നോ​കിയ 8 ഈ​ മാ​സം അ​വ​സാ​ന​മെ​ത്തും
നോ​കിയ 8 ഈ​ മാ​സം  അ​വ​സാ​ന​മെ​ത്തും
Tuesday, July 25, 2017 2:15 AM IST
നോ​കിയ​യു​ടെ പു​ത്ത​ൻ ഹൈ-​എ​ൻ​ഡ് സ്മാ​ർ​ട്ട്ഫോ​ണ്‍ നോ​കിയ 8 ഈ ​മാ​സം അ​വ​സാ​നം അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. നോ​കിയ 3, നോ​കിയ 5, നോ​കിയ 6 എ​ന്നീ മൂ​ന്നു മോ​ഡ​ലു​ക​ൾ​ക്കു​ശേ​ഷ​മാ​ണ് പു​തി​യ ഹാ​ൻ​ഡ്സെ​റ്റു​മാ​യി എ​ച്ച്എം​ഡി ഗ്ലോ​ബ​ൽ എ​ത്തു​ന്ന​ത്. ഏ​താ​ണ്ട് 40,000 രൂ​പ​യാ​യി​രി​ക്കും ഫോ​ണി​ന്‍റെ വി​ല​യെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. ഇ​തി​നൊ​പ്പം അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന നോ​കിയ 9 മോ​ഡ​ലി​നെ​പ്പ​റ്റി ഇ​പ്പോ​ൾ സൂ​ച​ന​യൊ​ന്നു​മി​ല്ല.

ആ​പ്പി​ൾ, സാം​സംഗ്, ഗൂ​ഗി​ൾ തു​ട​ങ്ങി​യ എ​ല്ലാ വ​ന്പന്മാരെയും എ​തി​രി​ടാ​നു​ള്ള സ്പെ​സി​ഫി​ക്കേ​ഷ​നു​ക​ളോ​ടെ​യാ​വും നോകിയ 8-ന്‍റെ വ​ര​വ്. ക്വാ​ൽ​കോ​മി​ന്‍റെ ഏ​റ്റ​വും പു​തി​യ പ്രോ​സ​സ​റാ​യ സ്നാ​പ്ഡ്രാ​ഗ​ണ്‍ 835 ആ​യി​രി​ക്കും ഇ​തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 4 ജി​ബി റാം, 64 ​ജി​ബി ഇ​ന്‍റേണൽ സ്റ്റോ​റേ​ജ് എ​ന്നി​ങ്ങ​നെ​യു​ള്ള ഫോ​ണ്‍ ഡ്യു​വ​ൽ സിം, ​സിം​ഗി​ൾ സിം ​വേ​രി​യ​ന്‍റു​ക​ളി​ൽ പു​റ​ത്തി​റ​ക്കു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ.


5.7 ഇ​ഞ്ച് 2കെ ​ഡി​സ്പ്ലേ, ആ​ൻ​ഡ്രോ​യ്ഡ് നൗ​ഗാ, 13 എം​പി കാ​മ​റ എ​ന്നി​വ​യും ഫോ​ണി​ലു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

നോകിയ പു​റ​ത്തി​റ​ക്കി​യ മോ​ഡ​ലു​ക​ൾ​ക്ക് ഇ​ന്ത്യ​യി​ൽ വ​ൻ സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ച​തെ​ങ്കി​ലും നോകിയ 8 എ​ന്ന് ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് അ​റി​വാ​യി​ട്ടി​ല്ല.