ഇലക്കറികൾ പോഷകങ്ങളുടെ കലവറ
ഇലക്കറികൾ  പോഷകങ്ങളുടെ കലവറ
Wednesday, May 24, 2017 3:31 AM IST
ഭക്ഷണത്തിൽ ഇലക്കറികൾ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇലക്കറികളുടെ പ്രാധാന്യത്തെക്കുറിച്ച് അറിയാം...

ആരോഗ്യദായകം

ഇലക്കറികളിൽ കലോറി മൂല്യം കുറവായതുകൊണ്ട് അവയുടെ ഉപയോഗം ശരീരഭാരം വർധിപ്പിക്കാതെ നിയന്ത്രിച്ചുനിർത്താൻ സഹായിക്കുന്നു. ഇവയിൽ അടങ്ങിയിരിക്കുന്ന ധാരാളം നാരുകളുടെ അംശവും, കുറഞ്ഞ അളവിലുള്ള കൊഴുപ്പും, ഫോളിക് ആസിഡ്, വിറ്റാമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം, ല്യൂട്ടിൻ, ബീറ്റാ ക്രിപ്റ്റോ സാന്തിൻ, സിയാസാന്തിൻ, ബീറ്റാ കരോിൻ എന്നിവയുടെ സാന്നിദ്ധ്യം കാൻസർ രോഗത്തിെൻറയും ഹൃദയാഘാതത്തിെൻറയും നിരക്ക് കുറയ്ക്കുന്നതിൽ ഗണ്യമായ പങ്കു വഹിക്കുന്നു. ശരീരത്തിനു രോഗപ്രതിരോധശക്തി നൽകുന്നതോടൊപ്പം തന്നെ ആയുർദൈർഘ്യത്തേയും പ്രധാനം ചെയ്യുന്നു.

ഇലക്കറികളിൽ കൂടുതലായി അടങ്ങിയിരിക്കുന്ന മഗ്നീഷ്യത്തിെൻറ അളവും, കുറഞ്ഞ തോതിലുള്ള ഗ്ലൂക്കോസും ടൈപ്പ് 2 പ്രമേഹ രോഗികളിൽ രോഗ നിയന്ത്രണത്തിന് സഹായകമാണ്.

ഇലക്കറികളിൽ, കൂടുതലായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ കെയുടെ സാന്നിധ്യം അസ്ഥികളുടെ വളർച്ചയ്ക്ക് ആവശ്യമായ ഓസ്റ്റിയോ കാൽസ്യം ശരീരത്തിൽ വേണ്ടുന്ന അളവിൽ നിലനിർത്തുന്നതിനും, ഇതുമൂലം മധ്യവയസായ സ്ത്രീകളിൽ കണ്ടുവരുന്ന ഇടുപ്പ് എല്ലുപൊട്ടൽ എന്ന അവസ്ഥയെ ഗണ്യമായി കുറക്കുന്നതിനും സഹായകമാണ്.

രോഗപ്രതിരോധശേഷി കൂട്ടും

പച്ചനിറമുള്ള ഇലക്കറികൾ ഇരുന്പിെൻറയും കാൽത്സ്യത്തിെൻറയും ബീറ്റാ കരോട്ടിനുകളുടെയും ഏറ്റവും നല്ല കലവറയാണ്. ഈ ബീറ്റാ കരോട്ടിനുകൾ വിറ്റാമിൻ എ ആയി മാറ്റാൻ ശരീരത്തിന് എളുപ്പം സാധിക്കുന്നതുകൊണ്ട് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനു സഹായകമാകുന്നു. ആഹാരത്തിൽനിന്നും വിറ്റാമിൻ എ കിട്ടുന്നത് കുറവു വരുന്നതുമൂലം കുട്ടികളിൽ കാഴ്ചക്കുറവും മറ്റു അസുഖങ്ങളും ബാധിക്കുന്നുണ്ട്.

നല്ല കടും പച്ചനിറമുള്ള ഇലക്കറികളിൽ അടങ്ങിയിരിക്കുന്ന കരോട്ടിനോയിഡ് എന്ന പദാർത്ഥം കണ്ണിെൻറ ലെൻസിനേയും റെറ്റിനയേയും സംരക്ഷിക്കുന്നതിൽ പ്രാധാന്യം അർഹിക്കുന്നു. പ്രായമാകുന്നവരിൽ ഉണ്ടാകുന്ന തിമിരം, റെറ്റിനയ്ക്ക് ഉണ്ടാകുന്ന തകരാറുകൾ എന്നിവയെ ഇത്തരം ഇലക്കറികളുടെ ഉപയോഗം മൂലം തടയാൻ സാധിക്കുന്നു. പ്രായാധിക്യത്തിലും കാഴ്ചശക്തിയെ ഒരു പരിധിവരെ നിലനിർത്താൻ സഹായിക്കുന്നു.

കാൻസർ സാധ്യത കുറയ്ക്കും

പച്ചിലക്കറികളിലെ സിയാസാന്തിൻ എന്ന പദാർത്ഥം സ്തനങ്ങളിലും ശ്വാസകോശങ്ങളിലും കാൻസർ രോഗം ഉണ്ടാകുന്നതിനുള്ള സാധ്യതയെ കുറയ്ക്കും. അതേപോലെ തന്നെ ഹൃദ്രോഗത്തിെൻറ നിരക്കിനേയും സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യതകളേയും ഗണ്യമായി കുറയ്ക്കുന്നതുമാണ്.


പച്ചിലക്കറികളിൽ പല തരത്തിലുള്ള കരോട്ടിനോയിഡുകൾ, ഫ്ളേവനോയിഡുകൾ, മറ്റു ശക്തിയേറിയ ആൻറീ ഓക്സിഡൻറുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം കാൻസറിനെ പ്രതിരോധിക്കും. ആഴ്ചയിൽ മൂന്നോ അതിലധികമോ പ്രാവശ്യം ധാരാളം ഇലക്കറികൾ ഉപയോഗിക്കുന്നത് ലോകത്തുണ്ടാകുന്ന കാൻസറുകളിൽ നാലാം സ്ഥാനം വഹിക്കുന്ന ആമാശയ കാൻസറിനെ തടയുന്നതിനും ചർത്തിലുണ്ടാകുന്ന കാൻസറിനെ തടയുന്നതിനും സഹായിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
കാബേജ്, കോളീഫ്ളവർ, ബ്രസൽസ്, ബ്രക്കോളി എന്നിവയിൽ അടങ്ങിയിരിക്കുന്ന ഇൻഡോൾസ്, ഐസോതയോ സൈനേറ്റുകൾ എന്നിവയുടെ സാന്നിധ്യം ആമാശയ കാൻസറുകളും മറ്റു കാൻസറുകളിൽ തടയുന്നു.

പച്ചിലക്കറികളിലെ നൈട്രേറ്റുകൾ ശരീരത്തിൽ കൊഴുപ്പു അടിഞ്ഞുകൂടുന്ന കോശങ്ങളെ, കൊഴുപ്പിനെ ദഹിപ്പിക്കുന്ന കോശങ്ങളായി രൂപാന്തരപ്പെടുത്തുന്നതിൽ സഹായിക്കുന്നു.

ചർമ്മം സുന്ദരമാക്കാം

പച്ചിലക്കറികളിലെ ഫോളേറ്റ്, ബീറ്റാകരോിൻ, വിറ്റാമിൻ കെ, ല്യൂട്ടിൻ എന്നിവ പ്രായമാകുന്പോൾ ചർത്തിലുണ്ടാകുന്ന ചുളിവുകൾ, വരൾച്ച തുടങ്ങി ഒട്ടനവധി പ്രശ്നങ്ങളെ കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഇവയിലെ ആൻറീ ഓക്സിഡൻറുകൾ കോശങ്ങളിൽ ഉണ്ടാകുന്ന സർദ്ദത്തെ ലഘൂകരിക്കുക വഴിയാണ് ഇതിനെ സഹായിക്കുന്നത്.

സ്ത്രീകൾക്ക് ഉത്തമം

ഫോളേറ്റുകളുടെ കുറവ് മൂലം സ്ത്രീകളിൽ ക്രമം തെറ്റിയ അണ്ഡോൽപ്പാദനവും വിളർച്ചയും ഉണ്ടാകുന്നു. ഇത് ഗർഭം അലസലിനും, വന്ധ്യതയ്ക്കും പ്രധാന കാരണമാണ്. പച്ചിലക്കറികളിൽ ധാരാളം ഫോളേറ്റ് അടങ്ങിയിരിക്കുന്നതുമൂലം ഇവയുടെ ഉപയോഗം ചുവന്ന രക്താണുക്കൾ വർധിക്കുന്നതിനും, വിളർച്ചയെ തടയുന്നതിനും സഹായിക്കുന്നു. അണ്ഡോൽപ്പാദനത്തെ ക്രമത്തിലാക്കുക വഴി ഗർഭം അലസലിനെ തടയുകയും ഗർഭധാരണ ശേഷിയേ വർധിപ്പിക്കുകയും ചെയ്യുന്നു.

പച്ചിലക്കറികളിലെ വിറ്റാമിൻ ബി 9, ഫോളേറ്റ്, കരോട്ടിനോയിഡുകൾ, ആൻറീ ഓക്സിഡൻറുകൾ എന്നിവ തലച്ചോറിെൻറ ആരോഗ്യത്തെ കാത്തു സൂക്ഷിക്കുന്നവയാണ്. ഇവയിലെ ആൻറീ ഓക്സിഡൻറുകൾ, ഫ്രീറാഡിക്കിളുകളെ നശിപ്പിക്കുക വഴി പ്രായമാകുന്പോൾ ഉണ്ടാകുന്ന ഓർക്കുറവിനെ തടയാൻ സഹായിക്കുന്നു.

ഡോ.ആർ രവീന്ദ്രൻ ബിഎഎംഎസ്
അസി.സീനിയർ മെഡിക്കൽ ഓഫീസർ ദി ആര്യവൈദ്യ ഫാർമസി
(കോയന്പത്തൂർ) ലിമിറ്റഡ് ബ്രാഞ്ച് സിഎംഎസ് കോളജ് റോഡ്, കോട്ടയം