പുഷ്പവിപണിയിലെ മിന്നുംതാരങ്ങൾ ഓർക്കിഡും ആന്തൂറിയവും
പുഷ്പവിപണിയിലെ മിന്നുംതാരങ്ങൾ ഓർക്കിഡും ആന്തൂറിയവും
Saturday, January 13, 2018 2:54 PM IST
പൂക്കൾക്ക് വർധിച്ച ഡിമാൻ ഡുള്ള സംസ്ഥാനമാണ് കേരളം. ഇവിടത്തെ പൂക്കളുടെ ആവശ്യം പരിഹരിക്കുന്നതും പച്ചക്കറിയിലെന്നപോലെ ഇതരസംസ്ഥാന ങ്ങളാണ്. കേരള ത്തിൽ ഉത്പാദിപ്പിച്ചാൽ അന്താരാ ഷ്ട്ര വിപണിയിൽ സ്ഥാനം പിടിക്കാൻ പര്യാപ്തമായ പു ഷ്പങ്ങളാണ് ഓർക്കിഡും ആ ന്തൂറിയവും. ചെടിയിലായാലും, മുറിച്ചെടുത്ത ശേഷമായാലും വളരെ നാൾ കേടു കൂടാതിരി ക്കാനുള്ള കഴിവാണ് ഈ പുഷ്പ ങ്ങളെ വ്യത്യസ്തമാക്കുന്നത്. വിവിധ ആകൃതിയിലും വലിപ്പ ത്തിലും വർണങ്ങളിലുമുള്ള ഇവ വൈവിധ്യത്താൽ വിപണിയെ ആകർഷിക്കുന്നു.

ഓർക്കിഡ്

നമ്മുടെ നാട്ടിൽ കാണുന്ന ഓർക്കിഡുകൾ മിക്കവയും വൃക്ഷവാസികളാണ്. ഇവ നടാൻ തെരഞ്ഞെടുക്കുന്ന മാധ്യമത്തിൽ ധാരാളം വായുസഞ്ചാരം ഉറപ്പുവരുത്തണം. വെള്ളം കെട്ടിനിൽക്കാൻ ഇടവരരുത്. ഓട്, ഇഷ്ടിക, ചകിരി, കരി, തടി ഓസ്മു, ഫൈബർ, ട്രീഫേണ്‍ ഫൈബർ എന്നീ മാധ്യമങ്ങൾ ഓർക്കിഡ് നടാനായി ഉപയോഗിക്കാം. ചട്ടികൾ ഉപയോഗിക്കുകയാണെങ്കിൽ ധാരാളം സുഷിരങ്ങൾ ഉണ്ടായിരിക്കണം. തടികൊണ്ടുണ്ടാക്കിയ ട്രേകളും, പെട്ടികളും, പ്ലാസ്റ്റിക് പാത്രങ്ങളും ഓർക്കിഡ് നടാനുപയോഗിക്കാം. ഇവ സൗകര്യപൂർവം ടെറസിൽ വയ്ക്കുകയോ, മരങ്ങളിൽ നിന്നു തൂക്കിയിടുകയോ ചെയ്യാം. ടെറസിലാണെങ്കിലും, തുറന്ന സ്ഥലത്താണെങ്കിലും തണൽ നൽകാനായി പ്രത്യേകം നിർമിച്ചിട്ടുളള തണൽ വലകൾ ഉപയോഗപ്പെടുത്തണം. മഴക്കാലത്ത് വെള്ളം കുത്തിയൊ ലിച്ചിറങ്ങുന്നത് തടയാനായി പോളിത്തീൻ ഷീറ്റ് ഇട്ടുകൊടു ക്കാവുന്നതാണ്.

ഓർക്കിഡുകൾക്ക് വളരുന്ന മാധ്യമത്തിൽ നിന്നും പോഷ കാഹാരം ഒന്നും ലഭിക്കുന്നില്ല. ജൈവവളങ്ങളും രാസവളങ്ങളും ഓർക്കിഡുകൾക്ക് യോജിച്ച വയാണ്. നൈട്രജൻ, ഫോസ് ഫറസ്, പൊട്ടാസ്യം എന്നിവ അടങ്ങിയ ഏതെങ്കിലും വള മിശ്രിതങ്ങൾ വളരെ കുറഞ്ഞ അളവിൽ കലക്കി ആഴ്ചയിൽ ഒരു തവണ തളിച്ചു കൊടുക്കാം. സൂക്ഷ്മ മൂലകങ്ങളുടെ മിശ്രി തങ്ങളും മാസത്തിലൊരിക്കൽ നൽകാവുന്നതാണ്. കാലിവളം, കോഴി വളം, കടലപ്പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക് എന്നീ ജൈവ വളങ്ങൾ വെള്ളത്തിൽ കലക്കി വെച്ച് അവയുടെ തെളിഞ്ഞ ലായനി ചെടികൾക്ക് ഒഴിച്ചു കൊടുക്കുന്നതും നല്ലതാണ്. ഓർക്കിഡ് പരിപാലനത്തിൽ ശ്രദ്ധിക്കേ മറ്റൊരു പ്രധാന കാര്യം ജലസേചനമാണ്. ചെടിയുടെ വലിപ്പം, അന്തരീക്ഷ വ്യതിയാന ങ്ങൾ, ഉപയോഗിച്ച മാധ്യമം എന്നിവയെല്ലാം കണക്കി ലെടു ത്തുകൊണ്ടു വേണം ചെടികൾ നനക്കേണ്ടത്. മിസ്റ്റ് അല്ലെങ്കിൽ സ്പ്രേ രൂപത്തിലുള്ള ജലസേച നമാണ് അഭികാമ്യം.

ആന്തൂറിയം

ആന്തൂറിയം എന്ന ഗ്രീക്ക് പദത്തിന്‍റെ അർത്ഥം ന്ധ വാലുള്ള പൂവ്’ എന്നാണ്. ഗ്രീക്കിൽ ന്ധആൻതോസ്’ എന്നാൽ ന്ധപൂവ്’ എന്നും ന്ധഒൗറ’ എന്നാൽ വാല് എന്നുമാണ്. ഹൃദയാകൃതി യിലുള്ള നിറപ്പകിട്ടാർന്ന പൂപ്പാളി യും (സ്പേത്ത്) ഞെട്ടില്ലാത്ത പൂക്കളുള്ള തിരിയും (സ്പാഡി ക്സ്) ചേർന്നതാണ് കട്ട് ഫ്ളവറായി നമ്മൾ വാണിജ്യാ വശ്യത്തിനായി ഉപയോഗിക്കുന്ന ആന്തൂറിയം പൂവ്. അമേരിക്ക യിലെ ഉഷ്ണമേഖലാ പ്രദേശ ങ്ങളാണ് ആന്തൂറിയത്തിന്‍റെ ഉത്ഭവ സ്ഥാനം. പവായ്, മൊറീഷ്യസ്, ഹോള്, ശ്രീലങ്ക, ജപ്പാൻ, അമേരിക്ക, ജർമനി, ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങൾ ആന്തൂറിയം ഇറക്കു മതിയിൽ മുൻപന്തി യിലാണ്. അഞ്ഞൂറോളം സ്പീഷീസുകൾ ഉള്ള ഒരു ജനുസാണ് ആന്തൂറിയം. ’അരേസിയ’ എന്ന സസ്യ കുടുംബത്തിൽപ്പെടുന്ന ഈ ചെടികൾ നിലത്തുവളരുന്ന വയാണെങ്കിലും വായവ വേരുകൾ ഉള്ളവയാണ്. അതിനാൽ ആന്തൂറി യത്തിനെ ’സെമി ടെറസ്ട്രിയൽ’ ഗ്രൂപ്പിൽ ഉൾപ്പെടുത്താം.

ചിത്രകാരന്‍റെ ഫലകം എന്ന റിയപ്പെടുന്ന ആന്തൂറിയം ആൻട്രി യാനത്തിനാണ് ഏറ്റവും പ്രാധാ ന്യമുള്ളത്. മുറിച്ചെടുത്ത പൂക്ക ൾക്കു വേണ്ടി അധികം കൃഷി ചെയ്യപ്പെടുന്നത് ഇതാണ്. പൂക്ക ൾക്കു വേണ്ടി കൃഷി ചെയ്യ പ്പെടുന്ന മറ്റു രണ്ട് സ്പീ ഷീസുക ളാണ്ന്ധഷെർസേറിയാനവും ആംനികാളയും’. ഫ്ളാമിംഗോ ഫ്ളവർ എന്നറിയപ്പെടുന്ന ഷെർ സേറിയാനം ചട്ടികളിൽ വളർ ത്താൻ വളരെ യോജിച്ചതാണ്. ഇതിന്‍റെ തിരി ഒരു ചുരുൾ പോലെയാണ് കാണപ്പെടുന്നത്. തണുപ്പുള്ള സ്ഥലങ്ങളിലാണ് ഇത് നന്നായി വളരുക. പന്നി വാലൻ ആന്തൂറിയം (പിഗ് ടെയിൽ) എന്നപേർ തന്നെ അതിന്‍റെ ആകൃതിയെ ആസ് പദമാക്കിയാണ് നൽകിയി രിക്കുന്നത്. ആംനികോള ഇന ങ്ങൾ ലൈലാക് ആന്തൂറിയം എന്നാണ് അിറയപ്പെടുന്നത്

ഏറെ വാണിജ്യ പ്രാധാന്യ മുള്ള ആന്തൂറിയത്തിന് ലോക വിപണിയിൽ 9-ാം സ്ഥാനമാണു ള്ളത്. കൂടാതെ പ്ലോട്ട് പ്ലാന്‍റ് ആയും ഇലച്ചെടിയായും ആന്തൂ റിയത്തിലെ പല ഇനങ്ങളും ഉപയോഗിക്കുന്നു. പുഷ്പാല ങ്കാരങ്ങൾക്കും, പൂജാഭജനത്തിൽ വയ്ക്കാനും, പൂച്ചെുകൾ നിർമി ക്കാനും ആന്തൂറിയം ഉപയോഗിച്ചു വരുന്നു. നിറഭംഗിയുള്ള, വൈവി ധ്യമാർന്ന ഇലകളുള്ള സ്പീഷീ സുകൾ ആന്തൂറിയത്തിലുണ്ട്.

അന്തർഗൃഹ സസ്യങ്ങളായി ഉപയോഗിക്കാവുന്ന ഇവയിലെ ചില ഉദാഹരണങ്ങളാണ് ആന്തൂ റിയം ഗ്രാൻഡെ (എലിഫെന്‍റ് ഇയർ ആന്തൂറിയം) ആന്തൂറിയം ക്രിസ്റ്റലിനും, ആന്തൂറിയം മാഗ്നി ഫിക്കം, ആന്തൂറിയം ക്ലാറി നെർ വിയം, ആന്തൂറിയം വാറോക്വി യാനം, ആന്തൂറിയം വീറ്റ്ച്ചി, ആന്തൂറിയം പെഡാറ്റോറേ ഡിയേറ്റം എന്നിവ. ആൻഡ്രിക്കോള എന്ന ഇനം, ആന്തൂറിയം ആൻ ഡ്രിയാനവും ആന്തൂറിയം ആംനി ക്കോളയും തമ്മിലുള്ള സങ്കരണം വഴി ഉത്പാദിപ്പിച്ചെടുത്തതാണ്. ഇവയുടെ ചെടികൾ ചെറുതാണ്.

വാണിജ്യാടിസ്ഥാനത്തിൽ ആന്തൂറിയം കൃഷിചെയ്യുന്പോൾ ശ്രദ്ധയോടെ ഇനങ്ങൾ തെരഞ്ഞെ ടുക്കണം. ധാരാളം ഇനങ്ങൾ കൃഷിചെയ്യാനൊരുങ്ങാതെ രണ്ടോ മൂന്നോ നല്ല ഇനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും നല്ലത്. ഇന്ന് ലോകമെന്പാടും പ്രിയമേറുന്നത് നല്ല ചുവപ്പും, നല്ല വെള്ളയും, ഓറഞ്ചും നിറങ്ങളുള്ള പൂപ്പാളികളുള്ള ഇനങ്ങൾക്കാണ്. ഹൃദയാകാര ത്തിലുള്ള, രണ്ട് തുല്യഭാഗ ങ്ങളാക്കാവുന്ന അടിഭാഗം, മേൽ ക്കുമേൽ കിടക്കുന്ന വലിയ ധാരാളം ചിനപ്പുകൾ, നീളമുള്ള വളവില്ലാത്ത പൂങ്കുലത്ത് (പൂപ്പാളി യേക്കാൾ അഞ്ചു മടങ്ങ് നീളമുള്ളത്) എന്നിവ നല്ലയിനം ആന്തൂറിയത്തിന്‍റെ ലക്ഷണ ങ്ങളാണ്. കൂടാതെ തിരിയുടെ നീളം പൂപ്പാളിയുടേതിനേക്കാൾ കുറഞ്ഞിരിക്കുകയും, തിരി 30 ഡിഗ്രിയിൽ കുറഞ്ഞ കോമിൽ (ആംഗിൾ) പൂപ്പാളിയോട് ചേർന്നി രിക്കുകയും വേണം.

ആന്തൂറിയം ചെടികളുടെ ശരിയായ വളർച്ചക്കും ധാരാളം പൂക്കൾ ഉണ്ടാകുന്നതിനും കൃത്യ മായ തണലും അന്തരീക്ഷ ഈർപ്പവും നല്ല വായു സഞ്ചാ രവും ആവശ്യമാണ്. വലിയ ചെടികൾക്ക് വേനലിൽ 70-80 ശതമാനം തണൽ നൽകണം. കൃത്രിമ തണൽ വലകൾ ഉപയോഗിച്ച് തണൽ നൽകുന്നതാണ് ഏറ്റവും അഭികാമ്യം. എല്ലാ സ്ഥലത്തും ഒരു പോലെ തണൽ ലഭിക്കുന്ന തിന് ഇത് സഹായിക്കുന്നു. തീരെ ചെറിയ ചെടികൾക്ക് 90 ശതമാനം വരെ തണൽ ആകാം. മരങ്ങ ളിലൂടെ അരിച്ചിറങ്ങുന്ന വെയി ലാണ് ആന്തൂറിയത്തിന് ഉത്തമം. കുറഞ്ഞ അളവിൽ കൂടുതൽ തവണ രാസവളങ്ങൾ ചെടി കൾക്ക് നൽകുന്നതാണ് കൂടിയ അളവിൽ കുറഞ്ഞ തവണ നൽകുന്നതിനേക്കാൾ നല്ലത്.

കോംപ്ലക്സ് വളങ്ങൾക്കു പകരം, പൂച്ചെടികൾക്കായുള്ള വളങ്ങൾ കിട്ടുമെങ്കിൽ അതുപയോഗിക്കുന്നത് നല്ലതാണ്. 3: 1: 1 എന്ന അനുപാതത്തിൽ എൻ. പി . കെ പൂക്കുന്നതിനു മുന്പും 1: 2: 2 എന്ന അനുപാതത്തിൽ എൻ. പി. കെ. പൂക്കാൻ തുടങ്ങിയ ശേഷവും കൊടുക്കുകയാണെങ്കിൽ ഉത്തമമാണ്..

രേഷ്മ ടി., ശരത് പി. എസ്.
കശുമാവ് ഗവേഷണകേന്ദ്രം
കേരള കാർഷിക സർവകലാശാല