളർത്തുന്ന മുത്തച്ഛ·ാരും മുത്തശിമാരുമുണ്ട്. സ്വന്തം മക്കളെ എത്ര സ്നേഹത്തോടെയും കരുതലോടെയും വളർത്തിയോ അതുപോലെതന്നെ കൊച്ചുമക്കളെയും വളർത്തുന്നവർ നിരവധി പേരുണ്ട്. അതുകൊണ്ടു തന്നെ ഗ്രാൻഡ് പേരൻറ്സിനെ ആദരിക്കുന്ന ചടങ്ങും സ്കൂൾ ഡേ ആഘോഷവുമായി ബന്ധപ്പെട്ട് ഇവർ സംഘടിപ്പിക്കാറുണ്ട്. ഇങ്ങനെ മാതാപിതാക്കൾ ഒപ്പമുണ്ടെന്ന തോന്നൽ അവരിലെപ്പോഴും എത്തിക്കാനാണ് ബിസാരത്തിെൻറയും സംഘത്തിെൻറയും ശ്രമം.

ജോലിയെക്കാളുപരി നിയോഗമാണ്

ഉദ്യോഗത്തിനുള്ള അവസരങ്ങൾ വന്നപ്പോൾ വിവാഹവും കുഞ്ഞുങ്ങളെ വളർത്തുന്ന ചുമതലകളുമുണ്ടായിരുന്നു. മക്കൾ വളർന്നു സ്കൂളിലെത്തിയപ്പോഴാണ് എെൻറ കർമങ്ങളെക്കുറിച്ച് ഗൗരവമായി ഞാൻ ചിന്തിക്കുന്നത്. അങ്ങനെയാണ് ഡേ കെയർ കിൻറർഗാർനെക്കുറിച്ച് ആലോചിച്ചു തുടങ്ങുന്നത്. ആദ്യം ഒരു പാർട്ട് ടൈം പ്രവർത്തനം മാത്രമായാണ് ചിന്തിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അതെെൻറ ഫുൾടൈം പ്രവർത്തനമെന്ന രീതിയിൽ മാത്രമല്ല എെൻറ ജീവിത സമർപ്പണംകൂടിയാകുന്നു. കേവലമൊരു ഉദ്യോഗമെന്ന രീതിയിലല്ല, മറിച്ച് ഒരു സാമൂഹ്യസേവനംതന്നെയാണ് എനിക്ക് ഈ പ്രവർത്തനം. എെൻറ സ്ഥാപനത്തിലെ സഹപ്രവർത്തകരുടെ ജീവിതവും സ്വപ്നങ്ങളും നിലനിർത്തേണ്ട ചുമതലകൂടി എനിക്കുണ്ട് തെൻറ ഉത്തരവാദിത്വത്തെ ഒരു നിയോഗമായി കണ്ടുകൊണ്ട് ബിസാരത്ത് പറഞ്ഞു.

കുടുംബമാണ് ശക്തി

ഈയൊരു സംരംഭത്തിലേക്ക് എന്നെ എത്തിക്കുന്നതിനു പിന്നിൽ വാപ്പച്ചിയുടെ ആശയങ്ങളും സേവനപരമായ ജീവിതവുമുണ്ട്.ജീവിതത്തിനൊരു അർഥമുണ്ടാകണമെന്നും മറ്റുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയെന്ന വലിയ ലക്ഷ്യംകൂടി ഉണ്ടായിരിക്കണമെന്നും ഉപദേശിച്ചിരുന്ന എെൻറ വാപ്പച്ചിതന്നെയാണ് എന്നും എെൻറ ഏറ്റവും ശക്തമായ പ്രചോദനം- ബിസാരത്ത് പറയുന്നു.

അതോടൊപ്പം തെൻറ കുടുംബം നൽകിയ പിന്തുണയെയും ബിസാരത്ത് എടുത്തു പറയുന്നു. സ്വന്തമായി ബിസിനസ് നടത്തുന്ന ഭർത്താവ് നജീബിെൻറ പൂർണ സഹായംകൊണ്ടാണ് ഈ സ്കൂൾ ഇത്തരത്തിൽ നിലനിർത്താൻ എനിക്കു സാധിക്കുന്നത്. തുടക്കത്തിൽ സ്ഥാപനത്തിനാവശ്യമായ എല്ലാ സഹായങ്ങളും വളരെ സന്തോഷത്തോടെ നൽകാൻ അദ്ദേഹം തയ്യാറായി. രണ്ടു മക്കളാണുള്ളത്. മൂത്ത മകൻ അബിൻ മുഹദ് ഒന്പതാംക്ലാസിൽ പഠിക്കുന്നു. ഇളയമകൾ മെഹനാസ് ഫാത്തിമ ഏഴാംക്ലാസിലും. അവരും പൂർണ പിന്തുണയുമായി എനിക്കൊപ്പമുണ്ട്.

മുസ്ലിം യാഥാസ്ഥിതിക ചുറ്റുപാടിൽനിന്നും ഒരു സ്ഥാപന നടത്തിപ്പിലേക്കിറങ്ങുന്പോൾ ചിലരെങ്കിലും നേരിടുന്ന എതിർപ്പുകളൊന്നുംതന്നെ ബിസാരത്തിനുണ്ടായിരുന്നില്ല. കാരണം ഭർത്താവിെൻറ വീട്ടുകാരും അമ്മയും സഹോദരനും സഹോദരിയുമടങ്ങുന്ന ബിസാരത്തിെൻറ കുടുംബവും എന്നും പ്രോത്സാഹനവുമായി അവർക്കൊപ്പമുണ്ട്.

കുഞ്ഞുങ്ങളെ അവരുടെ മാതാപിതാക്കൾ നൽകുന്ന വാത്സല്യത്തോടെ വളർത്തുക എന്നുള്ളത് അത്ര എളുപ്പമല്ല. നമ്മുടെ സമയവും മനസും ആരോഗ്യവുമെല്ലാം പൂർണമായും അർപ്പിക്കേണ്ടിവരുന്ന ഒരു തൊഴിൽമേഖലയാണിത്. കുടുംബത്തിെൻറ പിന്തുണ ഏറ്റവും വലിയൊരു ഘടകം തന്നെയാണ്. അത് എനിക്ക് വേണ്ടുവോളം ലഭിക്കുന്നുമുണ്ട് ബിസാരത്ത് നിറഞ്ഞ സംതൃപ്തിയോടെ പറഞ്ഞു.

എസ്. മഞ്ജുള ദേവി