എന്‍റെ കരളേ...
എന്‍റെ കരളേ...
Sunday, May 7, 2017 3:25 AM IST
കരൾ രോഗങ്ങൾ പലതരത്തിലുണ്ട്. ഫാറ്റി ലിവർ, ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ്, കരളിനുണ്ടാകുന്ന കാൻസർ ഇങ്ങനെ പോകുന്നു കരൾ രോഗങ്ങൾ...

ഫാറ്റി ലിവർ

കരളിെൻറ കോശങ്ങളിൽ കൊഴുപ്പ് കൂടുതലായി അടിയുന്നതുകൊണ്ടാണ് ഫാറ്റി ലിവർ എന്ന അസുഖം ഉണ്ടാകുന്നത്. സാധാരണയായി പത്തിൽ ഒരാൾക്ക് ഈ രോഗം ഉണ്ടായിരിക്കും. കരളിൽ സ്വാഭാവികമായും അൽപം കൊഴുപ്പ് അടിയാറുണ്ട്. പക്ഷേ, കൊഴുപ്പിെൻറ അളവ്, കരളിെൻറ ആകെ തൂക്കത്തിെൻറ പത്തു ശതമാനത്തിൽ കൂടുതൽ ആവുകയാണെങ്കിൽ, ഫാറ്റി ലിവർ എന്ന അവസ്ഥയും, അതുവഴി കൂടുതൽ ഗുരുതരമായ കരൾ രോഗങ്ങൾ ഉണ്ടാകുവാനും സാദ്ധ്യതയുണ്ട്.

ഫാറ്റി ലിവർ, ചിലപ്പോൾ അസുഖങ്ങൾ ഒന്നും കാണിക്കുകയില്ലെങ്കിലും, ചിലരിൽ കരൾ കോശങ്ങൾക്ക് നാശം സംഭവിച്ച് കരൾവീക്കം അഥവാ സ്റ്റിയറ്റോഹെപ്പറ്റൈറ്റിസ് എന്ന അവസ്ഥയിലേക്കു മാറിയേക്കാം. മദ്യപാനികളിൽ ഈ രോഗ ത്തിന് ആൽക്കഹോളിക് സ്റ്റിയറ്റോ ഹെപ്പറ്റൈറ്റിസ് എന്നും, മദ്യം ഉപയോഗിക്കാത്തവരിൽ ഇതിന് നോണ്‍ ആൽക്കഹോളിക് സ്റ്റിയറ്റോഹെപ്പറ്റൈറ്റിസ് (NASH) എന്നും പറയുന്നു.

കരൾവീക്കം മൂലം കരൾ ചുരുങ്ങി, കട്ടിയുള്ളതായി തീരുന്നു. അങ്ങനെ നിരന്തരം കേടുപറ്റുന്ന കരൾ അവസാനം എത്തിച്ചേരുന്ന അവസ്ഥയാണ് സിറോസിസ്. NASH ആണ് സിറോസിസിെൻറ പ്രധാനപ്പെ ഒരു കാരണം.

കാരണങ്ങൾ

അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ, അമിതവണ്ണം, പ്രമേഹം, രക്തത്തിൽ ട്രൈഗ്ലിസറൈഡ് കൊഴുപ്പ് കൂടുതൽ, അമിതമദ്യപാനം, ശരീരത്തിനു ഹാനികരമായ രീതിയിൽ അമിതവേഗത്തിൽ ശരീരഭാരം കുറയ്ക്കുക, പോഷകാഹാരക്കുറവ്, മെറ്റബോളിക് സിൻഡ്രോം എന്നിവ.

പ്രമേഹം, ഹൃദയരോഗങ്ങൾ, മസ്തിഷ്കാഘാതം തുടങ്ങിയ രോഗങ്ങളുടെ ഒരു സമാഹാരമായ മെറ്റബോളിക് സിൻഡ്രോം എന്ന അവസ്ഥ, ഫാറ്റി ലിവർ ഉണ്ടാകുന്നതിന് ഒരു പ്രധാനകാരണമായി കണക്കാക്കപ്പെടുന്നു.

രോഗലക്ഷണങ്ങൾ

അമിതവണ്ണം, കുടവയർ, രക്താതിസർദം, ട്രൈഗ്ലിസറൈഡ് എന്ന കൊഴുപ്പ് കൂടുതൽ, നല്ല കൊളസ്ട്രോൾ (HDL) കുറവ്, ഇൻസുലിനോടുള്ള എതിർപ്പ് ഈ അവസ്ഥകളിലുള്ളവർക്ക് കരളിൽ അണുബാധയോ, കരളിെൻറ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഹോർമോണുകളുടെ തകരാറോ ഉണ്ടായാൽ, സിറോസിസ് എന്ന മാരകമായ രോഗാവസ്ഥയിൽ എത്താം.

സാധാരണയായി രോഗലക്ഷണങ്ങൾ ഒന്നും തന്നെ കാണിച്ചിരിക്കില്ല. മറ്റേതെങ്കിലും അസുഖങ്ങൾക്ക് പരിശോധന നടത്തുന്പോൾ യാദൃച്ഛികമായി കണ്ടുപിടിക്കുന്നതാണ്. കരളിെൻറ കോശങ്ങൾ സാവധാനത്തിൽ നശിച്ചുകൊണ്ടിരിക്കുന്നതിനാൽ, വർഷങ്ങളോളം രോഗിക്ക് അസുഖങ്ങൾ ഒന്നും തന്നെ അനുഭവപ്പെടുകയില്ല. എന്നാൽ കൂടുതൽ കരൾ കോശങ്ങൾ നശിച്ചുകഴിയുന്പോൾ, ഉന്മേഷമില്ലായ്മ, ശരീരഭാരം കുറയുക, വയറ്റിൽ അസ്വസ്ഥത, ക്ഷീണം, മാനസിക വികൽപ്പം എന്നിവ ഉണ്ടായേക്കാം.

ഫാറ്റി ലിവർ തിരിച്ചറിയാം

ദേഹപരിശോധനയിൽ കരൾവീക്കം കാണുകയോ, സാധാരണ രക്തപരിശോധനയിൽ സംശയം ഉണ്ടാവുകയോ ചെയ്താൽ, ഡോക്ടർ കരളിെൻറ പ്രത്യേക പരിശോധനകൾ നടത്തുന്നു. കരൾരോഗസംബന്ധമായ രക്തപരിശോധനകൾ, അൾട്രാസൗണ്ട്, സി ടി സ്കാൻ അതല്ലെങ്കിൽ മാഗ്നറ്റിക് റെസണൻസ് ഇമേജിംഗ് (MRI) വഴി രോഗം കണ്ടുപിടിക്കാം.

സൂചി ഉപയോഗിച്ച് കരളിെൻറ കഷ്ണം കുത്തിയെടുത്ത് പരിശോധിക്കുന്ന ലിവർ ബയോപ്സി ഫാറ്റി ലിവർ സ്ഥിരീകരിക്കുന്നു.

മരുന്നുകൾ കഴിച്ചതുകൊണ്ടോ, ശസ്ത്രക്രിയ നടത്തിയോ ഭേദമാക്കാൻ കഴിയാത്ത ഒരു രോഗമാണ് ഫാറ്റി ലിവർ. എങ്കിലും, രോഗം വരാതിരിക്കുന്നതിനും, വന്നുകഴിഞ്ഞാൽ ശക്തി കുറയ്ക്കുന്നതിനും ഉള്ള ഏതാനും കാര്യങ്ങൾ നാം അറിയേണ്ടതുണ്ട്.

* തൂക്കം പടിപിടയായി കുറയ്ക്കുക ആഴ്ചയിൽ ഒരു കിലോഗ്രാമിൽ കൂടുതൽ കുറയ്ക്കരുത്.
* ഭക്ഷണം നിയന്ത്രിച്ചോ, മരുന്നു കഴിച്ചോ ട്രൈഗ്ലിസറൈഡ് എന്ന കൊഴുപ്പു താഴ്ത്തുക.
* മദ്യം കഴിക്കരുത്
* പ്രമേഹം ഉണ്ടെങ്കിൽ നിയന്ത്രണവിധേയമാക്കുക.
ipt async id="AV600ec11b93b2aa185c6caed5" type="text/javascript" src="https://tg1.aniview.com/api/adserver/spt?AV_TAGID=600ec11b93b2aa185c6caed5&AV_PUBLISHERID=5eb7be27791eec2a0f7f2d49">
* പോഷകമൂല്യമുള്ള സമീകൃതാഹാരം കഴിക്കുക.
* ദിവസേന വ്യായാമം ചെയ്യുക.
* കരൾരോഗവിദഗ്ധരുമായി പതിവായി ബന്ധപ്പെട്ട് ആവശ്യമായ പരിശോധനകൾ നടത്തുക.

ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ്

മദ്യപാനം മൂലമുള്ള കരളിന് നീർവീക്കം ഉണ്ടാകുന്ന അവസ്ഥയാണ് ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ്. ഇത് ദീർഘകാല കരൾ രോഗങ്ങളുടേയും, സിറോസിസിേൻറയും മുന്നോടിയാണ്. രോഗി ഈ അവസ്ഥയിലും, മദ്യം ഒഴിവാക്കുകയാണെങ്കിൽ, കരളിെൻറ പ്രവർത്തനം കാലക്രമേണ പൂർണമായും പൂർവസ്ഥിതിയിലാകും. എന്നാൽ ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസിനോടൊപ്പം, സിറോസിസ് കൂടിയുണ്ടെങ്കിൽ, വളരെ വേഗത്തിൽ കരളിെൻറ പ്രവർത്തനം നിലയ്ക്കും.

രോഗലക്ഷണങ്ങൾ

ഓരോ രോഗിയിലും രോഗലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കും. വയറുവേദന, ഓക്കാനം, രക്തം ഛർദ്ദിക്കുക, അല്ലെങ്കിൽ ഛർദ്ദിക്കുന്ന ദ്രാവകത്തിന് കാപ്പിയുടെ നിറം, എട്ടുകാലിയുടെ ആകൃതിപോലെ, ത്വക്കിന് പുറമെ രക്തധമനികൾ വികസിക്കുക, വയറിനുള്ളിൽ ദ്രാവകം കെട്ടിക്കിടക്കുക, വിശപ്പില്ലായ്മ , മഞ്ഞപ്പിത്തം, തൊലിക്കും കണ്ണിനും മഞ്ഞനിറം, വായ ഉണങ്ങുക, ദാഹം കൂടുതൽ, ശരീരം മെലിയുക, ശരീരസുഖം ഇല്ലെന്ന തോന്നൽ എന്നിവയാണ് ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ മറ്റു പല രോഗാവസ്ഥയിലും കാണുന്നതിനാൽ ഡോക്ടറുമായി ബന്ധപ്പെടണം.

രോഗനിർണയം

ആദ്യമായി രോഗചരിത്രവും വിശദമായ ദേഹപരിശോധനയും വേണം. അതിനുശേഷം പ്രത്യേകമായ പരിശോധനകൾ നടത്തുന്നു. രക്തപരിശോധനകൾ, കരൾരോഗപരിശോധന, രക്താണുക്കളുടെ എണ്ണം, രക്തം കട്ടിയാകുന്ന സമയം, രക്തത്തിലെ ലവണങ്ങളുടെ അളവ്, ശരീരത്തിൽ മറ്റ് രാസവസ്തുക്കൾ ഉണ്ടോ എന്ന പരിശോധന, കംപ്യൂറൈസ്ഡ് റ്റോമോഗ്രാ ഫിക് സ്കാൻ, മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ് ലിവർ ബയോപ്സി തുടങ്ങിയ പരിശോധനകൾ നടത്തുന്നു.

രോഗചികിത്സ

ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ തുടങ്ങണം. കരളിെൻറ എല്ലാ പ്രവർത്തനങ്ങളും സാധാരണ നിലയിൽ എത്തിക്കുക എന്നതാണ് ചികിത്സയുടെ ഉദ്ദേശ്യം. മദ്യസേവയിൽ നിന്നും പിൻമാറുക എന്നുള്ളതാണ് ചികിത്സയിൽ ഏറ്റവും പ്രധാനം. മദ്യം കരൾ കോശങ്ങളെ പൂർണ്ണമായും നശിപ്പിച്ചിട്ടില്ലെങ്കിൽ, ശേഷിച്ച കോശങ്ങൾ വളർന്ന് കരളിെൻറ പ്രവർത്തനങ്ങൾ സുഗമമായി തുടർന്നുകൊണ്ടുപോകാൻ സാദ്ധ്യതയുണ്ട്.

കരൾകോശങ്ങൾ നശിച്ച്, നാരുകൾ, കുരുക്കൾ, മുഴകൾ എന്നിവ ഉണ്ടായ അവസ്ഥയിൽ കരളിെൻറ പ്രവർത്തനം പൂർണമായും ഇല്ലാതാകുന്നു. ഈ നിലയിൽനിന്നും കരളിനെ പൂർവസ്ഥിതിയിൽ തിരിച്ചുകൊണ്ടുവരുവാൻ ഒരു ചികിത്സാരീതിക്കും സാധ്യമല്ല. ഈ അവസ്ഥയിൽ കരൾമാറ്റ ശസ്ത്രക്രിയ ആവശ്യമായിവരും.

രോഗിയെ ആശുപത്രിയിൽ കിടത്തിയോ, ഒൗട്ട്പേഷ്യൻറായോ ചികിത്സിക്കാം. ചികിത്സയിൽ ഏറ്റവും പ്രധാനം മദ്യസേവയിൽ നിന്നും പി·ാറുക എന്നതാണ്. രോഗി മദ്യവിമുക്ത ചികിത്സാ രീതികൾ ആശ്രയിക്കേണ്ടിവന്നേക്കാം. ആൽക്കഹോളിക് ഹെപ്പ റ്റൈറ്റിസ് ഭേദമാക്കാനുള്ള മരുന്നുകൾ കണ്ടുപിടിച്ചിട്ടില്ല. വൈഷമ്യങ്ങൾ പരമാവധി കുറച്ച് രോഗത്തിെൻറ പുരോഗതി തടയുക എന്നതാണ് ചികിത്സയുടെ പ്രധാനലക്ഷ്യം.

ആൽക്കഹോളിക് സിറോസിസ്

മദ്യപാനം മൂലം നിരന്തരം കേടുപറ്റുന്ന കരൾ കോശങ്ങൾ നശിച്ച്, നാരുകൾ ഉണ്ടായി, കരൾ ചുരുങ്ങി കല്ലുപോലെ കിയുള്ള അവസ്ഥയാണ് സിറോസിസ്.

രോഗലക്ഷണങ്ങൾ

മഞ്ഞപ്പിത്തം, ക്ഷീണം, വിശപ്പില്ലായ്മ, പേശികൾക്കു ബലക്കുറവ്, കരളിൽകൂടി രക്തം പ്രവഹിക്കുന്ന പോർട്ടൽ സിരകളിൽ തടസ്സമുണ്ടായി രക്തസർമ്മദം കൂടുന്നു, പ്ലീഹവീക്കം, മഹോദരം, വൃക്കയുടെ പ്രവർത്തനം തകരാർ, മനോവിഭ്രമം, കരൾ കാൻസർ എന്നിവയാണ്.

ഡോ. ചാൾസ് പനക്കൽ
കണ്‍സൾൻറ് ഹെപ്പറ്റോളജി ആൻഡ് ലിവർ ട്രാൻസ്പ്ലാേൻറഷൻ
ആസ്റ്റർ മെഡ്സിറ്റി, എറണാകുളം