ജി​എ​സ്ടി - ജാ​ഗ്വ​ർ ലാ​ൻ​ഡ് റോ​വ​റി​ന് 12% വ​രെ വി​ല കു​റ​വ്
ജി​എ​സ്ടി - ജാ​ഗ്വ​ർ ലാ​ൻ​ഡ് റോ​വ​റി​ന്  12% വ​രെ വി​ല കു​റ​വ്
Friday, June 23, 2017 3:20 AM IST
ച​ര​ക്ക് സേ​വ​ന നി​കു​തി (ജി​എ​സ്ടി) അ​ടി​സ്ഥാ​ന​ത്തി​ൽ പു​തി​യ നി​കു​തി നി​ര​ക്ക് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ജാ​ഗ്വ​ർ ലാ​ൻ​ഡ് റോ​വ​ർ 12 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വ് പ്ര​ഖ്യാ​പി​ച്ചു. ജൂ​ലൈ​യ് 1 മു​ത​ൽ വി​വി​ധ മോ​ഡ​ലു​ക​ള​നു​സ​രി​ച്ച് ഓ​രോ സം​സ്ഥാ​ന​ത്തും വി​ല​യി​ൽ വ്യ​ത്യാ​സ​മു​ണ്ടാ​കും. വി​ല​യി​ലു​ള്ള വ്യ​ത്യാ​സ​വും മ​റ്റു ആ​നു​കൂ​ല്യ​ങ്ങ​ളും ഇ​പ്പോ​ഴ​ത്തെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ക്കു​ന്ന​താ​ണ്.


നി​ല​വി​ൽ ജാ​ഗ്വ​ർ ലാ​ൻ​ഡ് റോ​വ​ർ ഇ​ന്ത്യ​യി​ൽ ജാ​ഗ്വ​ർ എ​ക്സ്ഇ, എ​ക്സ്എ​ഫ്, എ​ക്സ്ജെ, ലാ​ൻ​ഡ് റോ​വ​ർ ഡി​സ്ക​വ​റി സ്പോ​ർ​ട്ട്, റേ​ഞ്ച് റോ​വ​ർ ഇ​വോ​ക്ക് എ​ന്നീ അ​ഞ്ച് മോ​ഡ​ലു​ക​ളാ​ണ് നി​ർ​മ്മി​ക്കു​ന്ന​ത്. ജാ​ഗ്വ​ർ എ​ക്സ്ഇ 2 ല​ക്ഷം മു​ത​ൽ 5.7 ല​ക്ഷം രൂ​പ​വ​രെ​യും ജാ​ഗ്വ​ർ എ​ക്സ്ജെ യ്ക്ക് 4 ​ല​ക്ഷം മു​ത​ൽ 10.9 ല​ക്ഷം രൂ​പ വ​രെ​യും ലാ​ൻ​ഡ് റോ​വ​ർ മോ​ഡ​ലു​ക​ൾ​ക്ക് 3 ല​ക്ഷം രൂ​പ​വ​രെ​യും വി​ല കു​റ​യും.