ജിഎസ്ടി ഇംപാക്ട് : മു​ന്നേ​റ്റ​വു​മാ​യി വാഹനവി​പ​ണി
ജിഎസ്ടി ഇംപാക്ട് : മു​ന്നേ​റ്റ​വു​മാ​യി വാഹനവി​പ​ണി
Wednesday, August 2, 2017 2:18 AM IST
ന്യൂ​ഡ​ൽ​ഹി/​മും​ബൈ: വാ​ഹ​ന​വി​പ​ണി​യി​ൽ ഉ​ത്സ​വ​പ്ര​തീ​തി ന​ല്കി​ക്കൊ​ണ്ട് ജൂ​ലൈ ക​ട​ന്നു​പോ​യി. ജൂ​ലൈ ഒ​ന്നു മു​ത​ൽ രാ​ജ്യ​ത്ത് ച​ര​ക്കു​സേ​വ​ന നി​കു​തി (ജി​എ​സ്ടി) ന​ട​പ്പി​ലാ​യ​പ്പോ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ വി​ല കു​റ​ഞ്ഞ​ത് വി​പ​ണി​യെ ഉ​ണ​ർ​ത്തി. പ്ര​ധാ​ന ക​മ്പ​നി​ക​ൾ​ക്കെ​ല്ലാം റി​ക്കാ​ർ​ഡ് വി​ല്പ​ന ന​ല്കി​യാ​ണ് ജൂ​ലൈ ക​ട​ന്നു​പോ​യ​ത്. വ​രുംമാ​സ​ങ്ങ​ളി​ലും വി​പ​ണി​യി​ൽ ഉ​ത്സ​വ​പ്ര​തീ​തി നി​ല​നി​ൽ​ക്കു​മെ​ന്ന് വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്നു.

മാ​രു​തി സു​സു​കി ഇ​ന്ത്യ

രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ മാ​രു​തി സു​സു​കി വി​പ​ണി​യി​ൽ മി​ക​ച്ച മു​ന്നേ​റ്റം കാ​ഴ്ച​വ​ച്ചു. പോ​യ മാ​സം മാ​രു​തി​യി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങി​യ 1,65,346 കാ​റു​ക​ളി​ൽ 1,54,001 എണ്ണം ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​റ്റ​ഴി​ച്ച​പ്പോ​ൾ 11,345 എ​ണ്ണം ക​പ്പ​ലു​ക​യ​റി. ത​ലേ വ​ർ​ഷം ഇ​തേ മാ​സം 1,37,116 വാ​ഹനങ്ങ​ൾ മാ​രു​തി വി​റ്റ​ഴി​ച്ച​തി​ൽ​നി​ന്ന് 20.6 ശ​ത​മാ​നം വ​ള​ർ​ച്ച.

കോം​പാ​ക്ട് സെ​ഗ്‌​മെന്‍റി​ൽ ഇ​ഗ്നി​സും സ്വി​ഫ്റ്റ് ഡി​സ​യ​റും മാ​രു​തി​യു​ടെ മു​ന്നേ​റ്റ​ത്തി​ന്‍റെ ക​ടി​ഞ്ഞാ​ൺ ഏ​റ്റെ​ടു​ത്തു. മാ​രു​തി​യി​ൽ​നി​ന്ന് നി​ര​ത്തി​ലി​റ​ങ്ങി​യ​വ​യി​ൽ 63,116 എ​ണ്ണ​വും കോം​പാ​ക്ട് വി​ഭാ​ഗ​ത്തി​ലു​ള്ള കാ​റു​ക​ളാ​ണ്. ത​ലേ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 25.3 ശ​ത​മാ​നം വ​ള​ർ​ച്ച.

ചെ​റുകാ​റു​ക​ളിൽ ആ​ൾ​ട്ടോ​യും വാ​ഗ​ൺ ആ​റും 20.7 ശ​ത​മാ​നം വ​ള​ർ​ച്ച​യോ​ടെ 42,310 എ​ണ്ണം വി​റ്റ​പ്പോ​ൾ 48.3 ശ​ത​മാ​നം നേ​ട്ട​ത്തോ​ടെ യൂ​ട്ടി​ലി​റ്റി വാ​ഹ​ന​ങ്ങ​ളും കു​തി​ച്ചു. 25,781 കാ​റു​ക​ളാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ൽ ക​മ്പ​നി വി​റ്റ​ത്.

ടൊ​യോ​ട്ട


43 ശ​ത​മാ​നം വ​ള​ർ​ച്ച​യോ​ടെ 17,750 കാ​റു​ക​ൾ ടൊ​യോ​ട്ട ആ​ഭ്യ​ന്ത​ര മാ​ർ​ക്ക​റ്റി​ൽ വി​റ്റു.
ക​ഴി​ഞ്ഞ വ​ർ​ഷം 12,404 കാ​റു​ക​ളാ​യി​രു​ന്നു ജൂ​ലൈ​യി​ൽ ടൊ​യോ​ട്ട​യി​ൽ​നി​ന്ന് നി​ര​ത്തി​ലി​റ​ങ്ങി​യ​ത്.

ടാ​റ്റാ മോ​ട്ടോ​ഴ്സ്

ജി​എ​സ്ടി​യു​ടെ വ​ര​വ് ടാ​റ്റാ മോ​ട്ടോ​ഴ്സി​ന്‍റെ വി​ല്പ​ന​യി​ൽ ഏ​ഴു ശ​തമാ​നം വ​ള​ർ​ച്ച നേ​ടി​ക്കൊ​ടു​ത്തു. പോ​യ മാ​സം 46,216 വാ​ഹ​ന​ങ്ങ​ൾ ടാ​റ്റ​യി​ൽ​നി​ന്ന് നി​ര​ത്തി​ലി​റ​ങ്ങി. ത​ലേ വ​ർ​ഷം ഇ​തേ മാ​സം 43,160 വാ​ഹ​ന​ങ്ങ​ളാ​യി​രു​ന്നു. തി​യാ​ഗോ​യും ടി​ഗോ​റും യാ​ത്രാവാ​ഹ​ന​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ൽ 10 ശ​ത​മാ​നം വ​ള​ർ​ച്ച ടാ​റ്റ​യ്ക്കു ന​ല്കി. ഈ ​വി​ഭാ​ഗ​ത്തി​ൽ 14,933 കാ​റു​ക​ൾ വി​റ്റു. അ​ടു​ത്തി​ടെ വി​പ​ണി​യി​ലെ​ത്തി​യ ഹെ​ക്സ യൂട്ടി​ലിറ്റി വാ​ഹ​ന​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ലും ക​മ്പ​നി​ക്ക് നേ​ട്ട​മു​ണ്ടാ​ക്കി 2,808 എ​ണ്ണം നി​ര​ത്തി​ലി​റ​ങ്ങി. 110 ശ​ത​മാ​ന​മാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ലെ വ​ള​ർ​ച്ച.

ഹ്യു​ണ്ടാ​യി

ആ​ഭ്യ​ന്ത​ര മാ​ർ​ക്ക​റ്റി​ൽ ഹ്യു​ണ്ടാ​യി 4.4 ശ​ത​മാ​നം വ​ള​ർ​ച്ച​യോ​ടെ 43,007 കാ​റു​ക​ൾ പോ​യ മാ​സം വി​റ്റു. മു​ഖം മി​നു​ക്കി അ​വ​ത​രി​ച്ച ഗ്രാ​ൻ​ഡ് ഐ10, ​എ​ക്സെ​ന്‍റ് മോ​ഡ​ലു​ക​ൾ ക​മ്പ​നി​യു​ടെ മു​ന്നേ​റ്റ​ത്തി​ന് ഊ​ർ​ജം പ​ക​ർ​ന്നു. ഈ ​മാ​സം പു​റ​ത്തി​റ​ങ്ങു​ന്ന വെ​ർ​ണ വി​ല്പ​ന​യി​ൽ മു​ന്നേ​റ്റ​മു​ണ്ടാ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ഫോ​ർ​ഡ്

ആ​ഭ്യ​ന്ത​ര​വി​പ​ണി​യി​ലും ക​യ​റ്റു​മ​തി​യി​ലു​മാ​യി ഫോ​ർ​ഡ് 26,075 വാ​ഹ​ന​ങ്ങ​ൾ പോ​യ മാ​സം വി​റ്റു. ഇ​തി​ൽ 8,418 വാ​ഹ​ന​ങ്ങ​ൾ ആ​ഭ്യ​ന്ത​ര​വി​പ​ണി​യി​ൽ വി​റ്റ​പ്പോ​ൾ ക​യ​റ്റു​മ​തി 17,657 ആ​യി.