ഇതാ, സൂപ്പർ ആപ്പുകൾ!
ഇതാ, സൂപ്പർ ആപ്പുകൾ!
Tuesday, January 16, 2018 3:53 PM IST
2018ൽ ​പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളെ കാ​ത്തി​രി​ക്കു​ക​യാ​ണ് ടെ​ക്‌​ലോ​കം. വ്യ​ത്യ​സ്ത​മാ​യ ആ​പ്പു​ക​ളും മൊ​ബൈ​ൽ ഫോ​ണു​ക​ളും സ്മാ​ർ​ട് ഡി​വൈ​സു​ക​ളും ഈ ​വ​ർ​ഷം വി​പ​ണി​ക​ളി​ലെ​ത്തും. പോ​യ വ​ർ​ഷം നി​ര​വ​ധി ആ​പ്പു​ക​ൾ മി​ക​ച്ച അ​ഭി​പ്രാ​യം നേ​ടി. 2017 ഡി​സം​ബ​ർ​വ​രെ 35 ല​ക്ഷ​ത്തോ​ളം ആ​പ്പു​ക​ളാ​ണ് പ്ലേ​സ്റ്റോ​റി​ൽ ഉ​ള്ള​ത്. പ്ലേ​സ്റ്റോ​റി​ലെ റേ​റ്റിം​ഗി​ലും പോ​പ്പു​ലാ​രി​റ്റി​യി​ലും മി​ക​ച്ചുനി​ന്ന ഏഴ് ആ​പ്പു​ക​ൾ ഇ​താ...

ഗൂ​ഗി​ൾ അ​സി​സ്റ്റ​ന്‍റ്

ഗൂ​ഗി​ളി​ന്‍റെ ആ​ർ​ട്ടി​ഫി​ഷ​ൽ പേ​ഴ്സ​ണ​ൽ അ​സി​സ്റ്റ​ന്‍റാ​ണ് ഗൂ​ഗി​ൾ അ​സി​സ്റ്റ​ന്‍റ്. ആ​ൻ​ഡ്രോ​യി​ഡി​ലും ഐ​ഒ​എ​സി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​ആ​പ്പി​നെ പ​ല ക​ന്പ​നി​ക​ളും ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഡി​വൈസു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഏ​തു ചോ​ദ്യ​ത്തി​നു​മു​ള്ള ഉ​ത്ത​രം ഗൂ​ഗി​ൾ അ​സി​സ്റ്റ​ന്‍റി​ൽ റെ​ഡി​യാ​ണ്. ഒ​രി​ക്ക​ൽ ഉ​പ​യോ​ഗി​ച്ചാ​ൽ പി​ന്നെ ആ​ർ​ക്കും ഗൂ​ഗി​ളി​ൾ അ​സി​സ്റ്റ​ന്‍റ​നെ മാ​റ്റി നി​ർ​ത്താ​നാ​കി​ല്ല.

സ്വി​ഫ്റ്റ് കീ (Swiftkey)

ഗൂ​ഗി​ൾ കീ ​ബോ​ർ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് സ്വി​ഫ്റ്റ്കീ കീ​ബോ​ർ​ഡ് അ​ത്ര​പ​രി​ച​യം ഉ​ണ്ടാ​യി​രി​ക്കി​ല്ല. ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് സ്വി​ഫ്റ്റ്കീ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഗൂ​ഗി​ളി​ന്‍റെ ജി​ബോ​ർ​ഡു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ 10 കോ​ടി​യി​ല​ധി​കം ആ​ളു​ക​ളാ​ണ് ഈ ​ആ​പ് ഡൗ​ൺ​ലോ​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്. ടൈ​പ്പ് ചെ​യ്യു​ന്പോ​ൾ വാ​ക്കു​ക​ൾ മു​ൻ​കൂ​ട്ടി കീ​ബോ​ർ​ഡി​നു മു​ക​ളി​ൽ കാ​ണി​ക്കു​ന്ന​തും ടൈ​പ്പ് ചെ​യ്യു​ന്ന പാ​സ്‌​വേ​ഡു​ക​ളും മ​റ്റും സ്റ്റോ​ർ ചെ​യ്യു​ന്നി​ല്ല എ​ന്ന​തും സ്വി​ഫ്റ്റ്കീ​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്.

ഡ്യു (Duo)

​ഏ​റ്റ​വും ല​ളി​ത​മാ​യ വീ​ഡി​യോ കോ​ളിം​ഗ് ആ​പ്പാ​ണ് ഗൂ​ഗി​ൾ ഡ്യു. ​വ​ള​രെ ഏ​ളു​പ്പ​ത്തി​ൽ ഇ​ത് ഫോ​ണി​ൽ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യാ​നും സാ​ധി​ക്കും. ഗൂ​ഗി​ൾ ഡ്യു​വി​ലെ ന്വേ​ാക് ന്വോക് (Knock Knock) എ​ന്ന ഒാ​പ്ഷ​ൻ വ​ള​രെ ജ​ന​പ്രീ​തി നേ​ടി. വീ​ഡി​യോ കോ​ൾ എ​ടു​ക്കു​ന്ന​തി​നു​മു​ന്പ് വി​ളി​ക്കു​ന്ന​യാ​ളു​ടെ വീ​ഡി​യോ കാ​ണാ​ൻ സാ​ധി​ക്കു​ന്ന ഒാ​പ്ഷ​നാ​ണ് ന്വോ​ക് ന്വേ​ാക്.

ഇ​എ​സ് ഫ​യ​ൽ എ​ക്സ്പ്ലോ​റ​ർ (ES File Explorer)

ആ​ൻ​ഡ്രോ​യി​ഡ് ഫ​യ​ൽ മാ​നേ​ജ​ർ ആ​പ്പി​ൽ ഏ​റ്റ​വും മി​ക​ച്ചു നി​ൽ​ക്കു​ന്ന​താ​ണ് ഇ​എ​സ് ഫ​യ​ൽ എ​ക്സ്പ്ലോ​റ​ർ. ഫ​യ​ലു​ക​ൾ വൈ​ഫൈ ഉ​പ​യോ​ഗി​ച്ച് ഷെ​യ​ർ ചെ​യ്യാ​നു​ള്ള ഒാ​പ്ഷ​നും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ആ​പ്പു​ക​ൾ അ​ൺ​ഇ​ൻ​സ്റ്റാ​ൾ, ബാ​ക്അ​പ് തു​ട​ങ്ങി​യ​വ ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വും ഇ​എ​സ് ഫ​യ​ൽ എ​ക്സ്പ്ലോ​റ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.


പി​ക്സ് ആ​ർ​ട്ട് (PicsArt)

ആ​ൻ​ഡ്രോ​യി​ഡി​ലെ ഏ​റ്റ​വും മി​ക​ച്ച ഒ​രു ഫോ​ട്ടോ എ​ഡി​റ്റിം​ഗ് ആ​പ്പാ​ണ് പി​ക്സ് ആ​ർ​ട്ട്. 10 കോ​ടി​യി​ല​ധി​കം ആ​ളു​ക​ൾ പി​ക്സ് ആ​ർ​ട്ട് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഫോ​ട്ടോ​ക​ളി​ൽ കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ൾ വ​രു​ത്തു​ക, ഫ്രെ​യി​മു​ക​ൾ, സ്റ്റി​ക്ക​റു​ക​ൾ തു​ട​ങ്ങി​യ​വ ചേ​ർ​ക്കാ​നു​ള്ള സൗ​ക​ര്യം പി​ക്സ് ആ​ർ​ട്ടി​ലു​ണ്ട്.

ലാ​സ്റ്റ്പാ​സ് (LastPass)

പാ​സ്‌​വേ​ഡു​ക​ളും വ്യ​ക്തി​വി​വ​ര​ങ്ങ​ളും സു​ര​ക്ഷി​ത​മാ​യി ഫോ​ണി​ൽ സൂ​ക്ഷി​ക്കാ​നു​ള്ള ആ​പ്പാ​ണ് ലാ​സ്റ്റ്പാ​സ്. പ​ല ആ​പ്പു​ക​ൾ​ക്കും സോ​ഷ്യ​ൽ മീ​ഡി​യ സൈ​റ്റു​ക​ളി​ലും വി​വി​ധ പാ​സ്‌​വേ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു പ​ക​രം ലാ​സ്​റ്റ്പാ​സി​ൽ ഒ​രു പാ​സ്‌​വേ​ഡ് രേ​ഖ​പ്പെ​ടു​ത്തി​യാ​ൽ മ​തി, ബാ​ക്കി​യെ​ല്ലാം ആ​പ് കൈ​കാ​ര്യം ചെ​യ്തു​കൊ​ള്ളും.

ഷാ​സം (Shazam)

ഗാ​ന​ങ്ങ​ൾ ഇ​ഷ്‌​ട​പ്പെ​ടു​ന്ന​വ​ർ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട ആ​പ്പാ​ണ് ഷാ​സം. ഏ​തെ​ങ്കി​ലും പാ​ട്ട് കേ​ട്ടാ​ൽ അ​ത് ഡൗ​ൺ​ലോ​ഡ് ചെ​യ്യ​ണ​മെ​ന്നോ അ​ല്ലെ​ങ്കി​ൽ അ​തി​നെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി അ​റി​യ​ണ​മെ​ങ്കി​ലോ ആ​പ് ഇ​ൻ​സ്റ്റാ​ൾ ചെ​യ്ത ഡി​വൈ​സ് ഒാ​ണാ​ക്കി​യാ​ൽ മാ​ത്രം മ​തി. ഗൂ​ഗി​ൾ പ്ലേ ​മ്യൂ​സി​ക്കിൽനി​ന്ന് പാ​ട്ടു​ക​ൾ വാ​ങ്ങാ​നും ഫേ​സ്ബു​ക്കു​മാ​യി ക​ണ​ക്‌​ട് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ആ​പ്പി​ലു​ണ്ട്.

ഏ​റെ പ​രി​ച​യ​മു​ള്ള എ​ക്സെൻ​ഡ​ർ (Xender) എം​എ​ക്സ് പ്ല​യ​ർ, വാ​ട്സ്ആ​പ് തു​ട​ങ്ങി​യ ആ​പ്പു​ക​ളും 2017ലെ ​ജ​ന​പ്രി​യ ആ​പ്പു​ക​ളു​ടെ പ​ട്ടി​ക​യി​ലു​ണ്ട്. ഒ​രേ ഉ​പ​യോ​ഗ​മു​ള്ള പ​ല ആ​പ്പു​ക​ളും പ്ലേ​സ്റ്റോ​റി​ൽ നി​റ​യു​ന്ന​ത് ഉ​പ​യോ​ക്താ​ക്ക​ളി​ൽ ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. മി​ക​ച്ച റേ​റ്റി​ഗും അ​ഭി​പ്രാ​യ​വു​മു​ള്ള ആ​പ്പുക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​ൻ ശ്ര​ദ്ധി​ക്കു​ക.

സോനു തോമസ്