നിങ്ങൾ ഇവയൊക്കെ ആധാറുമായി ബന്ധിപ്പിച്ചോ?
നിങ്ങൾ ഇവയൊക്കെ  ആധാറുമായി ബന്ധിപ്പിച്ചോ?
Friday, December 29, 2017 8:17 AM IST
ആധാറുമായി വിവിധ രേഖകളും അക്കൗണ്ടുകളും ബന്ധിപ്പിക്കാനുള്ള അവസാന ദിവസങ്ങൾ ഇങ്ങ് എത്തിപ്പോയി. ബാങ്ക് അക്കൗണ്ട്, മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ അങ്ങനെ പലതും ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി 2017 ഡിസംബർ 31 ആണ്. മൊബൈൽ നന്പർ ബന്ധിപ്പിക്കേണ്ട തീയ്യതി 2018 ഫെബ്രുവരി ആറാണ്. ആധാറുമായി ബന്ധിപ്പിക്കേണ്ട വിവിധ രേഖകൾ അക്കൗണ്ടുകൾ എന്നിവ ഏതെല്ലാമാണെന്നും എങ്ങനെ ചെയ്യാമെന്നുമാണ് ചുവടെ പറയുന്നത്.

ബാങ്ക് അക്കൗണ്ടും ആധാറും

ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് സർക്കാർ കർശനമായി നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ഇതുവഴി ബാങ്ക് അക്കൗണ്ട് ഉടമകളുടെ സാന്പത്തിക ഇടപാടുകൾ ട്രാക്ക് ചെയ്യാനും മോശം ഇടപാടുകളും തട്ടിപ്പുകളും ബിനാമി ഇടപാടുകളുമെല്ലാം ഇല്ലാതാക്കാനും സാധിക്കും ആധാറുമായി ബന്ധിപ്പിക്കുന്നില്ലെങ്കിൽ ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തന രഹിതമാകും.

ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാൻ

* ആധാർ കാർഡുമായി ബാങ്ക് ബ്രാഞ്ചിൽ നേരിട്ടെത്തുക
* ഇന്‍റർ നെറ്റ് ബാങ്കിംഗ് വഴി
* മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷനുകൾ വഴി
ഇന്‍റർ നെറ്റ് ബാങ്കിംഗ് വഴിയും മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയും അക്കൗണ്ടുമായി ആധാർ വേഗം ലിങ്ക് ചെയ്യാം.

ഇന്‍റർനെറ്റ് ബാങ്ക് അല്ലെങ്കിൽ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ തുറന്ന് അപ്ഡേറ്റ് ആധാർ അല്ലെങ്കിൽ സീഡ് ആധാർ കാർഡ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ആധാർ കാർഡിൽ നൽകിയിരിക്കുന്ന വിവരങ്ങൾ നൽകുക. വണ്‍ ടൈം പാസ് വേർഡ് രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നന്പറിലേക്ക് അയച്ചു തരും. അതു നൽകുക. ആധാറും ബാങ്ക് അക്കൗണ്ടും ലിങ്ക് ചെയ്തതായി മെസേജ് ലഭിക്കും.

ഇപിഎഫ് അക്കൗണ്ടുമായി ബന്ധിപ്പിക്കാൻ

എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് ഓർഗനൈസേഷൻ 2017 ജനുവരി മുതൽ പെൻഷൻകാരും മറ്റു ഉപഭോക്താക്കളും ഇപിഎഫ് അക്കൗണ്ടുമായി ആധാർ ബന്ധിപ്പിക്കണമെന്ന് നിർദേശിച്ചിരുന്നു. ഡിസംബർ 31 നകം ഇപിഎഫ് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണം

*ആധാറുമായി ബന്ധിപ്പിക്കുന്നതിനു മുന്പ് ഉപഭോക്താക്കൾ അവരുടെ യൂണിക് അക്കൗണ്ട് നന്പർ ആക്ടീവാക്കേണ്ടതുണ്ട്. അതിനുശേഷം ആധാറുമായി ഓണ്‍ലൈനായി തന്നെ ബന്ധിപ്പിക്കാവുന്നതാണ്.

കhttps://unifiedportal-mem.epfindia.gov.in/memberinterface എന്ന വെബ്സൈറ്റിൽ കയറുക.
കയുഎ എൻ, പാസ് വേർഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക
കമാനേജ് ടാബിനു താഴെയുള്ള കെവൈസി സെലക്ട് ചെയ്യുക
കആധാർ അപ്ഡേറ്റ ്ചെയ്യാനുള്ള ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
കആധർ നന്പറും പേരും നൽകുക. സേവ് എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക
കനിങ്ങൾ മുൻപു നൽകിയിരിക്കുന്ന വിവരങ്ങളുമായി ആധാർ വിവരങ്ങൾ പൊരുത്തപ്പെടുന്നുവെങ്കിൽ രണ്ടാഴ്ച്ചക്കുള്ളിൽ ഇപിഎഫ് അക്കൗണ്ട് ആധാറുമായി ലിങ്ക് ആകും.

ഇൻഷുറൻസ് പോളിസികളെ ആധാറുമായി ബന്ധിപ്പിക്കാം

ഇൻഷുറൻസ് പോളിസികളെ ആധാറുമായി ബന്ധിപ്പിക്കാൻ ഇൻഷുറൻസ് കന്പനികളുടെ വെബ്സൈറ്റിൽ കയറിയോ അല്ലെങ്കിൽ നേരിട്ട് കന്പനികളുടെ ഓഫീസിൽ എത്തിയോ ചെയ്യാവുന്നതാണ്.
ചില കന്പനികളുടെ ആധാർ ബന്ധിപ്പിക്കാനുള്ള ലിങ്കുകൾ ചുവടെ:

LIC: https://ebiz.licindia.in/D2CPM/#Login

SBI Life Insurance: https://www.sbilife.co.in/en/aadhar-updation-form

ICICI Prudential Life Insurance: https://www.iciciprulife.com/services/update-your-aadhaar.html

Max Life Insurance: https://www.maxlifeinsurance.com/customer-service/aadhaar-registration.aspx
മിക്ക ഇൻഷുറൻസ് കന്പനികളിലും ആധാറുമായി ബന്ധിപ്പിക്കാൻ പോളിസി നന്പറും ജനന തീതിയും മാത്രം വിവരങ്ങളായി നൽകിയാൽ മതി. ഇവ വെരിഫൈ ചെയ്ത് ശരിയായാൽ ആധാർ നന്പർ നൽകി ലിങ്ക് ചെയ്യാം.

പോസ്റ്റോഫീസ് നിക്ഷേപ പദ്ധതികൾ

പോസ്റ്റോഫീസ് അക്കൗണ്ട് തുറക്കാനും ലഘു സന്പാദ്യ പദ്ധതികളായ എൻ എസ് സി, കിസാൻ വികാസ് പത്ര തുടങ്ങിയവയിൽ നിക്ഷേപിക്കാനും ഇനി മുതൽ ആധാർ നിർബന്ധമാണ്. നിലവിലുള്ള നിക്ഷേപകരിൽ ആധാർ നന്പർ നൽകിയിട്ടില്ലാത്തവ രുണ്ടെങ്കിൽ അവരുടെ നിക്ഷേപ പദ്ധതികളെ 2017 ഡിസംബർ 31 നകം ആധാറുമായി ബന്ധിപ്പിക്കണ മെന്നാണ് നിർദേശം.

പോസ്റ്റോഫീസ് വഴിയുള്ള നിക്ഷേപങ്ങളെ ആധാറുമായി ബന്ധിപ്പിക്കാൻ

https://www.indiapost.gov.in/Financial/DOP_PDFFiles/AadhaarLinkageDelink.pdf എന്ന ലിങ്കിൽ കയറി ഫോം ഡൗണ്‍ ലോഡ് ചെയ്ത് പൂരിപ്പിച്ച് പോസ്റ്റോഫീസിൽ സമർപ്പിച്ചാൽ മതി.

ആധാറും മൊബൈൽ നന്പറും

മൊബൈൽ നന്പറും ആധാറും ബന്ധിപ്പിക്കണമെന്ന നിർദേശവും സർക്കാർ നൽകിയിട്ടുണ്ട്.
2018 ഫെബ്രുവരി ആറു വരെയാണ് മൊബൈൽ നന്പറും ആധാറും ബന്ധിപ്പിക്കാനുള്ള സമയം നൽകിയിരിക്കുന്നത്. മൊബൈൽ സേവനദാതാക്കൾ വഴി മാത്രമേ ഇത് പൂർത്തിയാക്കാൻ സാധിക്കു.

മൊബൈൽ സേവന ദാതാവിന്‍റെ സ്റ്റോർ സന്ദർശിച്ച് ആധാർ നന്പറും ബയോമെട്രിക് വിവരങ്ങളും നൽകി മൊബൈൽ നന്പറും ആധാർ നന്പറും ലിങ്ക് ചെയ്യാം.
<center>

ആധാർ വോട്ടർ ഐഡി കാർഡുമായി ബന്ധിപ്പിക്കാൻ

വോട്ടർ ഐഡികാർഡ് അല്ലെങ്കിൽ ഫോട്ടോ പതിപ്പിച്ച തെരഞ്ഞെടുപ്പ് കാർഡ് നന്പർ ആധാറുമായി ബന്ധിപ്പിക്കണം. വോട്ടർ ഐഡി കാർഡ് അനാവശ്യമായി ഉപയോഗിക്കുകയോ ഒന്നിലധികം വോട്ടർ കാർഡ് ഉപയോഗിക്കുകയോ ചെയ്യുന്നത് തടയാനാണിത്. വോട്ടർ ഐഡി കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാൻ നിലവിൽ സമയപരിധിയൊന്നും വെച്ചിട്ടില്ല
*വെബ് പോർട്ടൽ വഴി നാഷണൽ വോട്ടേർസ് സർവീസസ് പോർട്ടൽ - http://nsvp.in എന്നീ വെബ്സൈറ്റിലൂടെ ലിങ്ക് ചെയ്യാം.

ഈ പോർട്ടലിൽ കയറി സെർച്ച് യുവർ നെയിം എന്ന ബോക്സിൽ നിങ്ങളുടെ പേര് നൽകുക. തുടർന്ന് ആവശ്യപ്പെടുന്ന വിവരങ്ങളെല്ലാം നൽകുക. നിങ്ങളുടെ ഐഡന്‍റിറ്റി കാർഡിന്‍റെ നന്പർ നൽകി കഴിയുന്പോൾ കാർഡിലെ ശരിയായ നിങ്ങളുടെ പേര് തെളിയും. നിങ്ങൾക്ക് നിങ്ങൾ നൽകിയ വിവരങ്ങൾ കാണണമെങ്കിൽ വ്യൂ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
തുടർന്ന് ആധാർ നന്പർ രേഖപ്പെടുത്താനുള്ള സ്ഥലത്ത് ആധാർ നന്പറും ആധാർ കാർഡിലെ പേര് നൽകാനുള്ളിടത്ത് പേരും നൽകുക. ലിങ്ക് ചെയ്യുക. അപ്പോൾ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നന്പറിലേക്കോ ഇമെയിൽ അഡ്രസിലേക്കോ രജിസ്റ്റർ ചെയ്തിരിക്കുന്നു എന്നുള്ള മെസേജ് വരും.

മൊബൈൽ ഫോണ്‍ ഉപയോഗിച്ചും ലിങ്ക് ചെയ്യാം

* ECILINK [EPIC NUMBER] [ADHAR NUMBER] എന്ന ഫോർമാറ്റിൽ 51969 എന്ന നന്പറിലേക്ക് എസ്എംഎസ് അയക്കുക. ലിങ്ക് ചെയ്തതിനുശേഷം നിങ്ങൾക്ക് അതുറപ്പാക്കി കൊണ്ടുള്ള മെസേജ് തിരികെ ലഭിക്കും.
മ്യൂച്ചൽ ഫണ്ട് ആധാറുമായി
ലിങ്ക് ചെയ്യാൻ
ഉപഭോക്താക്കൾക്ക് ഡിസ്ട്രിബ്യൂട്ടർ വഴി ആധാർ ലിങ്ക് ചെയ്യാം.
ഓണ്‍ലൈൻ വഴി വളരെ എളുപ്പത്തിൽ ആധാർ ലിങ്ക് ചെയ്യാം. ഓണ്‍ലൈൻ വഴിയാണ് ആധാറുമായി ബന്ധിപ്പിക്കുന്നതെങ്കിൽ നിക്ഷേപകന്‍റെ ഫോളിയോ നന്പർ മുതലായവ അറിഞ്ഞിരിക്കേണ്ടതുണ്ട്.

വിവരങ്ങൾ നൽകുക
നിക്ഷേപകൻ കെആർഎ (കെവൈസി രജിസ്ട്രേഷൻ ഏജൻസി) വെബ്സൈറ്റിൽ കയറുക. പാൻ നന്പർ, ഇമെയിൽ അഡ്രസ്, അസറ്റ് മാനേജ് മെന്‍റ് കന്പനിയുടെ പേര്, ബാങ്കിന്‍റെ പേര്, ജനനതീയ്യതി, തുടങ്ങിയ വിവരങ്ങൾ നൽകുക. ഇത്രയും വിവരങ്ങൾ നൽകുന്പോൾ തെറ്റൊന്നുമില്ല എങ്കിൽ ആധാർ നന്പറും രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നന്പറും നൽകുക.

ആധാർ സാധുവാണോയെന്ന് പരിശോധിക്കുക

ആധാർ നന്പറും രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നന്പറും നൽകി കഴിയുന്പോൾ ആധാർ ഓതന്‍റിഫിക്കേഷൻ സ്ക്രീൻ തെളിയും. ഒരു ഒടിപി മൊബൈൽ നന്പറിലേക്ക് അയയ്ക്കും. അത് സ്ക്രീനിൽ നൽകുക.

ഡോക്യുമെന്‍റ്സ് അപ് ലോഡ് ചെയ്യുക
ആധാർ സാധുവാണോയെന്ന പരിശോധനയ്ക്കു ശേഷം നിക്ഷേപകൻ സെൽഫ് അറ്റസ്റ്റ് (ഡിജിറ്റൽ സിഗ്നേച്ചർ) ചെയ്ത ഇ-ആധാർ അപ് ലോഡ് ചെയ്യണം. (
വെരിഫിക്കേഷൻ
ആധാർ നന്പറും രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നന്പറും യുഐഡിഐയുടെ ആധാർ ഡാറ്റബേസ് വെരിഫൈ ചെയ്യും. വെരിഫിക്കേഷൻ വിജയകരമായി പൂർത്തിയാക്കിയാൽ ഇ-കെവൈസി പൂർത്തിയായെന്നും ഉപഭോക്താവിന് ഇടപാടുകൾ നടത്താമെന്നുമുള്ള നോട്ടിഫിക്കേഷൻ സ്ക്രീനിൽ തെളിയും.
*ഇ കെവൈസി രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതും ഇതേ രീതിയിൽ തന്നെയാണ്.

ആധാറും പാനും ബന്ധിപ്പിക്കണം

ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കുന്നതിനായി ആദായനികുതി വകുപ്പ് ഇലക്ട്രോണിക് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ആദായനികുതി വകുപ്പിന്‍റെ ഇ ഫയലിംഗ് സൈറ്റായ http://incometaxindiaefiling.gov.in-ന്‍റെ ഹോം പേജിൽ പ്രത്യേക ലിങ്ക് ലഭ്യമാക്കിയിട്ടുണ്ട്.
ആധാർ പാൻ ലിങ്ക് എന്ന ലിങ്കിൽ പ്രവേശിച്ച് പാനും ആധാർ നന്പരും നൽകുക. തുടർന്ന് ആധാറിലെ പേര് അതേപോലെ ചേർക്കുക. യുഐഡിഎഐയിൽനിന്നു വെരിഫിക്കേഷനുശേഷം ലിങ്കിംഗ് അംഗീകരിച്ചു കിട്ടും.

ആധാർ കാർഡിലെ പേരിൽ ചെറിയ വ്യത്യാസമുണ്ടെങ്കിൽ ആധാർ ഒടിപി (വണ്‍ ടൈം പാസ് വേർഡ്) ആവശ്യമാണ്. രജിസ്റ്റേഡ് മൊബൈൽ അല്ലെങ്കിൽ ഇമെയിലിലേക്കാണ് ഒടിപി അയച്ചു കിട്ടുക. എൻആർഐ, ഒഐസി, പിഒഐ എന്നിവർ ആധാറും പാനുമായി ബന്ധിപ്പിക്കേണ്ടതില്ല.

ആധാർ ആവശ്യമായ സേവനങ്ങൾ

1. സ്കോളർഷിപ്
ഗവണ്‍മെന്‍റിന്‍റെ ഭാഗത്തുനിന്നു സ്കോളർഷിപ് ലഭിക്കണമെങ്കിൽ വിദ്യാർത്ഥികൾ ആധാർ നന്പർ കൂടി നൽകണം. ഇത് നിർബന്ധമാക്കിയിരിക്കുകയാണ്.
2. പാസ്പോർട്ട്
പാസ്പോർട്ടിന് അപേക്ഷിക്കുന്പോൾ ആധാർ നന്പർ കൂടി നൽകണം. പോസ്പോർട്ട് പുതുക്കുന്പോഴും ആധാർ നൽകണം.
3. റെയിൽവേ യാത്ര
സൗജന്യ നിരക്കിൽ റെയിൽവേയിൽ യാത്ര ചെയ്യുന്നവരും ആധാർ നന്പർ നൽകണം.
4. സ്കൂൾ ഉച്ചഭക്ഷണം
സ്കൂളിൽ ഉച്ചഭക്ഷണം ലഭിക്കുന്നതിനും ആധാർ നൽകണം.
5. ഗവണ്‍മെന്‍റ് ആനുകൂല്യങ്ങൾ
സർക്കാരിന്‍റെ വിവിധ ആനുകൂല്യങ്ങളും സബ്സിഡികളും ലഭിക്കുവാൻ ആധാർ നിർബന്ധമാക്കിയിരിക്കുകയാണ്. റേഷൻ കാർഡുമായും ആധാർ ബന്ധിപ്പിക്കണം. സർക്കാരിന്‍റെ ക്ഷേമപദ്ധതികൾ ലഭിക്കണമെങ്കിൽ ആധാർ നന്പർ വേണം.