ജിയോയിൽ സുരക്ഷാ പാളിച്ച
ജിയോയിൽ സുരക്ഷാ പാളിച്ച
Tuesday, July 11, 2017 4:26 AM IST
മും​ബൈ: രാ​ജ്യം ക​ണ്ട ഏ​റ്റ​വും വ​ലി​യ ഡാ​റ്റാ ചോ​ർ​ച്ച​യി​ൽ വി​റ​ളി​പി​ടി​ച്ച് റി​ല​യ​ൻ​സ് ജി​യോ ഇ​ൻ​ഫോ​കോം. ക​മ്പ​നി​യു​ടെ കോ​ടി​ക്ക​ണ​ക്കി​നു വ​രി​ക്കാ​രു​ടെ ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നെ​ന്ന റി​പ്പോ​ർ​ട്ടി​ൽ ജി​യോ ഇ​ന്‍റേ​ണ​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഏ​റ്റ​വും വ​ലി​യ ടെ​ലി​കോം ക​മ്പ​നി​യു​ടെ 12 കോ​ടി വ​രി​ക്കാ​രു​ടെ ചോ​ർ​ത്തി​യ വി​വ​ര​ങ്ങ​ൾ വി​ല്പ​ന​യ്ക്ക് എ​ന്നാ​ണ് ഒ​രു വെ​ബ്സൈ​റ്റി​ൽ കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. വി​ൽ​ക്കു​ന്ന വരിക്കാരുടെ വി​വ​ര​ങ്ങ​ളി​ൽ കോ​ൾ ലി​സ്റ്റ്, ബി​ല്ലിം​ഗ് വി​വ​ര​ങ്ങ​ൾ, സ്ഥി​രീ​ക​രി​ച്ച മേ​ൽ​വി​ലാ​സം തു​ട​ങ്ങി​യ​വ​യു​ണ്ടെ​ന്നും എ​ടു​ത്തു​പ​റ​യു​ന്നു​ണ്ട്.


എ​ന്നാ​ൽ, ത​ങ്ങ​ളു​ടെ ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ അ​തീ​വ സു​ര​ക്ഷി​ത​മാ​യാ​ണ് കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് റി​ല​യ​ൻ​സ് ജി​യോ ഇ​ൻ​ഫോ​കോം പ്ര​തി​ക​രി​ച്ചു.
ട്രാ​യി​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് ഏ​പ്രി​ൽ വ​രെ റി​ല​ൻ​സ് ജി​യോ​യ്ക്ക് 11.2 കോ​ടി രൂ​പ വ​രി​ക്കാ​രു​ണ്ട്.

ഞാ​യ​റാ​ഴ്ച ഫോ​ൺ അ​രീ​ന എ​ന്ന ടെ​ക്‌​വൈ​ബ്സൈ​റ്റാ​ണ് ചോ​ർ​ത്തി​യ 120 കോ​ടി വ​രി​ക്കാ​രു​ടെ സ്വ​കാ​ര്യ​വി​വ​ര​ങ്ങ​ൾ മാ​ജി​ക് ക്യാ​പ് കെ ​എ​ന്ന വെ​ബ്സൈ​റ്റ് പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. എ​ന്നാ​ൽ, പി​ന്നീ​ട് ഈ ​വെ​ബ്സൈ​റ്റ് സ​സ്പെ​ൻ​ഡ് ചെ​യ്തു.