മൈ​ക്രോ​മാ​ക്സ് ഭാ​ര​ത് 5
മൈ​ക്രോ​മാ​ക്സ്  ഭാ​ര​ത് 5
Saturday, December 9, 2017 6:07 AM IST
വി​ല​ക്കു​റ​വു​ള്ള 4ജി ​സ്മാ​ർ​ട്ട്ഫോ​ണു​ക​ളു​ടെ നി​ര​യി​ലേ​ക്ക് മൈ​ക്രോ​മാ​ക്സി​ൽ​നി​ന്ന് പു​തി​യ മോ​ഡ​ൽ എ​ത്തി- ഭാ​ര​ത് 5. 5000 എം​എ​എ​ച്ച് ബാ​റ്റ​റി​യാ​ണ് ഫോ​ണി​ന്‍റെ ഏ​റ്റ​വും വ​ലി​യ ആ​ക​ർ​ഷ​ണം. വോ​ഡ​ഫോ​ണു​മാ​യി ചേ​ർ​ന്ന് ഡാ​റ്റാ ഓ​ഫ​റും ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു ന​ൽ​കു​ന്നു​ണ്ട്.

ഓ​ഫ് ലൈ​ൻ റീ​ട്ടെ​യി​ൽ ഷോ​പ്പു​ക​ൾ വ​ഴി മാ​ത്ര​മാ​ണ് വി​ല്പ​ന. ഭാ​ര​ത് സീ​രീ​സി​ൽ കൂ​ടു​ത​ൽ സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ ഇ​റ​ക്കാ​നും മൈ​ക്രോ​മാ​ക്സി​നു പ​ദ്ധ​തി​യു​ണ്ട്. ര​ണ്ടു​ മാ​സ​ത്തി​നു​ള്ളി​ൽ ഭാ​ര​ത് 5 പ്ല​സ്, 5 പ്രോ ​എ​ന്നീ മോ​ഡ​ലു​ക​ളും വി​പ​ണി​യി​ലെ​ത്തും. അ​ടു​ത്ത മാ​ർ​ച്ചി​ന​കം 60 ല​ക്ഷം ഫോ​ണു​ക​ൾ വി​ല്പ​ന ന​ട​ത്താ​നാ​ണ് ക​ന്പ​നി ല​ക്ഷ്യ​മി​ടു​ന്ന​ത്.


ഭാ​ര​ത് 5-ന്‍റെ പ്ര​ത്യേ​ക​ത​ക​ൾ- വി​ല​ത​ന്നെ​യാ​ണ് ആ​ദ്യം പ​റ​യേ​ണ്ട സ​വി​ശേ​ഷ​ത- 5,555 രൂ​പ. ആ​ൻ​ഡ്രോ​യ്ഡ് നൂ​ഗാ, 5.2 ഇ​ഞ്ച് എ​ച്ച്ഡി ഡി​സ്പ്ലേ, 1.3 ജി​ഗാ​ഹെ​ർ​ട്സ് ക്വാ​ഡ്-​കോ​ർ പ്രോ​സ​സ​ർ, 1 ജി​ബി റാം, 16 ​ജി​ബി ഇ​ൻ-​ബി​ൽ​റ്റ് സ്റ്റോ​റേ​ജ് (കാ​ർ​ഡ് വ​ഴി 64 ജി​ബി വ​രെ), എ​ൽ​ഇ​ഡി ഫ്ളാ​ഷു​ക​ളോ​ടെ 5 എം​പി മു​ൻ, പി​ൻ കാ​മ​റ​ക​ൾ എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ഫീ​ച്ച​റു​ക​ൾ. ബാ​റ്റ​റി ചാ​ർ​ജ് ര​ണ്ടു ദി​വ​സം നി​ൽ​ക്കു​മെ​ന്ന് ക​ന്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്നു. റെ​ഡ്മി 5എ, ​നോ​ക്കി​യ 2 എ​ന്നി​വ​യു​മാ​യാ​കും ഈ ​മോ​ഡ​ലി​ന്‍റെ വി​പ​ണി​യി​ലെ മ​ത്സ​രം.