പറന്നു പറന്ന് സറഹ
പറന്നു പറന്ന് സറഹ
Wednesday, August 16, 2017 3:18 AM IST
സറഹ- കേ​ൾ​ക്കു​ന്പോ​ൾ കൗ​തു​കം തോ​ന്നു​ന്ന പേ​ര്. എ​ന്നാ​ൽ ഇ​പ്പോ​ൾ ഇതാ​ണ് ടെ​ക്‌​ലോ​ക​ത്തി​ലെ പ്ര​ധാ​ന ച​ർ​ച്ചാവി​ഷ​യം. ഒ​രു സാ​ങ്കേ​തി​ക വി​ദ്യ എ​ങ്ങ​നെ​യാ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​തെ​ന്നും ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​തെ​ങ്ങ​നെ​യെ​ന്നും അ​തി​ന്‍റെ ഭ​വി​ഷ്യ​ത്തു​ക്ക​ളെന്തെന്നും വി​വ​രി​ക്കാ​ൻ ഏ​റ്റ​വും ന​ല്ല ഉ​ദാ​ഹ​ര​ണ​മാ​ണ് സറഹ. സോ​ഷ്യ​ൽ മീ​ഡി​യ എ​ന്ന ലേ​ബ​ലി​ലാ​ണ് സറഹ​യെ ടെ​ക്‌ലോകം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

സ​ദു​ദ്ദേശത്തോ​ടെ തു​ട​ക്കം

സൗ​ദി സ്വ​ദേ​ശി​യാ​യ സെ​യി​ൻ അ​ൽ അ​ബി​ദി​ൻ തൗ​ഫി​ഖാ​ണ് സറഹ എ​ന്ന പ്രോ​ഗ്രാ​മി​ന്‍റെ ബു​ദ്ധികേ​ന്ദ്രം. ഈ അ​റ​ബി പ​ദ​ത്തി​ന്‍റെ അ​ർ​ഥം സ​ത്യ​സ​ന്ധ​മാ​യി എ​ന്നാ​ണ്. സു​ഹൃ​ത്തു​ക്ക​ളി​ൽനി​ന്നും ക​ന്പ​നി​യിലെ ജീ​വ​ന​ക്കാ​രി​ൽനി​ന്നും സ​ത്യ​സ​ന്ധ​മാ​യ അ​ഭി​പ്രാ​യം ല​ഭി​ക്കു​ക എ​ന്ന ഉദ്ദേശ്യ​ത്തോ​ടെ​യാ​ണ് സറഹ എ​ന്ന പ്രോ​ഗ്രാം വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. ആ​ളു​ക​ൾ​ക്ക് അ​വ​രു​ടെ ഐ​ഡ​ന്‍റി​റ്റി വെ​ളി​പ്പെ​ടു​ത്താ​തെ അ​ഭി​പ്രാ​യ​പ്ര​ക​ട​നം ന​ട​ത്താ​മെ​ന്ന​താ​ണ് സറഹയെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം ജൂ​ണോ​ടെ​യാ​ണ് സറഹയെ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. സം​ഭ​വം വളരെ വേഗം വൈ​റ​ലാ​യി.

വെ​ബ്സൈ​റ്റി​ലും ആ​പ്പി​ലും സറഹ ല​ഭ്യ​മാ​ണ്. യൂ​സ​ർ​നെ​യിം തെ​ര​ഞ്ഞെ​ടു​ത്ത് ഇ-​മെ​യി​ൽ അ​ഡ്ര​സും പാ​സ്‌​വേ​ഡും ന​ൽ​കി​യാ​ൽ ഈ സർവീസ് ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കും. ന​ൽ​കു​ന്ന പേ​രി​നൊ​പ്പം .sarahah.com എ​ന്നു തു​ട​ങ്ങു​ന്ന യൂ​സ​ർ​നെ​യി​മാ​ണ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ക്കു​ക. ഇ​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഷെ​യ​ർ ചെ​യ്യാ​നു​ള്ള ഒാ​പ്ഷ​നും ആ​പ്പിൽ ല​ഭ്യ​മാ​ണ്. ലോ​ക​മെ​ന്പാ​ടു​മു​ള്ള 30 കോ​ടി​യി​ല​ധി​കം ആ​ളു​ക​ൾ ഇ​പ്പോ​ൾ സറഹ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ബി​ബി​സി റി​പ്പോ​ർ​ട്ട്. 30 രാ​ജ്യ​ങ്ങ​ളി​ൽ ആ​പ്പി​ൾ ആ​പ് സ്റ്റോ​റി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് സറഹ.

അ​ജ്ഞാ​ത​നാ​യി ചാ​റ്റിം​ഗ്

സറഹ ഉ​പ​യോ​ഗി​ക്കു​ന്ന ആ​ർ​ക്കു​വേ​ണ​മെ​ങ്കി​ലും സ്വന്തം വ്യ​ക്തി​ത്വം വെ​ളി​പ്പെ​ടു​ത്താ​തെ ടെ​ക്സ്റ്റ് മെ​സേ​ജു​കൾ അ​യ​യ്ക്കാം. സെ​ർ​ച്ച് എ​ന്ന ഒാ​പ്ഷ​ൻ ഉ​പ​യോ​ഗി​ച്ച് സു​ഹൃ​ത്തു​ക്ക​ളു​ടെ​യോ പ​രി​ച​യ​ക്കാ​രു​ടെ​യോ പേ​ര് ക​ണ്ടെ​ത്തി മെ​സേ​ജ് അ​യ​യ്ക്കാ​ൻ തു​ട​ങ്ങാം. റി​സീ​വിഡ് എ​ന്ന ടാ​ബി​ൽ നമുക്കു ലഭിച്ച മെസേജുകൾ കാണാം. അ​തി​ന് മ​റു​പ​ടി പ​റ​യാ​നോ അയച്ച ആ​ളെ ക​ണ്ടെ​ത്താ​നോ സാ​ധി​ക്കി​ല്ല. അ​യച്ച മെ​സേ​ജു​ക​ളും ഹോം ​സ്ക്രീ​നി​ൽ കാ​ണാം. സ്വ​കാ​ര്യ​ത​യെ മാ​നി​ക്കാ​നും സറഹ ശ്ര​മി​ച്ചി​ട്ടു​ണ്ട്. സെ​ർ​ച്ച് ചെ​യ്യു​ന്പോ​ൾ പേ​ര് വ​രാ​തി​രി​ക്കാ​ൻ ആ​പ്പിന്‍റെ സെ​റ്റിം​ഗ്സി​ൽ അ​പ്പിയ​ർ ഇ​ൻ സെ​ർ​ച്ച് എ​ന്ന ഒാ​പ്ഷ​ൻ ഒാ​ഫ് ചെ​യ്തി​ട്ടാ​ൽ മ​തി.

വി​മ​ർ​ശനം ശ​ക്തം

സറഹ​യെ​ക്കു​റി​ച്ചു വ​ള​രെ​യ​ധി​കം വി​മ​ർ​ശ​ന​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ആ​പ് സ്റ്റോ​റു​ക​ളി​ലും നി​റ​യു​ന്ന​ത്. അ​തി​നാ​ലാ​ണ് പ്ലേ​സ്റ്റോ​റി​ൽ ആ​പ്പി​ന്‍റെ റേ​റ്റിം​ഗ് നാ​ല് പോ​ലും എ​ത്ത​ാത്ത​ത്. ലൈം​ഗി​കചു​വ​യോ​ടെ​യു​ള്ള മെ​സേ​ജു​ക​ളും അ​മി​ത​മാ​യ വി​മ​ർ​ശ​ന​വും കൗ​മാ​ര​ക്കാ​ര​ട​ക്ക​മു​ള്ള​വ​രെ എ​ങ്ങ​നെ ബാ​ധി​ക്കും എ​ന്ന കാ​ര്യം പ്ര​വ​ച​നാ​തീ​ത​മാ​ണ്. വ​ള​രെ മോ​ശം ക​മ​ന്‍റു​ക​ൾ സറഹവ​ഴി ദി​വ​സ​വും ല​ഭി​ക്കുന്നു​ണ്ടെ​ന്നതാ​ണ് പെൺകുട്ടികളുടെ പ്രധാ​ന പ​രാ​തി. സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും സ​മാ​ന​മാ​യ അ​നു​ഭ​വ​മാ​ണ് സറഹ​യി​ലൂ​ടെ ല​ഭി​ക്കു​ന്ന​ത്. സോഷ്യൽ മീഡിയയിലൂടെ നി​ര​ന്ത​ര​മു​ള്ള വി​മ​ർ​ശ​നം മാ​ന​സി​കപ്ര​ശ്ന​ങ്ങ​ൾപോ​ലും സൃ​ഷ്‌ടിക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പു നൽകുന്നുമുണ്ട്.


ചോ​ദ്യ​മാ​യി സു​ര​ക്ഷ

ഐ​ഡ​ന്‍റ​ിറ്റി വെ​ളി​പ്പെ​ടു​ത്താ​തെ മെ​സേ​ജ് അ​യ​യ്ക്കാ​മെ​ന്ന​താ​ണ് സറഹ​യി​ലേ​ക്ക് യൂ​ത്തി​നെ ആ​ക​ർ​ക്കു​ന്ന പ്രധാന കാ​ര്യം. എ​ന്നാ​ൽ ത​ങ്ങ​ളു​ടെ പോ​ളി​സി​ക​ളി​ൽ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും മാ​റ്റം വ​രു​ത്താ​നു​ള്ള അ​ധി​കാ​ര​മു​ണ്ടെ​ന്ന് പോ​ളി​സി ആ​ൻ​ഡ് ടേ​ംസി​ൽ സറഹ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. അ​താ​യത് ഒ​രു ദി​വ​സം സറഹ ഐ​ഡന്‍റ​ിറ്റി വെ​ളി​പ്പെ​ടു​ത്താ​തെ മെ​സേ​ജ് അ​യ​യ്ക്കാ​നു​ള്ള ഒാ​പ്ഷ​ൻ ഡി​സേ​ബി​ൾ ചെ​യ്താ​ൽ ഒ​രു​പ​ക്ഷേ ഇ​പ്പോ​ൾ അ​യ​ച്ച മെ​സേ​ജു​ക​ൾ​ക്ക് പി​ന്നി​ലു​ള്ള വ്യ​ക്തി​ക​ൾ ആ​രാ​ണെ​ന്ന് വെ​ളി​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് ചു​രു​ക്കം. ഉ​പ​യോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി​വി​വ​ര​ങ്ങ​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും മ​റ്റൊ​രാ​ളു​മാ​യി പ​ങ്കു​വ​യ്ക്കു​ക​യി​ല്ലെ​ന്ന ആ​പ്പിന്‍റെ അ​ണി​യ​റ​ക്കാ​ർ ന​ൽ​കു​ന്ന ഉ​റ​പ്പി​നു വി​പ​രീ​ത​മാ​ണ് പോ​ളി​സി​ക​ളി​ൽ സൂചിപ്പിച്ചിരിക്കുന്ന "എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും മാ​റ്റം' വ​രു​ത്താം എ​ന്ന ഭാഗം.

വേ​ണ്ടാ​യെ​ന്ന് തോ​ന്നു​ന്നു​ണ്ടോ?

ഇ​ത്ര​യും വാ​യി​ച്ചി​ട്ട് ആ​പ്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന ആ​ർ​ക്കെ​ങ്കി​ലും ഇ​ത് അ​വ​സാ​നി​പ്പി​ക്ക​ണം എ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടോ, അ​ല്ലെ​ങ്കി​ൽ ശ​ല്യം കാ​ര​ണം അ​ക്കൗ​ണ്ട് ഡി​ലീ​റ്റ് ചെ​യ്യ​ണ​മെ​ന്ന് ചി​ന്തി​ക്കു​ന്നുണ്ടോ? പ​രി​ഹാ​ര​മു​ണ്ട്. www.sarahah.com എ​ന്ന സൈ​റ്റി​ൽ യൂ​സ​ർ​നെ​യി​മും പാ​സ്‌​വേ​ഡും ന​ൽ​കി ലോ​ഗി​ൻ ചെ​യ്യു​ക. ശേ​ഷം സെ​റ്റിം​ഗ്സി​ൽ പോ​യാ​ൽ അ​ക്കൗ​ണ്ട് ഡി​ലീ​റ്റ് െച​യ്യാ​നു​ള്ള ഒാ​പ്ഷൻ ല​ഭ്യ​മാ​ണ്.

അ​വ​ഹേ​ളി​ക്കു​ന്ന പ​ദ​പ്ര​യോ​ഗ​ങ്ങ​ളി​ലൂ​ടെ ആ​ളു​കളെ നേ​രി​ടു​ന്പോ​ൾ ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ അ​വ​ശേ​ഷി​ക്കു​ന്നു​ണ്ടെ​ന്ന കാ​ര്യം എ​പ്പോ​ഴും ഒാ​ർ​മ​യി​ൽ വേ​ണം. മോ​ശം പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യാ​ൽ ന​ട​പ​ടി​യെ​ടു​ക്ക​മെ​ന്നും പോ​ളി​സി​യി​ൽ സറഹ പ്ര​ത്യേ​കം പ​റ​യു​ന്നു​ണ്ട്.

സോനു തോമസ്