കേള്‍വിയില്‍ വിരിയുന്ന മാന്ത്രികലോകത്തിനായി കഥാകഫേയില്‍ പോകാം
കേള്‍വിയില്‍ വിരിയുന്ന മാന്ത്രികലോകത്തിനായി കഥാകഫേയില്‍ പോകാം
Wednesday, August 9, 2017 3:09 AM IST
പാട്ടുകള്‍പോലെ കഥകള്‍ കേള്‍ക്കാനുള്ള അവസരമൊരുക്കി കഥാകഫേ ആപ്. വിശ്വസാഹിത്യത്തിലെ അതികായകന്‍മാരുടെ ത്രസിപ്പിക്കുന്ന കഥകള്‍ ഒട്ടും സമയനഷ്ടമില്ലാതെ മികച്ച ഓഡിയോ ക്വാളിറ്റിയില്‍ ആസ്വദിക്കാനുള്ള അവസരം ആപ് ഒരുക്കുന്നു. യാത്ര ചെയ്യുമ്പോഴും വീട്ടുജോലികള്‍ ചെയ്യുമ്പോഴും ഉറങ്ങുന്നതിനു മുമ്പായുമെല്ലാം കഥ കേള്‍ക്കാം.

വായനയുടെ പുതിയ മുഖമായ ഓഡിയോ ബുക്കുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഈ ആപ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. പേരും ഈമെയില്‍ ഐഡിയും നല്കി രജിസ്റ്റര്‍ ചെയ്താല്‍ കഥകള്‍ ഡൗണ്‍ലോഡ് ചെയ്യാം. സൗകര്യംപോലെ ആപ് ഓപ്പണ്‍ ചെയ്ത് കേള്‍ക്കാം.



തിരക്കുപിടിച്ച ജീവിതത്തില്‍ കഥകള്‍ കേള്‍ക്കാനുള്ള സൗകര്യം ഒരുക്കുന്ന ഇത്തരം ആപ്ലിക്കേഷനുകള്‍ വിദേശങ്ങളില്‍ സാധാരണമാണെങ്കിലും മലയാളത്തില്‍ പ്രചാരം നേടിവരുന്നേയുള്ളൂ. വായിക്കാന്‍ മടിയുള്ളവര്‍ക്കും വായിക്കാറായിട്ടില്ലാത്ത കുഞ്ഞുങ്ങള്‍ക്കും ആപ് ഏറെ പ്രയോജനം ചെയ്യും.

ആര്‍തര്‍ കൊനാന്‍ ഡോയല്‍, റുഡ്യാര്‍ഡ് കിപ്ലിംഗ്, മാര്‍ക് ട്വയിന്‍, എച്ച്.ജി. വെല്‍സ്, ഓസ്‌കര്‍ വൈല്‍ഡ് എന്നിവരുടെ തെരഞ്ഞെടുത്ത 25 കഥകളാണ് കഥാകഫേയില്‍ ലഭ്യമാക്കിയിരിക്കുന്നത്. 10 മുതല്‍ 90 വരെ മിനിട്ടു ദൈര്‍ഘ്യമുള്ളവയാണ് കഥകള്‍. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആദ്യകഥ സൗജന്യമാണ്. 19 മുതല്‍ 39 വരെ രൂപയ്ക്ക് കഥകള്‍ ലഭ്യമാണ്. പ്രഫഷണലുകളെ ഉപയോഗിച്ച് ഉയര്‍ന്ന ഗുണനിലവാരത്തിലാണ് റിക്കാര്‍ഡിംഗ് നടത്തിയിരിക്കുന്നത്.


കഥാകഫേയ്ക്കായി ലിങ്കുകള്‍ സന്ദര്‍ശിക്കാം

Play Store - https://play.google.com/store/apps/details?id=net.tech.kathacafe

Website - https://www.kathacafe.com/

Youtube Channel - https://www.youtube.com/channel/UC6I-Q9IXh_Fm-moyjlACu8A