അസംതൃപ്ത ദാന്പത്യത്തിന്‍റെ അനന്തര ഫലങ്ങൾ
അസംതൃപ്ത ദാന്പത്യത്തിന്‍റെ അനന്തര ഫലങ്ങൾ
Saturday, December 23, 2017 4:50 AM IST
ജാനറ്റ് ബിരുദാനന്തരബിരുദധാരിയാണ്.സ്കൂളിൽ പഠിക്കുന്ന കാലംമുതൽ ബിസിനസുകാരനായ ജോണിയുമായി അവൾ പ്രണയത്തിലായിരുന്നു. ഇടയ്ക്ക് അവർ തിൽ ചില വഴക്കുകളുണ്ടാകുകയും പിന്നീട് ഒന്നുചേരുകയും ചെയ്യും. വിവാഹാലോചനയ്ക്കു രണ്ടുപേരുടെയും മാതാപിതാക്കൾ എതിർപ്പു പ്രകടിപ്പിച്ചു. ജോണിയുടെ അമ്മ കർശനമായി എതിർത്തപ്പോൾ വിവാഹം നടക്കുകയില്ലായെന്ന അവസ്ഥയിലെത്തി. കൂുകാരുടെ ഉപദേശപ്രകാരം അവർ രഹസ്യമായി വിവാഹം രജിസ്റ്റർ ചെയ്തെങ്കിലും പുറത്തുപറയാതെ രണ്ടുപേരും അവരവരുടെ വീടുകളിൽതന്നെ താമസം തുടർന്നു. സ്ത്രീധനം കുറവാണെന്നതിെൻറ പേരിലായിരുന്നു ജോണിയുടെ അമ്മ എതിർത്തത്. അവർ ചോദിക്കുന്നത് കൊടുക്കില്ലെന്നു ജാനറ്റിെൻറ മാതാപിതാക്കളും ശഠിച്ചു. ഈ സമയത്ത് തെൻറ മാതാവിെൻറ നിർദേശപ്രകാരം ജോണി ഈ വിവാഹം വേണ്ടെന്നുവയ്ക്കാൻ തീരുമാനിച്ചതായി ജാനറ്റിനെ അറിയിച്ചു. വിവാഹരേഖകൾ ഹാജരാക്കുമെന്നു പറഞ്ഞിട്ടും ജോണി തെൻറ തീരുമാനത്തിൽ ഉറച്ചുനിന്നു. ജാനറ്റിെൻറ പിതാവിനെ ജോണിയുടെ അമ്മ അപമാനിച്ചു വീട്ടിൽനിന്നിറക്കിവിട്ടു. ജോണിയുടെ ജ്യേഷ്ഠൻ അവനുമായി സംസാരിച്ചപ്പോൾ അയാൾ നിസഹായനാണെന്നു മനസിലായി. അമ്മയായിരുന്നു കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. പിന്നീട് ചില മധ്യസ്ഥരുടെ ഇടപെടലിെൻറ ഫലമായി വിവാഹം ഭംഗിയായി നടന്നു.

പ്രശ്നങ്ങളുടെ പെരുമഴ

വീട്ടിൽവന്ന ദിവസംമുതൽ അമ്മയുമായി പ്രശ്നങ്ങൾ തുടങ്ങി. അവളെക്കൊണ്ട് വീട്ടിൽ വിടെടാ എന്ന് അമ്മ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു. തന്നോട് ഭർത്താവ് സംസാരിക്കുന്നതുപോലും അമ്മയ്ക്കിഷ്ടമല്ലായെന്ന് ജാനറ്റ് പറഞ്ഞിരുന്നെങ്കിലും ആരും അതത്ര വിശ്വസിച്ചില്ല. അതൊക്കെ എല്ലാ വീടുകളിലും ചെറിയ രീതിയിലൊക്കെ ഉള്ളതാണ്, കാര്യമാക്കേണ്ടതില്ല എന്ന് ജാനറ്റിെൻറ മാതാപിതാക്കളും സമാധാനിപ്പിച്ചു. ജാനറ്റ് ഗർഭിണിയാണെന്ന് അറിഞ്ഞപ്പോഴും ഇപ്പോഴേ ഗർഭിണിയായതെന്തിനെന്നു ചോദിച്ച് അായിയ കയർത്തു. വിഷമം സഹിക്കാതെ അവൾ സ്വന്തം വീട്ടിലേക്കു പോയി. ഭാര്യ പ്രസവിച്ചതറിഞ്ഞ് അമ്മയറിയാതെ ജോണി വന്നു കണ്ടിട്ടുപോയി. പിന്നീട് അമ്മ ജോണിയുമൊത്ത് കുഞ്ഞിനെ കാണാൻ ചെന്നു. പ്രസവവിവരം അറിയിച്ചില്ലെന്നു പറഞ്ഞ് വലിയ ബഹളംവച്ച് ജോണിയേയും വിളിച്ച് വീട്ടിലേക്കുപോയി.

ഇതിനിടെ ജോണിയുടെ അനുജൻ വിവാഹിതനായി. പെണ്‍കുട്ടി നഴ്സിംഗ് രംഗത്ത് ജോലിചെയ്യുന്പോൾ മോശമായ രീതിയിൽ പെരുമാറിയിട്ടുണ്ടെന്ന് അമ്മായിയമ്മ ഒരുദിവസം പറഞ്ഞു. അതുകേട്ട മകൻ മുറിയിൽ കയറി അവെൻറ ഭാര്യയെ ചോദ്യംചെയ്തു. വിശ്വസിക്കാൻ കൊള്ളാത്തവളെയൊക്കെ എങ്ങനെ കൂട്ടത്തിൽ താമസിപ്പിക്കുമെന്നു ചോദിച്ച് അപമാനിച്ചു. മകൻ അമ്മയുടെ മുറിയിലേക്ക് കിടപ്പും മാറ്റി. രണ്ടുദിവസം കഴിഞ്ഞ് വീട്ടുകാരെ വിളിച്ചുവരുത്തി ഭാര്യയെ അവരുടെകൂടെ പറഞ്ഞയച്ചു.

അസംതൃപ്ത ദാന്പത്യം

സാധാരണ മരുമക്കൾക്കെതിരേ ക്രൂരമായി പെരുമാറുന്ന അമ്മായിയമ്മമാരിൽ ഭൂരിഭാഗത്തിനും ഭർത്താവുമായുള്ള അവരുടെ ജീവിതം തൃപ്തികരമായിരുന്നില്ല എന്നാണ് കാണാൻ സാധിക്കുന്നത്. ഭർത്താവുമൊത്ത് സംതൃപ്തരായിക്കഴിയുന്ന ഭാര്യമാർ തങ്ങളുടെ വിവാഹിതരായ ആണ്‍മക്കളെ അവരുടെ ഭാര്യമാരെ കൂടുതൽ സ്നേഹിക്കാനും സ്വതന്ത്രമായി അവരുടെ സ്വകാര്യജീവിതം നയിക്കാനുമാണ് പ്രേരിപ്പിക്കുക. മറിച്ച് മകൻ ഭാര്യയോടു ചേർന്നാൽ തെൻറ സുരക്ഷിതത്വം നഷ്ടമാകുമെന്ന ചിന്തയിൽ മരുമക്കൾക്കെതിരായി തിരിയുന്നവരിൽ ഭൂരിഭാഗവും തകർന്ന ഭാര്യാഭർതൃബന്ധത്തിെൻറ ഇരകളാണെന്ന് പലപ്പോഴും കാണാൻ സാധിച്ചിുണ്ട്.

ഇതു പറയുന്പോൾ എപ്പോഴും അമ്മായിയമ്മമാരുടെ കുറ്റംകൊണ്ടാണ് മക്കളുടെ കുടുംബബന്ധങ്ങൾ തകരുന്നതെന്നു കരുതാനിടയാകരുത്. നല്ല അമ്മമാരാണ് ഭൂരിഭാഗവും എന്ന കാര്യം ഇവിടെ വിസ്മരിക്കുന്നില്ല. പക്ഷേ അരക്ഷിതമായ ദാന്പത്യബന്ധത്തിെൻറ ഫലമായി മക്കളിൽമാത്രം സുരക്ഷ കണ്ടെത്തി അവരെ സ്വന്തമാക്കിവയ്ക്കുന്നവർ മക്കളുടെ വിവാഹബന്ധത്തിെൻറ അന്തകരായി മാറും. ഇത്തരം കുടുംബങ്ങളിലെ പ്രശ്നങ്ങൾ അവസാനിക്കണമെങ്കിൽ ആദ്യം മാതാപിതാക്കളുടെ ബന്ധം ദൃഢമാക്കണം. പലപ്പോഴും അതത്ര എളുപ്പമുള്ള കാര്യമല്ല. ചിലപ്പോൾ മാതാപിതാക്കളിലൊരാൾ മരിച്ചുപോയിരിക്കാമെന്നും വരാം.

മക്കളുടെ സ്വകാര്യതയിൽ ഇടപെടരുത്

ചില പ്രശ്നമുള്ള കുടുംബങ്ങളിൽ അപ്പനും മക്കളും ഒരുവശത്തും അമ്മ മറുവശത്തുമായി നിന്നുകൊണ്ട് സംഘർഷഭരിതമായി ജീവിക്കും. ആ മക്കൾ വിവാഹിതരായാൽ ഭർത്താവുമായി ഒത്തുപോകാൻ മാനസികമായി സ്വന്തം പിതാവ് അനുവദിച്ചുവെന്നുവരില്ല. അതുപോലെതന്നെ തന്നോടൊപ്പം പിതാവിനെതിരായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അവെൻറ ഭാര്യയുമായി സ്നേഹത്തിലാവാൻ ആ അമ്മ അനുവദിക്കാനിടയില്ലായെന്നതും യാഥാർഥ്യമാ്. ഇങ്ങനെ ആഴമായ തലമുറാനന്തരബന്ധം പലപ്പോഴും കുടുംബജീവിതങ്ങൾക്കു ഭീഷണിയാണ്.


ആരോഗ്യമുള്ള മാതാപിതാക്കൾക്കു മകനെയും ഭാര്യയേയും കല്യാണംകഴിച്ച അന്നുമുതൽ കൂട്ടത്തിൽ നിർത്തണമെന്ന് നിർബന്ധമുണ്ടെങ്കിൽ അത് ആരോഗ്യകരമല്ല. കുറച്ചുനാളെങ്കിലും അവരുടെ സ്വകാര്യതയിൽ ജീവിക്കാൻ അവരെ അനുവദിക്കണം. കുടുംബജീവിതത്തിെൻറ ഉത്തരവാദിത്വങ്ങൾ നേർക്കുനേർ നേരിടാൻ ഇതുവഴിയേ അവസരം ലഭിക്കുകയുള്ളൂ. അതുപോലെ എല്ലാവരും സ്വകാര്യ സന്തോഷങ്ങൾ ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ടുതന്നെ വിവാഹത്തിെൻറ ആദ്യനാളുകളിൽ അവർക്ക് സ്വതന്ത്രരായി ജീവിച്ച് അവരാഗ്രഹിക്കുന്ന രീതിയിൽ പരസ്പരം പ്രണയം പങ്കുവച്ച് ജീവിക്കാൻ അവസരം ലഭിക്കണം. അത് അവരുടെ അവകാശംകൂടിയാണ്. വിവേകവും സമാധാനജീവിതവുമുള്ള മാതാപിതാക്ക·ാർ ഇത് പറയുന്നത് കേട്ടിട്ടുണ്ട്. നീ നിെൻറ ഭാര്യയേയുംകൊണ്ടുപോയി സന്തോഷമായി ജീവിക്ക്. ഞങ്ങൾക്കിപ്പോൾ ആരോഗ്യമൊക്കെയുണ്ട്. ആവശ്യമുള്ളപ്പോൾ ഞങ്ങൾ തീർച്ചയായും പറയും. അപ്പോൾ വന്നാൽമതി എന്നു പറയുന്ന അമ്മമാരെയും എനിക്കറിയാം. മറിച്ച് വിവാഹം കഴിച്ചുകഴിഞ്ഞാലും മകെൻറ കൂടെ ചുറ്റിക്കറങ്ങാൻ നിർബന്ധംപിടിക്കുന്നവരും എവിടെപ്പോയാലും അവരുടെ കൂടെ ചാടിക്കയറി പോയി അസ്വസ്ഥത സൃഷ്ടിക്കുന്നവരുമായ അമ്മമാരും സമൂഹത്തിെൻറ സമാധാനം തകർക്കുന്നതായി കാണാം.

മക്കൾ വിവാഹം കഴിച്ചാലുടൻ മാതാപിതാക്കളിൽനിന്ന് അകന്നുകൊള്ളണമെന്നാണ് അർഥമാക്കുന്നതെന്ന് തെറ്റിദ്ധരിക്കരുത്. സാധാരണ കാണുന്ന ഒരു പ്രതിഭാസം ഇവിടെ തുറന്നുകാട്ടിയെന്നേയുള്ളൂ. മരുമകളെ മകൻ വഴക്കുപറയുന്പോൾ അവളോട് അങ്ങനെ പറയരുതെന്നുപറഞ്ഞ് മകനെ ശാസിക്കുകയും മരുമകളെ സാന്ത്വനിപ്പിക്കുകയും ചെയ്യുന്ന അമ്മമാരുമുണ്ട്. പെണ്‍കുട്ടികളുടെ ഭാഗത്തും വീഴ്ചകൾ കാണാറുണ്ട്. വിവാഹം കഴിച്ചുകഴിഞ്ഞാലുടൻ ഭർത്താവിനെ മാതാപിതാക്കളിൽനിന്ന് അടർത്തിയെടുക്കാൻ ശ്രമിക്കുന്നവരും ഉണ്ടെന്നുള്ളത് സത്യമാണ്. ഇവിടെ ഞാൻ ആരുടേയും പക്ഷംചേരുന്നില്ല. പ്രായമായ മാതാപിതാക്കൾപോലും സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ട് സ്വതന്ത്രമായി ദന്പതികൾക്കു ജീവിക്കാൻ ആരോഗ്യകരമായ സാഹചര്യങ്ങളുണ്ടാകണം. അതിന് വിഘാതമായി നാം നിൽക്കുന്നുവെന്ന് നമുക്ക് തോന്നുന്നുണ്ടെങ്കിൽ സ്വയം ന്യായീകരിക്കാൻ ശ്രമിക്കാതെ വിട്ടുകൊടുത്താൽ നമുക്കും മകനും മരുമകൾക്കും സന്തോഷമുണ്ടാകും. അതിനുള്ള തിരിച്ചറിവ് മറ്റുള്ളവർ പറയാതെതന്നെ നമുക്കുണ്ടാകണം. ഒരു മരുമകൾ പറഞ്ഞത് ഇവിടെ ഓർക്കുന്നു. ഞാനും ഭർത്താവുംകൂടി മുറിയിൽ കയറിയാലുടൻ അമ്മയ്ക്ക് കാലുവേദന തുടങ്ങും. ഉടനെ തിരുമാനായി മകനെ വിളിക്കും. ഇത് അതിശയോക്തിയാണോയെന്ന് എനിക്കറിയില്ലായെങ്കിലും മകളുടെ വേദന ഇവിടെ പ്രകടമാണ്. അമ്മായിയമ്മയും മരുമകളും ശത്രുക്കളല്ല. ആഴമായി സ്നേഹിക്കുന്ന അമ്മയും മകളുംതന്നെയാണെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞ് സമാധാനമായി ജീവിക്കാൻ നമുക്ക് പഠിക്കാം.

അമ്മായിയമ്മ എന്ന പ്രശ്നക്കാരി

രണ്ട് പെണ്‍കുട്ടികളും പറയുന്നു ഞങ്ങൾ ഭാര്യയും ഭർത്താവും തമ്മിൽ യാതൊരു പ്രശ്നവുമില്ല, അമ്മ ഇടയ്ക്കുകയറിയാണ് എല്ലാ പ്രശ്നവും ഉണ്ടാക്കുന്നതെന്ന്. ഇതിനിടെ ദൂരെമാറി താമസിക്കുന്ന മൂത്തമകൻ (ജോണിയുടെ മൂത്ത സഹോദരൻ) വീട്ടിൽ വന്നു. നിങ്ങൾ ഭർത്താക്ക·ാരെയും വിളിച്ച് ദൂരെ എവിടേക്കെങ്കിലും പോയാലേ സ്വസ്ഥമായി ജീവിക്കാനാകുകയുള്ളൂവെന്ന് അയാൾ പറഞ്ഞതായി കൗണ്‍സലിംഗിനിടെ ജാനറ്റ് പറഞ്ഞു.

ജോണിയുടെ അച്ഛൻ മദ്യപാനിയായിരുന്നു. അവർതമ്മിൽ നിരന്തരം വഴക്കുണ്ടാകുമായിരുന്നു. ആണ്‍മക്കൾ വളർന്നുകഴിഞ്ഞപ്പോൾ അവർ അമ്മയുടെ ഭാഗത്തുനിന്ന് അച്ഛനെ എതിർത്തിരുന്നു. അതുകൊണ്ട് അമ്മ ആ മക്കളെ വളരെ ലാളിച്ചു വശത്താക്കിവച്ചു. ഭർത്താവ് മരിച്ചുകഴിഞ്ഞ് ഈ മക്കളുമായി സ്വതന്ത്രജീവിതം നയിക്കുന്പോഴാണ് രണ്ട് പെണ്‍കുട്ടികൾ അവരുടെ ജീവിതത്തിലേക്കു കടന്നുവന്നത്. അതോടെ ആണ്‍മക്കൾ തങ്ങളിൽനിന്ന് അകന്നുപോകുന്നതായി അവർക്കു തോന്നി. ഈ നഷ്ടപ്പെടൽ തടയുന്നതിന് മരുമക്കൾ ഭർത്താക്ക·ാരിൽനിന്ന് അകലുന്നതു മാത്രമാണ് വഴിയെന്ന് അവർ തിരിച്ചറിഞ്ഞു. ബോധത്തോടെയോ അല്ലാതെയോ അവർക്കെതിരായി അമ്മായിയമ്മ തിരിഞ്ഞു. വിശദമായ ചർച്ചയിൽ അവരത് പിന്നീട് സമ്മതിക്കുകയും ചെയ്തു.

ഡോ.പി.എം ചാക്കോ
പാലാക്കുന്നേൽ