സുരക്ഷയെക്കുറിച്ച്.., ഒരിക്കൽക്കൂടി
നി​ങ്ങ​ളു​ടെ ഗൂഗിൾ അ​ക്കൗ​ണ്ട് സു​ര​ക്ഷി​ത​മാ​ണോ?

ചോ​ദി​ക്കു​ന്ന​ത് മ​റ്റാ​രു​മ​ല്ല, ഗൂ​ഗി​ളാ​ണ്. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ ഫിഷിം​ഗ് ആ​ക്ര​മ​ണങ്ങ​ൾ വ​ള​രെ വ​ർ​ധി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ഗൂ​ഗി​ൾ പു​റ​ത്തു​വി​ടു​ന്ന വി​വ​രം. ഗൂ​ഗി​ളും യൂ​ണി​വേ​ഴ്സി​റ്റി ഒാ​ഫ് ക​ലി​ഫോ​ർ​ണി​യ​യും ചേ​ർ​ന്ന് ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ടെ​ക് ലോ​ക​ത്തി​ന് ആ​ശാ​സ്യ​ക​ര​മ​ല്ലാ​ത്ത റി​പ്പോ​ർ​ട്ട് പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. ഫിഷിം​ഗ്, കീ​ലോ​ഗേ​ഴ്സ് തുടങ്ങിയ മാ​ർ​ഗ​ങ്ങ​ളിലൂ​ടെ​യാ​ണ് നുഴ​ഞ്ഞുക​യ​റ്റം. കീ​ലോ​ഗേ​ഴ്സ് ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ ശ്ര​മ​ത്തി​ലൂ​ടെ സ്വ​ന്ത​മാ​ക്കി​യ യൂ​സ​ർ​നെ​യി​മും പാ​സ്‌​വേ​ഡും ഉ​പ​യോ​ഗി​ച്ച് 78 ല​ക്ഷ​ത്തോ​ളം ലോ​ഗി​നു​ക​ൾ ന​ട​ത്തി​യ​പ്പോ​ൾ ഒ​രു​കോ​ടി 20 ല​ക്ഷം വി​വ​ര​ങ്ങ​ളാ​ണ് ഫിഷിം​ഗി​ലൂ​ടെ ഹാ​ക്ക​ർ​മാ​ർ നേ​ടി​യ​ത്. 330 കോ​ടി അ​ക്കൗ​ണ്ടു​ക​ളു​ടെ വി​വ​ര​ങ്ങ​ളാ​ണ് മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ചോ​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

കീ​ലോ​ഗേ​ഴ്സ്

പേ​രു സൂ​ചി​പ്പി​ക്കു​ന്ന​തു​പോ​ലെ കീ​ബോ​ർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​ത്ത​രം ഹാ​ക്കിം​ഗ്. സോ​ഫ്റ്റ് വെ​യ​ർ ഉ​പ​യോ​ഗി​ച്ചും ഹാ​ർ​ഡ് വെ​യ​ർ ഉ​പ​യോ​ഗി​ച്ചും കീ​ലോ​ഗേ​ഴ്സ് ആ​ക്ര​മ​ണം ന​ട​ത്താം. കംപ്യൂ​ട്ട​റി​ൽ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ചെ​റി​യ ഉ​പ​ക​ര​ണ​ത്തി​ലൂ​ടെ​യാ​ണ് ഹാ​ർ​ഡ് വെ​യ​ർ ആ​ക്ര​മ​ണം. കീ​ലോ​ഗേ​ഴ്സ് ഉ​പ​ക​ര​ണം ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ക​ംപ്യൂ​ട്ട​റി​ൽ ടൈ​പ്പ് ചെ​യ്യു​ന്ന മു​ഴു​വ​ൻ കാ​ര്യ​ങ്ങ​ളും ഇ​തി​ൽ ശേ​ഖ​രി​ക്കു​ന്നു. പി​ന്നീ​ട് ഇ​ത് ഉ​പ​യോ​ഗി​ച്ച് അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്യു​ന്നു. കീ​ലോ​ഗേ​ഴ്സ് സോ​ഫ്റ്റ്‌​വെ​യ​ർ ക​ംപ്യൂ​ട്ട​റി​ൽ ഇ​ൻ​സ്റ്റാ​ൾ ചെ​യ്താ​ണ് മ​റ്റൊ​രു ത​ട്ടി​പ്പ്. ഈ ​രീ​തി​യി​ൽ ആ​ക്ര​മ​ണം ന​ട​ത്തു​ന്പോ​ൾ ടൈ​പ്പ് ചെ​യ്യു​ന്ന വി​വ​ര​ങ്ങ​ൾ കം​ന്പ്യൂ​ട്ട​റി​ന്‍റെ ലോ​ക്ക​ൽ ഡ്രൈ​വി​ൽ സ്റ്റോ​ർ ചെ​യ്യു​ക​യോ ഇ​ന്‍റ​ർ​നെ​റ്റി​ലൂ​ടെ ഒാ​ട്ടോ​മാ​റ്റി​ക്കാ​യി കൈ​മാ​റു​ക​യോ ചെ​യ്യു​ന്നു.

ഫിഷിം​ഗ്

ഇ​പ്പോ​ൾ കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന ഒാ​ൺ​ലൈ​ൻ ത​ട്ടി​പ്പെ​ല്ലാം ഫിഷിം​ഗ് ആ​ണ്. തെ​റ്റിദ്ധ​രി​പ്പി​ക്കു​ന്ന എ​സ്എം​എ​സ്, ഇ​മെ​യി​ലു​ക​ൾ തു​ട​ങ്ങി​യ​വ​യി​ലൂ​ടെ ഒ​രാ​ളു​ടെ വി​വ​രം ചോ​ർ​ത്തു​ന്ന​തി​നെ​യാ​ണ് ഫിഷിം​ഗ് എ​ന്നു പ​റ​യു​ന്ന​ത്. ആ​രെ​യും വി​ശ്വ​സി​പ്പി​ക്കു​ന്ന വി​ധ​ത്തി​ലാ​യി​രി​ക്കും ഇ​ത്ത​രം ഹാ​ക്ക​ർ​മാ​രു​ടെ പ്ര​വ​ർ​ത്ത​നം. ന​മ്മ​ളെ സ​ഹാ​യി​ക്കു​ക​യാ​ണ് എ​ന്ന വി​ധ​ത്തി​ലാ​യി​രി​ക്കും ഫിഷിം​ഗ് ഹാ​ക്ക​ർ​മാ​രു​ടെ രം​ഗ​പ്ര​വേ​ശം. ബാ​ങ്കു​ക​ളു​ടെ​യും സ​ർ​ക്കാ​ർ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും അ​ട​ക്കം ഒ​റ്റ നോ​ട്ട​ത്തി​ൽ ഒ​രേ​പോ​ലെ ഇ​രി​ക്കു​ന്ന സൈ​റ്റു​ക​ളും ഇ​വ​ർ നി​ർ​മി​ക്കും. ഇ​ന്‍റ​ർ​നെ​റ്റ് ബാ​ങ്കിം​ഗ് ഉ​പ​യോ​ഗ​ത്തി​നാ​യി ഇ​ത്ത​രം സൈ​റ്റി​ലാ​ണ് ക​യ​റു​ന്ന​തെ​ങ്കി​ൽ ബാ​ല​ൻ​സ് സീ​റോ​യാ​കാ​ൻ വ​ലി​യ താ​മ​സം വേ​ണ്ടി​വ​രി​ല്ല.


ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്പോ​ൾ ഇ​ട​യ്ക്കി​ടെ വ​രു​ന്ന പോ​പ് അ​പ് വി​ൻ​ഡോ​ക​ൾ ഹാ​ക്കേ​ഴ്സി​ന്‍റെ ആ​യു​ധ​മാ​ണ്. ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്യു​ന്ന​തോ​ടെ വി​വ​ര​ങ്ങ​ളെ​ല്ലാം ഇ​വ​ർ ചോ​ർ​ത്തു​ന്നു. ഇ​മെ​യി​ലി​ൽ വ​രു​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്യാ​തെ അ​ത് അ​ഡ്ര​സ്ബാ​റി​ൽ ടൈ​പ്പ് ചെ​യ്യു​ന്ന​താ​ണ് ന​ല്ല​ത്. ഹാ​ക്ക് ചെ​യ്യാ​നാ​യി 25,000 ടൂ​ൾ​സ് ഇ​ന്‍റ​ർ​നെ​റ്റി​ൽ ല​ഭ്യ​മാ​ണെ​ന്നാ​ണ് ഗൂ​ഗി​ൾ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ പ​റ​യു​ന്ന​ത്.

ശ്രദ്ധിക്കൂ..,ഹാ​ക്കേ​ഴ്സി​ൽനി​ന്ന് ര​ക്ഷ​പ്പെ​ടാം...

മി​ക​ച്ച പാ​സ്‌​വേ​ഡ്
പാ​സ്‌വേ​ഡു​ക​ൾ ബു​ദ്ധി​പ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക എ​ന്ന​താ​ണ് ഇ​ന്‍റ​ർ​നെ​റ്റ് ഇ​ട​പാ​ടു​ക​ൾ സു​ര​ക്ഷി​ത​മാ​ക്കാ​നു​ള്ള ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട മാ​ർ​ഗം.​ചി​ല​ർ സ്വ​ന്തം മൊ​ബൈ​ൽ​ന​ന്പ​റും ജ​ന​ന​ത്തീയ​തി​യു​മൊ​ക്കെ​യാ​ണ് പാ​സ്‌വേഡാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​ക്ഷ​ര​ങ്ങ​ൾ, അ​ക്ക​ങ്ങ​ൾ ചി​ഹ്ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ അ​ട​ങ്ങി​യ പാ​സ്‌​വേ​ഡ് ആ​യി​രി​ക്ക​ണം ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. മാ​ത്ര​മ​ല്ല മാ​സ​ത്തി​ലൊ​രി​ക്ക​ലോ മൂ​ന്നു മാ​സം കൂ​ടു​ന്പോ​ഴോ പാ​സ്‌​വേ​ഡു​ക​ൾ മാ​റ്റ​ണം.
Two-step Verification
ഓ​ണ്‍​ലൈ​ൻ സൈ​റ്റു​ക​ളി​ൽ ലോ​ഗി​ൻ ചെ​യ്യു​ന്പോ​ൾ മൊ​ബൈ​ലി​ൽ OTP (One Time Password) ല​ഭി​ക്കാ​നു​ള്ള ഓ​പ്ഷ​ൻ സെ​റ്റ് ചെ​യ്യു​ക. ജി​മെ​യി​ൽ, ഓ​ണ്‍​ലൈ​ൻ പേ​യ്മെ​ന്‍റു​ക​ൾ, സോ​ഷ്യ​ൽ മീ​ഡി​യ സൈ​റ്റു​ക​ൾ തു​ട​ങ്ങി​യ​വ​യി​ലെ​ല്ലാം ഇ​ത്ത​രം സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ണ്.
എ​ന്നാ​ൽ പെ​ട്ടെ​ന്ന് ലോ​ഗി​ൻ ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​ത്തി​ന് ഇ​ത്ത​രം ഓ​പ്ഷ​നു​ക​ൾ അ​ധി​കം ആ​ളു​ക​ൾ ഉ​പ​യോ​ഗി​ക്കാ​റി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ അ​ക്കൗ​ണ്ടു​ക​ൾ ആ​രെ​ങ്കി​ലും ഹാ​ക്ക് ചെ​യ്യാ​ൻ ശ്ര​മി​ച്ചാ​ലും ഉ​പ​യോ​ക്താ​വ് ആ ​വി​വ​രം അ​റി​യു​ന്നി​ല്ല.

സു​ര​ക്ഷി​ത​മാ​യ ലോ​ഗി​ൻ

യൂ​ആ​ർ​എ​ല്ലിൽ https// എ​ന്നു തു​ട​ങ്ങു​ന്ന സൈ​റ്റു​ക​ൾ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. അ​ഡ്ര​സ് ബാ​റി​ൽ പ​ച്ച നി​റ​ത്തി​ലു​ള്ള പാ​ട്‌​ലോ​ക്ക് ചി​ഹ്നം സൂ​ചി​പ്പി​ക്കു​ന്ന​ത് സു​ര​ക്ഷി​ത സൈ​റ്റാ​ണ് എ​ന്ന​താ​ണ്. പൊ​തു ക​ംപ്യൂ​ട്ട​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ വി​ശ്വാ​സ​യോ​ഗ്യ​മാ​യ ഇ​ന്‍റ​ർ​നെ​റ്റ് ക​ഫേ​ക​ൾ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക.

സോനു തോമസ്