സ്കോ​ർ​പി​യോ ഹൈ​ബ്രി​ഡി​ന്‍റെ ഉ​ത്പാ​ദ​നം മ​ഹീ​ന്ദ്ര നി​ർ​ത്തി
സ്കോ​ർ​പി​യോ ഹൈ​ബ്രി​ഡി​ന്‍റെ ഉ​ത്പാ​ദ​നം മ​ഹീ​ന്ദ്ര നി​ർ​ത്തി
Saturday, July 8, 2017 2:17 AM IST
മും​ബൈ: ഹൈ​ബ്രി​ഡ് കാ​റു​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ ഉയർന്ന ജി​എ​സ്ടി നി​ര​ക്കി​നെ​ത്തു​ട​ർ​ന്ന് മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര സ്കോ​ർ​പി​യോ ഹൈ​ബ്രി​ഡി​ന്‍റെ ഉ​ത്പാ​ദ​നം നി​ർ​ത്തി. ഈ മാസം ഒന്നു മുതൽ ഹൈ​ബ്രി​ഡ് വാ​ഹ​ന​ങ്ങ​ൾ​ക്ക് 43 ശ​ത​മാ​നം നി​കു​തി​യാ​യ​തോ​ടെ സ്പോ​ർ​ട്സ് യൂ​ട്ടി​ലി​റ്റി വെ​ഹി​ക്കി​ളാ​യ (എ​സ്‌​യു​വി) സ്കോ​ർ​പി​യോ​യു​ടെ ഉ​ത്പാ​ദ​നം നി​ർ​ത്തു​ക​യാ​യി​രു​ന്നു. മൈ​ൽ​ഡ് ഹൈ​ബ്രി​ഡ് വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു പു​തി​യ സ്കോ​ർ​പി​യോ നി​ര​ത്തി​ലെ​ത്താ​നി​രു​ന്ന​ത്.

നി​കു​തി കു​റ​ച്ചാ​ൽ ഫു​ള്ളി ഹൈ​ബ്രി​ഡ്, മൈ​ൽ​ഡ് ഹൈ​ബ്രി​ഡ് വാ​ഹ​ന​ങ്ങ​ൾ ഇ​റ​ക്കാ​ൻ ക​മ്പ​നി ത​യാ​റാ​ണെ​ന്ന് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പ​വ​ൻ ഗോ​യ​ങ്ക പ​റ​ഞ്ഞു. ജി​എ​സ്ടി ന​ട​പ്പി​ലാ​യ​തോ​ടെ 28 ശതമാ​നം നി​കു​തി​ക്കൊ​പ്പം 15 ശ​ത​മാ​നം സെ​സും ഹൈ​ബ്രി​ഡ് വാ​ഹ​ന​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വ​ലി​യ ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ൾ​ക്കും എ​സ്‌​യു​വി പോ​ലു​ള്ള​വ​യ്ക്കും ഒ​രേ രീ​തി​യി​ലാണ് ജി​എ​സ്ടി നി​ര​ക്ക്.


ടൊ​യോ​ട്ട കി​ർ​ലോ​സ്ക​ർ മോ​ട്ടോ​ർ ഹൈ​ബ്രി​ഡ് വാ​ഹ​ന​ങ്ങ​ളു​ടെ അ​വ​ത​ര​ണം നി​ർ​ത്തി​വ​ച്ചു. ക​മ്പ​നി​യു​ടെ ഹൈ​ബ്രി​ഡ് വാ​ഹ​ന​മാ​യ കാ​മ്രി​യു​ടെ വി​ല അ​ഞ്ചു ല​ക്ഷം രൂ​പ വ​രെ​യാ​ണ് വ​ർ​ധി​ച്ച​ത്. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ മാ​രു​തി സു​സു​കി ഇ​ന്ത്യ​യു​ടെ ഹൈ​ബ്രി​ഡ് കാ​റു​ക​ൾ​ക്ക് ഒ​രു ല​ക്ഷം രൂ​പ വ​രെ​യാ​ണു ജി​എ​സ്ടി മൂ​ലം വി​ല വ​ർ​ധി​പ്പി​ച്ച​ത്.