കാൻസറിനെ അറിയാം
കാൻസറിനെ അറിയാം
Tuesday, November 14, 2017 6:36 AM IST
കാൻസർ -മനുഷ്യനെ ഇത്രയധികം വിഹ്വലപ്പെടുത്തുന്ന വേറെ വാക്ക് വിരളമാണ്. ആരും ഓർക്കാനിഷ്ടപ്പെടാത്ത, മരണം എന്ന സത്യത്തെപ്പറ്റിയും ജീവിതത്തിെൻറ മൂല്യത്തെപ്പറ്റിയും നമ്മെ ഒരുനിമിഷം ഓർമപ്പെടുത്തുന്നതാണ് കാൻസർ എന്ന രോഗനിർണയം. ജീവിതശൈലിയിലെയും ഭക്ഷണശീലങ്ങളിലെയും വ്യതിയാനം മനുഷ്യരിൽ അടിച്ചേൽപ്പിക്കുന്ന ഒരു ന്യൂജെൻ രോഗമായാണ് പൊതുവേ കാൻസർ അറിയപ്പെടുന്നത്. പകർച്ചവ്യാധികളിൽ വന്ന ഇടിവും ആയുസിെൻറ ദൈർഘ്യമേറിയതും ജോലിയിൽ കായികാധ്വാനത്തിെൻറ ആവശ്യകത കുറഞ്ഞതും പരിശോധനാസംവിധാനങ്ങളിൽവന്ന വികാസവുമെല്ലാം ഈ മാറ്റത്തിനു കാരണമായിുണ്ട്.

കാൻസറിന്‍റെ ഉത്ഭവം

37 ലക്ഷം കോടി കോശങ്ങളാൽ നിർമിതമാണ് മനുഷ്യശരീരം. അതിവേഗം വിഘടിച്ചുകൊണ്ടിരിക്കുകയും പ്രത്യുൽപാദനം ചെയ്യപ്പെുകൊണ്ടിരിക്കുകയും ചെയ്യുന്ന രക്ത,ബീജ, അന്നനാള കോശങ്ങൾ മുതൽ അപൂർവമായിമാത്രം വിഘടിക്കുന്ന നാഡീകോശങ്ങൾവരെ ഇതിൽ ഉൾപ്പെടുന്നു.

താളപ്പിഴകൾക്ക് ഇടനൽകാത്തവിധത്തിലുള്ള സുരക്ഷാസന്നാഹങ്ങളാൽ നിയന്ത്രിതമായിട്ടുള്ളതാണ് കോശചക്രം (ഇലഹഹ ര്യരഹല). എന്നാൽ അപൂർവമായി, ചില സമ്മർദങ്ങളുടെ ഫലമായി നേരിയ വ്യതിയാനങ്ങൾക്കു വഴിപ്പെടാറുണ്ട്. അവയിൽ ശരീരത്തിെൻറ തിരുത്തൽപ്രക്രിയയെ ചെറുക്കുന്ന ഒരു ചെറിയ ശതമാനം കോശങ്ങളാണ് കാൻസറിെൻറ ഉദ്ഭവകേന്ദ്രം. അത്തരം കോശങ്ങളും അവയുടെ സന്തതിപരന്പരയും നമ്മുടെ ശരീരത്തിെൻറ എല്ലാവിധ നിയന്ത്രണ സംവിധാനങ്ങളേയും പടിപടിയായി മറികടക്കുകയും വിദൂര അവയവങ്ങളിലേക്കു പടരുകയും ചെയ്യുന്നുവെന്നുള്ളതാണ് കാൻസറിെൻറ ഒരു ലഘുജീവചരിത്രം.

അമേരിക്കയിൽ കാൻസർ ചികിത്സാവിദഗ്ധനായ സിദ്ധാർഥ മുഖർജി അദ്ദേഹത്തിെൻറ വിഖ്യാതമായ ഠവല ഋാുലൃീൃ ീള അഹഹ ങമഹമറശലെ എന്ന പുസ്തകത്തിൽ കാൻസറിനെ അതിശക്തനായൊരു പ്രതിനായകനായാണ് അവതരിപ്പിച്ചിട്ടുള്ളത്. തനിക്കുമുന്പിൽ വരുന്ന പ്രതിബന്ധങ്ങളെയെല്ലാം കൗശലത്തോടെ മറികടക്കുന്ന അതിശക്തനായൊരു വില്ലൻ കഥാപാത്രം. ഈ പ്രതിനായക കഥാപാത്രത്തിെൻറ ശേഷിപ്പുകൾ മനുഷ്യരാശിയുടെ ചരിത്ര താളുകളിൽ 1600 ബി.സി. മുതലുള്ള ഏടുകളിൽ പലയിടത്തും നമുക്ക് കാണാൻ സാധിക്കും. എന്നാൽ കാൻസറിനെതിരായ മനുഷ്യെൻറ ചെറുത്ത്നിൽപ്പിന് ഏതാണ്ട് ഒരു നൂറ്റാണ്ടിെൻറ ചരിത്രമേ പറയാനുള്ളൂ.

പ്രതിരോധം

ന്ധപുകയിലയ്ക്കെതിരെ നമുക്ക് ഒരു വൻമതിൽ പണിയാം എന്ന ദേശീയ പുകയില നിർമാർജന പദ്ധതിയുടെ മുദ്രാവാക്യം ഏറെ പ്രസക്തമാണ്. ഏകദേശം 40 ശതമാനം കാൻസറുകളുടെയും കാരണം പുകയിലയാണ്. ശ്വാസകോശത്തിനു പുറമേ വായ, തൊണ്ട, ഈസോഫാഗസ്, ഉദരം, മൂത്രസഞ്ചി തുടങ്ങി അനവധിയിടങ്ങളിലെ കാൻസറിന് പുകയിലയാണ് കാരണം.

പുകയില കാൻസറിനു കാരണമാകുന്നുവെന്നുള്ള അമേരിക്കൻ സർജൻ ജനറലിെൻറ 1964ലെ റിപ്പോർട്ട് പുറത്തുവന്നശേഷം ലോകമെന്പാടും പുകയിലയുടെ ഉപയോഗത്തിൽ കാര്യമായ ഇടിവാണ് വന്നിട്ടുള്ളത്. പ്രത്യേകിച്ചും പാശ്ചാത്യരാജ്യങ്ങളിൽ.

ഈ ഘട്ടത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന അർബുദജനകമായ കാരണഘടകം ഉദാസീനവും കായികാധ്വാനത്തിനു പ്രസക്തി കുറഞ്ഞതുമായ നമ്മുടെ ജീവിതശൈലിയാണ്. പാശ്ചാത്യരാജ്യങ്ങളോട് ജീവിതനിലവാരത്തിൽ കിടപിടിക്കുന്ന നമ്മുടെ കേരളത്തിൽ ഇത് ഏറെ പ്രാധാന്യമർഹിക്കുന്നു. വികസിതരാജ്യങ്ങളിൽ ഹൃദ്രോഗം കഴിഞ്ഞാൽ ഏറ്റവും വലിയ കൊലയാളിയാണ് കാൻസർ. ഗർഭാശയം, സ്തനം, വൻകുടൽ, ഈസോഫാഗസ് എന്നിവിടങ്ങളിലെ അർബുദം. അമിതവണ്ണംപോലെതന്നെ അപകടകാരിയാണ് നമ്മുടെ ഭക്ഷണത്തിലെ കാലറി, കൊഴുപ്പ്, റെഡ്മീറ്റ് തുടങ്ങിയവയുടെ അതിപ്രസരവും.

മനുഷ്യരിൽ അർബുദത്തിനു കാരണമായേക്കാവുന്ന ഘടകങ്ങളിൽ പ്രധാനമായ ഒരു പങ്കാണ് വൈറസുകൾക്കുള്ളത്. ഹെപ്പറ്റെറ്റിസ് ബി, സി എന്നീ വൈറസുകൾ കരളിലും, ഹ്യുമൻ പാപ്പിലോമ വൈറസ് വായ, ഗർഭായമുഖം, ലിംഗം, മലദ്വാരം തുടങ്ങിയ ടങ്ങളിലും അർബുദം ഉണ്ടാക്കുന്നവയാണ്. ഇവയിൽ ഹൈപ്പറ്റൈറ്റിസ് ബി, ഹ്യുമൻ പാപ്പിലോമ വൈറസ് എന്നിവയ്ക്കെതിരെ പ്രതിരോധ കുത്തിവയ്പ്പുകൾ ഇന്ന് ലഭ്യമാണ്. ഇവയ്ക്കുപുറമേ ഹ്യുമൻ ഇ്യൂണോ ഡെഫിഷ്യൻസി വൈറസ്, ഹെപ്പറ്റൈറ്റിസ് സി വൈറസ് എന്നീ വൈറസുകളും അർബുദജനകമാണ്.


മദ്യത്തിെൻറ അമിതമായ ഉപഭോഗം കരൾ, തൊണ്ട, ഈസോഫാഗസ്, സ്തനം, വൻകുടൽ എന്നീ അവയവങ്ങളിൽ അർബുദത്തിനു കാരണമാകുന്നു. മാത്രമല്ല പുകയിലയുമായി ചേർന്നു പ്രവർത്തിച്ച് ജനിതകമാറ്റങ്ങൾക്ക് ആക്കംകൂട്ടുകയും ചെയ്യുന്നു.


ഇത് ശ്രദ്ധിക്കാം

അർബുദത്തിനു കാരണമായേക്കാവുന്ന ഇപ്പറഞ്ഞ ഘടകങ്ങൾ അകറ്റിനിർത്തുന്നതിനു പുറമെ സമീകൃതപോഷകസന്പുഷ്ടമായ ആഹാരം ശീലമാക്കണം. നിത്യേന കുറഞ്ഞത് 30 മിനിറ്റ് വ്യായാമം ചെയ്യണം. കാലറികൾ നിയന്ത്രിച്ചും വ്യായാമംചെയ്തും ബോഡി മാസ് ഇൻഡക്സ്(ഉയരവും തൂക്കവും തിലുള്ള അനുപാതം ആക്കുക) 25നു താഴെ നിർത്തേണ്ടതുമാണ്. ഇതിനുപുറമേ ഹെപ്പറ്റൈറ്റിസ് ബി, ഹ്യുമൻ പാപ്പിലോമ വൈറസ് എന്നിവയ്ക്കെതിരെ പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കുകയും ഗർഭിണികൾ റേഡിയേഷൻ ഏൽക്കുന്നത്(ത ഞമ്യ, ഇഠ ടരമി, ജഋഠഇഠ ടരമി)ഒഴിവാക്കുകയും വേണം.

സ്ക്രീനിംഗ്

ഒരു അസുഖം രോഗലക്ഷണങ്ങൾ ഉണ്ടാക്കുന്നതിനുമുന്പ് പരിശോധനയിലൂടെ കണ്ടെത്തുന്നതിനെയാണ് സ്ക്രീനിംഗ് എന്നു പറയുന്നത്.

രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിനുമുന്പേ രോഗത്തിെൻറ പ്രാരംഭഘത്തിൽതന്നെ രോഗം നിർണയിക്കപ്പെടുന്നത് ഒരു നല്ല ആശയമായി തോന്നാം. രോഗലക്ഷണങ്ങളില്ലാത്തവരെ പരിശോധനയ്ക്കു വിധേയമാക്കുന്പോഴുള്ള ചിലവും മാനസിക സമ്മർദവും നേരത്തേയുള്ള രോഗനിർണയത്തിലൂടെ രോഗത്തിെൻറ ഗതി തിരിച്ചുവിടാൻ സാധിക്കുമോയെന്നും കണക്കിലെടുക്കുന്പോൾ ചില കാൻസറുകൾക്കു മാത്രമാണ് സ്ക്രീനിംഗ് ഫലവത്തായിട്ടുള്ളത്.

സ്തനാർബുദം, ഗർഭാശയമുഖ കാൻസർ, വൻകുടലിലെ കാൻസർ എന്നിവയ്ക്കു സ്ക്രീനിംഗ് ശുപാർശ ചെയ്യപ്പെട്ടിട്ടുള്ളതാണ്. അമിതമായി പുകവലിക്കുന്നവരിൽ ശ്വാസകോശ കാൻസറിനായും സ്ക്രീനിംഗ് ചെയ്യാവുന്നതാണ്. ഇവയെ സംബന്ധിക്കുന്ന വിശദമായ വിവരം ഡോക്ടറിൽനിന്നു ചോദിച്ചു മനസിലാക്കണം.
കാൻസറിനെ കീഴടക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം അസുഖം മുളയിലേ നുള്ളിക്കളയുക എന്നതാണ്. അതിനായി രോഗലക്ഷണങ്ങളെപ്പറ്റി എല്ലാവർക്കും ബോധ്യം ഉണ്ടാകണം. രോഗലക്ഷണങ്ങൾ ശ്രദ്ധിച്ചാൽ താമസംകൂടാതെ പരിശോധനകൾ നടത്തേണ്ടതുമാണ്.

കഫം, മലം, മൂത്രം എന്നിവയിൽ രക്തത്തിെൻറ സാന്നിധ്യം, വളരുന്ന മുഴകൾ, അകാരണമായ പനിയും ഭാരം കുറയലും, അതിരാവിലെയുള്ള ശക്തമായ തലവേദന തുടങ്ങിയവ കാൻസറിെൻറ സൂചനകളായേക്കാം. കാൻസറിെൻറ സാന്നിധ്യത്തെപ്പറ്റി പരിശോധനകളിൽ വ്യക്തമായ സൂചനകൾ ലഭിച്ചാൽ തുടർപരിശോധനകളും ചികിത്സയും ഈ മേഖലയിൽ വൈദഗ്ധ്യമുള്ള ആശുപത്രികളി ൽതന്നെ നടത്തണം. ഇത് സമയനഷ്ടം ഒഴിവാക്കാനും ഏറ്റവും നൂതനമായ ചികിത്സതന്നെ രോഗിക്കു ലഭിക്കുന്നുവെന്നു ഉറപ്പുവരുത്താനും സഹായിക്കും. മെഡിക്കൽ ഓങ്കോളജി, സർജിക്കൽ ഓങ്കോളജി, റേഡിയോതെറാപ്പി, പത്തോളജി, ഇമേജിയോളജി തുടങ്ങിയ വിഭാഗങ്ങളുടെ കൂായ പ്രവർത്തനംകൊണ്ടുമാത്രമെ സമഗ്രമായ കാൻസർ ചികിത്സ ഉറപ്പുവരുത്താനാകൂ. കൂട്ടായ പ്രവർത്തനത്തിലൂടെ കാൻസർ എന്ന വൻമരത്തെ പുഴുതെറിയാം.

ഡോ. ജയ്ശങ്കർ
മെഡിക്കൽ ഓങ്കോളജിസ്റ്റ്, ആസ്റ്റർ മെഡ്സിറ്റി, കൊച്ചി