കുന്നും മലയും താണ്ടാൻ താർ
കുന്നും മലയും താണ്ടാൻ താർ
Monday, June 26, 2017 2:25 AM IST
ഇ​ന്നു കാ​ണു​ന്ന പ​കി​ട്ടു​ള്ള വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തു​ക​ളെ കീ​ഴ​ട​ക്കി​യി​ട്ടി​ല്ലാ​ത്ത ഒ​രു കാ​ലം. അ​ന്ന് വ​ഴി​യി​ല്ലാ​ത്ത​യി​ട​ങ്ങ​ളും കീ​ഴ​ട​ക്കി​യ​ിരു​ന്ന ഒ​രു വാ​ഹ​ന​മു​ണ്ടാ​യി​രു​ന്നു. കാ​റു​ക​ളു​ടെ ആ​വി​ർ​ഭാ​വ​ത്തെ തു​ട​ർ​ന്ന് ഇ​ന്ന് മ​ല​യോ​ര​ങ്ങ​ളി​ൽ മാ​ത്രം ഒ​തു​ങ്ങി​ക്കൂ​ടാ​ൻ വി​ധി​ക്ക​പ്പെ​ട്ടു​ക്കൊ​ണ്ടി​രി​ക്കു​ന്ന മ​ഹീ​ന്ദ്ര​യു​ടെ ജീ​പ്പു​ക​ൾ. 500ഡി, 500 ​ഡി​ഐ, 540, 550 തു​ട​ങ്ങി നി​ര​വ​ധി സീ​രീ​സു​ക​ളി​ൽ പു​റ​ത്തി​റ​ങ്ങി​യെ​ങ്കി​ലും ഒ​രുകാ​ല​ത്ത് പ്രൗഢിയു​ടെ പ്ര​തീ​ക​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ഈ ​വാ​ഹ​ന​ങ്ങ​ളു​ടെ സാ​ന്നി​ധ്യം നി​ര​ത്തു​ക​ളി​ൽ ശു​ഷ്ക​മാ​ണ്. എ​ന്നാ​ൽ, മു​ൻ​കാ​ല പെ​രു​മ തി​രി​കെപ്പി​ടി​ക്കാ​നു​ള്ള ശ​ക്ത​മാ​യ ശ്ര​മം മ​ഹീ​ന്ദ്ര ന​ട​ത്തു​ന്നു​ണ്ട്. മു​ൻ​കാ​ല​ങ്ങ​ളി​ൽ യാ​ത്രാ സൗ​ക​ര്യ​ത്തി​നു മാ​ത്ര​മാ​യി ജീ​പ്പി​നെ ആ​ളു​ക​ൾ ആ​ശ്ര​യി​ച്ചി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ൾ വ​രു​ന്ന മോ​ഡ​ൽ അ​ല്പം മ​ൾ​ട്ടി ടാ​സ്കിം​ഗ് ആ​ണ്. പ​റ​ഞ്ഞുവ​രു​ന്ന​ത് ഓ​ഫ് റോ​ഡു​ക​ളു​ടെ ഇ​ഷ്ട​താ​ര​വും ത​ല​യെ​ടു​പ്പി​ന്‍റെ രാ​ജ​നു​മാ​യ മ​ഹീ​ന്ദ്ര​യു​ടെ താ​റി​നെക്കു​റി​ച്ചാ​ണ്. പ്രാ​യ​ഭേ​ദ​മെ​ന്യേ വാ​ഹ​നപ്രേ​മി​ക​ളു​ടെ മ​നം ക​വ​ർ​ന്ന താ​റി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ...

പു​റം​മോ​ടി: വ​ശ്യ​മാ​യ സൗ​ന്ദ​ര്യ​മ​ല്ല താ​റി​നെ ആ​ക​ർ​ഷ​ക​മാ​ക്കു​ന്ന​ത്, മ​റി​ച്ച് ത​ല​യെ​ടു​പ്പും റ​ഫ് ലു​ക്കു​മാ​ണ്. ഉ​യ​ർ​ന്ന ബോ​ണ​റ്റും വ​ലി​യ ബംപ​റു​മാ​ണ് താ​റി​ന്‍റെ പ്രൗ​ഢി. ആ​ദ്യം പു​റ​ത്തി​റ​ക്കി​യ താ​റി​ൽ സാ​ധാ​ര​ണ ബംപ​റാ​ണ് ന​ല്കി​യി​രുന്ന​തെ​ങ്കി​ൽ പി​ന്നീ​ട് വീ​തി കൂ​ടി​യ​തും മു​ൻ​വ​ശ​ത്തെ ട​യ​റു​ക​ളെ മ​റ​യ്ക്കു​ന്ന​തും വീ​ൽ ആ​ർ​ച്ചു​ക​ളോ​ടു ചേ​ർ​ന്നി​രി​ക്കു​ന്ന​തു​മാ​യ ത​ര​ത്തി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. മോ​ഡി പി​ടി​പ്പി​ക്കു​ന്ന​തി​ന് നി​ര​വ​ധി സാ​ധ്യ​ത​ക​ൾ തു​റ​ന്നു ന​ല്കു​ന്ന മോ​ഡ​ലാ​ണ് താ​ർ. ജീ​പ്പി​ൽ ന​ല്കി​യി​രി​ക്കു​ന്ന​തു പോ​ലെ​യു​ള്ള റേ​ഡി​യേ​റ്റ​ർ ഗ്രി​ല്ലും ക്ലി​യ​ർ ലെ​ൻ​സ് ഹെ​ഡ്‌​ലൈ‌​റ്റു​മാ​ണ് പ്ര​ധാ​ന​മാ​യും മു​ൻ​വ​ശ​ത്തു​ള്ള​ത്. വി​ൻ​ഡ് ഷീ​ൽ​ഡി​നു താ​ഴെ​യാ​യി ക്രോം ​ആ​വ​ര​ണ​മു​ള്ള അ​ക്ഷ​ര​ത്തി​ൽ മ​ഹീ​ന്ദ്ര എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് കൂ​ടു​ത​ൽ മ​നോ​ഹ​ര​മാ​ക്കു​ന്നു.

വ​ശ​ങ്ങ​ളി​ൽ വീ​തി​യേ​റി​യ വീ​ൽ ആ​ർ​ച്ചാ​ണ് പ്ര​ത്യേ​ക​ത. കൂ​ടാ​തെ ഡോ​റി​ലെ വീ​തി​യേ​റി​യ ലൈ​നും വ​ലു​പ്പ​മു​ള്ള​തും അ​നാ​യാ​സം ക്ര​മീ​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന​തു​മാ​യ റി​യ​ർ​വ്യൂ മി​റ​റും ഭം​ഗി​യേ​കു​ന്നു. ഡോ​റി​നു താ​ഴെ​യാ​യു​ള്ള വീ​തി​യേ​റി​യ ഡോ​ർ സ്റ്റെ​പ്പു​ക​ൾ വാ​ഹ​ന​ത്തി​ന്‍റെ ബോ​ഡി​ക്കു സം​ര​ക്ഷ​ണം ഒ​രു​ക്കു​ന്നു​ണ്ട്. പി​ൻ​ഭാ​ഗ​ത്തും വീ​തി​യേ​റി​യ ബം​പ​റു​ക​ളാ​ണു താ​റി​ന്.


ഉ​ൾ​വ​ശം: പു​റ​മേ കാ​ണു​ന്ന റ​ഫ്‌ലു​ക്കി​ന്‍റെ യാ​തൊ​രു ല​ക്ഷ​ണ​വും താ​റി​ന്‍റെ ഉ​ള്ളി​ൽ പ്ര​ക​ട​മ​ല്ല. മ​ഹീ​ന്ദ്ര​യു​ടെ ത​ന്നെ ബൊ​ലേ​റോ​യോ​ട് സാ​മ്യമുള്ള രീ​തി​യി​ലാ​ണ് താ​റി​ന്‍റെ ഇ​ന്‍റീ​രി​യ​റി​ന്‍റെ രൂ​പ​ഘ​ട​ന. ഡാ​ഷ്ബോ​ർ​ഡി​ൽ നാ​ല് എ​സി വെ​ന്‍റു​ക​ൾ ന​ല്കി​യി​ട്ടു​ണ്ട്. സെ​ന്‍റ​ർ ക​ണ്‍സോ​ളി​ലാ​വ​ട്ടെ സി​സ്റ്റം ഘ​ടി​പ്പി​ക്കാ​നു​ള്ള സ്ഥ​ലം ഒ​രു​ക്കി​യി​ട്ടു​ണ്ട്. മ്യൂ​സി​ക് സി​സ്റ്റ​ത്തി​ന്‍റെ അ​ഭാ​വ​മാ​ണ് ഇ​ന്‍റീ​രി​യ​റി​ലെ പോ​രാ​യ്മ. സെ​ന്‍റ​ർ ക​ണ്‍സോ​ളി​ന്‍റെ താ​ഴെ മാ​ന്വ​ൽ ക്ലൈ​മ​റ്റ് ക​ണ്‍ട്രോ​ൾ യൂ​ണി​റ്റു​ണ്ട്. ക്രോം ​റിം​ഗു​ക​ൾ ആ​വ​ര​ണം ചെ​യ്തി​രി​ക്കു​ന്ന മൂ​ന്ന് അ​ന​ലോ​ഗ് മീ​റ്റ​റു​ക​ളാ​ണ് മീ​റ്റ​ർ ക​ൺ​സോ​ളി​ൽ സ്ഥാ​നം​പി​ടി​ച്ചി​ട്ടു​ള്ള​ത്. മു​ൻ​നി​ര​യി​ൽ ര​ണ്ട് ബ​ക്ക​റ്റ് സീ​റ്റു​ക​ളും പി​ന്നി​ൽ മു​ഖാ​മു​ഖം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന ര​ണ്ട് നി​ര സീ​റ്റു​ക​ളു​ണ്ട്. ഫാ​ബ്രി​ക് മെ​റ്റീ​രി​യ​ൽ കൊ​ണ്ടു​ള്ള ടോ​പ്പ് ആ​ണെ​ങ്കി​ലും എ​സി​യു​ടെ ത​ണു​പ്പ് കൃ​ത്യ​മാ​യി താ​ർ നി​ല​നി​ർ​ത്തു​ന്നു​ണ്ട്.

താ​റി​ന്‍റെ പി​ൻ​സീ​റ്റ് യാ​ത്ര അ​ല്പം പ്ര​യാ​സ​മാ​യി തോ​ന്നി​യി​രു​ന്നു. മു​ൻ​വ​ശ​ത്ത് സ്പ്രിം​ഗ് സ​സ്പെ​ൻ​ഷ​നും പി​ന്നി​ൽ ലീ​ഫ് സ​സ്പെ​ൻ​ഷ​നു​മാ​ണ് ന​ല്കി​യി​ട്ടു​ള്ള​ത്. കൂ​ടു​ത​ലും ഓ​ഫ് റോ​ഡ് റൈ​ഡു​ക​ൾ ഉ​ദ്ദേശി​ച്ച് പു​റ​ത്തി​റ​ക്കി​യ​തി​നാ​ലാ​ണ് പി​ൻ​നി​ര സ​സ്പെ​ൻ​ഷ​ൻ ലീ​ഫി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മു​ന്നി​ലെ ട​യ​റു​ക​ളി​ൽ ഡി​സ്ക് ബ്രേ​ക്കുകളും പി​ന്നി​ൽ ഡ്രം ​ബ്രേ​ക്കു​കളും ന​ല്കി​യ​ത് ഇ​ക്കാ​ര​ണം​കൊ​ണ്ടാ​ണ്. ടു ​വീ​ൽ ഡ്രൈ​വ് മോ​ഡി​ലും ഫോ​ർ വീ​ൽ മോ​ഡി​ലും താ​ർ എ​ത്തു​ന്നു​ണ്ട്. എ​ന്നാ​ൽ, സി​ആ​ർ​ഡി​ഇ എ​ൻ​ജി​നി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന താ​ർ ഫോ​ർ വീ​ൽ ഡ്രൈ​വ് മോ​ഡി​ലാ​ണ് എ​ത്തു​ന്ന​ത്.

വ​ലു​പ്പം: 3920 എം​എം നീ​ള​വും 1726 എം​എം വീ​തി​യും 1930 എം​എം ഉ​യ​ര​വു​മു​ള്ള താ​റി​ന് 200 എം​എം ഗ്രൗ​ണ്ട് ക്ലി​യ​റ​ൻ​സും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

എ​ൻ​ജി​ൻ: സി​ആ​ർ​ഡി​ഇ, ഡി​ഐ എ​ന്നീ ര​ണ്ട് എ​ൻ​ജി​നു​ക​ളി​ലാ​ണ് താ​ർ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള​ത്. സി​ആ​ർ​ഡി​ഇ എ​ൻ​ജി​ൻ മോ​ഡ​ലി​ൽ അ​ഞ്ച് സ്പീ​ഡ് ഗി​യ​ർ​ബോ​ക്സും, ഡി​ഐ മോ​ഡ​ലി​ൽ നാ​ല് സ്പീ​ഡ് ഗി​യ​ർ​ബോ​ക്സു​മാ​ണു​ള്ള​ത്. 2498 സി​സി സി​ആ​ർ​ഡി​ഇ എ​ൻ​ജി​ൻ 105 ബി​എ​ച്ച്പി ക​രു​ത്തി​ൽ 247 എ​ൻ​എം ടോ​ർ​ക്ക് ഉ​ത്പാ​ദി​പ്പി​ക്കു​ന്പോ​ൾ 2523 സി​സി ഡി​ഐ എ​ൻ​ജി​ൻ 63 ബി​എ​ച്ച്പി ക​രു​ത്തി​ലാ​ണ് കു​തി​ക്കു​ന്ന​ത്.

ഓട്ടോസ്പോട്ട് /അജിത് ടോം