എ​ക്സ്ട്രാ​ബാ​സ് ഹെ​ഡ്ഫോ​ണു​ക​ളും വ​യ​ർ​ല​സ് സ്പീ​ക്ക​റു​ക​ളു​മാ​യി സോ​ണി
എ​ക്സ്ട്രാ​ബാ​സ് ഹെ​ഡ്ഫോ​ണു​ക​ളും  വ​യ​ർ​ല​സ് സ്പീ​ക്ക​റു​ക​ളു​മാ​യി സോ​ണി
Saturday, June 3, 2017 3:06 AM IST
മി​ക​ച്ച ഓ​ഡി​യോ ടെ​ക്നോ​ള​ജി​യോ​ടും കേ​ൾ​വി അ​നു​ഭ​വ​ത്തോ​ടു​മു​ള്ള പ്ര​തി​ബ​ദ്ധ​ത വ്യ​ക്ത​മാ​ക്കി എ​ക്സ്ട്രാ​ബാ​സ് ഹെ​ഡ്ഫോ​ണു​ക​ളു​ടെ ശ്രേ​ണി സോ​ണി ഇ​ന്ത്യ വി​പു​ല​പ്പെ​ടു​ത്തി.
ഇ​ഡി​എ​മ്മി​നും ഹി​പ്-​ഹോ​പ്പി​നും തു​ട​ങ്ങി പ്രി​യ​പ്പെ​ട്ട സം​ഗീ​ത വി​ഭാ​ഗ​ത്തി​നും യോ​ജി​ച്ച ആ​ഴ​ത്തി​ലു​ള്ള​തും മു​ഴ​ക്ക​മു​ള്ള​തു​മാ​യ ശ​ബ്ദം ഇ​ത് ന​ൽ​കും.

ബി​ൽ​റ്റ്-​ഇ​ൻ റീ​ചാ​ർ​ജ​ബി​ൾ ബാ​റ്റ​റി 18 മ​ണി​ക്കൂ​റ​ത്തെ തു​ട​ർ​ച്ച​യാ​യ വ​യ​ർ​ല​സ് മ്യൂ​സി​ക്ക് പ്ലേ​ബാ​ക്ക് ന​ൽ​കു​ന്നു. ബാ​റ്റ​റി ചാ​ർ​ജ്ജ് കു​റ​യു​ന്പോ​ൾ, സ​പ്ലൈ​ഡ് കേ​ബി​ൾ ഉ​പ​യോ​ഗി​ച്ച് തു​ട​ർ​ച്ച​യാ​യ കേ​ൾ​വി​ക്ക് പാ​സീ​വ് മോ​ഡ് സ​ഹാ​യി​ക്കു​ന്നു. സു​ഖ​ക​ര​മാ​യ ധ​രി​ക്ക​ലി​ന് മൃ​ദു​വാ​യ കു​ഷ്യ​നു​ക​ളു​ള്ള മെ​റ്റാ​ലി​ക്ക് ഹെ​ഡ്ബാ​ൻ​ഡാ​ണ് ഹെ​ഡ്ഫോ​ണു​ക​ൾ​ക്കു​ള്ള​ത്. നീ​ണ്ട മ​ണി​ക്കൂ​ർ കേ​ൾ​ക്കു​ന്ന​തി​നാ​യി മൃ​ദു​വാ​യ പ്രീ​മി​യം ക്വാ​ളി​റ്റി പ്രെ​ഷ​ർ റി​ലീ​വിം​ഗ് കു​ഷ്യ​നു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഇ​യ​ർ-​ക​പ്പു​ക​ൾ അ​നു​യോ​ജ്യ​മാ​യ വി​ധ​ത്തി​ൽ ഡി​സൈ​ൻ ചെ​യ്തി​രി​ക്കു​ന്നു. ഹെ​ഡ്ഫോ​ണു​ക​ൾ ഇ​ന്ത്യ​യി​ലെ എ​ല്ലാ സോ​ണി സെ​ന്‍റ​റി​ലും പ്ര​ധാ​ന ഇ​ല​ക്ട്രോ​ണി​ക്ക് സ്റ്റോ​റു​ക​ളി​ലും ല​ഭ്യ​മാ​ണ്


ഉ​പ​ക​ര​ണ​ത്തി​ന്‍റെ ബാ​റ്റ​റി ലൈ​ഫ് ലെ​വ​ൽ പോ​ലു​ള്ള സു​പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ അ​റി​യി​ക്കു​ന്ന വോ​യ്സ് ഗൈ​ഡ​ൻ​സ് ഇ​തി​ന്‍റെ സ​വി​ശേ​ഷ​ത​യാ​ണ്. ഈ ​മോ​ഡ​ലു​ക​ൾ മ​ൾ​ട്ടി-​ഡി​വൈ​സ് ക​ണ​ക്ടി​വി​റ്റി അ​നു​വ​ദി​ക്കും. ഒ​രേ​സ​മ​യം ഒ​ന്നി​ലേ​റെ സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ ബ​ന്ധി​പ്പി​ക്കാ​നാ​കും. പ​വ​ർ ബാ​ങ്കാ​യും ഉ​പ​യോ​ഗി​ക്കാം.