തക്കാളി കൃഷി ശാസ്ത്രീയമായി
തക്കാളി കൃഷി ശാസ്ത്രീയമായി
Tuesday, December 5, 2017 4:38 AM IST
തക്കാളി ശീതകാലവിളയായും കൃഷി ചെയ്യാം. കേരളീയർ മറ്റു പച്ചക്കറികളെപ്പോലെതന്നെ തക്കാളിക്കും അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇതരസംസ്ഥാനങ്ങളിൽ നിന്നും വരുന്ന തക്കാളി ഉൾപ്പെടെയുള്ള പച്ചക്കറികളിൽ ഉയർന്ന അളവിൽ മാരകമായ കീടനാശിനികൾ ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഇവ കാൻസർപോലുളള മാരകരോഗങ്ങൾക്ക് വഴിതെളിക്കുകയും ചെയ്യാം. കൂടാതെ തക്കാളി കൂടുതൽ കാലം കേടുവരാതിരിക്കാനും കാഴ്ചയിൽ ഭംഗിയുളളതാക്കാനും വേണ്ടി മെഴുകിൽ മുക്കാറുണ്ട്. അതും ശരീരത്തിന് ദോഷമേ ചെയ്യൂ. ഇത്തരം തക്കാളികൾക്ക് കാത്തുനിൽക്കാതെ വീട്ടാവശ്യത്തിനുളള തക്കാളി നമുക്ക് വീട്ടിൽതന്നെ ഉണ്ടാക്കാവുന്നതാണ്.

20-25 ഡിഗ്രി സെൽഷ്യസ് താപനിലയുളള കാലാവസ്ഥ യാണ് തക്കാളി കൃഷിക്ക് അനു യോജ്യം. കനത്ത മഴയും അന്ത രീക്ഷഈർപ്പവും ഈ വിളയ്ക്ക് അനുയോജ്യമല്ല. നല്ല നീർവാർ ച്ചയും വളക്കൂറും ജലസംഭരണ ശേഷിയുമുളള പശിമരാശി മണ്ണാണ് കൃഷിക്ക് അനുയോ ജ്യം. വിത്തുപാകി മുളപ്പിച്ച തൈകളാണ് നടുന്നത്. വിത്തു കൾ നല്ലയിനമായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശക്തി, മുക്തി, അനഘ, വെളളായണി വിജയ്, മനുലക്ഷ്മി, മനുപ്രഭ എന്നിവ ബാക്ടീരിയൽ വാട്ട ത്തെ പ്രതിരോധിക്കാൻ കഴിവു ളളതും കേരളത്തിൽ കൃഷി ചെയ്യാൻ യോജിച്ചതുമായ ഇന ങ്ങളാണ്. മഴമറയിൽ കൃഷി ചെയ്യാവുന്ന തക്കാളി ഇനമാണ് അക്ഷയ.’

ശക്തി ഇനം ഉരുണ്ട ് 50-60 ഗ്രാം തൂക്കം വരുന്ന കായ്കൾ നൽകും. ശരാശരി വിളവ് ഹെക്ടറിന് 32 ടണ്‍. മുക്തി ഇനം വെളള നിറമുളള ഉരുണ്ട കായ്കൾ നൽകും. പഴുക്കു ന്പോൾ നല്ല ചുവപ്പു നിറം, ശരാശരി വിളവ് ഹെക്ടറിന് 43.5 ടണ്‍. ഇടത്തരം വലുപ്പമുളള കായ്കൾ തരുന്ന ഇനമാണ് അനഘ. കായകൾക്ക് 45 ഗ്രാം തൂക്കം. ശരാശരി വിളവ് ഹെക്ടറിന് 30 ടണ്‍. ഇല ചുരുളൽ, മൊസേക്ക്, പഴം വിളളൽ എന്നി വയെ പ്രതിരോധിക്കാൻ കഴിവു ണ്ട്. ഹെക്ടറിന് ശരാശരി 32.5 ടണ്‍ വിളവു തരുന്ന ഇനമാണ് പുസാ റൂബി. പച്ചക്കറിയായും സംസ്കര ണത്തിനും യോജിച്ച ഇനമാണ്.

പുസാ ഏർളി ഡ്വാർഫ് തൈകൾ നട്ട് 75-80 ദിവസം വിളവെടുപ്പു തുടങ്ങാം. ശരാ ശരി വിളവ് ഹെക്ടറിന് 35 ടണ്‍. 70-75 ഗ്രാം തൂക്കമുള്ള കായകൾ നൽകുന്ന ഇനമാണ് അർക്കാ ശ്രേഷ്ഠ. 140 ദിവസം മൂപ്പുളള ഈ ഇനത്തിന്‍റെ ശരാശരി വിളവ് ഹെക്ടറിന് 76 ടണ്ണാണ്. ബാക് ടീരിയൽ വാട്ടത്തെ പ്രതിരോധി ക്കാൻ കഴിവുള്ള ഇനമാണിത്. 130 ദിവസം മൂപ്പുള്ള ഇനമാണ് അർക്കാ അലോക്. ഈ സങ്കരയിന ത്തിന്‍റെ കായ്കൾക്ക് 120 ഗ്രാം തൂക്കം വരും. ശരാശരി വിളവ് ഹെക്ടറിന് 46 ടണ്‍. അർക്കാ ആഭ 75 ഗ്രാം വരെ തൂക്കമുളള കായ് കളുള്ളവയാണ്. 140 ദിവസം മൂപ്പ്. ശരാശരി വിളവ് ഹെക്ടറിന് 43 ടണ്‍. ഉരുണ്ട ് 65-70 ഗ്രാം വരെ തൂക്കം വരുന്ന കായ്കളുള്ള ഇനമാണ് അർക്കാ അഭിജിത്ത്. ശരാശരി വിളവ് ഹെക്ടറിന് 65 ടണ്‍. 140 ദിവസം മൂപ്പുളള ഈ ഇനത്തിന് ബാക്ടീരിയൽ വാട്ടത്തെ പ്രതിരോധിക്കാൻ കഴിവുണ്ട്.

ഒരു ഹെക്ടറിലേക്ക് 400 ഗ്രാം വിത്താണ് നടാനായി ആവശ്യം. വിത്തുകൾ പാകാനായി 90-100 സെന്‍റീമീറ്റർ വീതിയും ആവശ്യ ത്തിന് നീളവുമുളള ബഡുകൾ തയാറാക്കാം. തയാറാക്കിയ ബെഡു കളിൽ ആവശ്യത്തിന് ജൈവവള മോ കന്പോസ്റ്റോ ചേർക്കുക. ശേഷം വിത്തുകൾ പാകി പുതയിടുകയും നന്നായി നനച്ചുകൊടുക്കുകയും ചെയ്യുക. വിത്തുകൾ മുളച്ചയുടൻ പുത മാറ്റാവുന്നതാണ്. ബെഡ്ഡു കളിൽ പാകുന്ന തൈകൾ മാറ്റി നടു ന്പോൾ വേരുപടലങ്ങൾക്ക് കേടു സംഭവിക്കുന്നതിനാൽ പ്രോ ട്രേകളിൽ പാകുന്നതാണ് ഉത്തമം. പാകിയ വിത്തുകൾ ഉറുന്പുകൾ കൊണ്ടുപോകുന്നത് തടയുന്ന തിനായി മഞ്ഞൾപ്പൊടിയും ചാരവും തുല്യ അളവിൽ ചേർത്ത മിശ്രിതം വിതറാവുന്നതാണ്. വെളളം കെട്ടി നിൽക്കുന്ന സാഹചര്യം പരമാവധി ഒഴി വാക്കുക.

ഒരു മാസം പ്രായമായ തൈ കൾ പറിച്ചു നടാവുന്നതാണ്(12-15 സെന്‍റീമീറ്റർ വലുപ്പമുളള തൈ കൾ). തക്കാളി കൃഷിക്കായി നിലം നന്നായി കിളച്ചൊരുക്കണം. മണ്ണു പരിശോധനയുടെ അടിസ്ഥാന ത്തിൽ കുമ്മായം ചേർത്തുകൊടു ക്കണം. കൃഷി സ്ഥലത്തിന്‍റെ കിടപ്പനുസരിച്ച് വാരങ്ങൾ കോരി യോ, ചാലുകൾ എടുത്തോ തടം കൊത്തിയോ 60 ഃ 60 സെന്‍റീമീറ്റർ അകലത്തിൽ ഒക്ടോബർ- നവംബർ മാസങ്ങളിൽ തൈകൾ പറിച്ചു നടാം. ജൈവവളങ്ങൾ ആവശ്യത്തിനുപയോഗിച്ചാൽ മാത്രമേ ജൈവാംശം മണ്ണിൽ നിൽക്കുകയുളളു. ഒരേക്കറിന് എട്ടു ടണ്‍ ജൈവവളത്തിന്‍റെ കൂടെ രണ്ടു കിലോ വീതം സ്യൂഡോ മോണാസ്, ട്രൈക്കോഡർമ, അസറ്റോബാ ക്ടർ, മൈക്കോ റൈസ എന്നിവയും ചേർക്കണം. ജൈവവളങ്ങ ളോടൊപ്പം രാസവള ങ്ങളും ചേർ ന്നുളള സംയോജിത വളപ്രയോഗ മാണ് ഏതൊരു കൃഷിയിലെയും പോലെ തക്കാളി കൃഷിയിലും അവലംബിക്കേ ണ്ടത്. ഇവ തക്കാ ളിയുടെ വളർ ച്ചയ്ക്കും വിളവിനും അത്യാ വശ്യമാണ്.

കളകൾ പറിച്ച് വൃത്തിയാക്കിയ ശേഷം വേണം വളപ്രയോഗം നടത്താൻ. ഫോസ്ഫറസ് വളം (രാജ്ഫോസ്) അടിവളമായാണ് ചേർക്കുക. രാസവളങ്ങൾ മണ്ണിൽ ചേർത്തിളക്കി നന്നായി നനച്ച ശേഷം പുതയിടാവുന്നതാണ്. രാസവള പ്രയോഗത്തിനുശേഷം നന അത്യാവശ്യമാണ്. പുതയി ടുന്നതുവഴി മണ്ണിൽ ഈർപ്പം നിലനിർത്തുന്നതിനും രാസ വളങ്ങളുടെ ഉപയോഗക്ഷമത വർധിപ്പിക്കുന്നതിനും സഹാ യിക്കും.

വീട്ടാവശ്യത്തിനുളള തക്കാളി ഗ്രോബാഗുകളിലോ ചട്ടികളിലോ ചാക്കുകളിലോ കൃഷി ചെയ്യാ വുന്നതാണ്. വില കൂടുതലുളള ചട്ടികൾക്കു പകരം വളച്ചാക്കുകൾ, സിമന്‍റു ചാക്കുകൾ എന്നിവ നല്ലതുപോലെ കഴുകി വൃത്തി യാക്കിയതിനുശേഷം ഉപയോഗി ക്കാവുന്നതാണ്. മണ്ണ്, മണൽ, ചാണകപ്പൊടി എന്നിവ 1:1:1 എന്ന തുല്യഅനുപാതത്തിൽ എടുത്ത് കട്ടയും കല്ലും നീക്കി നന്നായി ഇളക്കി ചേർത്താണ് നടീൽ മിശ്രിതം തയാറാക്കേണ്ടത്. ചാക്കിൽ നടീൽ മിശ്രിതം നിറയ്ക്കും മുന്പ് അടിവശത്തുളള കോണുകൾ ഉളളിലോട്ട് മടക്കി വയ്ക്കേണ്ടതാണ്. ഗ്രോബാഗു കളിൽ മട്ടുപ്പാവിൽ കൃഷി ചെയ്യു ന്പോൾ ജൈവവളം ഉപയോഗി ക്കുന്നതാണ് നല്ലത്. രാസവളം ഉപയോഗിക്കുന്നത് സിമന്‍റുതറ യ്ക്ക് ദോഷകരമാകാൻ സാധ്യത യുണ്ട്. ആഴ്ചയിലോ 10 ദിവസം കൂടുന്പോഴോ വേപ്പിൻപിണ്ണാക്ക്, കടലപ്പിണ്ണാക്ക് ഇവയിലൊന്ന് അരകിലോ 10 ലിറ്റർ വെളളത്തിൽ ലയിപ്പിച്ച് ദ്രാവകവളം തയാറാക്കി തെളിവെളളം നാലിരട്ടി വെളളം ചേർത്ത് ചെടികൾക്ക് നൽകാം. കൂടാതെ ജീവാണു വളങ്ങൾ, ജൈവവളങ്ങൾ എന്നിവയും ഉപയോഗിക്കാം. ഗ്രോബാഗുകളിൽ വെളളം വാർന്നുപോകാൻ ആവ ശ്യത്തിന് ദ്വാരങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുക.

നട്ട് 2-3 ആഴ്ചകൾക്കുശേഷം ചെടികൾക്ക് താങ്ങുകൊടുക്കുക. പറിച്ചു നട്ട് 40-50 ദിവസത്തി നുളളിൽ ആദ്യ വിളവെടുപ്പ് നടത്താം. കായ്കൾക്ക് ചുവന്ന നിറം വന്നു തുടങ്ങുന്പോൾ വിളവെടുപ്പ് തുടങ്ങാം. നന്നായി പഴുത്തു പാകമായ പഴങ്ങളാണ് സംസ്കരണത്തിനായി ഉപയോ ഗിക്കുന്നത്. ഇനങ്ങൾക്കും കാലാ വസ്ഥയ്ക്കും അനുസരിച്ച് തക്കാ ളിയുടെ വിളവ് വ്യത്യാ സപ്പെടാം. എന്നിരുന്നാലും സങ്കരയിന ങ്ങൾക്ക് ഹെക്ടറിന് ശരാശരി 50 -60 ടണ്ണും മറ്റിനങ്ങൾക്ക് 20-25 ടണ്ണും വിളവു ലഭിക്കാം.

രോഗങ്ങളും നിയന്ത്രണമാർഗങ്ങളും

1. വാട്ടരോഗം - തക്കാളി ഉൾപ്പെടു ന്ന വഴുതന വർഗവിളകളിലെ ഒരു പ്രധാന രോഗമാണ് വാട്ടരോഗം. കേരളത്തിൽ തക്കാളി വ്യാപകമാ കാതിരിക്കാനുളള ഒരു പ്രധാന കാരണം ഈ രോഗമാണ്. പുളിര സമുളള മണ്ണുകളിൽ വളരുന്ന തക്കാളിച്ചെടികൾക്കാണ് കൂടുത ലായി ബാക്ടീരിയൽ വാട്ടം കണ്ടുവരുന്നത്. ഇലകളും തണ്ടു കളും വാടുന്നതാണ് പ്രാരംഭ ലക്ഷണം. ചെടി ഒരാഴ്ചകൊണ്ട് വാടി ഉണങ്ങി നശിക്കുന്നു. നിയന്ത്രണമാർഗങ്ങൾ സ്വീകരി ക്കാത്തപക്ഷം തൊട്ടടുത്ത ചെടി കളിലേക്ക് ഈ രോഗം പടരും. പ്രതിരോധശേഷിയുളള ഇനങ്ങൾ കൃഷി ചെയ്യുന്നതുവഴിയും ഒരേ സ്ഥലത്ത് തുടർച്ചയായി വഴുതന വർഗ വിളകൾ കൃഷി ചെയ്യാതെ വിള പരിക്രമണം അനുവദിക്കു ന്നതു വഴിയും ഈ രോഗത്തെ തടയാൻ സാധിക്കും. കൃഷിയിട ത്തിൽ വെളളം കെട്ടിനിൽക്കുന്ന അവസ്ഥ പരമാവധി ഒഴിവാക്കുക. രോഗം ബാധിച്ച ചെടികൾ പിഴുതുമാറ്റിയ ശേഷം കുമ്മായം വിതറുക. കുമ്മായത്തിന്‍റെ അളവ് മണ്ണു പരിശോധന അടിസ്ഥാന ത്തിൽ മാത്രമേ നിർണയിക്കാൻ സാധിക്കൂ. പുതിയ ചാണകം 200 ഗ്രാം 10 ലിററർ വെളളത്തിൽ കലക്കി ചെടികളുടെ ചുവട്ടിൽ ഒഴിക്കുക. സ്യൂഡോമോണാസ് ഫ്ളൂറസെൻസ് എന്ന ജൈവമിത്ര കുമിൾ 20 ഗ്രാം ഒരു ലിറ്റർ വെളള ത്തിൽ കലക്കി തടത്തിൽ ഒഴിച്ചു കൊടുക്കുകയും ചെടിയിൽ തളിച്ചുകൊടുക്കുകയും ചെയ്യുക വഴി ഈ രോഗത്തെ നിയ ന്ത്രിക്കാം.


2. തൈ ചീയൽ - തക്കാളി ചെടി യിൽ തണ്ടുകളിലും കടഭാഗങ്ങളി ലുമാണ് ചീയൽ രോഗം കാണാ റുളളത്. രോഗം മൂർച്ഛിച്ച ചെടി കൾ പറിച്ചു കളയുകയും ബാവി സ്റ്റിൻ എന്ന കുമിൾ നാശിനി രണ്ടുഗ്രാം ഒരു ലിറ്റർ വെളളത്തിൽ എന്ന തോതിൽ കലക്കി തളിച്ചു കൊടുക്കുകയും മണ്ണിലൊഴിച്ചു കൊടുക്കുകയും ചെയ്യുക. ഒരു ശതമാനം വീര്യമുളള ബോർഡോ മിശ്രിതം, ട്രക്കോഡെർമ എന്നിവ ഉപയോഗിക്കുന്നതും ഈ രോഗ ത്തെ നിയന്ത്രിക്കാൻ സഹായി ക്കും. മണ്ണിലെ രോഗാണുക്കളെ നിയന്ത്രിക്കുന്നതിന് സെന്‍റിന് ഒരു കിലോ എന്ന തോതിൽ വേപ്പിൻപിണ്ണാക്ക് ചേർക്കുന്നത് നല്ലതാണ്.

3. ഇലപ്പുളളി രോഗം - തക്കാളി ചെടിയുടെ ഇലകളിൽ മഞ്ഞ നിറത്തിൽ പുള്ളികൾ കാണപ്പെടു കയും മഞ്ഞച്ച ഭാഗങ്ങൾ പിന്നീട് കരിഞ്ഞുപോകുകയും ചെയ്യുന്നു. സ്യൂഡോമോണസ് ഫ്ളൂറസെൻസ് എന്ന ജൈവമിത്ര ബാക്ടീരിയ 10 ഗ്രാം, ഒരു ലിറ്റർ വെളളത്തിൽ എന്ന തോതിൽ കലക്കി രണ്ടാഴ്ച യിലൊരിക്കൽ തളിച്ചുകൊടു ക്കുന്നതും പച്ചച്ചാണകം 20 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ എന്ന തോതിൽ കലക്കി തളിച്ചുകൊടു ക്കുന്നതും ഈ പൂപ്പൽ രോഗത്തെ നിയന്ത്രിക്കാൻ സഹായിക്കും.

4. ഇല കരിച്ചിൽ - തക്കാളി ചെടി യുടെ ഇലകൾ മഞ്ഞച്ച് കരിഞ്ഞു വരുന്നതാണ് ഇലകരിച്ചിൽ. കരിഞ്ഞ ഭാഗത്തിനു ചുറ്റും മഞ്ഞ നിറം കാണും. കരിഞ്ഞ ഇലകൾ കൊഴിഞ്ഞു പോകുന്നു. പ്രായം കൂടിയ ഇലകളിലാണ് ഈ രോഗം കൂടുതലായി കാണുന്നത്. കരിഞ്ഞ ഭാഗങ്ങൾ പറിച്ചുമാറ്റി രണ്ടുശതമാനം വീര്യമുളള ബാവിസ്റ്റിൻ എന്ന കുമിൾനാശിനി തളിച്ചു കൊടുക്കുക.

കീടങ്ങളെയും രോഗങ്ങളെയും കൂടാതെ കാലാവസ്ഥാ വ്യതി യാനം, സമീകൃതമല്ലാത്ത വളപ്ര യോഗം, ശരിയായ പരാഗണത്തി ന്‍റെ അഭാവം, ജലസേചനത്തിലെ അപര്യാപ്തത എന്നിവയും ഗുണ മേൻമയുളളള തക്കാളിയുടെ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കും. അത്തരത്തിൽ തക്കാ ളി കൃഷിയിൽ നേരിടാവുന്ന ചില പ്രശ്നങ്ങളും പരിഹാരമാർഗ ങ്ങളും താഴെ കൊടുത്തിരിക്കുന്നു.

1. പഴത്തിന്‍റെ അടിഭാഗം ചീയൽ- തക്കാളി ചെടി ആരോഗ്യമുള്ള തായി കാണപ്പെടുകയും മൂപ്പെ ത്തുന്നതോടെ തക്കാളിയുടെ അടിഭാഗം വട്ടത്തിൽ കറുത്തു വരുകയും ചീയുകയും ചെയ്യുന്നു. മണ്ണിൽ കാത്സ്യത്തിന്‍റെ അഭാവമു ളള പ്രദേശങ്ങളിലും നൈട്രജൻ വളം അമിതമായി ഉപയോഗിക്കുന്ന ഇടങ്ങളിലും ആണ് ഇത്തരത്തിൽ കറുത്ത നിലയിൽ തക്കാളി കാണ പ്പെടുന്നത്. മണ്ണിലെ അമ്ലത തീരെ കുറഞ്ഞാലും ചെടികൾക്ക് ആവ ശ്യാനുസരണം കാത്സ്യം വലിച്ചെ ടുക്കാൻ കഴിയാതെ വരും. അതിനാൽ അമ്ലതയുളള മണ്ണാ ണെങ്കിൽ അമ്ലത കുറയ്ക്കാനായി കുമ്മായം ചേർത്തു കൊടുക്കാം. കുമ്മായത്തിൽ കാത്സ്യം അടങ്ങി യിട്ടുളളതിനാൽ കാൽസ്യത്തിന്‍റെ അഭാവം നിക ത്തുന്നതിനും കുമ്മായം ചേർത്തു കൊടുക്കുന്ന തു വഴി സാധിക്കും. കുമ്മായത്തി ന്‍റെ അളവ് മണ്ണു പരിശോധന യിലൂടെ മാത്രമേ നിർണ്ണയിക്കാൻ സാധിക്കൂ. കാൽസ്യം നൈട്രേറ്റ് രണ്ടുഗ്രാം ഒരു ലിറ്റർ വെളളത്തിൽ എന്ന തോതിൽ കലക്കി തളിച്ചു കൊടുക്കുന്നത് ചെടികൾക്ക് കാ ൽസ്യം ലഭ്യമാക്കും.

2. പഴത്തിൽ വിളളൽ - മഴയെ ആശ്രയിച്ചു കൃഷി ചെയ്യുന്പോൾ നീണ്ടവരണ്ട കാലാവസ്ഥയ്ക്കു ശേഷം ദിവസങ്ങളോളം തക്കാളി ചെടികൾക്ക് മഴ ലഭിക്കാതെ, പെട്ടെന്ന് മഴ ലഭിക്കുന്ന സാഹ ചര്യത്തിലാണ് തക്കാളിയിൽ വിളളൽ രൂപപ്പെടുന്നത്. മഴ കുറയുന്ന സാഹചര്യത്തിൽ ചെടികൾക്ക് ആവശ്യമായ അള വിൽ നന ലഭ്യമാക്കിയാൽ ഇത്തര ത്തിലുളള വിള്ളലുകൾ ഇല്ലാതാ ക്കാൻ സഹായിക്കും. വിളളലിനെ പ്രതിരോധിക്കാൻ കഴിവുളള തക്കാളിയിനങ്ങൾ ഉപയോഗി ച്ചാലും മതി.

3.പഴങ്ങളിൽ പൊളളൽ - തക്കാ ളി ചെടിയും പഴവും ആരോഗ്യമു ളളതായി കാണപ്പെടുന്നു. എന്നാൽ സൂര്യാഘാതം മൂലം പഴങ്ങളിൽ മഞ്ഞ നിറത്തിൽ പൊളളിയ പാടുകൾ രൂപപ്പെടുന്നു. ഇത്തര ത്തിലുളള മഞ്ഞപ്പാടുകൾ പിന്നീട് വെളളയാകുകയും പേപ്പർ പ്രതലം പോലെ ആയിത്തീരുകയും ചെയ്യു ന്നു. ഇലകൾകൊണ്ട് മറച്ച് പഴത്തിനെ അമിത വെയിലിൽ നിന്ന് സംരക്ഷിച്ചാൽ ഇതു പരി ഹരിക്കാൻ സാധിക്കും.

4. പഴം വികൃതമാകൽ - അന്തരീ ക്ഷ താപനില വളരെ കുറഞ്ഞ പ്രദേശങ്ങളിലാണ് ഈ അവസ്ഥ സാധാരണയായി കാണാറുളളത്. കുറഞ്ഞ താപനിലയിൽ (10-12 ഡിഗ്രി സെൽഷ്യസ്) തക്കാളിയിൽ പരാഗണം നടക്കുന്ന സാഹചര്യ ത്തിലാണ് അവ വികൃതമായ പഴങ്ങൾ രൂപംകൊളളാൻ ഇടയാ കുന്നത്. അതിശൈത്യം അനുഭവ പ്പെടുന്ന പ്രദേശങ്ങളിൽ ചെടികൾ നേരത്തേ നടുന്നത് ഇത് ഒരു പരിധിവരെ തടയാൻ സാധിക്കും.

5. പഴം പൊളളയായി വീർക്കൽ - പഴുത്തു പാകമായ, കാഴ്ചയിൽ ആരോഗ്യമുളളതുമായ പഴങ്ങ ൾക്കുള്ളിൽ മാംസളമായ ഭാഗം തീരെ കുറഞ്ഞും പൊളളയായും കാണപ്പെടുന്നു. ശരിയായ പരാ ഗണത്തിന്‍റെയും വളപ്രയോഗ ത്തിന്‍റെയും അഭാവം ഇത്തര ത്തിലുളള പഴങ്ങൾ രൂപപ്പെടുന്ന തിനുളള കാരണങ്ങളാണ്. സമീകൃ തമായ വളപ്രയോഗ ത്തിലൂടെ ഈ അവസ്ഥ പരിഹരിക്കാം.

കേരളീയരുടെ ഭക്ഷണങ്ങളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാ ണ് തക്കാളി. തക്കാളി ഉപയോഗിച്ച് മൂല്യവർധിത ഉത്പന്നങ്ങളായ സോസ്, കെച്ചപ്പ്, അച്ചാറുകൾ, പേസ്റ്റ് എന്നിവയും തയാറാക്കാം. ഒട്ടേറെ പോഷകഗുണങ്ങളാൽ സന്പന്നമാണ് തക്കാളി. വിറ്റാമിൻ സി, വിറ്റാമിൻ ബി, വിറ്റാമിൻ എ, കാത്സ്യം, പൊട്ടാസ്യം, സിങ്ക്, സോഡിയം, മഗ്നീഷ്യം, ഇരുന്പ് എന്നിവയെല്ലാം അടങ്ങിയിട്ടുളള തക്കാളിയിൽ കൊളസ്ട്രോളും കലോറിയും തീരെ കുറവാണ്. ഒരു കപ്പ് തക്കാളി രണ്ടുഗ്രാം നാരുകൾ തരുമെന്നാണ് കണ്ടെ ത്തലുകൾ. അതായത് ഒരു ദിവസം ആവശ്യമായ നാരുകളുടെ ഏഴ് ശതമാനം. ചർമ്മകാന്തിക്കും തക്കാളി ഉപയോഗിക്കാറുണ്ട്. എല്ലുകളുടെ ബലത്തിനും കാഴ്ച മെച്ചപ്പെടുത്തുന്നതിനും തക്കാളി നല്ലതാണ്.

തക്കാളിയിൽ അടങ്ങിയിട്ടുളള ലൈക്കോപിൻ ആന്‍റി ഓക്സി ഡന്‍റുകൾക്ക് പ്രോസ്ട്രേറ്റ് കാൻസറിനെ പ്രതിരോധിക്കാ നുളള കഴിവുണ്ട്. ഇത്തരത്തിൽ പോഷകഒൗഷധഗുണങ്ങളാൽ സന്പുഷ്ടമായ തക്കാളി കൃഷി ചെയ്യുന്നതു വഴി ഉൻമേഷമുളള ഒരു മനസും ആരോഗ്യമുളള കുടുംബത്തെയും വാർത്തെ ടുക്കാം. കൂടുതൽ വിവരങ്ങൾക്ക് : 8547991644

കീടങ്ങളും നിയന്ത്രണമാർഗങ്ങളും

തക്കാളിയിലെ പ്രധാന കീട ങ്ങളായ കായ് തുരപ്പൻ, ഇലതീനി പുഴു, വണ്ടുകൾ എന്നിവയ്ക്കെതിരേ ബ്യൂവേറിയ ബാസിയാന എന്ന ജൈവ മിത്രകുമിൾ 10 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ എന്ന തോതിൽ കലക്കി ഒഴിച്ചുകൊടു ക്കുകയും തളിച്ചു കൊടുക്കുകയും ചെയ്യുക. അഞ്ചു ശതമാനം വീര്യമുളള വേപ്പിൻകുരുസത്ത് തളിക്കുന്നതും വേപ്പിൻപ്പിണ്ണാക്ക് ഒരു സെന്‍റിന് ഒരു കിലോ എന്ന തോതിൽ നടീൽ സമയത്തും 30-45 ദിവസത്തിനുശേഷവും ചേർത്തു കൊടുക്കുന്നതും നല്ല താണ്. തക്കാളിയെ ബാധിക്കുന്ന മറ്റു കീടങ്ങളായ മണ്ഡരി, വെളളീച്ച, മീലിമുട്ട, ശൽക്ക കീടങ്ങൾ എന്നിവയ്ക്കെതിരേ വെർട്ടിസീലിയം ലെക്കാനി എന്ന ജൈവ മിത്ര കുമിൾ 10 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ എന്ന തോതിൽ കലക്കി തളിച്ചുകൊടുക്കുന്നതും ജൈവകീടനാശിനിയായ നിംബിസിഡിൻ അഞ്ചു മില്ലിലിറ്റർ ഒരു ലിറ്റർ വെളളത്തിൽ എന്ന തോതിൽ കലക്കി തളിച്ചുകൊടു ക്കുന്നതും നല്ലതാണ്. രണ്ടു ശതമാനം വീര്യമുളള വെളുത്തുള്ളി എമൽഷൻ തളിച്ചുകൊടുക്കു ന്നതും ഫലപ്രദമാണ്. ആവണ ക്കെണ്ണ പുരട്ടിയ മഞ്ഞക്കെണികൾ സ്ഥാപിക്കുന്നത് വെളളിച്ചയെ നിയന്ത്രിക്കാൻ സഹായിക്കും.

ഷഫ്ന കളരിക്കൽ, സംഷീർ എം.
ടീച്ചിംഗ് അസിസ്റ്റന്‍റ്സ്
ആർഎആർഎസ്, അന്പലവയർ, വയനാട്