കേരളത്തിലും ക്രേപ്പ് മർട്ടിൽ
കേരളത്തിലും ക്രേപ്പ് മർട്ടിൽ
Thursday, January 18, 2018 3:35 PM IST
ലാർജർ സ്റ്റോർമിയ ഇൻ ഡിക്ക അഥവാ ക്രേപ്പ് മർട്ടിൽ ചൈനീസ് വംശജയായ ആരാമസുന്ദരിയാണ്. ഒറ്റനോട്ടത്തിൽ തന്നെ ആരെയും വശീകരിക്കും. 50 ൽ അധികം നിറങ്ങളിൽ ഈ ചെടി കാണപ്പെടുന്നു. റോസു കഴിഞ്ഞാൽ ഇത്രയധികം നിറങ്ങളിൽ കാണപ്പെടുന്ന മറ്റൊരു ചെടിയും ഇല്ലെന്നു പറയാം. ചെടി പുഷ്പിച്ച് നിൽക്കുന്നതു കണ്ടാൽ വലിയ ഒരു പൂക്കുട ആണെന്നു തോന്നും ട്രോപ്പിക്കൽ ചെടിയാണ്. എങ്കിലും നാല് ഡിഗ്രി വരെ തണുപ്പുവരുന്ന പ്രദേശങ്ങളിലും വളരും.

തണുപ്പുകാലത്ത് ഇല പൊഴിഞ്ഞു നിൽക്കും. തണുപ്പു മാറി വേനൽ ആരംഭത്തോടുകൂടി ഇലകളും പൂമൊട്ടുകളും ഉണ്ടാകാൻ തുടങ്ങും. എന്നാൽ ട്രോപ്പിക്കൽ കാലാവസ്ഥയുള്ള സ്ഥലങ്ങളിൽ വർഷത്തിൽ പല പ്രാവശ്യം പുഷ്പിക്കും. ചെടികൾ അധികം വളരാതിരിക്കാൻ കന്പുകൾ കോതികൊടുക്കുന്ന രീതിയും കാണാറുണ്ട്. ഹിന്ദിയിൽ സവാനി എന്ന പേരിലും അറിയപ്പെടുന്നു.


ചൈന, ഓസ്ട്രേലിയ, അമേരിക്ക മുതലായ രാജ്യങ്ങളിൽ പൂന്തോട്ടം അലങ്കരിക്കാനും റോഡിന്‍റെ വശങ്ങളിൽ നിരനിരയായും വിവിധ വർണത്തിലുള്ള ഈ ചെടികൾ ധാരാളമായി കാണാം.

അമേരിക്കയിൽ ഫ്ളോറിഡ, ടെക്സാസ്, കാലിഫോർണിയ, ഹവായ്, സൗത്ത് കരോലിന എന്നിവിടങ്ങളിൽ ധാരാളമായി കണ്ടുവരുന്നു. നമ്മുടെ നാട്ടിലും ഇപ്പോൾ ഈ ചെടികൾ ലഭ്യമാണ്. ബോണ്‍സായ് മുതൽ 30 അടി വരെ ഉയരത്തിൽ വളരും. അധികം ഉയരം വേണ്ടാത്തവർ ഗ്രാഫ്റ്റിംഗ് തൈകൾ വളർത്തുന്നതാണ് നല്ലത്. ഗ്രാഫ്റ്റ് തൈകൾക്ക് വില കൂടുതലാണ്.

ജോസഫ് കാരയ്ക്കാട്
94950 05236.