മകൾ മരുമകൾ ആകുന്പോൾ
മകൾ മരുമകൾ ആകുന്പോൾ
Friday, December 29, 2017 8:50 AM IST
മകൾ എന്ന വാക്ക് സമൂഹമനസിൽ ഉണർത്തുന്ന വികാരങ്ങൾ സ്നേഹം, വാത്സല്യം, ക്ഷമ മുതലായവയാണ്. എന്നാൽ വിവാഹ സമയത്ത് താലി ചാർത്തിക്കഴിയുന്പോൾ സമൂഹത്തിെൻറ അഭിപ്രായത്തിനു തന്നെ എന്തോ വലിയ വ്യത്യാസം ഉണ്ടാകുന്നു. സംശയം, പേടി, അസ്വസ്ഥത, അവ്യക്തത, അനിശ്ചിതത്വം മുതലായ നിഷേധാകമായ വികാരങ്ങളാണ് മരുമകൾ എന്ന വാക്ക് മിക്കവരിലും ഉണ്ടാക്കുന്നത്. ഭൂരിഭാഗം സ്ത്രീകളും മകൾ, മരുമകൾ, അമ്മ, അമ്മായിയമ്മ എന്ന ഘട്ടങ്ങളിലൂടെ കടന്നുപോകുമെന്നത് ഒരു സാമൂഹ്യ സത്യമായിരിക്കവേ എന്തുകൊണ്ടാണ് മരുമകളെപ്പറ്റി ഇത്രയധികം വിപരീത ചിന്തകളും വികാരങ്ങളും ഉണ്ടാകുന്നത്. ഈ നിഷേധചിന്തകൾ ദൃശ്യ മാദ്ധ്യമങ്ങൾ വഴി പ്രചരിക്കുകയും അങ്ങനെ കൂടുതൽ ബലവത്തായിത്തീരുകയും ചെയ്യുന്നു. ഇത് പുതിയ വിവാഹബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാക്കുവാൻ കാരണമാകുകയും ഒട്ടനവധി വിവാഹമോചനങ്ങളിലേക്കുള്ള വഴി തുറക്കുകയും ചെയ്യുന്നു.

ഇന്നത്തെ സാമൂഹിക രീതിയനുസരിച്ച് വിവാഹിതയായ മകൾ സ്വന്തം കുടുംബത്തിൽ നിന്നും ഭർത്താവിെൻറ കുടുംബത്തിലേക്ക് മാറിത്താമസിക്കുകയാണ് ചെയ്യുന്നത്. ഒരു ചട്ടിയിൽ വളർന്ന ചെടി മറ്റൊരു സ്ഥലത്തെ മറ്റൊരു ചട്ടിയിലേക്ക് പറിച്ചു നടുന്നതിന് സമമാണിത്. ഒരു വാടൽ, ഒരു വിളർച്ച, ഒരു വളർച്ചക്കുറവ് തീർച്ചയായും ആദ്യകാലത്ത് ഉണ്ടാകും. അതു നേരത്തേ മനസിലാക്കി അതിനനുസരിച്ച് വേണ്ട വെള്ളവും വളവും തണലും പരിചരണങ്ങളും നൽകുന്പോൾ ആണ് ആ ചെടി തഴച്ചുവളരുന്നത്. ഈ ബാലപാഠം മകൾ ഒരു മരുമകൾ ആകുന്പോൾ ചുറ്റിലുമുള്ള കുടുംബാംഗങ്ങളും സമൂഹം മുഴുവൻ തന്നെയും മറന്നുപോകുന്നു.

ആദ്യപാഠം കുടുംബത്തിൽ നിന്ന്

ഈ ആധുനിക കാലഘട്ടത്തിലും, സംതൃപ്തമായ ഒരു കുടുംബ ജീവിതമാണ് വ്യക്തിസന്തോഷത്തിെൻറയും സമാധാനത്തിെൻറയും അടിത്തറ. ആ പാഠങ്ങൾ മക്കൾ പഠിച്ചു തുടങ്ങുന്നത് സ്വന്തം കുടുംബത്തിൽ നിന്നും പ്രത്യേകിച്ചു സ്വന്തം മാതാപിതാക്കളുടെ വിവാഹ ജീവിതം കണ്ടും കൊണ്ടാണ്. അതിനർത്ഥം പൂർണമായി തെൻറ ഇഷ്ടങ്ങളെ ബലികഴിക്കണമെന്നുമല്ല. പൂർണമായ സ്വന്തമിഷ്ടത്തിെൻറയും കുടുംബത്തിെൻറ ഇഷ്ടത്തിെൻറയും ഇടയ്ക്ക് ഒരു സമവായ ഇഷ്ടമുണ്ട്. അത് മനസിലാക്കി നയത്തോടുകൂടി പെരുമാറാൻ മക്കളെ സ്വന്തം കുടുംബത്തിൽ തന്നെ പരിശീലിപ്പിക്കുവാൻ മിക്ക മാതാപിതാക്കളും ഇന്നു മറന്നു പോകുന്നു. അവർ മരുമകളോ മരുമകനോ ആകുന്പോൾ ആ അഭാവം പുതിയ കുടുംബവുമായി ഇണങ്ങിച്ചേരാൻ വൈഷമ്യങ്ങൾ ഉണ്ടാക്കുന്നു. ഭർത്താവിലും അദ്ദേഹത്തിെൻറ കുറവുകളിലും ശ്രദ്ധയൂന്നാതെ ആ വിവാഹത്തിലുള്ള ന·കൾ കണ്ടുപിടിക്കാനും അവ വളർത്തിയെടുക്കാനുമാണ് മകളെ പഠിപ്പിക്കേണ്ടത്.

സന്തോഷ ദാന്പത്യത്തിെൻറ ഒരു വലിയ രഹസ്യം മാറ്റുവാൻ കഴിയാത്ത കുറവുകളോട് പൊരുത്തപ്പെടാൻ ശ്രമിക്കുന്നതിലാണ്. മകളെ പഠിപ്പിക്കേണ്ട മറ്റൊരു കാര്യം വിവാഹത്തിലൂടെ ഉണ്ടാകുന്നത് ഒരു കുടുംബമല്ല പ്രത്യുത ഒരു സ്നേഹമാണ് എന്ന വസ്തുതയാണ്. ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട വസ്തുവായി അതിനെക്കാണുകയും അതു പങ്കുവയ്ക്കുകയും അതിനെ വളർത്തുകയും ചെയ്യുന്പോഴാണ് അവിടെ ഒരു കുടുംബം ഉണ്ടാകുന്നത്.

ഭർത്താവും ഭർതൃകുടുംബവുമായുള്ള സമാനതകളാണ് ഒരു പക്ഷേ എല്ലാ പ്രേമങ്ങളുടേയും വിവാഹങ്ങളുടേയും അടിസ്ഥാന പ്രേരണാഘടകം. സമാനതകൾക്കൊപ്പം തന്നെ ഇപ്പോൾ കാണാൻ കഴിയാത്ത വ്യത്യാസങ്ങളും തീർച്ചയായും ഉണ്ടാകുമെന്ന് മകളെ മനസിലാക്കിക്കുവാൻ മാതാപിതാക്കൾക്കു കഴിയണം. എന്നാൽ മാത്രമേ മരുമകളായി ജീവിക്കുന്പോൾ, പ്രതീക്ഷിക്കാത്ത വ്യത്യാസങ്ങൾ കാണുന്പോൾ, ഇഷ്ടക്കേടുണ്ടാക്കുന്ന സംഭവങ്ങൾ ഉണ്ടാകുന്പോൾ മകൾക്ക് അവയെ സമചിത്തതയോടും നയത്തോടും കൂടെ നേരിടാൻ കഴിയുകയുള്ളൂ. ആ വ്യത്യാസങ്ങളെ ആദരിക്കുകയും ഉൾക്കൊള്ളാൻ ശ്രമിക്കുകയും ചെയ്യുന്പോഴാണ് മകളുടെ വിവാഹം സന്തുഷ്ടമാകുന്നത്.

പുരുഷന് ആശ്വാസമാകണം

പഴമക്കാർ പറയാറുണ്ട് സ്ത്രീകൾ ശക്തിക്കായി ഒരു പുരുഷനെ തേടുന്നു, പുരുഷൻമാർ ആശ്വാസത്തിനായി ഒരു സ്ത്രീയെ ആശ്രയിക്കുന്നു എന്ന്. ആ ആശ്രയമായി മാറാൻ മകളെ പഠിപ്പിക്കുക. ഭർത്താവിനെക്കുറിച്ചും ഭർത്തൃ കുടുംബത്തെക്കുറിച്ചും നല്ലതു ചിന്തിക്കാനും നല്ലതു പറയുവാനും പ്രവർത്തിക്കാനും മകളെ പ്രോത്സാഹിപ്പിക്കുക. അവരോടുള്ള സ്നേഹം പ്രകടിപ്പിക്കുവാൻ അവളെ സഹായിക്കുക. സ്നേഹം പ്രകടിപ്പിക്കുന്നത് ഒരു ബലഹീനതയായി കണക്കാക്കാതെ അത് ഒരു ഉത്തമ ബന്ധത്തിെൻറ സത്താണെന്ന ബോധം മക്കളിൽ വളർത്തുക. എല്ലാവരും ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ താല്പര്യപ്പെടുന്നു. അപ്പോൾ തന്നോടുള്ള, മകളോടുള്ള സന്പർക്കം ഇഷ്ടദായകമാണെന്ന് കാണുന്പോൾ ഭർത്തൃഗൃഹത്തിൽ ഉള്ളവർ സ്വയമേ സ്നേഹം പ്രകടിപ്പിക്കാൻ തുടങ്ങുമെന്നും മകളെ ബോധവത്കരിക്കുക. മകൾ ഒരു നല്ല മരുമകൾ ആയി മാറുന്നതിലുള്ള തെൻറ സുപ്രധാന പങ്ക് ഒരമ്മയും വിസ്മരിക്കരുത്. ഭാര്യാഭർത്തൃ കലഹങ്ങൾ ശാരീരിക മാനസിക പീഡനങ്ങളായി മാറാത്തിടത്തോളം കാലം അച്ഛനമ്മമാർ ഇടപെടാതിരിക്കുന്നതാണ് നല്ലത്.

നല്ല അമ്മായിയമ്മ ആകാം

ഒരു നല്ല മരുമകളെ സൃഷ്ടിക്കുന്നത് അമ്മായിയമ്മമാരാണ്. മകളിൽ നിന്ന് മരുമകളിലേക്കുള്ള അവസ്ഥാന്തരത്തിൽ മുഖ്യ പങ്കും അവരുടേതാണ്. വിവാഹത്തോടെ തെൻറ മകെൻറ ജീവിതത്തിലെ പ്രധാന സ്വാധീനം താൻ അല്ലാതായിത്തീരണം എന്ന സത്യമാണ് അമ്മായിയമ്മ ആദ്യമായി മനസിലാക്കേണ്ടത്. പറയുന്നതുപോലെ എല്ലാം മകൻ പ്രവർത്തിക്കുകയില്ലെന്നും അവെൻറ ഭാര്യയുടെ അഭിപ്രായങ്ങൾ ആരാഞ്ഞ് അതുകൂടി കണക്കിലെടുത്തേ ഒരു നല്ല ഭർത്താവെന്ന നിലയിൽ അവൻ പ്രവർത്തിക്കുവാൻ സാധ്യതയുള്ളൂ എന്നും തിരിച്ചറിയുക. അതിനാൽ മകനുമായുള്ള ബന്ധത്തിൽ മാറ്റങ്ങൾ അനിവാര്യമാണ്. ഒരമ്മയെന്ന നിലയിൽ മകനെ തെൻറ വിവാഹബന്ധം വളർത്തുവാൻ പ്രേരിപ്പിക്കുന്പോൾ ഒരു നല്ല മരുമകളെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. മകെൻറ മനസിലെ സ്ഥാനം നിലനിർത്താൻ അനാവശ്യമായി അവെൻറ സമയത്തിനും വികാരങ്ങൾക്കും വേണ്ടി ശ്രമിക്കുന്പോൾ അവരുടെ വിവാഹ ജീവിതമാണ് നിങ്ങൾ തകർക്കുന്നത്.

മരണം വരെ അവനെ കാത്തുസൂക്ഷിക്കാൻ നിങ്ങൾ ഉണ്ടാകില്ല. നിങ്ങൾ ജീവിക്കുവാൻ പോകുന്നത് മകെൻറ കുഞ്ഞുങ്ങളിലൂടെയാണ്. ആ കുഞ്ഞുങ്ങൾക്കു ജ·ം കൊടുക്കുകയും അവരെ വളർത്താൻ പോകുകയും ചെയ്യുന്നവളാണ് മരുമകൾ എന്ന പെണ്‍കുട്ടി.

സ്നേഹത്തോടെ സംസാരിക്കാം

മരുമകളോട് സ്വതന്ത്രമായി സംസാരിക്കുവാൻ പഠിക്കുക. വഴക്കുകളും അഭിപ്രായ വ്യത്യാസങ്ങളും ബന്ധങ്ങളിൽ സാധാരണമാണ്. സംഭാഷണത്തിലൂടെയെ അവയ്ക്ക് പരിഹാരം കണ്ടെത്താൻ സാധിക്കുകയുള്ളൂ. ആ സംഭാഷണം ഒരു വിമർശനമോ കുറ്റപ്പെടുത്തലോ ആയി മാറരുത്. സ്നേഹത്തോടെ പ്രശ്ന പരിഹാരത്തിനായുള്ള ഒരു വിനിമയമായി ആ സംഭാഷണം നിലനിർത്താൻ സാധിക്കണം. നിങ്ങളുടെ കുടുംബത്തിൽ ഒരു കാര്യം ഒരു രീതിയിൽ ചെയ്യുന്നു എന്നത് അത് ആ രീതിയിൽ മാത്രമേ ചെയ്യാവൂ എന്നതിന് സാധൂകരണമല്ല. പ്രശ്നങ്ങളെ നേരിടാത്തത് അവ വളരുവാനും ഒരു പൊട്ടിത്തെറിയിൽ അവസാനിക്കുവാനുമുള്ള സാധ്യത വർധിപ്പിക്കുന്നു. നിങ്ങൾ വേദനിപ്പിച്ചാൽ അതു തുറന്നുപറയാനുള്ള സ്വാതന്ത്ര്യം മരുമകൾക്ക് കൊടുക്കണം. ആ സ്വാതന്ത്ര്യം മരുമകൾക്ക് ബോധ്യമാകുകയും വേണം. അങ്ങനെ പറയുവാൻ തിരിച്ചാക്രമിക്കാൻ തുടങ്ങിയാൽ ആശയവിനിമയം നടക്കുകയില്ല.


അവളെ കുറ്റപ്പെടുത്തേണ്ട

നിങ്ങളിലെന്നപോലെ മരുമകളിലും അനേകം കുറ്റങ്ങളും കുറവുകളുമുണ്ട്. അതുപോലെ ന·കളും ഉണ്ട്. യാതൊരു കാരണവശാലും മകെൻറ മുന്പിൽ വച്ച് മരുമകളെ കുറ്റം പറയരുത്. പറ്റുന്നിടത്തോളം അവളുടെ ന·കൾ എടുത്തുപറയുക. അവൾ ചെയ്യുന്ന സഹായങ്ങൾ വാക്കാലും പ്രവൃത്തികളാലും പ്രോത്സാഹിപ്പിക്കുക.

ചോദിക്കാതെ ഉപദേശങ്ങൾ നല്കരുത്. അനാവശ്യമായി വിവരം പകരാനും ശ്രമിക്കരുത്. മരുമകൾക്ക് നിങ്ങളിൽ വിശ്വാസമുണ്ടായിത്തുടങ്ങുന്പോൾ തന്നെ ചോദിച്ചു കൊള്ളും. നിങ്ങളുടെ മകനെ വിവാഹം കഴിച്ചു എന്നതുകൊണ്ടു മാത്രം നിങ്ങളെ വിശ്വസിക്കണം എന്നു നിർബന്ധം പിടിക്കരുത്. ഉപദേശം ചോദിച്ചു എന്നതുകൊണ്ട് നിങ്ങൾ കൊടുത്ത ഉപദേശം സ്വീകരിക്കണം എന്നും വാശിപിടിക്കരുത്.

വ്യക്തിത്വത്തെ അംഗീകരിക്കണം

നിങ്ങളുടെ മരുമകൾ ഒരു വ്യക്തിയാണ്. വ്യത്യസ്ത സാഹചര്യങ്ങളിൽ വളർന്ന വ്യത്യസ്ത ചിന്തകളുള്ള ഒരു വ്യക്തി. ആ വ്യക്തിയേ അതുപോലെ അംഗീകരിക്കാൻ ശ്രമിക്കുക. അവളുടെ മനോഭാവവും വ്യക്തിത്വവും അവളുടെ കുടുംബ രീതികളും മനസിലാക്കാൻ ശ്രമിക്കുക. നിങ്ങളുടെ രീതികളിലേക്ക് മാറ്റാൻ ശ്രമിക്കരുത്. പതുക്കെ പതുക്കെ മരുമകൾ തന്നെത്താൻ നിങ്ങ ളുടെ കുടുംബത്തിൽ ഉള്ള നല്ല രീതികളെ സ്വാംശീകരിച്ചുകൊ ള്ളും. യാതൊരു കാരണവശാലും വിവാഹശേഷം മരുമകളോ അവളുടെ കുടുംബമോ നിങ്ങളുടെ കുടുംബത്തിെൻറ അത്ര പോരാ എന്നു പറയരുത്. ഒരു വിധത്തിലും ഉണക്കാൻ പറ്റാത്ത ആഴമേറിയ മുറിവുകൾ ആ വാക്കുകൾ ഉണ്ടാക്കും.

അനാവശ്യ പ്രതീക്ഷകളും നിയമങ്ങളും മകെൻറ കുടുംബത്തിൽ അടിച്ചേല്പിക്കരുത്. അറിഞ്ഞുകൊണ്ട് അവർ അത് ചെയ്യും എന്നു വിശ്വസിക്കുക.

മക്കളുടെ കലഹത്തിൽ ഇടപെടേണ്ട

അവരുടെ കലഹങ്ങളിൽ ആവശ്യമില്ലാതെ ഇടപെടാതിരിക്കുക. അവർ തമ്മിൽ അതു തീർത്തു കൊള്ളാം. നിങ്ങളുടെ മകന് കുറവുകൾ വിവാഹത്തിനു മുന്പ് ഉണ്ടായിരുന്നു. അവ വിവാഹ ശേഷവും തുടരും. നിങ്ങളുടെ മകെൻറ എല്ലാ അനിഷ്ടമായ പ്രവൃത്തികൾക്കും കാരണം മരുമകളല്ല. എന്തു സാധൂകരണങ്ങൾ ഉണ്ടായാലും ശാരീരിക പീഡനം അനുവദിക്കുകയോ അവ ന്യായീകരിക്കുകയോ ചെയ്യരുത്.

മകനേയും മരുമകളേയും അവരുടെ ലക്ഷ്യങ്ങൾ കണ്ടെത്തുവാനും അവയ്ക്കുവേണ്ടി പരിശ്രമിക്കാനും പ്രോത്സാഹിപ്പിക്കണം. മിക്കവാറും അവ നിങ്ങൾ മനസിൽ കാണുന്ന ലക്ഷ്യങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കും. അവർക്ക് തെറ്റുകൾ പറ്റട്ടെ. അതിൽ നിന്നാണവർ പഠിക്കുന്നത്. നിങ്ങളുടെ മകൻ വീഴും എന്നു വിചാരിച്ച് എപ്പോഴും എടുത്തുകൊണ്ട് നടന്നിരുന്നെങ്കിൽ അവൻ ഒരിക്കലും സ്വയം നടക്കാൻ പഠിക്കുകയില്ലായിരുന്നു എന്ന് ഓർക്കുക.

മരുമകളുടെ കഴിവുകളെ അംഗീകരിക്കണം

നിങ്ങളുടെ മരുമകളുമായി ഒരു ബന്ധമുണ്ടാക്കേണ്ടത് നിങ്ങളുടെ ചുമതലയും ആവശ്യവുമായി കാണണം. ഒരു ഭാര്യയും അമ്മയുമല്ലാതെ അവളിലുള്ള മറ്റു കഴിവുകൾ കാണുകയും അവ വളർത്താൻ സഹായിക്കുകയും ചെയ്യണം. സംഭാഷണങ്ങൾ കാര്യമാത്രപ്രസക്തം ആകാതെ നിങ്ങളുടെ വ്യക്തി അനുഭവങ്ങളുടെ പങ്കുവയ്ക്കലുമായി മാറട്ടെ. നിങ്ങൾ ചെയ്ത നല്ല കാര്യങ്ങളിൽ മാത്രമൊതുക്കാതെ അവളുടെ പ്രായത്തിൽ നിങ്ങൾ നേരി പ്രശ്നങ്ങളും മോഹങ്ങളും മോഹഭംഗങ്ങളുമൊക്കെ ചർച്ചാ വിഷയമാകെ. ഫോണ്‍ വിളിക്കുന്പോൾ വല്ലപ്പോഴുമെങ്കിലും മരുമകളെ മാത്രം വിളിക്കുക. നിങ്ങളുടെ മകെൻറ ഭാര്യ എന്നതിൽ കവിഞ്ഞും അവൾക്ക് നിങ്ങളുടെ ജീവിതത്തിൽ ഒരു സ്ഥാനമുണ്ട് എന്ന വിശ്വാസം ഉണ്ടാക്കണം. ഒരു വ്യക്തി എന്ന നിലയിൽ അവളോടിടപഴകുക. അവളോടൊപ്പം നിങ്ങൾ രണ്ടും മാത്രമായി രണ്ടു പേർക്കും ഇഷ്ടപ്പെടുന്ന പ്രവൃത്തികൾ; ഷോപ്പിംഗോ സിനിമ കാണുന്നതോ എന്താണെങ്കിലും ചെയ്യണം.

എല്ലായ്പോഴും മരുമകളെപ്പറ്റി നല്ലതുമാത്രം ചിന്തിക്കുക, നല്ലതുമാത്രം പ്രവർത്തിക്കുക. മകനും മരുമകളും അവരാൽ കഴിയുന്ന വിധത്തിൽ വേണ്ട കാര്യങ്ങൾ ചെയ്യുന്നുണ്ട് എന്ന് വിശ്വസിക്കുക. നിങ്ങൾ ആഗ്രഹിക്കുന്ന പോലെ അവർക്ക് ചെയ്യാൻ പറ്റിയില്ല എങ്കിൽ അത് മനപ്പൂർമാണ്, സ്നേഹക്കുറവുകൊണ്ടാണ് അല്ലെങ്കിൽ അരിശം കൊണ്ടാണ് എന്നു വിധിക്കരുത്. അവരുടെ കുട്ടികളെ അച്ചടക്കം പഠിപ്പിക്കുന്പോൾ ഇടപെടാതിരിക്കുക. പക്ഷേ ശാരീരിക ശിക്ഷാരീതികളെ എതിർക്കണം.

അവസാനമായി ഓർക്കേണ്ടത് നിങ്ങളുടെ മകനും മരുമകളും ചെറുപ്പക്കാരാണ്. ജോലിയുടേയും കുട്ടികളുടേയും മറ്റു സാമൂഹ്യ ഉത്തരവാദിത്വങ്ങളുടേയും ഇടയ്ക്ക് ഒരു പക്ഷേ അവർക്ക് നിങ്ങളെ വിളിക്കാനോ വന്നു കാണാനോ സമയം കിട്ടിയെന്നു വരില്ല. അവരുമായുള്ള ബന്ധം നിലനിർത്തുന്നതിനു നിങ്ങൾ മുൻകൈയെടുക്കേണ്ടി വരും. സഹായം അങ്ങോു കൊടുക്കുക, അവരെ കാണുവാൻ അങ്ങോ് യാത്ര ചെയ്യാൻ തയ്യാറാകുക, നേരത്തേ പറയാതെ അവരെ കാണാൻ ചെല്ലരുത്. മരുമകളുടെ കൂടെയായിരിക്കുന്പോൾ അതിഥിയെന്ന വിധം പെരുമാറരുത്. മരുമകൾ ആഗ്രഹിക്കുന്ന വിധം അവളെ സഹായിക്കുക. അപ്പോഴാണ് നിങ്ങളുടെ സാമീപ്യം മരുമകൾ ഇഷ്ടപ്പെടുന്നതും ആ ബന്ധം വളരുന്നതും. നിങ്ങൾ തിലുള്ള നല്ല ബന്ധം നിങ്ങളുടെ മകെൻറ വിവാഹബന്ധത്തെ കൂടുതൽ ദൃഢമാക്കുമെന്നും അങ്ങനെ നിങ്ങളുടെ വരുംതലമുറകളെ ശക്തരാക്കുമെന്നും അറിയുക.

വേണം പരസ്പര വിശ്വാസം

പരസ്പര വിശ്വാസമാണ് ഏതൊരു ബന്ധത്തിെൻറയും പ്രത്യേകിച്ചും വിവാഹ ബന്ധത്തിെൻറ നെടുംതൂണുകളിലൊന്ന്. വിവാഹ ബന്ധങ്ങളെ മുറുകെപ്പിടിക്കാനും ലോകത്തിൽ ഒരു ശക്തിയേയും അതിെൻറ ഇടയിൽ വരാതിരുത്താനുമുള്ള കഴിവ് മകൾക്ക് പകർന്നു കൊടുക്കേണ്ടത് സ്വന്തം കുടുംബത്തിലെ പരിശീലനത്തിലൂടെയാണ്. ബന്ധങ്ങളിൽ വിശ്വാസിക്കാനും അവ യിൽ ആശ്രയിക്കാനും വിശ്വാസം കാത്തുസൂക്ഷിക്കാനും മക്കളെ പഠിപ്പിക്കുക. ഭർത്താവിനോടുള്ള സ്നേഹം മറ്റേതൊരു സ്നേഹത്തേക്കാളും; അതു മാതാപിതാക്കളാണെങ്കിലും, സുഹൃത്തുക്കൾ ആണെങ്കിലും സ്വന്തം മക്കൾ തന്നെയാണെങ്കിലും; മീതെയായി രിക്കണം. സന്തുഷ്ട കുടുംബം ഭാര്യാ ഭർത്താക്ക·ാർ തമ്മിലുള്ള ദൃഢബന്ധത്തിലധിഷ്ഠിതമാണ്. ആ ബന്ധത്തിെൻറ പ്രതിഫലനങ്ങളാണ് ബാക്കി കുട്ടികളടക്കമുള്ള മറ്റു ബന്ധങ്ങളിൽ ഉണ്ടാകുന്നത്.

കുട്ടികളുടെ അച്ചടക്ക പരിശീലനമാണ് ഒരുദാഹരണം. ന്യായമായ ഒരു അച്ചടക്ക നടപടിയ്ക്ക് ശേഷം കുട്ടികൾ ആദ്യമായി അച്ചടക്കം നടത്തിയ ആളോടാണ് രമ്യതപ്പെടേണ്ടത്. ഒരാൾ കുട്ടികളെ വഴക്കു പറഞ്ഞാൽ ഉടനെ മറ്റെയാൾ ആവശ്യത്തില ധികം ആശ്വസിപ്പിച്ചാൽ അഥവാ ലാളിച്ചാൽ ആ അച്ചടക്ക നടപടിയുടെ ഫലങ്ങൾ ഇല്ലാതാകും. മാത്രമല്ല കുട്ടികൾ ഈ ഭിന്നത അറിയാതെ തന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഈ ഭിന്നത കൂടുതൽ വൈവാഹിക മേഖലകളിലേയ്ക്ക് വ്യാപിച്ചു വിവാഹ ത്തെ തന്നെ ബലഹീനമാക്കിത്തീർക്കുന്നു. ദുർബലമായ വിവാഹ ബന്ധം ആ വ്യക്തികളുടെ മറ്റെല്ലാ പ്രവർത്തനമേഖലകളെയും പ്രതികൂലമായി ബാധിക്കുന്നു.

ഡോ. ടി. ആർ ജോണ്‍
കണ്‍സൾട്ടൻറ് സൈക്യാട്രിസ്റ്റ്, ആസ്റ്റർ മെഡിസിറ്റി
എറണാകുളം