വാ​ട്ട്സ്ആ​പ്പും ഫേ​സ്ബു​ക്കും വേ​ണ്ടെ​ങ്കി​ൽ...
വാ​ട്ട്സ്ആ​പ്പും ഫേ​സ്ബു​ക്കും  വേ​ണ്ടെ​ങ്കി​ൽ...
Friday, April 28, 2017 5:08 AM IST
നി​ര​ന്ത​ര​മു​ള്ള മെ​സേ​ജു​ക​ൾ, ത​ല​ങ്ങും വി​ല​ങ്ങും വീ​ഡി​യോ കോ​ൾ അ​ട​ക്ക​മു​ള്ള വി​ളി​ക​ൾ, ഗ്രൂ​പ്പു​ക​ളു​ടെ ശ​ല്യ​മാ​ണെ​ങ്കി​ൽ പ​റ​യു​ക​യും​വേ​ണ്ട... വാ​ട്ട്സ്ആ​പ്പ് വേ​ണ്ടെ​ന്നു​വ​യ്ക്കാ​ൻ വേ​റെ കാ​ര​ണ​ങ്ങ​ളൊ​ന്നും ആ​വ​ശ്യ​മി​ല്ല. നൂ​റു​കോ​ടി ആ​ളു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നു ക​രു​തി ന​മു​ക്ക് വാ​ട്ട്സ്ആ​പ്പ് വേ​ണ്ടെ​ന്നു​വ​യ്ക്കാ​ൻ പാ​ടി​ല്ല എ​ന്നൊ​ന്നു​മി​ല്ല​ല്ലോ. അ​ത് ന​മ്മു​ടെ ഇ​ഷ്ട​മാ​ണ്. ടെ​ക്സ്റ്റ്, വീ​ഡി​യോ, ഓ​ഡി​യോ ക്ലി​പ്പു​ക​ൾ ഒ​ന്നും ആ​ർ​ക്കും അ​യ​യ്ക്കാ​നി​ല്ല, ന​മു​ക്ക് ആ​രും അ​യ​യ്ക്കു​ക​യും വേ​ണ്ട എ​ന്നു തീ​രു​മാ​നി​ച്ചാ​ൽ വാ​ട്ട്സ്ആ​പ്പ് ഡി​ലീ​റ്റ് ചെ​യ്യാം. ചി​ല​പ്പോ​ൾ വ​ലി​യൊ​രു ത​ല​വേ​ദ​യാ​കും അ​തി​ലൂ​ടെ ഒ​ഴി​യു​ന്ന​ത്. ഇ​തി​നൊ​ക്കെ​വേ​ണ്ടി ചെ​ല​വ​ഴി​ച്ചി​രു​ന്ന സ​മ​യം സൃ​ഷ്ടി​പ​ര​മാ​യ മ​റ്റെ​ന്തെ​ങ്കി​ലും കാ​ര്യ​ത്തി​നു മാ​റ്റി​വ​യ്ക്കു​ക​യു​മാ​വാം.
എ​ങ്ങ​നെ​യാ​ണ് ഈ ​പൊ​ല്ലാ​പ്പ് ഒ​ഴി​വാ​ക്കു​ക? അ​ണ്‍​ഇ​ൻ​സ്റ്റാ​ൾ ചെ​യ്യു​ക എ​ന്ന​താ​വും ആ​ദ്യ​ത്തെ മ​റു​പ​ടി. എ​ന്നാ​ൽ അ​തു​കൊ​ണ്ടാ​യി​ല്ല. നി​ങ്ങ​ളു​ടെ ഫോ​ണി​ൽ​നി​ന്ന് വാ​ട്ട്സ്ആ​പ്പ് ഐ​ക്ക​ണ്‍ ഒ​ഴി​വാ​കു​ന്നേ​യു​ള്ളൂ അ​തി​ലൂ​ടെ. നി​ങ്ങ​ളു​ടെ എ​ല്ലാ മെ​സേ​ജു​ക​ളും വാ​ട്ട്സ്ആ​പ്പി​ന്‍റെ സെ​ർ​വ​റു​ക​ളി​ലു​ണ്ടാ​കും. എ​പ്പോ​ഴെ​ങ്കി​ലും ആ​പ്ലി​ക്കേ​ഷ​ൻ വീ​ണ്ടും ഇ​ൻ​സ്റ്റാ​ൾ ചെ​യ്താ​ൽ അ​തെ​ല്ലാം വീ​ണ്ടും പ​റ​ന്നെ​ത്തു​ക​യും ചെ​യ്യും. മു​ന്പു​ണ്ടാ​യി​രു​ന്ന എ​ല്ലാ ഗ്രൂ​പ്പു​ക​ളി​ലും നി​ങ്ങ​ൾ വീ​ണ്ടും പ്ര​ത്യ​ക്ഷ​പ്പെ​ടും. അ​യ്യോ, എ​വി​ടെ​യാ​യി​രു​ന്നു, എ​ന്തു​പ​റ്റി എ​ന്നു​ള്ള മെ​സേ​ജു​ക​ളു​ടെ പ്ര​ള​യ​മാ​കും പി​ന്നെ.

വാ​ട്ട്സ്ആ​പ്പ് മു​ഴു​വ​നോ​ടെ ഡി​ലീ​റ്റ് ചെ​യ്യു​ക എ​ന്ന​തു​മാ​ത്ര​മാ​ണ് ന​മ്മു​ടെ മു​ന്നി​ലു​ള്ള വ​ഴി. അ​തെ​ങ്ങ​നെ എ​ന്നു​നോ​ക്കാം.

സെ​റ്റിം​ഗ്സി​ലേ​ക്കു പോ​കു​ക. അ​ക്കൗ​ണ്ട് എ​ന്ന മെ​നു​വി​ൽ തൊ​ടു​ക. അ​ടു​ത്ത​താ​യി ഡി​ലീ​റ്റ് മൈ ​അ​ക്കൗ​ണ്ട് തെ​ര​ഞ്ഞെ​ടു​ക്കു​ക. അ​പ്പോ​ൾ വാ​ട്ട്സ്ആ​പ്പ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള ഫോ​ണ്‍ ന​ന്പ​ർ ആ​വ​ശ്യ​പ്പെ​ടും. ന​ന്പ​ർ എ​ന്‍റ​ർ ചെ​യ്ത​ശേ​ഷം ചു​വ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ​നി​ന്ന് ഡി​ലീ​റ്റ് മൈ ​അ​ക്കൗ​ണ്ട് ക്ലി​ക്ക് ചെ​യ്യു​ക.

നി​ങ്ങ​ളു​ടെ റീ​ജ​ണ്‍, വാ​ട്ട്സ്ആ​പ്പ് ക്വി​റ്റ് ചെ​യ്യാ​നു​ള്ള കാ​ര​ണം എ​ന്നീ ചോ​ദ്യ​ങ്ങ​ൾ വ​ന്നേ​ക്കാം. എ​ന്നാ​ൽ ഇ​തി​നൊ​ന്നും ഉ​ത്ത​രം കൊ​ടു​ക്ക​ണ​മെ​ന്നു നി​ർ​ബ​ന്ധ​മി​ല്ല. ഡി​ലീ​റ്റ് മൈ ​അ​ക്കൗ​ണ്ട് അ​മ​ർ​ത്തി​യാ​ൽ ഡ​ണ്‍- നി​ങ്ങ​ളു​ടെ വാ​ട്ട്സ്ആ​പ്പ് അ​ക്കൗ​ണ്ട് ക്ലോ​സ്!

ഇ​നി വാ​ട്ട്സ്ആ​പ്പ് വേ​ണ​മെ​ന്നു തോ​ന്നി​യാ​ൽ പു​തി​യ അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​ക​യേ നി​വൃ​ത്തി​യു​ള്ളൂ.

ഏ​താ​ണ്ട് ഇ​തു​ത​ന്നെ​യാ​ണ് ഫേ​സ്ബു​ക്കി​ന്‍റെ കാ​ര്യ​വും. കൂ​ട്ടു​കാ​രു​മാ​യി വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​നും ച​ർ​ച്ച​ക​ൾ​ക്കു​മെ​ല്ലാം വ​ലി​യ ഉ​പ​കാ​ര​മാ​ണ് ഇ​തെ​ങ്കി​ലും ന​ഷ്ട​പ്പെ​ടു​ന്ന സ​മ​യ​ത്തി​ന് കൈ​യും ക​ണ​ക്കു​മി​ല്ല. തു​ട​രെ​ത്തു​ട​രെ​യു​ള്ള നോ​ട്ടി​ഫി​ക്കേ​ഷ​ൻ അ​ല​ർ​ട്ടു​ക​ൾ, പ​ര​സ്യ​ങ്ങ​ൾ, അ​നാ​വ​ശ്യ ക​മ​ന്‍റു​ക​ൾ, ഫേ​ക് ഐ​ഡി​ക​ൾ തു​ട​ങ്ങി ഫേ​സ്ബു​ക്ക് ഉ​ണ്ടാ​ക്കു​ന്ന ത​ല​വേ​ദ​ന​ക​ളും കു​റ​വ​ല്ല. ഫേ​സ്ബു​ക്കി​ന് അ​ഡി​ക്്ട് ആ​യി​പ്പോ​യാ​ൽ ഉ​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ളും നി​ര​വ​ധി.

ഈ ​അ​ഡി​ക്്ഷ​ൻ എ​ന്നു പ​റ​ഞ്ഞ​ത് ത​മാ​ശ​യ​ല്ല. എ​പ്പോ​ഴും ഫേ​സ്ബു​ക്ക് നോ​ക്ക​ണം എ​ന്ന ചി​ന്ത​യു​ള്ള​വ​രു​ടെ ത​ല​ച്ചോ​റി​ൽ ഡ്ര​ഗ് അ​ഡി​ക്്ടുക​ളി​ലേ​തി​നു സ​മാ​ന​മാ​യ ബ്രെ​യി​ൻ പാ​റ്റേ​ണു​ക​ൾ ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ഫേ​സ്ബു​ക്ക് പു​ലി​വാ​ലാ​ണ​ല്ലോ എ​ന്ന് എ​പ്പോ​ഴെ​ങ്കി​ലും തോ​ന്നി​യാ​ൽ ആ ​നി​മി​ഷം ത​ട്ടി​ക്ക​ള​യ​ണം. അ​ക്കൗ​ണ്ട് ഡി​ആ​ക്്ടിവേ​റ്റ് ചെ​യ്യു​ക​യോ ഡി​ലീ​റ്റ് ചെ​യ്യു​ക​യോ ആ​വാം.

ഡി​ആ​ക്്ടിവേ​ഷ​ൻ എ​ന്ന​ത് നി​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ മ​റ്റു​ള്ള​വ​രി​ൽ​നി​ന്ന് ത​ൽ​ക്കാ​ല​ത്തേ​ക്ക് മ​റ​ച്ചു​വ​യ്ക്കു​ക എ​ന്ന​താ​ണ്. എ​ന്നാ​ൽ ഇ​തു​വ​രെ നി​ങ്ങ​ൾ ഫേ​സ്ബു​ക്കി​ൽ ചേ​ർ​ത്ത എ​ല്ലാ വി​വ​ര​ങ്ങ​ളും- ടെ​ക്സ്റ്റും ചി​ത്ര​ങ്ങ​ളും എ​ല്ലാം അ​ട​ക്കം- ഫേ​സ്ബു​ക്കി​ന്‍റെ സെ​ർ​വ​റി​ലു​ണ്ടാ​കും. അ​ക്കൗ​ണ്ടി​ലേ​ക്ക് അ​ടു​ത്ത​ത​വ​ണ ലോ​ഗ് ഇ​ൻ ചെ​യ്യു​ന്ന​തു​വ​രെ മാ​ത്ര​മേ ഡി​ആ​ക്്ടിവേ​ഷ​ൻ നി​ല​നി​ൽ​ക്കൂ.

എ​ന്നാ​ൽ അ​ക്കൗ​ണ്ട് ഡി​ലീ​റ്റ് ചെ​യ്യു​ന്ന​തി​ലൂ​ടെ നി​ങ്ങ​ളു​ടെ എ​ല്ലാ ഫേ​സ്ബു​ക്ക് വി​വ​ര​ങ്ങ​ളും ഒ​ഴി​വാ​ക്ക​പ്പെ​ടും. ഡി​ലീ​റ്റ് ചെ​യ്താ​ൽ ര​ണ്ടാ​മ​ത് ആ​ക്്ടിവേ​റ്റ് ചെ​യ്യാ​നും ക​ഴി​യി​ല്ല.
ഡി​ലീ​റ്റ് ചെ​യ്യു​ന്ന​തി​നു മു​ന്പ് ആ​വ​ശ്യ​മെ​ങ്കി​ൽ നി​ങ്ങ​ളു​ടെ ഫേ​സ്ബു​ക്ക് ഡാ​റ്റ​യു​ടെ കോ​പ്പി എ​ടു​ത്തു സൂ​ക്ഷി​ക്കാ​നാ​വും. അ​തി​നു​ള്ള വ​ഴി ഇ​ങ്ങ​നെ​യാ​ണ്:

ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ൽ സെ​റ്റിം​ഗ്സി​ൽ പോ​യി ജ​ന​റ​ൽ അ​ക്കൗ​ണ്ട് സെ​റ്റിം​ഗ്സ് എ​ടു​ക്കു​ക. അ​തി​ൽ​നി​ന്ന് ഡൗ​ണ്‍​ലോ​ഡ് എ ​കോ​പ്പി ഓ​ഫ് യു​വ​ർ ഫേ​സ്ബു​ക്ക് ഡാ​റ്റ സെ​ല​ക്്ട് ചെ​യ്ത് സ്റ്റാ​ർ​ട്ട് മൈ ​ആ​ർ​ക്കൈ​വ് എ​ടു​ക്കു​ക.

ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണ​മെ​ന്ന​ത് ഉ​റ​പ്പി​ക്കാ​നാ​യി ഫേ​സ്ബു​ക്ക് പാ​സ്‌വേ​ഡ് ആ​വ​ശ്യ​പ്പെ​ടും. അ​തു​കൂ​ടി ന​ൽ​കി ക​ണ്‍​ഫേം ചെ​യ്താ​ൽ ഫേ​സ്ബു​ക്ക് വി​വ​ര​ങ്ങ​ളു​ടെ കോ​പ്പി നേ​രെ ഇ​മെ​യി​ലി​ലേ​ക്ക് എ​ത്തും.

ഇ​നി ഡി​ലീ​റ്റ് ചെ​യ്യു​ന്ന​ത് എ​ങ്ങ​നെ എ​ന്നു നോ​ക്കാം. അ​തി​നാ​യി https://www.facebook.com/help/delete_accout എ​ന്ന ലി​ങ്കി​ൽ പോ​യി ഡി​ലീ​റ്റ് മൈ ​അ​ക്കൗ​ണ്ട് ക്ലി​ക്ക് ചെ​യ്യ​ണം. ക​ണ്‍​ഫ​ർ​മേ​ഷ​നാ​യി പാ​സ്‌വേഡും കാ​ച്ച് കോ​ഡും ആ​വ​ശ്യ​പ്പെ​ടും.
നി​ങ്ങ​ൾ അപ്‌ലോഡ് ചെ​യ്ത ഫോ​ട്ടോ​ക​ൾ, സ്റ്റാ​റ്റ​സ് അ​പ്ഡേ​റ്റു​ക​ൾ, മ​റ്റു വി​വ​ര​ങ്ങ​ൾ എ​ന്നി​വ പൂ​ർ​ണ​മാ​യി നീ​ക്കം​ചെ​യ്യ​പ്പെ​ടാ​ൻ 90 ദി​വ​സം വ​രെ എ​ടു​ക്കു​മെ​ന്ന് ഫേ​സ്ബു​ക്ക് പ​റ​യു​ന്നു. ഇ​ങ്ങ​നെ ഡി​ലീ​റ്റ് ചെ​യ്യ​പ്പെ​ടു​ന്ന വേ​ള​യി​ൽ ആ ​വി​വ​ര​ങ്ങ​ൾ ആ​ർ​ക്കും ല​ഭ്യ​മാ​കു​ക​യു​മി​ല്ല.
എ​ന്താ, ഇ​തു ര​ണ്ടും ഡി​ലീ​റ്റ് ചെ​യ്ത് സ്വാ​ത​ന്ത്ര്യം പ്ര​ഖ്യാ​പി​ക്കാ​ൻ തോ​ന്നു​ന്നു​ണ്ടോ?

വി.ആർ.