പെയ്തിറങ്ങുന്ന രോഗങ്ങൾ
പെയ്തിറങ്ങുന്ന  രോഗങ്ങൾ
Saturday, May 20, 2017 4:29 AM IST
ഇപ്പോൾ ജൂണ്‍മാസമെത്തുന്നതു രോഗങ്ങളുമായാണ്. ഓരോ മഴക്കാലത്തും പുതിയ പുതിയ രോഗങ്ങൾ. മഴക്കാലം എന്നു കേട്ടാൽ മനസിൽ ആധിയുടെ കാർമേഘം ഉരുണ്ടുകൂടുന്ന അവസ്ഥയാണ് ഇന്നുളളത്. അറിയാം മഴക്കാല രോഗങ്ങളെക്കുറിച്ച്...

പനികൾ പലതരം

ഒരു പനിയെങ്കിലും വരാതെ ഒരു മഴക്കാലവും കടന്നുപോകുന്നില്ല. വൈറൽ ഫീവർ മുതൽ കോളറ വരെയുള്ള രോഗങ്ങളാണു മഴക്കാലത്തു നമ്മെ കാത്തിരിക്കുന്നത്. അൽപം ശ്രദ്ധയും പരിസരശുചീകരണവുമൊക്കെ ഉണ്ടെങ്കിൽ ഇത്തരം രോഗങ്ങളെ ഒരു പരിധിവരെ പടിക്കു പുറത്തു നിർത്താം.

മഴക്കാലത്ത് പടർന്നു പിടിക്കുന്ന പകർച്ചവ്യാധികൾ

* ഡെങ്കിപ്പനി
* ഛർദി, അതിസാരം
* കോളറ
* ടൈഫോയ്ഡ്
* മഞ്ഞപ്പിത്തം(ഹെപ്പറ്റൈറ്റിസ്എ)
* എലിപ്പനി
* വൈറൽ പനി

ഡെങ്കിപ്പനി

ഈഡിസ് കൊതുകുകളാണു ഡെങ്കിപ്പനിക്ക് കാരണം. കയർ, ചിര, പ്ലാസ്റ്റിക് കപ്പുകൾ തുടങ്ങിയവയിൽ മഴവെള്ളം കെട്ടിനിന്നാണ് കൊതുകിെൻറ കൂത്താടികൾ പെരുകുന്നത്. ഡെങ്കിപ്പനി ഒരു തവണ വന്നവരിൽ വീണ്ടും രോഗബാധ ഉണ്ടായാൽ അതു ഗുരുതരമായേക്കാം.

ലക്ഷണങ്ങൾ

പെന്നെുണ്ടാകുന്ന കഠിനമായ പനി, ശക്തമായ നാഡി, സന്ധി വേദന, കണ്ണിനു പിന്നിൽ വേദന, നടുവേദന, ശരീരവേദന, വിശപ്പില്ലായ്മ, ഛർദി, കണ്ണുകൾക്കു താഴെ വേദന, സന്ധികളിലും മാംസപേശിയിലും വേദന എന്നിവയാണു ലക്ഷണങ്ങൾ.

പരിഹാരമാർഗങ്ങൾ

രോഗം ബാധിച്ചവർ വെള്ളം ധാരാളം കുടിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളവും ഒആർഎസ് ലായനിയും കുടിക്കാം.

കൊതുകു നശീകരണമാണം ഏറ്റവും മികച്ച രോഗപ്രതിരോധമാർഗം. പ്രതിരോധമരുന്ന് ഇല്ലാത്തതിനാൽ രോഗം വരാതെ സൂക്ഷിക്കണം. ഡെങ്കിയുടെ വകഭേദങ്ങളായ ഹെമറേജിക് പനി, ഷോക്ക് സിൻഡ്രോം എന്നിവ വന്നാൽ വിദഗ്ധ ചികിത്സ ആവശ്യമാണ്. കൊതുകിനെ നശിപ്പിക്കുകയും കൊതുകു കടി ഏൽക്കാതെയും ശ്രദ്ധിക്കണം. ഡെങ്കി വൈറസുകൾക്കെതിരേ ആൻറിബയോട്ടിക്കുകൾ ലഭ്യമല്ല.

കോളറ

വിബ്രിയോ കോളറയാണ് രോഗം പരത്തുന്നത്. മലിനമാക്കപ്പെ ഭക്ഷണപദാർഥങ്ങളിലൂടെയും വെള്ളത്തിലൂടെയുമാണ് രോഗം പകരുന്നത്. കുട്ടികൾക്കാണു രോഗം പിടിപിടാനുള്ള സാധ്യത കൂടുതലുള്ളത്. പെട്ടെന്നു പടർന്നുപിടിക്കും.

ലക്ഷണങ്ങൾ

കഠിനമായ വയറിളക്കമാണ് കോളറയുടെ പ്രധാന ലക്ഷണം. ശക്തമായ വയറിളക്കവും ഛർദിയും ഉണ്ടാക്കുന്ന നിർജലീകരണം മൂലം രോഗി പെട്ടെന്ന് ക്ഷീണിതനാകുന്നു. വൃക്കകളുടെ പ്രവർത്തനം തകരാറിലാകുന്നതു മരണത്തിനിടയാക്കാം.

പ്രതിരോധ മാർങ്ങൾ

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണം. കൃത്യസമയത്തു ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവഹാനി നേരിടാം. കോളറ ബാക്ടീരിയ ദീർഘനാൾ മനുഷ്യശരീരത്തിൽ നിലനിൽക്കും. രോഗം ഭേദമായതിനു ശേഷം രണ്ടു മുതൽ മൂന്ന് ആഴ്ചകൾ വരെ രോഗാണുക്കൾ രോഗിയുടെ മലത്തിൽ ഉണ്ടാകും. അതുകൊണ്ട് അക്കാലവും സൂക്ഷിക്കണം. ശുചിത്വത്തിൽ ശ്രദ്ധിക്കുകയും വേണം.

എലിപ്പനി

ലെപ്റ്റോസ്പൈറ എന്ന രോഗാണുവാണ് എലിപ്പനിക്കു കാരണം. രോഗാണു വാഹകരായ ജന്തുക്കളുടെ മൂത്രത്തിലൂടെയാണു രോഗാണുക്കൾ പുറത്തുവരുന്നത്. മലിനജലത്തിൽ രോഗാണുക്കൾ സജീവമായി നിലനിൽക്കും. രോഗബാധിതരായ ജന്തുക്കളുടെ മൂത്രം കലർന്ന വെള്ളവുമായി നേരിട്ടു ബന്ധമുണ്ടാകുന്പോഴോ രോഗാണുക്കൾ കലർന്ന വെള്ളം കുടിക്കുന്പോഴോ, സൂക്ഷ്മജീവികൾ മനുഷ്യശരീരത്തിനുള്ളിൽ പ്രവേശിക്കാം. ശരീരത്തിലുള്ള മുറിവുകളിലൂടെയും കണ്ണ്, മൂക്ക്, വായ ഇവയുടെ കട്ടികുറഞ്ഞ ശ്ലേഷ്മചർമത്തിലൂടെയും രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുന്നു.

ലക്ഷണങ്ങൾ

കടുത്ത പനി, കാൽ, കൈ, നടുവ് എന്നിവിടങ്ങളിലെ പേശികളിൽ ശക്തമായ വേദന, കണ്ണുകൾക്കു ചുവപ്പ്, കണ്ണിൽ നിന്നുള്ള രക്തസ്രാവം എന്നിവയാണു പ്രധാന ലക്ഷണങ്ങൾ.

പ്രതിരോധ മാഗങ്ങൾ

പരിസര ശുചീകരണത്തിലൂടെയും എലി നശീകരണത്തിലൂടെയും രോഗം നിയന്ത്രിക്കാം.

ടൈഫോയിഡ്

സാൽമൊണല്ല ടൈഫിയാണ് രോഗാണു. ടൈഫോയിഡു രോഗിയുടെയും രോഗാണുവാഹകരുടെയും മലമൂത്രവിസർജ്യങ്ങൾ കലർന്ന വെള്ളത്തിലൂടെയും ഭക്ഷണസാധനങ്ങളിലൂടെയുമാണ് രോഗം പകരുന്നത്. മഴക്കാലത്ത് പെരുകുന്ന ഈച്ചകളും രോഗം പരത്തുന്നു. ടൈഫോയിഡ് ബാധിച്ച രോഗികകൾ രോഗലക്ഷണങ്ങൾ അപ്രത്യക്ഷമായതിനുശേഷവും ആറു മുതൽ എട്ട് ആഴ്ചകൾ വരെ മലത്തിലൂടെയും മൂത്രത്തിലൂടെയും രോഗാണുക്കളെ വിസർജിച്ചേക്കാം.

ലക്ഷണങ്ങൾ

ദിവസങ്ങളോളം നീളുന്ന പനിയാണു രോഗലക്ഷണം, വയറിളക്കം, വിശപ്പില്ലായ്മ എന്നീ ലക്ഷണങ്ങളും രോഗി പ്രകടിപ്പിക്കും.

പ്രതിരോധ മാർഗങ്ങൾ

ടൈഫോയിഡ് ബാധിച്ചവർ ശരിയായ ചികിത്സ പൂർണമായ കാലയളവിൽ ചെയ്യണം. രോഗം ഭേദമായ ശേഷവും തുടർ പരിശോധനകൾക്കു വിധേയമാകണം. രോഗം മാറി ആറുമാസമെങ്കിലും മറ്റുള്ളവരുമായി ഇടപഴകുന്പോൾ ശരിയായ വ്യക്തിശുചിത്വം പാലിക്കണം.

മഞ്ഞപ്പിത്തം

ഹെപ്പറ്റൈറ്റിസ്എ വൈറസാണു മഞ്ഞപ്പിത്തത്തിനു കാരണം. മഴക്കാലത്തു രോഗസാധ്യത കൂടുതലാണ്. രോഗിയുടെ വിസർജ്യങ്ങൾ കലർന്ന വെള്ളത്തിലൂടെയും ഭക്ഷണസാധനങ്ങളിലൂടെയും രോഗം പകരാം. വേണ്ടത്ര വ്യക്തിശുചിത്വം പാലിക്കാെ രോഗിയെ ശുശ്രൂഷിക്കുന്നതും രോഗസാധ്യത കൂട്ടും.


ഛർദി, അതിസാരം

ബാക്ടീരിയയും വൈറസുമാണ് രോഗാണുക്കൾ. മലിനമായ ജലം, മലിനജലം കലർന്ന ആഹാരസാധനങ്ങൾ എന്നിവയിലൂടെയാണു രോഗം പകരുന്നത്. ശരീരത്തിൽ നിന്നു ജലാംശവും ലവണാംശവും നഷ്ടപ്പെടുന്നു. കുഞ്ഞുങ്ങളിലും പ്രായമായവരിലും ഇതു ഗുരുതരമാകുന്നു.

പ്രതിരോധമാർഗങ്ങൾ

വീട്ടിൽതന്നെ ചെയ്യാവുന്ന പാനീയ ചികിത്സ രോഗലക്ഷണം കണ്ടുതുടങ്ങുന്ന ഉടൻ നൽകണം, 200 മില്ലി ലിറ്റർ വെള്ളത്തിൽ ഒരു നുള്ള് കറിയുപ്പും ഒരു സ്പൂണ്‍ പഞ്ചസാരയും കലർത്തി ഇടവിട്ട് കൊടുക്കണം. ഒആർഎസ് പാക്കറ്റ് ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച പാനീയം, കഞ്ഞിവെള്ളം, കരിക്കിൻ വെളളം തുടങ്ങിയ എല്ലാ പാനീയങ്ങളും നൽകാം.

വൈറൽ പനി

റൈനോ വൈറസ്, അഡിനോ വൈറസ്, ഇൻഫ്ളൂവെൻസ് വൈറസ് എന്നിവയാണ് രോഗാണു. പെട്ടെന്നു പിടിപെടുന്ന രോഗമാണിത്. ഒരാൾക്കു വന്നാൽ വായുവിലൂടെ മറ്റൊരാളിലെത്തുന്നു.

ലക്ഷണങ്ങൾ

പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, പേശിവേദന, ശരീരവേദന എന്നിവയാണു രോഗലക്ഷണങ്ങൾ.

പ്രതിരോധമാർഗങ്ങൾ

സാധാരണ ഏഴുദിവസം കൊണ്ടു രോഗം മാറും. എന്നാൽ നേരത്തെ ബാക്ടീരിയ രോഗാണുബാധ ഉണ്ടായവരിൽ വൈറൽപനി ന്യൂമോണിയ, ബ്രോങ്കൈറ്റിസ് എന്നിവയിലെക്കെത്താൻ സാധ്യതയുള്ളതിനാൽ ചികിത്സ തേടണം.

ഫംഗസ് രോഗങ്ങൾ

വളംകടിയാണു മഴക്കാലത്തുണ്ടാകുന്ന പ്രധാന ഫംഗസ് രോഗം. കാലിെൻറ വിരലുകൾക്കിടയിലുള്ള ചർമം ചൊറിഞ്ഞു പൊട്ടുന്നതാണ് ഫംഗസ് രോഗബാധയുടെ ലക്ഷണം. മന്ത് രോഗം മൂലം കാലിൽ നീരുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. ഇവരിൽ ഫംഗസ് ബാധ സെല്ലുലൈറ്റിഡ് മൂലമുള്ള പനി ഉണ്ടാക്കാനുളള സാധ്യതയേറെയാണ്.

പ്രതിരോധമാർഗങ്ങൾ

കാലുകൾ ഈർപ്പരഹിതമായി സൂക്ഷിക്കുക, മലിനജലവുമായി സന്പർക്കം പാടില്ല. ആൻറിഫംഗൽ ലേപനങ്ങൾ ഉപയോഗിക്കുക.

വ്യക്തിശുചിത്വവും പരിസരശുചിത്വവും

തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുടിക്കുക. അഞ്ചുമിനിറ്റ് എങ്കിലും വെട്ടിത്തിളയ്ക്കുന്ന വെളളത്തിൽ മിക്ക രോഗാണുക്കളും നശിക്കും. ഭക്ഷണം ചൂടോടെ ഉപയോഗിക്കുക. പഴകിയ ഭക്ഷണം ഒഴിവാക്കുക. ആഹാരസാധനങ്ങൾ വ്യത്തിയായി അടച്ചു സൂക്ഷിക്കുക. മുറിവുള്ളവർ മലിനജലത്തിലൂടെ നടക്കുകയും മറ്റും ചെയ്യരുത്. പൊതുസ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്തരുത്. മലിനവസ്തുക്കൾ അലക്ഷ്യമായി വലിച്ചെറിയരുത്. ടോയ്ലറ്റുകൾ വ്യത്തിയായി സൂക്ഷിക്കുക, കുട്ടികളെ ടോയ്ലറ്റ് ഉപയോഗിക്കാൻ ശീലിപ്പിക്കുക.

സ്വയം ചികിത്സ അപകടം

രോഗം മൂർച്ഛിക്കുന്നതിന് പലപ്പോഴും കാരണം സ്വയം ചികിത്സയാണ്. എലിപ്പനി, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങളിൽ സ്വയം ചികിത്സയ്ക്കെടുക്കുന്ന സമയമാണു പലപ്പോഴും ദുരന്തത്തിനു കാരണമാകുന്നത്.

കുഞ്ഞുങ്ങൾക്കും വേണം കരുതൽ

മഴക്കാലം പനിക്കാലമാണ്. ഇന്നത്തെക്കാലത്ത് ചെറിയൊരു മഴ നനഞ്ഞാൽ പോലും കുട്ടികൾ പനിയുടെ പിടിയിലാകും. മഴയത്തു കളിക്കാനാണെങ്കിൽ കുട്ടികൾക്ക് ആവേശം ഏറെയാണ്. അതുകൊണ്ടുതന്നെ അമാർ പ്രത്യേക ശ്രദ്ധകൊടുക്കേണ്ടിയിരിക്കുന്നു. കുഞ്ഞിനു പനി വന്നുകഴിഞ്ഞാൽ കൃത്യമായ ചികിത്സ ലഭ്യമാക്കണം.

പനിയുള്ളപ്പോൾ കുഞ്ഞുങ്ങളുടെ ആഹാരകാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കണം. തണുത്ത വെള്ളവും തണുത്ത ആഹാരവും ബേക്കറി ഉത്പന്നങ്ങളും നിർബന്ധമായും ഒഴിവാക്കണം.

വിശപ്പു കുറയുന്നതിനാൽ ലഘുവായ ആഹാരം നൽകിയാൽ മതി. കൃത്യമായ ഇടവേളകളിൽ ഭക്ഷണം നൽകണം. സ്കൂളിൽ പോകുന്ന കുട്ടികൾ ആണെങ്കിൽ ഡോക്ടർ നിർദേശിക്കുന്നത്ര വിശ്രമം നൽകണം. എല്ലാറ്റിനും ഉപരിയായി അയുടെ പരിചരണവും സാമീപ്യവുമാണ് കുഞ്ഞിന് ആവശ്യമെന്ന കാര്യം അമാർ മറക്കരുത്.

വ്യക്തിശുചിത്വം വീട്ടിൽ നിന്നു തുടങ്ങാം

വ്യക്തിശുചിത്വം വീട്ടിൽ നിന്നുതന്നെ കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ അമ്മമാർ ശ്രദ്ധിക്കണം. തുമ്മുന്പോഴും ചുമയ്ക്കുന്പോഴും തൂവാലകൊണ്ട് മുഖം പൊത്തണമെന്ന് കുഞ്ഞുങ്ങളെ പഠിപ്പിക്കണം.

ഭക്ഷണത്തിനു മുന്പും ഭക്ഷണശേഷവും കൈകൾ കഴുകാൻ കുട്ടികളെ ശീലിപ്പിക്കുക. കെട്ടിക്കിടക്കുന്ന ജലത്തിൽ കളിക്കുന്നത് ഒഴിവാക്കണം. ശൗചാലയങ്ങൾ ഉപയോഗിച്ചശേഷം കൈകൾ സോപ്പിട്ടു കഴുകുവാൻ കുഞ്ഞുങ്ങളെ ശീലിപ്പിക്കണം. പാദരക്ഷകൾ ധരിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക.

സ്കൂൾ പരിസരത്തുനിന്ന് ഭക്ഷണപദാർഥങ്ങളോ ശീതളപാനീയങ്ങളോ കഴിക്കരുതെന്ന് കുട്ടികളെ പറഞ്ഞു മനസിലാക്കണം. പനിയോ, ജലദോഷമോ ഉള്ളപ്പോൾ കഴിയാവുന്നതും കുഞ്ഞിനെ സ്കൂളിൽ വിടരുത്.

സീമ
വിവരങ്ങൾക്ക് കടപ്പാട്
ഡോ.കെ.എസ് അജയകുമാർ
മെഡിക്കൽ സൂപ്രണ്ട്, ഫാത്തിമ ഹോസ്പിറ്റൽ, കൊച്ചി
പ്രസിഡൻറ്, കൊച്ചിൻ വെസ്റ്റ് ഐഎംഎ