ര​ണ്ടു സെ​ല്‍​ഫി കാ​മ​റ​ക​ളു​ള്ള ഓ​പ്പോ എ​ഫ് 3 വി​പ​ണി​യി​ല്‍
ര​ണ്ടു സെ​ല്‍​ഫി കാ​മ​റ​ക​ളു​ള്ള ഓ​പ്പോ എ​ഫ് 3 വി​പ​ണി​യി​ല്‍
Sunday, May 7, 2017 2:57 AM IST
കൊ​​​ച്ചി: ര​​​ണ്ടു സെ​​​ല്‍​ഫി കാ​​​മ​​​റ​​​ക​​​ളു​​​ള്ള പു​​​തി​​​യ സ്മാ​​​ര്‍​ട്ട് ഫോ​​​ണ്‍ "എ​​​ഫ് 3' ഓ​​​പ്പോ വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി. ഓ​​​പ്പോ കേ​​​ര​​​ള സി​​​ഇ​​​ഒ സൈ​​​മ​​​ണ്‍ ലി​​​യാ​​​ങ്, അ​​​സി​​​സ്റ്റ​​ന്‍റ് ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ സ്റ്റീ​​​വ​​​ന്‍ ഹു​​​യാ​​​ങ്, ട്രെ​​​യി​​​നിം​​​ഗ് മാ​​​നേ​​​ജ​​​ര്‍ ബി​​​ബി​​​ന്‍ കൊ​​​ല്ലേ​​​ര്‍​ക്ക​​​ന്‍ എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍​ന്നാ​​​ണു പു​​​തി​​​യ ഫോ​​​ണ്‍ കേ​​​ര​​​ള വി​​​പ​​​ണി​​​യി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. സെ​​​ല്‍​ഫി എ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി 16 മെ​​​ഗാ​​​പി​​​ക്‌​​​സ​​​ല്‍ കാ​​​മ​​​റ​​​യും ഗ്രൂ​​​പ്പ് സെ​​​ല്‍​ഫി​​​ക്കാ​​​യി 120 ഡി​​​ഗ്രി വൈ​​​ഡ് ആം​​​ഗി​​​ളോ​​​ടു​​​കൂ​​​ടി​​​യ എ​​​ട്ട് എം​​​പി കാ​​​മ​​​റ​​​യുമാണു പ്ര​​​ധാ​​​ന സ​​​വി​​​ശേ​​​ഷ​​​ത.

പി​​​ന്‍​വ​​​ശ​​​ത്തെ 13 എം​​​പി കാ​​​മ​​​റയ്ക്ക് ആ​​​ന്‍റി​​​ഷേ​​​ക് 2.0 സാ​​​ങ്കേ​​​തി​​​കവി​​​ദ്യകൂ​​​ടി​​​യു​​​ള്ള​​​തി​​​നാ​​​ല്‍ രാ​​​ത്രി​​​യി​​​ലും വെ​​​ളി​​​ച്ചം കു​​​റ​​​ഞ്ഞ​​സ​​​മ​​​യ​​​ത്തും റോ​​​ഡ് യാ​​​ത്ര​​​ക്കി​​​ടെ​​​യി​​​ലു​​​മൊ​​​ക്കെ മി​​​ക​​​ച്ച ചി​​​ത്ര​​​ങ്ങ​​​ളെ​​​ടു​​​ക്കാ​​​ന്‍ കഴിയും. 5.5 ഇ​​​ഞ്ച് സ്‌​​​ക്രീ​​​നു​​​ള്ള ഫോ​​​ണി​​​നു നാ​​​ലു ജി​​​ബി റാ​​​മും 64 ജി​​​ബി മെ​​​മ്മ​​​റി​​​യു​​​മു​​​ണ്ട്. 4 ജി ​​​സ​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്യു​​​ന്ന ര​​​ണ്ടു നാ​​​നോ സിം ​​​കാ​​​ര്‍​ഡി​​​നും 128 ജി​​​ബി​​​വ​​​രെ ശേ​​​ഷി​​​യു​​​ള്ള മെ​​​മ്മ​​​റി കാ​​​ര്‍​ഡി​​​നും സ്ലോ​​​ട്ട്, മെ​​​റ്റ​​​ല്‍ ബോ​​​ഡി, ഫ്ലാ​​​ഷ്, ഫിം​​​ഗ​​​ര്‍ പ്രി​​​ന്‍റ് അ​​​ണ്‍​ലോ​​​ക്, ര​​​ണ്ടു ന​​​മ്പ​​​റി​​​ലും വാ​​​ട്‌​​​സ്ആ​​​പ് ല​​​ഭി​​​ക്കു​​​ന്ന ഫോ​​​ണ്‍ ക്ലോ​​​ണിം​​ഗ് ആ​​​പ് തു​​​ട​​​ങ്ങി​​​യ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​മു​​​ണ്ട്. മാ​​​ര്‍​ച്ചി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ഒ​​​പ്പോ എ​​​ഫ് 3 പ്ല​​​സി​​​ന് സ​​​മാ​​​ന​​​മാ​​​യ ഈ പു​​​തി​​​യ സ്മാ​​​ര്‍​ട്ട്ഫോ​​​ണി​​​ന് 19,990 രൂ​​​പ​​​യാ​​​ണു വി​​​ല.