ആ​പ്പി​ളി​നെ ഹാ​ക്ക​ർ​മാ​ർ പ​റ്റി​ച്ചു
ആ​പ്പി​ളി​നെ  ഹാ​ക്ക​ർ​മാ​ർ  പ​റ്റി​ച്ചു
Tuesday, November 28, 2017 1:50 AM IST
ഹാ​ക്ക​ർ​മാ​ർ വാ​ക്കു​പാ​ലി​ച്ചു. ആ​പ്പി​ൾ കൊ​ട്ടി​ഘോ​ഷി​ച്ചി​റ​ക്കി​യ ഐ​ഫോ​ൺ 10-ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത​യാ​യ ഫേ​സ് ഐ​ഡി​യെ ഹാ​ക്ക​ർ​മാ​ർ പ​റ്റി​ച്ചു. ഉ​പ​യോ​ക്താ​വി​ന്‍റെ മു​ഖം തി​രി​ച്ച​റി​ഞ്ഞ് ഫോ​ൺ അ​ൺ​ലോ​ക്കാ​കു​ന്ന സാ​ങ്കേ​തി​ക വി​ദ്യ​യാ​ണ് ഫേ​സ് ഐ​ഡി. ഐ​ഫോ​ൺ പു​റ​ത്തി​റ​ക്കി ഒ​രു മാ​സ​ത്തി​നു​ള്ള​ി​ൽ അ​തി​ന്‍റെ സു​ര​ക്ഷാ മാ​ർ​ഗ​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​നു​ള്ള വി​ദ്യ ക​ണ്ടു​പി​ടി​ക്കു​മെ​ന്ന് നേ​ര​ത്തേത​ന്നെ ഹാ​ക്ക​ർ​മാ​ർ പ​റ​ഞ്ഞി​രു​ന്നു.

വിയ​റ്റ്നാ​മി​ലു​ള്ള ബി​കെ​എ​വി എ​ന്ന സൈ​ബ​ർ സെ​ക്യൂ​രി​റ്റി സ്ഥാ​പ​ന​മാ​ണ് 3ഡി ​വി​ദ്യ​യി​ലൂ​ടെ നി​ർ​മി​ച്ച മു​ഖം​മൂ​ടി ഉ​പ​യോ​ഗി​ച്ച് ഐ​ഫോ​ൺ എ​ക്സി​ന്‍റെ ഫേ​സ് ഐ​ഡി​യെ ക​ബ​ളി​പ്പി​ച്ച​ത്. ഇ​തി​നാ​യി ചെ​ല​വാ​യ​ത് വെ​റും 150 ഡോ​ള​ർ മാ​ത്രം. 3ഡി ​സാ​ങ്കേ​തിക വി​ദ്യ​യും മേ​ക്ക​പ്പും 2ഡി ​ചി​ത്ര​ങ്ങ​ളു​മാ​ണ് മു​ഖം​മൂ​ടി നി​ർ​മി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച​ത്. മു​ഖം​മൂ​ടി നി​ർ​മി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ​യും ബി​കെ​എ​വി പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

2008ൽ ​ലെ​നോ​വോ, തോ​ഷി​ബ, അ​സ്യൂ​സ് എ​ന്നീ ക​ന്പ​നി​ക​ൾ അ​വ​രു​ടെ ലാ​പ്ടോ​പ്പി​ൽ സ​മാ​ന​മാ​യ സാ​ങ്കേ​തി​ക വി​ദ്യ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. ബി​കെ​എ​വി അ​ന്നേ ഫേ​സ് ഐ​ഡി സാ​ങ്കേ​തി​ക വി​ദ്യ മി​ക​ച്ച സു​ര​ക്ഷാ മാ​ർ​ഗ​മ​ല്ലെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. ഇ​തോ​ടെ ആ​പ്പി​ളി​ന്‍റെ പു​തി​യ സാ​ങ്കേ​തിക വി​ദ്യ​യും സു​ര​ക്ഷാ ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. ട​ച്ച് ഐ​ഡി ഉ​പ​യോ​ഗി​ച്ചു​ള്ള സു​ര​ക്ഷാ സം​വി​ധാ​ന​ത്തി​ൽ മ​റ്റൊ​രാ​ളു​ടെ ഫിം​ഗ​ർ പ്രി​ന്‍റ് ഉ​പ​യോ​ഗി​ച്ച് തു​റ​ക്ക​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത 50,000ൽ ​ഒ​ന്ന് ആ​യി​രു​ന്നെ​ങ്കി​ൽ ഫേ​സ് ഐ​ഡി ക​ബ​ളി​പ്പി​ക്ക​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത പ​ത്തു ല​ക്ഷ​ത്തി​ൽ ഒ​ന്നാ​ണ് എ​ന്നാ​ണ് ആ​പ്പി​ളി​ന്‍റെ വാ​ദം. പു​തി​യ സു​ര​ക്ഷാ പാ​ളി​ച്ച​യെ​ക്കു​റി​ച്ച് ആ​പ്പി​ൾ ഇ​തു​വ​രെ ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.


ഫേ​സ് ഐ​ഡി ശ​രി​യാ​യ വി​ധ​ത്തി​ൽ സെ​റ്റ് ചെ​യ്യാ​ത്ത​തി​നാ​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ അ​ൺ​ലോ​ക്ക് ചെ​യ്യു​ന്ന​തെ​ന്നാ​ണ് അ​നൗ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. ത​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച​തി​ൽ വ​ച്ച് ഏ​റ്റ​വും പു​രോ​ഗ​മി​ച്ച സാ​ങ്കേ​തി​ക​വി​ദ്യ എ​ന്നാ​യി​രു​ന്നു ഫേ​സ് ഐ​ഡി​യെ ആ​പ്പി​ൾ വി​ശേ​ഷി​പ്പി​ച്ചി​രു​ന്ന​ത്. ഹെ​യ​ർ​സ്റ്റൈ​ൽ മാ​റ്റി​യാ​ലോ, താ​ടി​വ​ച്ചാ​ലോ തൊ​പ്പി വ​ച്ചാ​ലോ ഉ​ട​മ​യെ ഫോ​ണ്‍ തി​രി​ച്ച​റി​യു​മെ​ന്നും ഉ​ട​മ​യു​ടെ ഫോ​ട്ടോ​യോ, പ്ര​ത്യേ​ക​മാ​യി സൃ​ഷ്ടി​ച്ച മു​ഖം​മൂ​ടി​യോ ഉ​പ​യോ​ഗി​ച്ചാ​ലും കാ​മ​റ​യെ പ​റ്റി​ക്കാ​നാ​വി​ല്ലെ​ന്നു​മാ​യി​രു​ന്നു ആ​പ്പി​ളി​ന്‍റെ വാ​ദം.

ഫേ​സ് ഐ​ഡി

ആ​പ്പി​ൾ 10 ഫോണിലാണ് ഫേ​സ് ഐ​ഡി എ​ന്ന സാ​ങ്കേ​തി​കവി​ദ്യ ആ​ദ്യ​മാ​യി പ​രി​ച​യ​പ്പെ​ടു​ത്തിയ​ത്. സ്ക്രീ​നി​ൽ സ്പ​ർ​ശി​ക്കു​ന്പോ​ൾ ഫോ​ണ്‍ ഉ​ണ​രും. എ​ന്നാ​ൽ, അ​ണ്‍​ലോ​ക്ക് ചെ​യ്യ​ണ​മെ​ങ്കി​ൽ ഉ​പ​യോ​ക്താ​വി​ന്‍റെ മു​ഖ​ത്തി​നു നേ​രെ പി​ടി​ക്ക​ണം. മു​ൻകാ​മ​റ​ക​ളി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ള്ള ഇ​ൻ​ഫ്രാ​റെ​ഡ് സെ​ൻ​സ​ർ, ഫ്ള​ഡ് ഇ​ലൂ​മി​നേ​റ്റ​ർ, ഡോ​ഡ് പ്രൊ​ജ​ക്ട​ർ എ​ന്നി​വ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​നൊ​പ്പം പ്ര​വ​ർ​ത്തി​ച്ചാ​ണ് ഫോ​ൺ അ​ൺ​ലോ​ക്ക് ആ​കു​ന്ന​ത്.

മു​ന്പി​ലു​ള്ള​ത് ഇ​ര​ട്ട കാ​മ​റ​ക​ളാ​ണ്. ഇ​രു​ളി​ലും ഫ്ള​ഡ് ഇ​ലൂ​മി​നേ​റ്റ​റു​ടെ സ​ഹ​ായ​ത്തോ​ടെ ഉ​ട​മ​യെ ഫോ​ണ്‍ തി​രി​ച്ച​റി​യും. ഫേ​സ് ഐ​ഡി ഒാ​പ്ഷ​നി​ൽ പോ​യി കി​ട്ടു​ന്ന ക​മാ​ൻ​ഡ് അ​നു​സ​രി​ച്ച് വ്യ​ത്യ​സ്ത വ​ശ​ങ്ങ​ളി​ൽ നി​ന്ന് ഫോ​ൺ മു​ഖ​ത്തി​ന് അ​ഭി​മു​ഖ​മാ​യി പി​ടി​ച്ചാ​ൽ ഫേ​സ് ഐ​ഡി എ​ന്‍റ​ർ ചെ​യ്യാ​ൻ ക​ഴി​യും. ഫോ​ണ്‍ തു​റ​ക്കാ​ൻ മാ​ത്ര​മ​ല്ല, ആ​പ്പി​ൾ പേ​യ്ക്കും ഫേ​സ് ഐ​ഡി​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

സോനു തോമസ്