സ്ത്രീ സുരക്ഷാ പാഠങ്ങൾ
സ്ത്രീ സുരക്ഷാ പാഠങ്ങൾ
Thursday, May 11, 2017 4:35 AM IST
അഞ്ചു വയസുകാരിയെ മധ്യവയസ്കൻ പീഡിപ്പിച്ചു, ബസ് യാത്രക്കാരിയെ ശല്യം ചെയ്തയാൾ പോലീസ് കസ്റ്റഡിയിൽ, പ്രണയാഭ്യാർഥന നിരസിച്ച യുവതിക്കുനേരെ കാമുകെൻറ ആസിഡ് ആക്രമണം, എടിഎമ്മിൽ നിന്നിറങ്ങിയ സ്ത്രീയെ കത്തികാണിച്ച് പണം അപഹരിച്ചു.... നാം നിത്യവും വായിക്കുന്ന വാർത്തകളിൽ ചിലതാണിത്. പൊതു നിരത്തുകളിൽ എന്തിനേറെ പറയുന്നു സ്വന്തം വീടുകളിൽപോലും സ്ത്രീകൾ ഇന്ന് സുരക്ഷിതരല്ല. വീിൽ നിന്നു പുറത്തുപോകുന്ന അമ്മ, മകൾ, സഹോദരി, ഭാര്യ എന്നിവർ തിരികെയെത്താൻ അൽപമൊന്നു വൈകിയാൽ നമ്മുടെ മനസിൽ ആധിയുടെ കാർമേഘം ഉരുണ്ടുകൂടും. കേരളത്തിലെ ജനസംഖ്യയുടെ പകുതിയിലധികവും സ്ത്രീകളാണ്. വാഹനങ്ങളിലും പൊതുനിരത്തുകളിലുമെല്ലാം സ്ത്രീസാന്നിധ്യം കൂടുതലായുണ്ട്. അതോടൊപ്പം അവർക്കെതിരെയുള്ള അക്രമങ്ങളും വർധിക്കുന്നു. അതിക്രമങ്ങളോടു പ്രതികരിക്കുകയും ശരിയാംവിധം പ്രതിരോധിക്കുകയും ചെയ്യാത്തതുകൊണ്ടാണ് സ്ത്രീകൾ പലപ്പോഴും അവയ്ക്ക് ഇരയാകുന്നതെന്നാണ് സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത്.

സ്വയരക്ഷ ഉറപ്പാക്കാൻ സ്ത്രീകൾക്ക് ചെയ്യാൻ കഴിയുന്ന പലതുമുണ്ട്. സേഫ്ടി പിൻ കൈയിൽ കരുതുന്നതും പെപ്പർ സ്പ്രേ കൊണ്ടുനടക്കുന്നതുമൊക്കെ സ്ത്രീകൾ സ്വയരക്ഷയ്ക്കായി സ്വീകരിക്കുന്ന മാർഗങ്ങളാണ്. അക്രമികൾ കൂടുതൽ ശക്തരാകുന്പോൾ അത്തരത്തിലുള്ള മാർഗങ്ങളാണ് സ്ത്രീകൾ അവലംബിക്കേണ്ടത്. ഇവിടെയാണ് കരാട്ടെ പോലുള്ള ആയോധനകലകളുടെ ആവശ്യം. കേരള പോലീസിെൻറ നേതൃത്വത്തിൽ സ്ത്രീ സുരക്ഷ എന്ന പദ്ധതി നടപ്പാക്കിയിട്ടുണ്ട്. അതിക്രമങ്ങളോട് എങ്ങനെ പ്രതികരിക്കാം? അതിക്രമസാഹചര്യങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതലുകൾ എന്തൊക്കെയാണ്? അതിക്രമങ്ങൾക്കു മുന്നിൽ പകച്ചു നിൽക്കാതെ ശാരീരികവും മാനസികവുമായ പ്രതിരോധ മാർഗങ്ങൾ എങ്ങനെ സ്വീകരിക്കാം എന്നതിനെക്കുറിച്ച് വായിക്കാം...

സ്വയരക്ഷാ പരിശീലനം

സ്ത്രീകൾ(ഏതു വ്യക്തിയും) അവിചാരിതമായി നേരിടുന്ന വിവിധതരത്തിലുള്ള അതിക്രമങ്ങളിൽ നിന്ന് സ്വന്തം ശ്രമത്താൽ പെട്ടെന്ന് രക്ഷപ്പെടുന്നതിനും ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനും അവരെ പ്രാപ്തരാക്കുക എന്നതാണ് സ്വയംരക്ഷാ പരിശീലനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ശക്തമായി പ്രതികരിക്കണം

അക്രമങ്ങൾ നേരിടേണ്ടി വരുന്പോൾ ആവിശ്വാസമില്ലാതെ പെരുമാറുന്നതുകൊണ്ടും പ്രതികരിക്കാതിരിക്കുന്നതുകൊണ്ടുമാണ് സ്ത്രീകൾ ഇരയാകേണ്ടിവരുന്നത്. പ്രതികരിച്ചാൽ അത് മറ്റുള്ളവർ അറിയും, അക്രമി കൂടുതൽ ശല്യം ചെയ്യുമോ തുടങ്ങിയ ചിന്തകൾ അവരെ നിശബ്ദരാക്കുന്നു. ഇത് അക്രമിക്ക് കൂടുകൽ ധൈര്യം നൽകും. ഇത്തരം സന്ദർഭങ്ങളിൽ ശക്തമായി പ്രതികരിക്കണം. ആത്മവിശ്വാസത്തോടെ പെരുമാറുകയും പ്രതികരിക്കുകയും ചെയ്യണം.

ലൈംഗികാതിക്രമങ്ങൾ

* സ്ത്രീയുടെ സമ്മതമില്ലാതെ അവരുടെ ശരീരത്തിലേക്ക് തുറിച്ചു നോക്കുക
* ലൈംഗിക താൽപര്യത്തോടെ നോക്കുക
* ചൂളമടിക്കുക
* നേരിട്ടോ ഫോണിലൂടെയോ അശ്ലീല കമൻറുകളും അശ്ലീല തമാശകളും പറയുക. കത്തുകൾ/ ഫോണ്‍ വഴി അശ്ലീല സന്ദേശങ്ങൾ അയയ്ക്കുക
* പിൻതുടർന്നു ശല്യപ്പെടുത്തുക (പ്രത്യേകിച്ചും വിജനമായ സ്ഥലങ്ങളിൽ)
* അശ്ലീല സിനിമ/ചിത്രങ്ങൾ കാണിക്കുക
* ലൈംഗികാവയവം പ്രദർശിപ്പിക്കുക
* ശ്വാസം ശരിരത്തിൽ വീഴുന്നമാതിരി ചേർന്നു നിൽക്കുക
* ലൈംഗിക താൽപര്യത്തോടെ ശരീരത്തിൽ സ്പർശിക്കുക
* ചുംബിക്കുക, കെട്ടിപ്പിടിക്കുക
* അവയവങ്ങൾ കൊണ്ട് ശരീരത്തിൽ സ്പർശിക്കുക
* ലൈംഗിക സേവനങ്ങൾ ആവശ്യപ്പെടുക

ഇവയെല്ലാം ലൈംഗികാതിക്രമങ്ങളാണ്. ഇത്തരം അതിക്രമങ്ങളെക്കുറിച്ചും അവ ഉണ്ടാകാനിടയുള്ള സാഹചര്യങ്ങളെക്കുറിച്ചും സ്ഥലങ്ങളെക്കുറിച്ചും പൊതുവിൽ ധാരണ ഉണ്ടായിരിക്കണം.

സധൈര്യം മുന്നേറാം

അക്രമിക്ക് പലപ്പോഴും വ്യക്തമായ പ്ലാനിംഗ് ഉണ്ടാകും. സംശയം, പേടി തുടങ്ങിയവ പ്രകടമാകുന്ന ഭാവം, തലകുനിച്ചുള്ള നടപ്പ് ഇവ ഒഴിവാക്കണം. ശരീര ഭാഷ ഉൗർജ്ജസ്വലമാകണം. ബസിലോ പൊതുസ്ഥലത്തെ ശല്യം ചെയ്യാൻ വരുന്ന ആളെ ഒരു തുറിച്ചു നോത്തിലൂടെ പിന്തിരിപ്പിക്കാം. എങ്കിലും അക്രമം ഉണ്ടായാൽ ഓടി മാറിയോ ഒഴിഞ്ഞു മാറിയോ രക്ഷപ്പെടാൻ ശ്രമിക്കാം. ഇതിനെ ഭീരുത്വമായി കണക്കാക്കേണ്ട. ശരിയായ സുരക്ഷാമാർഗമാണ്.

ഒച്ച വയ്ക്കുകയാണ് മറ്റൊരു വഴി. പേടിച്ചു വിളിക്കുകയല്ല, ആവിശ്വാസത്തോടെ ഉച്ചത്തിൽ ചോദ്യം ചെയ്യുകയോ അലറി വിളിക്കുകയോ ചെയ്ത് മറ്റുള്ളവരുടെ ശ്രദ്ധ തന്നിലേക്ക് ആകർഷിച്ചാൽ അക്രമി പിന്തിരിഞ്ഞേക്കാം.

സ്ത്രീസുരക്ഷയ്ക്കായി കേരളപോലീസ്

വനിത ഹെൽപ്ഡെസ്ക്/ വനിത റിസപ്ഷൻ

2006 ഫെബ്രുവരി മുതൽ സംസ്ഥാനത്തെ മിക്കവാറും പോലീസ് സ്റ്റേഷനുകളിൽ വനിത ഹെൽപ്ഡെസ്ക്/വനിത റിസപ്ഷൻ പ്രവർത്തിക്കുന്നുണ്ട്. പോലീസ് സഹായം തേടിയെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും തങ്ങളുടെ ആവശ്യങ്ങൾ അറിയിക്കാനോ പരാതികൾ സമർപ്പിക്കാനോ സഹായകമാകുംവിധം വനിതാപോലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് വനിത ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കുന്നത്.

സംസ്ഥാന വനിതാസെൽ

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ചെറുക്കുന്നതിനും പോലീസിെൻറ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനുമാണ് സംസ്ഥാന വനിതാസെൽ നിലവിൽ വന്നത്. എസ്.പിയുടെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. സംസ്ഥാനമൊട്ടാകെയാണ് സെല്ലിെൻറ പരിധിയിലുള്ളത്. തിരുവനന്തപുരത്ത് പോലീസ് ട്രെയിനിംഗ് കോളജിനടുത്തായാണ് സെല്ല് പ്രവർത്തിക്കുന്നത്.

ഫാമിലി വെൽഫെയർ വിഭാഗം, സോഷ്യൽ വെൽഫെയർ യൂണിറ്റിൽ നിന്നുള്ള കൗണ്‍സിലർമാരുടെ സേവനം, ലഹരി വിമുക്ത ചികിത്സ, മറ്റ് ശാരീരികമാനസിക ചികിത്സകൾ എന്നിവയ്ക്കുള്ള തുടർ നടപടികൾ സ്വീകരിക്കുകയും നിയമാനുസൃത സഹായങ്ങൾ ചെയ്തുകൊടുക്കുന്നുമുണ്ട്.
ഫോണ്‍ നന്പർ 04712338100, 9497996992

ജില്ല വനിതാസെൽ

സംസ്ഥാന വനിതാസെല്ലിെൻറ മേൽനോട്ടത്തിൽ സംസ്ഥാനത്തെ 19 പോലീസ് ജില്ലകളിലായി 19 ജില്ല വനിതാ സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്. ഒരു വനിതാ പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സെല്ലിെൻറ മേൽനോം ക്രൈം ഡിറ്റാച്ച്മെൻറ് ഡിവൈഎസ്പിക്കാണ്. ില്ലാ വനിതാസെല്ലുകളുടെ കീഴിലാണ് വനിത ഹെൽപ് ലൈനുകൾ പ്രവർത്തിക്കുന്നത്.


വിക്ടിം സപ്പോർട്ട് സെൽ

ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയാകുന്ന സ്ത്രീകൾക്കും പെണ്‍കുട്ടികൾക്കും സൗജന്യ നിയമസഹായവും കൗണ്‍സലിംഗും ലഭ്യമാക്കുന്നതിനുമുള്ള സംവിധാനമാണ് വിക്ടിം സപ്പോർട്ട് സെൽ.

വനിത ഹെൽപ്ലൈൻ

സംസ്ഥാനത്തെ 19 ജില്ല വനിതാസെല്ലുകളുടെയും കീഴിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന വനിത ഹെൽപ്ലൈനുകളുണ്ട്. ഇവിടെ നേരിും ഫോണ്‍മുഖാന്തിരവും പരാതികൾ സ്വീകരിക്കും.

എല്ലാ വനിത ഹെൽപ്ലൈനുകളുടെയും പൊതുവായ ടോൾഫ്രീ നന്പർ 1091 ആണ്. ലാൻഡ് ഫോണിൽ നിന്നും ഇതിലേക്ക് വിളിക്കാം. ഇതുകൂടാതെ വിവിധ ജില്ലകളിലെയും സിറ്റികളിലെയും പോലീസ് കണ്‍ട്രോൾ റൂമുകളിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന വനിതാ ഹെൽപ്ലൈനുകളുടെ നേരിുള്ള ഫോണിലേക്കും വിളിച്ച് പരാതിപ്പെടാം.

ക്രൈം സ്റ്റോപ്പർ

19 പോലീസ് ജില്ലകളിലും ജില്ലാ പോലീസ് മേധാവിയുടെ മേൽനോത്തിൽ ക്രൈംസ്റ്റോപ്പർ പ്രവർത്തിക്കുന്നുണ്ട്. വനിതകൾക്കും കുികൾക്കും മുതിർന്ന പൗര·ാർക്കും ഈ സംവിധാനം കൂടുതൽ സൗകര്യപ്രദമാണ്.

ചില പൊടിറ്റൈകൾ

ആവിശ്വാസത്തോടെയുള്ള ശരീരഭാഷ അക്രമിയെ പിന്തിരിപ്പിച്ചേക്കാം. അല്ലെങ്കിൽ ഈ തന്ത്രങ്ങൾ പ്രയോഗിക്കാം. ഉദാഹരണത്തിന് ഒരു ബസ് സ്റ്റോപ്പിൽ ഒറ്റയ്ക്കു നിൽക്കുന്ന പെണ്‍കുട്ടിയെ ചിലർ ശല്യപ്പെടുത്തുന്നുവെന്നു കരുതുക ആ പെണ്‍കുട്ടി മൊബൈലിൽ പോലീസിനെയോ അടുത്ത ബന്ധുവിനെയോ സുഹൃത്തിനെയോ വിളിക്കുകയോ അത്തരത്തിൽ അഭിനയിക്കുകയോ ചെയ്യുക. ഈ തന്ത്രം വഴി അക്രമി പിന്തിരിഞ്ഞു പോയേക്കാം.

അക്രമി രക്ഷപ്പെട്ടാൽ

ചില സന്ദർഭങ്ങളിൽ അക്രമി രക്ഷപ്പെക്കോം. അതായത് ബൈക്കിൽ എത്തി വഴി ചോദിച്ചയാൾ ഉടൻ മാലയും പൊട്ടിച്ചു കടന്നു കളഞ്ഞേക്കാം. അത്തരം സന്ദർഭങ്ങളിൽ വസ്തുവകകൾ നഷ്ടപ്പൊലും പരിക്കില്ലാതെ രക്ഷപ്പെടാൻ ശ്രമിക്കണം. ആത്മവിശ്വാസം കൈവിടാതിരിക്കുക. എത്രയും വേഗം പോലീസിനെയും ബന്ധുക്കളെയും വിവരം അറിയിക്കണം. പിന്നീട് അക്രമിയെ എത്രയും വേഗം പിടികൂടുന്നതിന് കഴിയുന്ന വിവരങ്ങൾ അക്രമിയുടെ രൂപം, ശരീരപ്രകൃതി, വസ്ത്രം, വാഹനമുണ്ടെങ്കിൽ അതിെൻറ വിവരം, നന്പർ, നിറം തുടങ്ങി പരമാവധി വിവരങ്ങൾ പോലീസിനു കൈമാറണം.

അക്രമിയെ കായികമായി നേരിട്ടാൽ നിയമനടപടി വരുമോ?

സ്വയംരക്ഷയ്ക്കുവേണ്ടി അക്രമിയെ ആവശ്യമായ അളവിൽ മാത്രം പരിക്കേൽപ്പിക്കുന്നതിന് നിയമപരമായ പരിരക്ഷയുണ്ട്. ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി) വകുപ്പ് 96 മുതൽ 106 വരെയുള്ളവ സ്വയംരക്ഷാവകാശത്തെക്കുറിച്ചുള്ളതാണ്. ഒരാളിന് അയാളുടെയോ അടുത്തുള്ള മറ്റൊരാളുടെയോ ജീവനും സ്വത്തും അപകടത്തിലാകുന്ന അവസ്ഥയിൽ അക്രമിയിൽ നിന്ന് അത് സംരക്ഷിക്കുന്നതിനും ജീവൻ രക്ഷിക്കുന്നതിനും ആവശ്യമായ അളവിൽ മാത്രം പരിക്കേൽപ്പിക്കുന്നതിന് നിയമം അനുവദിക്കുന്നുണ്ട്.

അഞ്ചു വയസുകാരിയെ മധ്യവയസ്കൻ പീഡിപ്പിച്ചു, ബസ് യാത്രക്കാരിയെ ശല്യം ചെയ്തയാൾ പോലീസ് കസ്റ്റഡിയിൽ, പ്രണയാഭ്യാർഥന നിരസിച്ച യുവതിക്കുനേരെ കാമുകെൻറ ആസിഡ് ആക്രമണം, എടിഎമ്മിൽ നിന്നിറങ്ങിയ സ്ത്രീയെ കത്തികാണിച്ച് പണം അപഹരിച്ചു.... നാം നിത്യവും വായിക്കുന്ന വാർത്തകളിൽ ചിലതാണിത്. പൊതു നിരത്തുകളിൽ എന്തിനേറെ പറയുന്നു സ്വന്തം വീടുകളിൽപോലും സ്ത്രീകൾ ഇന്ന് സുരക്ഷിതരല്ല. വീിൽ നിന്നു പുറത്തുപോകുന്ന അ, മകൾ, സഹോദരി, ഭാര്യ എന്നിവർ തിരികെയെത്താൻ അൽപമൊന്നു വൈകിയാൽ നുടെ മനസിൽ ആധിയുടെ കാർമേഘം ഉരുണ്ടുകൂടും.

മുൻകരുതലെടുക്കാം

യാത്ര പോകുന്പോൾ സുരക്ഷിതമായ വഴി ഉണ്ടെങ്കിൽ കുറച്ചുകൂടി എളുപ്പത്തിൽ പോകാവുന്ന വിജനമായ വഴി തെരഞ്ഞെടുക്കുന്നവരുണ്ട്. ഇത് ശരിയല്ല. കുറ്റകൃത്യങ്ങൾ നടക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ, സാഹചര്യങ്ങൾ, കുറ്റകൃത്യങ്ങൾ നടത്താൻ സാധ്യതയുള്ള വ്യക്തികൾ എന്നിവയിൽ നിന്നും കഴിയുന്നതും ഒഴിഞ്ഞു നിൽക്കുക. ഏത് അക്രമവും ഒരു പ്രേരണയിൽ നിന്നാവും ഉടലെടുക്കുക. അക്രമം നടത്തുന്നതിന് അക്രമിയെ പ്രേരിപ്പിക്കുന്ന കാര്യങ്ങൾ ഒഴിവാക്കണം. സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള വിവരങ്ങൾ അപരിചിതർക്കും വെളിപ്പെടുത്തരുത്.

ചുറ്റുപാടുകളെ അറിയണം. എവിടെയായിരുന്നാലും ആ സ്ഥലത്തെപ്പറ്റിയും ചുറ്റും നടക്കുന്ന കാര്യങ്ങളെപ്പറ്റിയും ശ്രദ്ധയുണ്ടാകണം. അടുത്തുള്ള പോലീസ് സ്റ്റേഷനുകൾ, പോലീസ് സഹായ നന്പറുകൾ, അയൽക്കാർ ഫയർ സ്റ്റേഷൻ, ആശുപത്രി, സുഹൃത്തുക്കൾ എന്നിവ സംബന്ധിച്ച് ധാരണ ഉണ്ടാകണം.

ഇരുത്തുള്ള നടത്തം ഒഴിവാക്കണം. യാത്രാവേളയിൽ ശ്രദ്ധയോടെ നടക്കുക. അപരിചിതരുമായി ഇടപെടേണ്ട സന്ദർഭങ്ങളിൽ കരുതലോടെ ഇടപെടുക. അപരിചിതർക്കൊപ്പം ഒരു സ്ഥലത്തും പോകാതിരിക്കുക. സഹപാഠി, സഹജോലിക്കാരൻ, ബോയ്ഫ്രണ്ട്, അതിഥി എന്നിവരെ അപരിചിതർ ആയി കാണേണ്ട സാഹചര്യങ്ങളിൽ അപ്രകാരം കാണണം.

ജാഗ്രതയാണ് എല്ലാറ്റിലും പ്രധാനം. അശ്രദ്ധമായും അലസമായുമുള്ള അവസ്ഥ അക്രമിക്ക് സഹായകമാകും. ഏതു സാഹചര്യത്തിലും നിങ്ങൾക്ക് ഉത്തമബോധ്യം വരാത്തവരെ കണ്ണടച്ച് വിശ്വസിക്കരുത്. സഹായ വാഗ്ദാനങ്ങൾ സ്വീകരിക്കുന്നത് ആലോചിച്ചിായിരിക്കണം. വാഹനയാത്രയിൽ ബിസ്കറ്റ് തന്നു മയക്കുന്ന സംഭവങ്ങളുണ്ട്. അതുകൊണ്ട് അപരിചിതരിൽ നിന്ന് ഒന്നും സ്വീകരിക്കാതിരിക്കുക.

എന്നാൽ മുൻകരുതലുകളെടുത്താലും അക്രമങ്ങൾ ഉണ്ടാകാം. അതൊടൊപ്പം ചിലതുകൂടി ശ്രദ്ധിക്കണം. രണ്ടുതരത്തിലുള്ള ആക്രമണമാണ് സ്ത്രീകൾക്കു നേരെ ഉണ്ടാകുന്നത്. മുൻകൂട്ടി ആസൂത്രണം ചെയ്തതും, പൊടുന്നനെ ഉണ്ടാകുന്ന ആക്രമണവും.

സീമ മോഹൻലാൽ
വിവരങ്ങൾക്ക് കടപ്പാട്
ലോക്നാഥ് ബെഹ്റ ഐപിഎസ്
സംസ്ഥാന പോലീസ് മേധാവി