Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back To Karshakan |


കർഷകനാകുമോ ഈ വിശുദ്ധ പശുക്കളെ പോറ്റാൻ
1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിന്‍റെ 38-ാം വകുപ്പിലെ ഒന്നും രണ്ടും വകുപ്പുകൾ നൽകുന്ന അധികാരം ഉപയോഗിച്ച് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാമാറ്റം മന്ത്രാലയം 2017 ജനുവരി 16 ന് പുതിയ ചട്ടങ്ങളുടെ കരടു രൂപത്തിലുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. കരടു രൂപത്തിന്‍റെ മേലുള്ള പരാതികളും നിർദ്ദേശങ്ങളും പരിഗണിക്കാൻ 30 ദിവസം സമയവും നൽകി. പിന്നീട് 2017 മേയ് 23 ന് പ്രസിദ്ധീകരിച്ച അസാധാരണ ഗസറ്റിൽ മൃഗങ്ങളോടുള്ള ക്രൂരത തടയൻ (കന്നുകാലി ചന്തകളുടെ നിയന്ത്രണം) ചട്ടങ്ങൾ- 2016 അന്തിമമായി വിജ്ഞാപനം ചെയ്തു. പ്രധാനമായും കന്നുകാലി ചന്തകളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുവാൻ ഉദ്ദേശിച്ചുള്ള ചട്ടങ്ങളാണ് ഇതിലടങ്ങിയിരിക്കുന്നത്. ജില്ലാതലത്തിലും പ്രാദേശിക തലത്തിലും കന്നുകാലി ചന്തകൾ നടത്താനും നിയന്ത്രിക്കാനുമായി കമ്മിറ്റികളുടെ രൂപീകരണം, ഘടന, കന്നുകാലി ചന്തകളുടെ രജിസ്ട്രേഷൻ, ചന്തകളിൽ മൃഗങ്ങൾക്ക് നൽകേണ്ട പരിചരണവും സൗകര്യങ്ങളും തുടങ്ങിയ പുതിയ നിർദേശങ്ങൾ ഈ ചട്ടങ്ങൾ മുന്പോട്ടു വയ്ക്കുന്നു. എന്നാൽ ഇത്തരം ചട്ടങ്ങൾക്കൊപ്പം വിജ്ഞാപനത്തിന്‍റെ തലക്കെട്ടിന്‍റെ ഉദ്ദേശങ്ങൾക്ക് വിരുദ്ധമായ തരത്തിൽ പ്രത്യക്ഷപ്പെട്ട ചില ചട്ടങ്ങളാണ് വലിയ വിവാദത്തിന് തിരികൊളുത്തിയത്. കശാപ്പിനായി കന്നുകാലിച്ചന്തകളിൽ നിന്ന് മാടുകളെ വാങ്ങാനോ വിൽക്കാനോ പാടില്ലെന്നും വാങ്ങിയതിനുശേഷം ആറു മാസത്തിനുള്ളിൽ വിൽ ക്കാൻ പാടില്ലെന്നും നിർദേശിക്കുന്നു. ചന്തയിൽ നിന്നും വാങ്ങുകയും വിൽക്കുകയും ചെയ്യുന്നവ നിർബന്ധമായും പാലുത്പാദനത്തിനോ, കാർഷികാവശ്യങ്ങൾ ക്കോ ആയിരിക്കണമെന്നും പുതിയ ചട്ടങ്ങൾ നിർദ്ദേശിക്കുന്നു. ഒപ്പം വാങ്ങുന്നതിനും വിൽക്കുന്നതിനും കാലിച്ചന്തകളിൽ എത്തുന്ന കർഷകർ വലിയ രീതിയിലുള്ള പേപ്പർ ജോലികൾ പൂർത്തിയാക്കേണ്ടിയിരിക്കുന്നു. ഒപ്പം മാടുകൾ എന്ന നിൽവചനത്തിൽ പശു മാത്രമല്ല കാളകൾ, മൂരികൾ, എരുമകൾ മുതൽ ഒട്ടകം വരെ ഉൾപ്പെട്ടു.

ചട്ടങ്ങളുടെ അനന്തരഫലങ്ങൾ

ബഹുമുഖമായ അനന്തര, പാർശ്വ ഫലങ്ങളാണ് ഈ ചട്ടങ്ങൾ വഴി രാജ്യത്തിന്‍റെ സാമൂഹ്യ, സാന്പത്തിക, നിയമ മേഖലകളിൽ ഉണ്ടാകാൻ സാധ്യതയുള്ളത്. നേരിട്ടല്ലെങ്കിലും വളഞ്ഞ വഴിയിലൂടെയുള്ള ഗോവധ നിരോധനമാണ് സംഭവിക്കുന്നത്. കറവപ്പശുക്കളുടെ മാത്രമല്ല എരുമകളുടെ കശാപ്പിൽ പോലും ഇത് ബുദ്ധിമുട്ടുണ്ടാക്കും. കശാപ്പു നിരോധനമോ, ബീഫ് നിരോധനമോ നേരിട്ടു പറയുന്നില്ലെങ്കിലും കശാപ്പിനായുള്ള മൃഗങ്ങളുടെ ലഭ്യത വൻതോതിൽ കുറയും. മാംസലഭ്യത കുറയുന്നതിനാൽ വില വർധിക്കും. കൃത്യമായ ചട്ടങ്ങൾ പാലിക്കപ്പെടുന്നുണ്ടോയെന്ന പരിശോധനകൾ പശുസംരക്ഷണ പ്രവർത്തകരുടെ ഇടപെടലിന് കാരണമാകും. കർഷകർ നടത്തേണ്ടിവരുന്ന വിപുലമായ പേപ്പർ ജോലികൾ അവരെ ഇടപാടുകളിൽ നിന്നും പിന്തിരിപ്പിക്കും. പശുക്കളുടെ വിൽപനയും വാങ്ങലും തടസപ്പെടുന്നതോടെ പാലുത്പാദനവും, മാംസോത്പാദനവും പ്രതിസന്ധിയിലാകും. നിയമങ്ങൾ വരുന്നതോടെ കുറഞ്ഞ വിലയ്ക്ക് കന്നുകാലികളെ വിറ്റഴിക്കേണ്ട ഗതികേടിലാകും കർഷകർ. സംസ്ഥാന ഗവണ്‍ മെന്‍റിന്‍റെ പദ്ധതികളുടെ ഭാഗമായി വരുന്ന പശുക്കളുടെ ക്രയവിക്രയം പോലും മന്ദഗതിയിലാകും. 2.54 ലക്ഷം ടണ്‍ മാട്ടിറച്ചി വിൽക്കപ്പെടുന്ന 6552 കോടി വിലയുള്ള വ്യവസായ മേഖല, 95 ശതമാനം മാംസാഹാരികളുടെ ഭക്ഷണം, ഇടത്തരക്കാരുടെയും പാവപ്പെട്ടവരുടെയും പ്രോട്ടീൻ സ്രോതസ്, അഞ്ചു ലക്ഷത്തോളം പേർ പണിയെടുക്കുന്ന മാംസ വ്യവസായ മേഖല ഇവയൊക്കെ പ്രതിസന്ധിയിലാകും. ക്ഷീരകർഷകരായിരിക്കും അടിസ്ഥാനപരമായി ബുദ്ധിമുട്ടനുഭവിക്കുക. വിറ്റഴിക്കപ്പെടാത്ത പശുക്കൾക്ക് പുല്ലും വൈക്കോലും തീറ്റയും മേച്ചിൽ സ്ഥലങ്ങളും എങ്ങനെ കണ്ടെത്തും? ഇതിനുള്ള ചെലവ് ആരാണ് വഹിക്കുക. തീറ്റ കിട്ടാതെ സ്വയം ചാവുകയോ, തെരുവിലിറക്കപ്പെടുകയോ ചെയ്യുന്ന കന്നുകാലികളോടുള്ള ക്രൂരതയ്ക്ക് ആര് സമാധാനം പറയും? പരന്പരാഗതമായി ചെയ്തുവരുന്ന ജീവനോപാധി നഷ്ടപ്പെടുന്നവർ ഇനിയെന്തുചെയ്യും? ജാതി, മതങ്ങൾക്കതീതമായി കേരളീയർ ഇഷ്ടപ്പെടുന്ന മാംസഭക്ഷണത്തിന്‍റെ വിലയും ലഭ്യതയും എങ്ങനെയാകും? തുടങ്ങി നിരവധി ചോദ്യങ്ങളാണുയരുന്നത്. വലിയ രീതിയിൽ ഗോശാലകൾ, പശു ഹോസ്റ്റലുകൾ ഇവ നിർമിച്ച് കർഷകന്‍റെ ബാധ്യത ആര് ഒഴിവാക്കിത്തരുമെന്ന പ്രശ്നവുമുണ്ട്. നേപ്പാൾ, പശ്ചിമ ബംഗാൾ, ബിഹാർ അതിർത്തികളിൽ ബംഗ്ളാദേശിലേക്കും മറ്റും കാലികളെ നിയമവിരുദ്ധമായി കടത്തിക്കൊണ്ടുപോകുന്നതു തടയുന്നതിനു പകരം, പശു വിൽപന എല്ലാ സംസ്ഥാനങ്ങളിലും തടയപ്പെട്ടാൽ ക്ഷീരകർഷകന് അത് താങ്ങാനാവില്ല. ഉപയോഗമില്ലാത്തവയെ പരിചരിക്കുന്നതിന്‍റെ സാന്പത്തിക ബാധ്യത കൂടാതെ പുതിയ പശുക്കളെ വാങ്ങാനുള്ള മൂലധനവുമാണ് കർഷകന് നഷ്ടമാകുക. ക്ഷീര വ്യവസായത്തോടൊപ്പം രണ്ടായിരം കോടി മൂല്യമുള്ള എല്ലുപൊടി, ജെലാറ്റിൻ വ്യവസായം, തുകൽ, ചെരുപ്പ് വ്യവസായം, മരുന്നു നിർമാണ സംരംഭങ്ങൾ, ഗതാഗത മേഖല ഇവയൊക്കെ തകർച്ചയിലേക്ക് നീങ്ങും. പ്രതിവർഷം ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന 26,000 കോടി രൂപയുടെ എരുമ ഇറച്ചി (കാരാബീഫ്), 61 ബില്യണ്‍ ഡോളറിന്‍റെ തുകൽ കയറ്റുമതി എന്നിവയും തടസപ്പെടും. കാരണം ഇത്തരം വ്യവസായങ്ങളൊക്കെ മൃഗങ്ങൾക്കായി കാലിച്ചന്തകളെയാണ് ആശ്രയിക്കുക. കന്നുകാലികളെ നേരിട്ട് കർഷകരിൽ നിന്നും വാങ്ങേണ്ടി വരുന്ന പുതുവഴി ലാഭകരമാവില്ലെന്നാണ് വ്യവസായികൾ പറയുന്നത്.

പാൽത്തുള്ളികൾ കണ്ണീർക്കണങ്ങൾ

അതിജീവനത്തിനായി പശുക്കളെ വളർത്തി ജീവിക്കാൻ ശ്രമിക്കുന്ന ഒരു സാധാര മലയാളി ക്ഷീരകർഷകന്‍റെ ജീവിതത്തിൽ പുതിയ നിയന്ത്രണങ്ങൾ വരുത്തുന്ന പ്രത്യാഘാതം വലുതായിരിക്കുമെന്ന് ഉറപ്പായും പറയാൻ കഴിയും. ക്ഷീരോത്പാദനത്തിന്‍റെ സാന്പത്തിക ശാസ്ത്രം ശരിയായി മനസിലാക്കിയാൽ ഇത് എളുപ്പം പിടികിട്ടും. പുതിയ ചട്ടങ്ങൾ ക്ഷീരവികസന മേഖലയുടെ സാന്പത്തിക ഘടനയെ ദോഷകരമായി ബാധിക്കുമെന്ന് കേന്ദ്ര സർക്കാരിന്‍റെ മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം തന്നെ പറഞ്ഞു കഴിഞ്ഞു.


ഉത്പാദനക്ഷമത നഷ്ടമായവയെ പോറ്റാൻ ശ്രമിച്ചാൽ നഷ്ടം തന്നെ ഫലം. ഒന്നാമത് പശുക്കളുടെ വിൽപനയും വാങ്ങലും കന്നുകാലി വളർത്തലിലെ പ്രധാന പ്രക്രിയയാണ്. ഉത്പാദനക്കുറവ്, വന്ധ്യത, പ്രായാധിക്യം, തീറ്റസാമഗ്രികളുടെ കുറവ്, തൊഴിലാളികളുടെ കുറവ്, കൂലിവർധന, രോഗങ്ങൾ, വറ്റുകാലം, ലാഭക്കുറവ് പരിപാന പ്രശ്നങ്ങൾ തുടങ്ങി എണ്ണമറ്റസ്ഥിതിവിശേഷങ്ങളിൽ ഉള്ളവയെ തടസമില്ലാതെ ഏതു സമയത്തും വിൽക്കാനും പകരം പുതിയവയെ വാങ്ങാനും കഴിഞ്ഞില്ലെങ്കിൽ ഉത്പാദന പ്രക്രിയ സുഗമമാകില്ല. മാത്രമല്ല വിൽക്കാനുള്ളബുദ്ധിമുട്ട് വിൽപന വിലയെ ബാധിക്കും. കേരള സർക്കാരിന്‍റെ പദ്ധതികളുടെ ഭാഗമായി പന്ത്ര ണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് മാത്രം 28879 പശുക്കളെയും 8410 കിടാരികളെയും നമ്മുടെ കാലിസന്പത്തിൽ ചേർത്തു. ഇത് ഭൂരിഭാഗവും ഇതരസംസ്ഥാന ങ്ങളിൽ നിന്നുള്ളവയാണ്. നിലവിലുള്ള പശുക്കളുടെ എണ്ണം കൂട്ടുവാനോ പകരം വയ്ക്കാനോ പുതിയ ഫാം തുടങ്ങാനോ പശുവിനെ വാങ്ങേണ്ടിവരും. കിടാവുകളെ വളർത്തി വലുതാക്കി പശുക്കളാക്കുക പലപ്പോഴും വലിയ സാന്പത്തിക ബാധ്യതയായതിനാൽ ബഹുഭൂരിപക്ഷം കർഷകരും പുതിയ പശുക്കളെ വാങ്ങുകയാണ് പതിവ്. വെറ്ററിനറി സർവകലാശാല 2015-16 ൽ നടത്തിയ ഒരു പഠനമനുസരിച്ച് 68.3 ശതമാനം ആളുകളും പശുക്കളെ വാങ്ങുന്പോൾ ബാക്കിയുള്ളവർ കുട്ടികളെ വളർത്തി വലുതാക്കുന്നു. വലിയ ഫാമുകളിൽ, വാങ്ങിയ പശുക്കൾ 88 ശതമാനംവരെ വരുന്നു. ഇതിൽ തന്നെ പകുതിയോളം മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ്. കൂടാതെ 99.7 ശതമാനം മൂരിക്കിടാവുകളേയും അറുമാസം പ്രായത്തിനുള്ളിൽ വിറ്റ് ഒഴിവാക്കുകയാണ് പതിവ്. ക്ഷീരോത്പാദന സാന്പത്തിക ശാസ്ത്രത്തിന്‍റെ അടിസ്ഥാനം തന്നെ പരമാവധി പശുക്കളെ കറവയിൽ നിർത്തുന്നതും ബാക്കിയുള്ളവയെ ഒഴിവാക്കുകയോ, വിൽക്കുകയോ അല്ലെങ്കിൽ ഉടൻ കറവയിൽ എത്തിക്കാൻ ശ്രമിക്കുകയോ ആണ്. ഇതിനുള്ള ഏതു തടസവും നഷ്ടമുണ്ടാക്കും.

വെറ്ററിനറി സർവകലാശാല 2015-16 ൽ പാലുത്പാദനത്തിന്‍റെ സാന്പത്തിക ശാസ്ത്രത്തേക്കുറിച്ച് നടത്തിയ പഠനം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. ഒരു ലിറ്റർ പാലിന്‍റെ ഉത്പാദനച്ചെലവിനെ ബാധിക്കുന്ന ഘടകങ്ങൾ താഴെ പറയുന്നു. പശുവളർത്തലിന്‍റെ മൂലധന നിക്ഷേപമായ പശുക്കൾ, തൊഴുത്ത്, ഉപകരണങ്ങൾ എന്നിവയുടെ തേയ്മാനവും മൂലധനത്തിന്‍റെ പലിശയും പരുഷാഹാര, ഖരാഹാരച്ചെലവ്, പണിക്കൂലി, ചികിത്സാ ചെലവ്, ഇൻഷ്വറൻസ് ഇവയൊക്കെ ചെലവിൽപ്പെടുന്നവയാണ്. ഈ രീതിയിൽ കണക്കുകൂട്ടിയാൽ 2015-16 കാലത്തെ വിലയനുസരിച്ച് മാത്രം ഒരു ലിറ്റർ പാലിന്‍റെ ഉത്പാദനച്ചെലവ് രണ്ടുതരത്തിൽ വരുന്നു. ഒന്ന് കറവയുള്ള പശുക്കളുടെ മാത്രം ചെലവുകൾ കണക്കിലെടുത്താൽ 27. 69 രൂപയും തൊഴുത്തിൽ താത്കാലികമായെങ്കിലും കറവയില്ലാത്തവയുടെ ചെലവും കൂടി നോക്കിയാൽ 32.29 രൂപയും. ഈ അധികച്ചെലവ് കൂട്ടിയാൽ ഒരു ലിറ്ററിൽ ഒരു ലാഭവും കർഷകന് കിട്ടിയില്ലെന്നുറപ്പാണ്. അതുതന്നെയാണ് ഉത്പാദനമില്ലാത്ത ഏത് ഉരുവിനേയും പോറ്റേണ്ടി വരുന്ന കർഷകന് വരുന്ന അവസ്ഥ. അതുകൊണ്ടു തന്നെയാണ് പശു വിൽപന, വാങ്ങൽ എന്നിവയിൽ വരുന്ന ചെറിയ തടസങ്ങൾ പോലും ക്ഷീരോത്പാദനത്തിന്‍റെ നിലനിൽപിന്നെ ബാധിക്കുമെന്ന് പറയുന്നത്. അതിനാലാണ് ഉപയോഗം കഴിഞ്ഞ ഉരുക്കളുടെ വിൽപനയിലൂടെ കിട്ടുന്ന വരുമാനം ക്ഷീരകർഷകന് മൂലധനമാകുന്നത്. പുതിയ മൃഗങ്ങളെ വാങ്ങാൻ മറ്റൊരു മൂലധന നിക്ഷേപവും മാറ്റിവയ്ക്കാനുള്ളശേഷി അവന്‍റെ പാൽപ്പാത്രങ്ങൾക്കില്ല. കശാപ്പിനുണ്ടാകുന്ന ഏതു നിയന്ത്രണവും അടിസ്ഥാനപരമായി നടുവൊടിക്കുന്നത് ക്ഷീരകർഷകനെ തന്നെയാണ്.

ബാധിക്കുന്നത് എട്ടുലക്ഷം പേരെ

കാർഷിക കേരളത്തിന്‍റെ വളർച്ചയുടെ മുപ്പതു ശതമാനത്തോളം സംഭാവന കന്നുകാലി വളർത്തലിൽ നിന്നാണ്. സംസ്ഥാനത്ത് ഏകദേശം എട്ടു ലക്ഷത്തോളം പേർ പൂർണമായോ ഭാഗികമായോ ക്ഷീരവൃത്തിയെ ആശ്രയിച്ചു ജീവിക്കുന്നു. ഇതിൽ മൂന്നരലക്ഷത്തോളം പേർ ക്ഷീരസഹകരണ സംഘങ്ങളിൽ അംഗങ്ങളാണ്. കന്നുകാലി വളർത്തലിൽ വരുന്ന ഏത് അനാവശ്യ നിയന്ത്രണങ്ങളും ബാധിക്കുന്നത് ഇത്രയും ആളുകളുടെയും അവരുടെ കുടുംബങ്ങളുടെയും സാന്പത്തിക ഭദ്രതയെയാണ്.

95 ശതമാനം ആളുകൾ മാംസാഹാരികൾ

എല്ലാത്തരം കന്നുകാലികളെയും കശാപ്പു ചെയ്യാൻ അനുവാദമുള്ള സംസ്ഥാനമാണ് കേരളം. പൊതുജനാരോഗ്യം ശുചിത്വം എന്നിവയ്ക്ക് കോട്ടം വരാതെ, കശാപ്പുശാലകൾക്ക് പഞ്ചായത്തുകൾ ലൈസൻസ് നൽകുകയും പഞ്ചായത്തുകൾതന്നെ മാംസ വിൽപന കേന്ദ്രങ്ങൾ തുറന്നു നൽകുകയും ചെയ്യുന്നു. 80 ശതമാനം ആളുകൾ ബീഫ് കഴിക്കുന്ന 95 ശതമാനം ആളുകൾ മാംസാഹാരികളായ സംസ്ഥാനമാണ് കേരളം. ഇവിടെ വിൽക്കപ്പെടുന്ന മാംസത്തിന്‍റെ 40 ശതമാനവും മാട്ടിറച്ചിയാണ്. അതും മത,ജാതി വ്യത്യാസങ്ങളില്ലാതെ ഉപയോഗിക്കപ്പെടുന്നുമുണ്ട്. അതുകൊണ്ടുതന്നെ കശാപ്പുമായി ബന്ധപ്പെട്ട വിവാദ തീരുമാനത്തിനെതിരേ സംസ്ഥാന നിയമസഭയിൽ ആദ്യമായി പ്രമേയം പാസാക്കപ്പെട്ടത് കേരളത്തിലാണ്. തുടരും...

ഡോ. സാബിൻ ജോർജ്
അസിസ്റ്റന്‍റ് പ്രഫസർ
വെറ്ററിനറി കോളജ്, മണ്ണുത്തി

എയ്റോപോണിക്സിൽ നൂറുമേനി
തിരുവനന്തപുരം നഗരത്തിലെ കണ്ണമ്മൂലയിൽ കൊല്ലൂർ ഗാർ ഡൻസിലെ യുവ ഐടി എൻജിനിയറാ യ അർജുൻ സുരേഷിന്‍റെ വീടിന്‍റെ മട്ടുപ്പാവിൽ എയ്റോപോണിക്സ് കൃഷി യുടെ അദ്ഭുതമുണ്ട്. അർജുൻ സുരേ ഷും യുവ എൻജിനിയർമാരായ അശ്വിൻ വിനുവും എസ്.ജെ. അഭിജിത്തും ...
ഇടുക്കിയിൽ വിളഞ്ഞു, ഹിമാലയൻ പേരേലം
ഇടുക്കിയിലെ കാർഷിക ഗ്രാമമായ തങ്കമണിയിൽ നിന്ന് ഒരു വിജയഗാഥ. ദീർഘനാളത്തെ ഗവേഷണങ്ങൾ ഫലം കാണാത്തിടത്ത് ഒരു കർഷകന്‍റെ പരീക്ഷണം വിജയം കണ്ടു. ഹിമാലയൻ ബെൽറ്റിൽമാത്രം കായ്ക്കുന്ന ഹിമാലയൻ പേരേലം എന്ന വലിയ ഏലം(large cardamom) സഹ്യസാനുവി...
അഗ്രമെരിസ്റ്റത്തിൽ നിന്ന് ടിഷ്യൂ തൈകൾ
ടിഷ്യൂകൾച്ചർ യൂണിറ്റുകൾ കേരളത്തിൽ ധാരാളമുണ്ട്. എന്നാൽ ടിഷ്യുകൾച്ചർ യൂണിറ്റിൽ ഭൗമസൂചിക ലഭിച്ചിട്ടുള്ള ഏക നേന്ത്രൻ ഇനമായ ചെങ്ങാലിക്കോടൻ എന്ന നേന്ത്രരാജാവിന്‍റെ തൈകളുടെ ഉത്പാദനം സാധ്യമാക്കുകയാണ് ബിന്ധ്യ ബാലകൃഷ്ണൻ. സാധാരണ ടിഷ്യു...
കാർഷിക ഗ്രാമത്തിനു വനിതകളുടെ സമ്മാനം
വാഴകളുടെ നാട്ടിലെ വനിതാ സ്റ്റാർട്ടപ്പിൽ നാടൻ ടിഷ്യൂകൾച്ചർ വാഴകൾ. ഇരിങ്ങാലക്കുട കോണത്തുകുന്ന് മങ്ങാട്ടുകുന്നത്തുവീട്ടിലെ സ്വന്തം വീട്ടുമുറ്റത്ത് എംടെക് ബയോടെക്നോളജി ബിരുദധാരിയായ ബിന്ധ്യാ ബാലകൃഷ്ണനും നാലു വനിതകളും ചേർന്നാണ...
മത്സ്യകൃഷിയിൽ ബെന്നിയുടെ പുനഃചംക്രമണ പാഠങ്ങൾ
കാർഷിക മേഖലയിൽ പുനഃചംക്രമണ മത്സ്യകൃഷിയിലൂടെ പുതുവഴിതേടുകയാണ് വയനാട്, പുൽപള്ളി കാപ്പിസെറ്റിലെ ചിറ്റേത്ത് ബെന്നിയും കുടുംബവും. കാർഷികവൃത്തി ഇഷ്ടപ്പെടുന്ന കർഷകർക്ക് ഒരുപോലെ അദ്ഭുതമാവുകയാണ് ബെന്നിയുടെ നൂതന കൃഷിരീതി. വീടിനോടുചേർ...
വർഷം മുഴുവൻ പച്ചക്കറിയുമായി വട്ടവട
ഇടുക്കിയിലെ മൂന്നാർ മലനിരകളിലൂടെ 45 കിലോമീറ്റർ വടക്കോട്ടു യാത്രചെയ്താൽ വട്ടവടയിലെത്താം. പശ്ചിമഘട്ടത്തിന്‍റെ കിഴക്കുഭാഗം. സമുദ്രനിരപ്പിൽ നിന്ന് 1450 നും 2695 മീറ്ററിനും മധ്യേ ഉയരത്തിലുള്ള മലനാട്. കോവിലൂർ എന്ന ചെറിയപട്ടണത്ത...
വായുവിനും ജലത്തിനും ജലചംക്രമണം
അധിവസിക്കുന്ന ഭുമിയുടെ മൂന്നിൽ രണ്ടു ഭാഗ വും ജലമാണ്. എന്നാൽ അതി ന്‍റെ മൂന്നു ശതമാനം മാത്രമേ മനുഷ്യന് ലഭ്യമായിട്ടുള്ളൂ. ഇതിൽ ഒരു ശതമാനമേ മനുഷ്യന് ഉപയോഗിക്കാൻ കഴിയുന്നുള്ളൂ. ബാക്കി രണ്ടു ശതമാനം മാലിന്യം കലർന്നിരിക്കുകയാണ്.
...
റബറിന് ശിഖരങ്ങളുണ്ടാക്കാൻ ഹമീദിന്‍റെ ടെക്നിക്
റബർമരങ്ങളിൽ രണ്ടര - മൂന്ന് മീറ്റർ (8-10 അടി) ഉയരംവരെ ശിഖരങ്ങൾ ഇല്ലാതി രുന്നാലേ ശരിയായരീതിയിൽ ടാപ്പുചെയ്ത് ആദായമെടുക്കാൻ പറ്റൂ. അതിനായി ചെറിയതൈ കളിൽ ഈ ഉയരമെത്തുന്ന തുവരെ ഉണ്ടാകുന്ന ശിഖരങ്ങൾ മുറിച്ചു മാറ്റുന്നു. രണ്ടര - മൂന്ന് ...
കൂണ്‍: രോഗങ്ങളും പരിഹാരവും
റോമക്കാർ ദൈവത്തിന്‍റെ ഭക്ഷണമെന്നും ചൈനക്കാർ മൃതസഞ്ജീവനി എന്നും വിളിക്കുന്ന ന്ധകൂണ്‍’ ഹരിതരഹിത സസ്യങ്ങളുടെ ഫ്രൂട്ടിംഗ് ബോഡി അഥവാ സ്പോറോഫോറുകളാണ്. ആഹാരമാണ് മരുന്ന് എന്ന തത്വമനുസരിച്ച് ഇവ ഒരുത്തമ മരുന്നാണ്. എന്നാൽ ഈ മരുന്നി...
ബോണ്‍സായ് വിസ്മയം തീർക്കും അഡീനിയം ഒബീസം
ഡോഗ്ബേൻ തറവാട്ടിലെ അപ്പോസൈനേഷ്യ കുടുംബത്തിൽപ്പെട്ട ഒരംഗമാണ് അഡീനിയം. ചെടിയുടെ പ്രത്യേകതകൊണ്ടും പുഷ്പങ്ങളുടെ ഭംഗികൊണ്ടും ഇവ ഉദ്യാനപ്രേമികളുടെ ഇഷ്ടതാരമാകുന്നു. ആഫ്രിക്കൻ രാജ്യങ്ങളിലും, അറേബ്യ, തായ്ലൻഡ്, തായ്വാൻ എന്നിവിടങ്ങള...
അയലത്തെ നല്ല കൃഷി പാഠങ്ങൾ
ഒരു വ്യക്തിയുടെ വ്യക്തിത്വം വികാസം പ്രാപിക്കുന്നതിൽ അവൻ ജീവിക്കുന്ന ചുറ്റുപാടുകളുടെ സ്വാധീനം പ്രധാനപ്പെട്ടതാണ്. മറ്റുള്ളവരിൽ നിന്നും കണ്ടും കേട്ടും പഠിച്ചാണ് അവൻ വളരുന്നത്. താൻ കാണുന്നതിൽ ന·- തിൻമകൾ തിരിച്ചറിഞ്ഞ് നൻമ സ്വീകരിക...
കുറുനരിവാലൻ ഓർക്കിഡ്
കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അനായാസം വളരുന്ന ഓർക്കിഡ് പുഷ്പമാണ് കുറുനരിവാലൻ എന്ന വിളിപ്പേരിലൂടെ പ്രചാരം നേടിയ റിങ്കോസ്റ്റൈലിസ്. മുഴുവൻ പേര് റിങ്കോസ്റ്റൈലിസ് റെട്ടൂസ്. ഇതിന്‍റെ പൂക്കൾ നിറഞ്ഞ പൂങ്കുല കുറുനര...
നാടൻ മാവുകളുടെ പ്രചാരകനായി മാർട്ടിൻ
കേരളത്തിന്‍റെ തനതായ ഒട്ടേറെ നാടൻ മാവിനങ്ങളിൽ പലതും കാലത്തിന്‍റെ പ്രയാണത്തിൽ അപ്രത്യക്ഷമാകുകയാണ്. കല്ലുകെട്ടി, കുറ്റ്യാട്ടൂർമാവ്, കുലകുത്തി, ചന്ദ്രക്കാരൻ തുടങ്ങി പലതും നമ്മുടെ തനതുമാവിനങ്ങളാണ്. നാടൻ മാവുകളിലെ മികച്ച ഇനങ്ങളെ ക...
രക്തശാലിയും ഉഴുന്നും കൂണും; സമ്മിശ്രകൃഷിയിൽ സുരേഷിന്‍റെ കൈയൊപ്പ്
ഒൗഷധ നെല്ലിനമായ രക്തശാലിയും ഉഴുന്നും കൂണും മൾബറിയും മീനും പച്ചക്കറികളുമെല്ലാം കൃഷിചെയ്ത് സമ്മിശ്രകൃഷിയിൽ ശ്രദ്ധേയനാവുകയാണ് പാലക്കാട് ചിറ്റൂർ കച്ചേരിമേട് പുത്തൻവീട്ടിൽ സുരേഷ്. പെരുമാട്ടി മുതലാംതോട്ടിലെ കൃഷിയിടത്തിൽ ഒരേക്കറിലാ...
ഇടവിളയായി മൾബറി; ഉത്തമ കാലിത്തീറ്റ
കാലാവസ്ഥ വ്യതിയാനം മൂലം കേരളത്തിൽ അനുഭവപ്പെടുന്ന കടുത്ത വരൾച്ച ക്ഷീരമേഖലയെ തളർത്താതിരിക്കാനുള്ള ഉത്തമ ഉപാധിയാണ് കാലിത്തീറ്റ വൃക്ഷങ്ങൾ. കേരളത്തിൽ കന്നുകാലി വളർത്തലിന്‍റെ സാധ്യതകൾ വളരെ കൂടുതലാണെങ്കിലും കാലിത്തീറ്റ, പിണ്ണാക്ക് എ...
സ്വർണവർണം ചാലിച്ച് എഗ്ഫ്രൂട്ട്
മനോഹരമായ സ്വർണവർണമുള്ള പഴമാണ് കാനിസ്റ്റൽ അഥവാ എഗ്ഫ്രൂട്ട്. ഭംഗിയും ഗുണവും ഈ സ്വർണപ്പഴങ്ങൾക്കു വളരെ അധികമാണ്, പക്ഷേ എന്തുകൊണ്ടോ കേരളത്തിൽ അധികം പ്രചാരത്തിലില്ല. അപൂർവം വീടുകളിൽ മാത്രമേ നല്ല തണൽ ചാർത്തി നില്ക്കുന്ന ഇലച്ചാർത്...
എലിത്തടി കാട്ടു ചെടിയല്ല, മരുന്നാണ്
പറഞ്ഞതിനെപ്പറ്റി വീണ്ടും പറയുന്നു; എഴുതിയതിനെപ്പറ്റി വീണ്ടും വീണ്ടും എഴുതുന്നു. ഇതാണ് ഒൗഷധസസ്യങ്ങളുടെ കാര്യത്തിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ അല്പംമാത്രമായി പരാമർശിക്കപ്പെടുന്നവയോ, ഒട്ടും ചർച്ചചെയ്യപ്പെടാത്തവയ...
ശുദ്ധമായ പാൽ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഭക്ഷ്യവസ്തുവാണ് പാൽ. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഒരാൾക്ക് പ്രതിദിനം 280 ഗ്രാം പാലും പാലുത്പന്നങ്ങളും ആവശ്യമുണ്ട്. ഇത്രയും പ്രാധാന്യമുള്ള ഒരു ഭക്ഷ്യവസ്തു ശുചിത്വ ത്തോടെ ഉത്പാദിപ്പ...
നട്ടിട്ട് ഒന്നര വർഷം, വിളവ് നൂറുമേനി
നട്ട് ഒന്നരവർഷമായ റംബൂട്ടാനിൽ കൃഷിരീതിയുടെ പ്രത്യേകതമൂലം നൂറുമേനി വിളയിച്ചിരിക്കുകയാണ് കോതമംഗലം പള്ളിവാതുക്കൽ ജോയ് ജോസഫ്. റംബൂട്ടാന് ഇടവിളയായി ആദ്യവർഷം ചേന, പാഷൻ ഫ്രൂട്ട്, ഏത്തവാഴ, മത്തൻ, വെള്ളരി എന്നിവയെല്ലാം നട്ടു. ഇവയും...
നമുക്ക് ചെയ്യാം സമ്മിശ്രകൃഷി
നമ്മുടെ സംസ്ഥാനം വീട്ടുവളപ്പിലെ കൃഷിക്ക് പ്രസിദ്ധമാണ്. വീട്ടുവളപ്പിൽ നാം ചെയ്യുന്ന കൃഷിയിൽ അധികവും സമ്മിശ്രവിളരീതിയാണ് അവലംബിക്കുന്നത്. തെങ്ങും കവുങ്ങും കുരുമുളകും വാഴയും പച്ചക്കറിയും ആടും പശുക്കളും കോഴികളുമടങ്ങുന്ന ഒരു മിശ്...
കൃഷിചെയ്യാം, പശുവിനായ്
കേരളത്തിൽ അഞ്ചു ലക്ഷം ക്ഷീരകർഷകരുണ്ട്. ഇതിൽ തീറ്റപ്പുൽകൃഷി നടത്തുന്നവരെ സംബന്ധിച്ച് ലാഭം ചുരത്തുന്ന ഒരു കാമധേനു തന്നെയാണിത്. അമേരിക്കയിലെ, ദേശീയ കാർഷിക ഗവേഷണ കൗണ്‍സിലിന്‍റെ ശിപാർശപ്രകാരം ഒരു കറവപ്പശുവിന്‍റെ തീറ്റയിൽ ചുരുങ്ങി...
എംബിഎയ്ക്കുശേഷം കൃഷി
വീട്ടുപരിസരത്തെ വിളവൈവിധ്യം

കാടിനു സമാനമായ അന്തരീക്ഷമുള്ള വീടിനു സമീപമെത്തുന്പോൾ തന്നെ പൂത്തുലഞ്ഞു നിൽക്കുന്ന ഗ്രാന്പൂ മരങ്ങൾ കാണാം. ഇവയുടെ സുഗന്ധവുമേറ്റാണ് വീടിനുള്ളിലേക്കു കയറുക. കായ്ഫലമുള്ള 40 ഗ്രാന്പൂ മരങ്ങൾ ഇ...
നാളികേര കർഷകർ ആശങ്കയിൽ; ത്രിതല സംവിധാനം ഉൗർജിതമാക്കുക
ഒരു നാളികേരത്തിന് മുപ്പതു രൂപ കൊടുത്തു വാങ്ങുന്ന ഉപഭോക്താവ് അറിയാൻ ഒരു രഹസ്യം പറയാം. ചേർത്തല സ്വദേശിയായ ഡോ. ഹരിദാസിന് എണ്ണൂറിനടുത്ത് നാളികേരം ഓരോ വിളവെടുപ്പിനുമുണ്ടാകും. സങ്കരയിനമാകയാൽ സാമാന്യം വലിപ്പവും തൂക്കവുമുള്ള നാളി...
2022-ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാകുമോ?
2022ഓടെ കർഷകരുടെ വരുമാനം എങ്ങനെ ഇരട്ടിയാക്കാമെന്നതാണ് ഇപ്പോൾ രാജ്യത്തെ കാർഷിക മേഖലയിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന വിഷയം. ഇതുമായി ബന്ധപ്പെട്ട് നൂറുകണക്കിന് സെമിനാറുകളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കേന്ദ്രഗവണ്‍ മെന്‍റ...
വളര്‍ത്തുപക്ഷി മേഖലയിലെ വെല്ലുവിളികള്‍, സമീപനങ്ങള്‍
ഭാരതത്തിൽ പ്രതിവർഷം 47,000 കോടി രൂപയുടെ വിനിമയം നടക്കുന്ന വളർത്തുപക്ഷി മേഖല, കാർഷിക മൃഗസംരക്ഷണരംഗത്തെ അവഗണിക്കാനാകാത്ത സാന്നിധ്യമാണ്. പ്രതിവർഷം മുട്ടക്കോഴി വ്യവസായത്തിൽ ആറു ശതമാനം, ഇറച്ചിക്കോഴി വ്യവസായത്തിൽ 12 ശതമാനം എന്നി...
തിരിച്ചറിയാം, നട്ടുവളർത്താം കുടംപുളി
കേരളത്തിലെ കാലാവസ്ഥയിൽ തീരപ്രദേശം മുതൽ സമു ദ്രനിരപ്പിൽ നിന്ന് 2500 മീറ്റർ ഉയരമുളള പ്രദേശങ്ങളിൽ വരെ ഒരുപോലെ കൃഷി ചെയ്യാവുന്ന നിത്യഹരിത സുഗന്ധവിളയാണ് കുടംപുളി. ക്ലൂസിയേസിയ സസ്യ കുടുംബത്തിലെ അംഗമായ കുടംപുളിയുടെ ശാസ്ത്രീയ നാമം ...
കർഷകനാകുമോ ഈ വിശുദ്ധ പശുക്കളെ പോറ്റാൻ
1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിന്‍റെ 38-ാം വകുപ്പിലെ ഒന്നും രണ്ടും വകുപ്പുകൾ നൽകുന്ന അധികാരം ഉപയോഗിച്ച് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാമാറ്റം മന്ത്രാലയം 2017 ജനുവരി 16 ന് പുതിയ ചട്ടങ്ങളുടെ കരടു രൂപത്തിലുള്ള വിജ്...
പ്രശ്നങ്ങൾക്കു നടുവിലും പ്രത്യാശയായി നെൽകൃഷി
കാർഷിക സംസ്കാരത്തിന്‍റെ നെടുംതൂണായ നെൽകൃഷി പാലക്കാട്, കുട്ടനാട്, കോൾ നിലങ്ങളിലൊഴികെ മറ്റ് പ്രദേശങ്ങളിലെല്ലാം തന്നെ ലാഭകരമല്ലാത്ത കൃഷിയായി മാറുന്നു. കേരളത്തിന്‍റെ നെല്ലറകളായ ഈ പ്രദേശത്തെ കർഷകർ നമ്മുടെ അന്നദാതാക്കളാണ്. നെൽവയ...
കാർഷികമേഖല കര കയറാൻ
മധ്യപ്രദേശിലെ മൻസോറിൽ വിലയിടിവിൽ പ്രതിഷേധിച്ച് തെരുവിൽ സമരത്തിനിറങ്ങിയ കർഷകർ വെടിയേറ്റു മരിച്ചതിനെ തുടർന്ന് ആളിക്കത്തിയ കർഷക രോഷം ഇന്ത്യയൊട്ടാകെ പടരുകയാണ്. വിലയിടിവിൽ പ്രതിഷേധിച്ചും കടം എഴുതിത്തള്ളണമെന്നാവശ്യപ്പെട്ടും മഹാര...
ഉച്ചാരത്തിനു ഭൂമി കിളയ്ക്കരുത്
ഉച്ചാറൽ സമയത്ത് (പകൽ ഒരുമണി) കൃഷിപ്പണി അരുതെന്നാണ് പ്രമാണം. ഈ സമയത്ത് മണ്ണ് കിളച്ചുമറിച്ചിട്ടാൽ വെയിലിന്‍റെ കാഠിന്യം മൂലം മണ്ണിലെ ഈർപ്പമത്രയും നഷ്ടപ്പെടും. ചുട്ടുപൊള്ളുന്ന ആ മണ്ണിൽ സൂക്ഷ്മജീവികൾ ഇല്ലാതെയാകും. ജൈവ നിലനിൽ പ്പി...
LATEST NEWS
അര്‍ജന്‍റൈൻ മുങ്ങിക്കപ്പലിനായുള്ള തെരച്ചില്‍: പ്രതികൂല കാലാവസ്ഥ തിരിച്ചടിയാകുന്നു
വിവാഹ ആഘോഷ വെടിവയ്പില്‍ എട്ട് വയസുകാരന്‍ മരിച്ചു
രോഹിംഗ്യന്‍ പ്രശ്‌ന പരിഹാരത്തിന് പിന്തുണയുമായി ചൈന
ലോക സുന്ദരിയെ പരിഹസിച്ച് ട്വീറ്റ്: ശശി തരൂരിന് വനിതാ കമ്മീഷന്‍റെ നോട്ടീസ്
കാഷ്മീരില്‍ മൂന്നു ജയ്‌ഷെ ഭീകരര്‍ അറസ്റ്റില്‍
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.