Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back To Youth |


കോളജിൽ പോകാൻ ഭയം
നിർമല കേരളത്തിൽ ഒരു നഴ്സിംഗ് കോളജിൽ പഠിക്കുവാനായി ചേർന്നു. ആദ്യമായിട്ടാണ് വീട്ടിൽ നിന്ന് മാറി നിൽക്കുന്നത്. അതുകൊണ്ടു ഹോസ്റ്റലിൽ ചെന്ന അന്നു മുതൽ അവൾ ചില അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചു തുടങ്ങി. എങ്കിലും ഒരാഴ്ചക്കാലം വലിയ കുഴപ്പമില്ലാതെ നീങ്ങി. പഠനം വളരെ വേഗത്തിൽ ആരംഭിച്ചപ്പോൾ ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങി. തലവേദന, ഛർദ്ദി, വയറുവേദന, തലകറക്കം തുടങ്ങി പല കാരണങ്ങൾ മൂലം ഹോസ്റ്റൽ അധികൃതർ പലദിവസങ്ങളിലും നിർമലയെ രാത്രിയിൽ ആശുപത്രിയിൽ കൊണ്ടുപോകുകയും ചില ദിവസങ്ങളിൽ മാതാപിതാക്കളെ വിളിച്ചുവരുത്തുകയും ചെയ്തു. മാതാപിതാക്കൾ വന്നാൽ അവരുടെ കൂടെ വീട്ടിലേക്ക് പോകും. വീട്ടിൽ ചെല്ലുന്പോൾ ഒരു പ്രശ്നവുമില്ല. ഇതു പലപ്രാവശ്യമായപ്പോൾ നാലഞ്ചുദിവസം വീിൽ നിർത്തിയിട്ട് വിട്ടാൽമതിയെന്ന് അധികൃതർ പറഞ്ഞു.

വിശ്വസിക്കുന്ന തരത്തിലുള്ള കള്ളത്തരങ്ങൾ

അതിനുശേഷം അവൾ തനിയെ ഹോസ്റ്റലിലേക്ക് പൊയ്ക്കൊള്ളാമെന്നു പറഞ്ഞു രാവിലെ ബസിൽ കയറി. മൂന്നു മണിക്കൂർ യാത്രയുള്ളതുകൊണ്ട് നേരം പുലരുന്നതിന് മുൻപു തന്നെ ബസിൽ കയറ്റിവിട്ടു. ചെന്നാലുടൻ വിളിക്കണമെന്ന് വീട്ടുകാർ പറഞ്ഞു.

രാവിലെ ഒൻപതുമണിയായപ്പോൾ, ബസ് അപകടമുണ്ടായെന്നും തെൻറ തല കന്പിയിൽ ചെന്നിടിച്ചതുമൂലം തലയ്ക്ക് വേദനയും തലകറക്കവും ഉണ്ടെന്നു പറഞ്ഞു നിർമല വീട്ടിലേക്കു വിളിച്ചു. തിരിച്ചു പോരുവാൻ മാതാപിതാക്കൾ പറഞ്ഞതനുസരിച്ച് അവൾ വീിട്ടലേക്ക് പോന്നു. അൽപ സമയം കയറിക്കിടന്നെങ്കിലും പിന്നീട് നല്ല സന്തോഷവതിയായി ഓടി നടക്കുന്നതു കണ്ട് സംശയം തോന്നിയ മാതാപിതാക്കൾ ബസ് ജീവനക്കാരോടു തിരക്കിയപ്പോൾ അവൾ പറഞ്ഞതെല്ലാം കള്ളമായിരുന്നുവെന്നു മനസിലായി. അതേപ്പറ്റി അവളോട് ഒന്നും ചോദിച്ചില്ല. അന്ന് വൈകിട്ട് പിതാവ് കാറിൽ അവളെ ഹോസ്റ്റലിൽ കൊണ്ടാക്കി. നാലഞ്ചു ദിവസത്തെ ക്ലാസ് മുടങ്ങിയപ്പോൾ അസൈൻമെൻറുകളും ഹോം വർക്കുകളും വളരെയധികം അവശേഷിച്ചു. തനിക്ക് പഠിക്കാൻ പറ്റില്ലെന്നും എഴുതിത്തീർക്കാൻ സാധിക്കില്ലെന്നും, കൂട്ടുകാരൊന്നും സഹകരിക്കുന്നില്ലെന്നും മറ്റുമുള്ള പരാതികളുമായി മാതാപിതാക്കളെ അവൾ വിളിച്ചു വരുത്തി. അവർ അധികാരികളുമായി സംസാരിച്ചപ്പോൾ സാരമില്ല തുടക്കത്തിലെ ബുദ്ധിമുട്ടുകളാണിവയെന്നും അതൊക്കെ മാറിക്കൊള്ളും എന്നു പറഞ്ഞു. രണ്ടാഴ്ച കഴിഞ്ഞു വീണ്ടും വീട്ടിൽ വന്നിട്ട് ബസിൽ തിരിച്ചുപോയി. ഒൻപതരയായപ്പോൾ അവൾ വീട്ടിലേക്കു വിളിച്ചു. താമസിച്ചതുകൊണ്ട് താൻ ഒരു ഓട്ടോറിക്ഷ പിടിച്ചാണ് കോളജിലേക്കു പോയത്. ഓട്ടോ വിജനമായ ഇടവഴിയിലൂടെയാണ് വിട്ടത്. അതുകണ്ട് അവൾ ഒച്ചയിട്ടു. അപ്പോൾ മിണ്ടിപ്പോയാൽ തട്ടിക്കളയുമെന്നായിരുന്നു ഓട്ടോക്കാരെൻറ ഭീഷണി. അതുകേട്ട് താൻ ഓട്ടോറിക്ഷയിൽ നിന്ന് ഉറക്കെ കരഞ്ഞുകൊണ്ട് ചാടി നിലത്തു വീണു. ശബ്ദം കേട്ടു നാട്ടുകാർ ഓടികൂടിയായപ്പോഴേക്കും ഓട്ടോ സ്ഥലം വിട്ടിരുന്നു. അതിനാൽ ഓട്ടോയുടെ നന്പർ പോലും കിട്ടിയില്ലെന്നും അവൾ പറഞ്ഞു. പോലീസിൽ പരാതി നൽകാൻ മാതാപിതാക്കൾ ഉടൻ അവിടെ എത്താമെന്ന് അവളെ അറിയിച്ചു.

മാതാപിതാക്കൾ എത്തുന്പോൾ അവൾ പോലീസ് സ്റ്റേഷനിൽ ഒരു വനിതാ കോണ്‍സ്റ്റബിളിനൊപ്പം ഇരിക്കുകയായിരുന്നു. സബ് ഇൻസ്പെക്ടർ പിതാവിനെ അകത്തേയ്ക്ക് വിളിപ്പിച്ച് അവൾ കള്ളക്കഥമെനഞ്ഞതാണെന്ന് സംശയമുണ്ടെന്ന് അറിയിച്ചു. അതുകൊണ്ടു വിശദമായി ചോദ്യം ചെയ്യട്ടെയെന്ന് പിതാവിനോടു ചോദിച്ചു. തിരിച്ചും മറിച്ചും തുരുതുരെ ചോദ്യങ്ങൾ ചോദിച്ചപ്പോൾ അവൾ പരസ്പര വിരുദ്ധമായി പറഞ്ഞ് പൊട്ടിക്കരഞ്ഞു. കള്ളക്കഥയായിരുന്നെന്ന് സമ്മതിക്കുകയും ചെയ്തു. ഇതിനകം തട്ടിക്കൊണ്ടുപോകൽ കഥ കോളജിലുമെത്തി. അധികൃതരും സഹപാഠികളുമെല്ലാം അറിഞ്ഞു. പിന്നീട് കള്ളക്കഥയാണെന്നറിഞ്ഞപ്പോൾ അധികാരികൾ ശാസിച്ചു. സഹപാഠികൾ പരിഹസിക്കുകയും അവളെ കാണുന്പോൾ അടക്കം പറഞ്ഞ് മാറിപ്പോവുകയും ചെയ്തു. തനിക്ക് ആ കോളജിൽ പഠിക്കണ്ടന്നും വേറെ എവിടെയെങ്കിലും പോകണമെന്നും ശാഠ്യംപിടിച്ച് അവൾ വീട്ടിലിരുന്നു. പ്രിൻസിപ്പലിനെ കണ്ടപ്പോൾ ക്ഷമ പറഞ്ഞ് മര്യാദയ്ക്ക് ജീവിച്ചുകൊള്ളാമെന്ന് എഴുതി തന്നാലേ ഇനി ക്ലാസിലിരിക്കുവാൻ അനുവദിക്കുകയുള്ളുവെന്നും പറഞ്ഞു. പ്രിൻസിപ്പൽ രൂക്ഷമായി ശകാരിക്കുകയും ചെയ്തു. അതുകൊണ്ട് ഇനി എന്തുവന്നാലും ഈ കോളജിൽ പോകാൻ കഴിയില്ല എന്ന് പറഞ്ഞ് അവൾ ഭക്ഷണം പോലും കഴിക്കാതെ മുറിയിൽ കയറി കതകടച്ചിരുന്നു.

ആകാംക്ഷ പലതരം

കുട്ടികളിലും കൗമാരപ്രായക്കാരിലും പലതര്തിലുള്ള ആകാംക്ഷരോഗങ്ങൾ ഉണ്ട്. അതിൽ പ്രഥമമായി പറയാവുന്നത് Separ- ation Anxiety Disorder ആണ്. മാതാപിതാക്കളിൽ നിന്നോ പരിപാലകരിൽ നിന്നോ അകന്ന് നിൽക്കേണ്ടിവരുന്പോഴുണ്ടാകുന്ന അമിതമായ ആകാംക്ഷാ പ്രകടമാണിവിടെ കാണുക. ഇത് ആണ്‍കുികളെക്കാൾ കൂടുതൽ പെണ്‍കുട്ടികളിലാണ് പ്രകടമാകുക. ഏതാണ്ട് ഏഴരവയസു മുതൽ പതിന്െ വയസുവരെയാണ് കൂടുതലായി കാണപ്പെടുന്നത്. ഇത് അമിതമായ ഭയവും, ശാരീരകസംവേദനങ്ങളും മാനസിക സംഘർഷവും സൃഷ്ടിക്കുന്നു. മാതാപിതാക്കളിൽ നിന്ന് അകന്നിരിക്കുന്പോൾ അവർ മരിച്ചുപോകുമോ അവർക്ക് എന്തെങ്കിലും സംഭവിക്കുമോ, എന്ന് തുടങ്ങിയ ചിന്തകൾ അവരെ വേട്ടയാടുകയും മാതാപിതാക്കളുടെ അടുത്തേക്ക് എങ്ങനെയും തിരിച്ചുപോകുവാൻ ഭ്രാന്തമായ ഒരു ഉൾവിളി അവർക്കുണ്ടാകുകയും ചെയ്യും. നിയന്ത്രിക്കാനാവാത്ത ആ വികാരത്തിന് അടിമപ്പെട്ട് അവർ പല തന്ത്രങ്ങളും ആവിഷ്കരിച്ചേക്കാം.


മേൽപറഞ്ഞ കുട്ടിയുടെ തട്ടിക്കൊണ്ടുപോകൽ നാടകം പോലെ ഈ പ്രതിഭാസം സംഭവിക്കുക ആദ്യമായി വീട്ടിൽ നിന്ന് മാറി ഹോസ്റ്റലുകളിലോ മറ്റു സ്ഥലങ്ങളിലേയ്ക്കോ പോകുന്പോഴോ, പ്രിയപ്പെട്ടവർ നഷ്ടപ്പെടുന്പോഴോ, കുടുംബത്തിൽ രോഗങ്ങൾ വരുന്പോഴോ ഒക്കെയാണ്. ഇത് എല്ലായ്പ്പോഴും കാണണമെന്നില്ല. ചിലപ്പോൾ കുഴപ്പമൊന്നുമില്ലാതെ മാറിത്താമസിച്ചെന്നിരിക്കും. എന്നാൽ മേൽപ്പറഞ്ഞ കുട്ടിയുടെ കാര്യത്തിലെന്നപോലെ എന്തെങ്കിലും സംഘർഷം വരുന്പോൾ അതു ഇരട്ടിയാകും.

നഴ്സിംഗ് സ്കൂളിലെ പഠനവിഷയങ്ങളും, പ്രോജക്ടുകളുമൊക്കെ അവൾക്ക് താങ്ങാനാവാത്തതാണെന്ന തോന്നലുകളും അവളെ വിഷമിപ്പിക്കുന്നു. മാതാപിതാക്കളിൽ നിന്നുള്ള വേർപിരിയലും സാഹചര്യങ്ങളിലെ പ്രതികൂലാവസ്ഥയും സൃഷ്ടിക്കുന്ന സംഘർഷത്തിെൻറ പ്രകടനമാണ് അവൾ കാഴ്ച വെച്ചത്. ചിലയാളുകൾക്ക് പൂർണ ശമനം കിട്ടും. ചിലർക്ക് അതു തുടർച്ചയായി അനുഭവപ്പെടാം. ഇങ്ങനെയുള്ളവർ അതിനോടൊപ്പം ചില അനുബന്ധ മനോരോഗങ്ങളും ഉള്ളവരായിരിക്കും. എല്ലാതലങ്ങളിലുമുള്ള ഉത്കണ്ഠാരോഗമായ Generalised Anxiety Disorder െൻറ ഭാഗമായും ഇതുവരാം. ഡിപ്രഷെൻറയും പ്രത്യേകതരം ഫോബിയകളുടെയും മതിഭ്രമങ്ങളുടെയും കൂടെയും ഇത് പ്രത്യക്ഷപ്പെടാം. Generalised Anxiedy Disorder ൽ ഒരു പ്രത്യേക സാഹചര്യത്തിൽ മാത്രമല്ലാതെ എല്ലാ സാഹചര്യങ്ങളിലും ഇടപെടാനുള്ള ബുദ്ധിമുട്ടും, ഭയവും, ആശങ്കയും ഉണ്ടാകാം.

ഫോബിയ

പ്രത്യേക സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്പോഴുണ്ടാകുന്ന അതിശക്തവും യുക്തിരഹിതവുമായ ഭയമാണ് ഫോബിയ. ഇരുിനെ, ഏകാന്തതയെ, തുറസായ സ്ഥലങ്ങളെ, ഉയരത്തെ, വെള്ളത്തെ, രോഗത്തെ, രക്തത്തെ, ഇടിമിന്നലിനെ, കാറ്റിനെ, മൃഗങ്ങളെ, പ്രാണികളെ തുടങ്ങിയ എന്തിെൻറയെങ്കിലും സാന്നിധ്യത്തിൽ ഇങ്ങനെയുള്ള ഭയമുണ്ടാകും. മിക്കവാറും ഇങ്ങനെ ഉണ്ടാകുവാൻ കാരണമായ ഒരു മൂല്യസംഭവമുണ്ടായിരിക്കും. പാന്പിനെ അമിതമായ പേടിയുള്ള ആളിെൻറ ആരെങ്കിലും പാന്പുകടിച്ചു മരിച്ചിട്ടുണ്ടാകാം. അല്ലെങ്കിൽ എന്നെങ്കിലും പാന്പിനെ കണ്ട് അമിതമായി ഭയപ്പെട്ടിട്ടുണ്ടാകാം. ഇതുപോലെ എല്ലാ ഭയങ്ങൾക്കും മനശാസ്ത്രപരമായ ഒരു കാരണമുണ്ടാകാം. സൈക്കോ തെറാപ്പി വഴി ഇതു പൂർണമായും മാറ്റിയെടുക്കാം.

സ്കൂൾ ഫോബിയ

സ്കൂൾ ഫോബിയ കൗമാരപ്രായക്കാരെയും കുട്ടികളെയും ബാധിക്കുന്നു. സ്കൂളിൽ പോകാൻ അമിത ഭയമുണ്ടാകുകയും ത·ൂലം എന്തെങ്കിലും കാരണം പറഞ്ഞ് സ്കൂളിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്യുന്നു. Panic Disorder ൽ ചില സാഹചര്യങ്ങളിൽ അമിതമായ ഭയപ്രകടനവും അതിൽ നിന്നുണ്ടാകുന്ന അപ്രതീക്ഷിതവും അനിയന്ത്രിതവുമായ പെരുമാറ്റങ്ങളും പൊിത്തെറിയും കാണപ്പെടുന്നു. Obsessive Compulsive Disorder നെ ഉത്കണ്ഠയുടെ പട്ടികയിൽ പെടുത്താം. ചെയ്യുന്ന കാര്യങ്ങളുടെ പൂർണതയിൽ തൃപ്തിവരാതെ വീണ്ടും വീണ്ടും ഇവർ ചെയ്തുകൊണ്ടിരിക്കും. വൃത്തിയെപ്പറ്റി വർധിച്ച ഭയമുള്ളതുകൊണ്ട് കൈ വീണ്ടും വീണ്ടും കഴുകും. ആരെങ്കിലും തന്നെയോ തെൻറ വസ്തുക്കളിലോ തൊട്ടാൽ അശുദ്ധമാകുമെന്ന ഭയത്തിൽ മറ്റുള്ളവരിൽ നിന്ന് അകന്നു നിൽക്കും. ചിലപ്പോൾ ബസിൽ കയാറാൻ പോലും മടിക്കും.

തലയിടിക്കൽ, അസ്വഭാവിക ചലനങ്ങൾ, ബോധംകെടൽ, നഖം കടിക്കൽ, നിലത്തു കിടന്ന് ഉരുളൽ, കിടന്ന് മലമൂത്രവിസർജ്ജനം നടത്തൽ ഇവയും ഉത്കണ്ഠയുടെ പ്രകടനങ്ങളായി കാണപ്പെടാൻ ഇടയുണ്ട്.

ഡോ. പി. എം. ചാക്കോ പാലക്കുന്നേൽ
പ്രിൻസിപ്പൽ, നിർമൽ ജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൗണ്‍സലിംഗ്
ആൻഡ് സൈക്കോതെറാപ്പി, പത്തനംതിട്ട

ട്രെൻഡി ഇയർ കഫ്
മേൽകാതു മുഴുവൻ കുത്താതെതന്നെ കമ്മൽകൊണ്ട് കർണസൗന്ദര്യം വർധിപ്പിക്കുന്ന ഇയർ കഫ് പുതിയ കൗതുകമാകുന്നു.

സെക്കൻഡ് സ്റ്റഡുകൊണ്ട് കാതുകൾ മുഴുവൻ അലങ്കരിക്കുന്നതിന് ഇപ്പോൾ കാത് നിരനിരയായി കുത്തി വേദനിക്കണമെന്നില്ല. ഇതിനായി ...
ലിഖിത ഭാനു :കർഷക കൂട്ടായ്മയിലൂടെ വിജയത്തിലേക്ക്
ലിഖിത ഭാനു. കണ്ടു പഠിക്കാനേറെയുണ്ട് ഈ പെണ്‍കുട്ടിയിൽ നിന്ന്.
ബയോടെക്നോളജി എൻജിനിയറിംഗ് ബിരുദം നേടിയ ഒരു പെണ്‍കുട്ടി സാധാരണഗതിയിൽ കോർപറേറ്റ് മേഖലയിൽ ഏതെങ്കിലുമൊരു ജോലി തേടുകയേയുള്ളു. അല്ലാതെ സ്വയമൊരു സംരംഭം കെട്ടിപ്...
സ്പെയിനിലെ മലയാളി തിളക്കം
ഏതൊരു പുരുഷെൻറയും വിജയത്തിനു പിന്നിൽ ഒരു സ്ത്രീയുണ്ടാകും എന്നു പറയുന്നതുപോലെ ഏതൊരു സ്ത്രീയുടെ വിജയത്തിനു പിന്നിലും ഒരു പുരുഷനുണ്ടായിരിക്കും. അവളിൽ മാത്രം വിശ്വാസമർപ്പിച്ചു കൂടെ നിന്നൊരാൾ അച്ഛൻ! തിരുവനന്തപുരം സ്വദേശിയായ ...
സ്വപ്നം ത്യജിക്കാത്ത പെണ്‍കുട്ടി
ഡോ. ​എ.​പി.​ജെ. അ​ബ്ദു​ൾ ക​ലാം ഇ​ട​യ്ക്കി​ടെ ലോ​ക​ത്തോ​ടു പ​റ​ഞ്ഞി​രു​ന്ന ഒ​രു കാ​ര്യ​മു​ണ്ട് - ഉ​റ​ങ്ങു​ന്പോ​ൾ കാ​ണു​ന്ന​ത​ല്ല സ്വ​പ്നം, ന​മ്മു​ടെ ഉ​റ​ക്കം ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​തെ​ന്താ​ണോ അ​താ​യി​രി​ക്ക​ണം സ്വ​പ്ന​മെ​...
മരങ്ങളെ പ്രണയിക്കുന്ന പെൺകുട്ടി
കാ​ര്യ​മാ​യി പ​രി​ച​യ​പ്പെ​ടു​ന്ന​തി​നു മു​ൻ​പു​ ത​ന്നെ കൈ​യിൽ ഏ​താ​നും ക​ണി​ക്കൊ ന്ന​യു​ടെ വി​ത്തു​ക​ൾ ത​ന്നി​ട്ടു പ​റ​ഞ്ഞു, എ​ല്ലാം പാ​കി മു​ള​പ്പി​ക്ക​ണം. ആ​രു ന​ടാ​ൻ എ​ന്ന ആ​ത്മ​ഗ​തം പൂ​ർ​ത്തി​യാ​കു​ന്ന​തി​നു മു​ൻ​പേ അടുത...
നഖം മിനുക്കാം
നഖങ്ങളെയും കാൽനഖങ്ങളെയും അതിമനോഹരമായി അലങ്കരിക്കുന്ന നെയിൽ ആർട്ട് പുതിയ തലമുറയുടെ ഹരമാവുകയാണ്. മൈലാഞ്ചികൊണ്ടും പല നിറങ്ങളിലെ നെയിൽ പോളിഷുകൊണ്ടും നഖങ്ങൾ മനോഹരമാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോൾ കണ്ണഞ്ചിപ്പിക്കുന്...
വരയുടെ വൃന്ദാവനം
വരകളുടേയും വർണങ്ങളുടേയും ലോകത്താണ് ബിന്ദു പി. നന്പ്യാരുടെ ജീവിതം. നിറങ്ങളോട് കുട്ടിക്കാലത്ത് തുടങ്ങിയ ഇഷ്ടം ഇന്ന് ബിന്ദുവിന് ജീവിതവഴി കൂടിയാണ്. കണ്ണൂർ ജില്ലയിലെ ചിറക്കൽ പുതിയാപ്പറന്പിലെ വൃന്ദാവൻ ആർട്ട് ഗാലറിയിൽ ചെന്നാൽ കാണാ...
ട്രെൻഡിയാവാൻ വട്ടപ്പൊട്ട്
പെണ്‍കുട്ടികളുടെ നെറ്റിയിൽ ഇപ്പോൾ മിന്നിത്തിളങ്ങുന്നത് വപ്പൊട്ടാണ്. അടുത്തിടെവരെ പൊട്ടുകുത്താതിരുന്ന പെണ്‍കുട്ടികളും വപ്പൊട്ടിലേക്കു തിരിഞ്ഞിരിക്കുന്നു.

നടി വിദ്യാ ബാലനാണു വലിയ വപ്പൊട്ടിെൻറ പ്രചാരക എന്നുവേണമെങ്...
കണ്ണനെയോർത്ത് നയന പാടി...
തിരുവനന്തപുരത്തെ ഒരു റസിഡന്‍റ്സ് അസോസിയേഷെൻറ വാർഷികാഘോഷങ്ങൾ തകൃതിയായി നടക്കുന്നു. പെട്ടെന്നാണ് സ്റ്റേജിൽ നിന്ന് ഓടക്കുഴൽവിളി ഒഴുകിയൊഴുകി എന്ന ലളിതഗാനം കേട്ടത്. എല്ലാവരുടെയും ശ്രദ്ധ സ്റ്റേജിലേക്കായി. മൂന്നര വയസുകാരിയാണ് ആ ...
വിജയ ബിന്ദു
കേവലം ഒരു കൗതുകകാഴ്ചയല്ല ബിന്ദു സജിത്ത്കുമാറിെൻറ ജീവിതം. ഇതൊരു അത്ഭുതകഥയാണ്. വിവാഹശേഷം വീടിെൻറ നാലു ചുവരുകൾക്കുള്ളിൽ സ്വയം തളച്ചിടുന്ന എല്ലാ വീട്ടമ്മമാരും വായിച്ചുപഠിക്കേണ്ട അത്ഭുതകഥ. വിവാഹം വരെ മാത്രമേ ജീവിതമുള്ളു. വിവാഹം ക...
ഫാൻസി പാദസരങ്ങൾ
അന്പലപ്പറന്പിലെ ആൽമരച്ചുവിൽ അവളുടെ വരവും കാത്ത് അവനിരുന്നു. വയൽവരന്പുകൾക്കിടയിലൂടെ വെള്ളിക്കൊലുസുകൾ കിലുക്കി അവൾ നടന്നുവരുന്ന ശബ്ദം ദൂരെ നിന്നേ അവനു കേൾക്കാമായിരുന്നു... ഇതൊരു പഴങ്കഥ. ഫാഷെൻറ കുത്തൊഴുക്കിൽ വെള്ളിപ്പാദസരം ഒൗ...
ഒന്നു കൈയടിക്കു...
രാ​ജ​സ്ഥാ​നി​ലെ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര​ന്‍റെ മ​ക​ളി​ൽ​നി​ന്നു സി​വി​ൽ സ​ർ​വീ​​സ് പ​രീ​ക്ഷ വി​ജ​യി​ക്കു​ന്ന​തു​വ​രെ​യു​ള്ള ഉ​മു​ലി​ന്‍റെ ജീ​വി​തം പോ​ർ​ക്ക​ള​ത്തി​ൽ ശ​ത്രു​സൈ​ന്യ​ത്തെ ഒ​റ്റ​യ്ക്കു പൊ​രു​തി വി​ജ​യി​ച്ച പേ...
ട്രെൻഡി ത്രെഡ് ബാംഗിൾസ്
കണ്ണടച്ചു തുറക്കും മുന്പേയാണ് ഫാഷൻ മാറി മറിയുന്നത്. ഇന്നത്തെ ട്രെൻഡ് ഇറങ്ങി രണ്ടു ദിവസം കഴിയുന്പോൾ ഫീൽഡ് ഒൗട്ട് ആകും. ഫാഷൻ ആക്സസറീസിെൻറ കാര്യത്തിൽ നമ്മുടെ കേരളവും ഒട്ടും പിന്നിലല്ല. ഒറ്റ നിറത്തിലുള്ള കുപ്പിവളയുമിട്ട് നടന്നിര...
മനസില്‍ കൂടുകൂട്ടിയ പാട്ടുകള്‍
രാ​ജ​ല​ക്ഷ്മി... ഈ ​പേ​ര് സി​നി​മ​യോ​ട് ചേ​ർ​ത്ത് കേ​ൾ​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​മേ​റെ​യാ​യി. ഇ​ന്നും ഒ​രു തു​ട​ക്ക​കാ​രി​യു​ടെ ആ​വേ​ശ​ത്തോ​ടെ തേ​ടി വ​രു​ന്ന ഗാ​ന​ങ്ങ​ളെ സ്വ​ര​ശു​ദ്ധി​യോ​ടെ ആ​സ്വാ​ദ​ക​ർ​ക്ക് സ​മ്മാ​നി...
കോളജിൽ പോകാൻ ഭയം
നിർമല കേരളത്തിൽ ഒരു നഴ്സിംഗ് കോളജിൽ പഠിക്കുവാനായി ചേർന്നു. ആദ്യമായിട്ടാണ് വീട്ടിൽ നിന്ന് മാറി നിൽക്കുന്നത്. അതുകൊണ്ടു ഹോസ്റ്റലിൽ ചെന്ന അന്നു മുതൽ അവൾ ചില അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചു തുടങ്ങി. എങ്കിലും ഒരാഴ്ചക്കാലം വലിയ കു...
ഇരട്ടത്തിളക്കത്തിൽ സിമി
കൊല്ലം തട്ടാമലയിലുള്ള നാട്യബ്രഹ്മ എന്ന നൃത്തവിദ്യാലയത്തിലെ അധ്യാപിക സിമി ബൈജു ഇപ്പോൾ നർത്തകി മാത്രമല്ല സിനിമയിലെ നായികയുമാണ്. എം.സുരേന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ച സംസ്കൃത സിനിമ സൂര്യകാന്തയാണു സിമിയെ നായികയാക്കിയത്. സഞ്...
വേനലിൽ തിളങ്ങാൻ ടി ഷർട്ടുകൾ
വേനൽക്കാലമായതു മുതൽ പതിവു വസ്ത്രങ്ങൾക്കു റെസ്റ്റ് കൊടുത്തിരിക്കുകയാണ് യൂത്ത്. ഇപ്പോഴത്തെ ട്രെൻഡ് ടിഷർട്ടുകളാണ്. ചൂടിൽ നിന്ന് അൽപം ആശ്വാസം കിട്ടുമെന്ന കാരണത്താൽ തന്നെ ടിഷർട്ട് ഫാൻസിെൻറ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ടെന്ന് വസ...
പേപ്പർ ക്വല്ലിംഗ് ടുലിപ്
ആവശ്യമുള്ള സാധനങ്ങൾ

1. പച്ച നിറത്തിലുള്ള ക്വല്ലിംഗ് പേപ്പറുകൾ. ഇലയ്ക്കും തണ്ടിനും പച്ചയുടെ തന്നെ വേറെ വേറെ ഷേഡുകൾ ഉപയോഗിച്ചാൽ വളരെ നല്ലത്.
2. പൂവിനായി ഇഷ്ടമുള്ള നിറത്തിലുള്ള ക്വല്ലിംഗ് പേപ്പറുകൾ
3. ക്വല്ല...
അശ്വതി സ്പീക്കിംഗ്
അശ്വതിയെ കോമഡി സൂപ്പർ നൈറ്റ് പരിപാടി കണ്ടിട്ടാണ് കൂടുതൽ ആളുകൾ തിരിച്ചറിയാൻ തുടങ്ങിയത്. റേഡിയോ ജോക്കിയായിായിരുന്നു തുടക്കം. സൂര്യ ടിവിയിൽ ആങ്കറിങ്ങും ഉണ്ടായിരുന്നു. സീരിയലിലോ സിനിമയിലോ ഒരിക്കൽ പോലും അഭിനയിച്ചിട്ടില്ലെങ്ക...
അണിയാം, സാൻഡ് സ്റ്റോണ്‍ മാലകൾ
മാല വിപണിയിലെ ട്രെൻഡി ഐറ്റം സാൻഡ് സ്റ്റോണ്‍ മാലകളാണ്. നീളത്തിലോ ഡബിൾ ലെയറായോ ഈ മാലകൾ അണിയാം. ജയ്പൂർ സ്റ്റോണ്‍ ഉപയോഗിച്ചാണ് ഇത്തരം മാലകൾ നിർമിച്ചിരിക്കുന്നത്. മാലയുടെ മധ്യഭാഗത്തു വീതിയുള്ള കല്ലുകളായിരിക്കും. ഇരുവശങ്ങളിലു...
മുന്തിരിവള്ളികൾക്കു പിന്നിൽ
മൂന്നേ മൂന്നു ചിത്രങ്ങളുടെ നിർമാണം നിർവഹിച്ചിട്ടെയുള്ളൂവെങ്കിലും സോഫിയ പോൾ ഇന്ന് മലയാളസിനിമാരംഗത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്ന സ്ത്രീസാന്നിധ്യമാണ്. സോഫിയ പോളിന്‍റെ വിശേഷങ്ങളിലേക്ക്...

എെൻറയൊരു സ്വപ്നമായിരുന്ന...
നടനതാരം
നൃത്തവേദിയിലെ വിസ്മയ സാന്നിധ്യമാണ് സോനു സതീഷ്. നാട്യത്തോടൊപ്പം അഭിനയവും കൂടിയാകുന്പോൾ സോനു വ്യത്യസ്തയാകുന്നു. സോനുവിനെക്കുറിച്ച് ഏറെ പറയേണ്ടതില്ല. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഭാര്യ സീരിയലിലെ രോഹിണി എന്ന കഥാപാത്രത്...
സ്റ്റൈലാകാൻ സെപ്റ്റം റിംഗ്
പഴയകാല സ്ത്രീകളെ സുന്ദരിമാരാക്കിയിരുന്ന മൂക്കിെൻറ അഗ്രത്ത് അണിയുന്ന മൂക്കുത്തി (സെപ്റ്റം റിംഗ്)യാണ് ലേറ്റസ്റ്റ് ട്രെൻഡ്. സെലിബ്രിറ്റികൾ മുതൽ സാധാരണ യുവതികൾ വരെ ഇപ്പോൾ സെപ്റ്റം റിംഗിെൻറ ആരാധകരാണ്. മൂക്കിെൻറ പാലത്തിൽ
മാലകളിലെ വൈവിധ്യം
കാഴ്ചയിൽ വലിയതും ഭംഗിയേറിയതുമായ മാലകളോടാണ് സ്ത്രീകൾക്ക് എന്നും പ്രിയം. അവസരങ്ങൾക്ക് ചേരുന്ന രീതിയിൽ ഒരുങ്ങി പോകാൻ ആഗ്രഹിക്കുന്ന സ്ത്രീകളുടെ ഫാഷൻ ലിസ്റ്റിലെ ലേറ്റസ്റ്റ് ട്രെൻഡ് ഡിസൈൻ വജ്രമെന്ന് തോന്നിക്കുന്ന തരത്തിലുള്ള നെക്ലസ...
എന്‍റെ അമ്മ എന്‍റെ ടീച്ചർ
രണ്ട് അമാരോടുള്ള സ്നേഹം. അതാണ് എ.പി.അശ്വനിയെക്കുറിച്ചുള്ള ഈ കുറിപ്പിെൻറ കാതൽ. ഒന്നു പെറ്റ. മറ്റേത് അമ്മ മലയാളം. സ്നേഹത്തിെൻറ ഈ തണൽവഴികളിലൂടെ അവൾ നടന്നു. കാലം അവൾക്കായി കാത്തുവച്ചത് ഭാഗ്യത്തിെൻറ ഔദാര്യമായിരുന്നില്ല, മറിച്ച...
സംഗീതവഴിയേ.....
മലയാള ചലച്ചിത്ര സംഗീത സംവിധാന ലോകത്തിൽ സ്ത്രീസാന്നിധ്യം നന്നേ കുറവാണ്. മുൻകാലത്ത് മറുനാുകാരിയായ ഉഷ ഖന്ന, ഇപ്പോൾ പുതിയ തലമുറയിൽ നേഹാനായർ.. അങ്ങനെ ഒതുങ്ങുന്നു സ്ത്രീ സംഗീതസ്പർശം. ഇവിടെയാണ് നിറമുള്ള സ്വപ്നങ്ങളുമായി യുവഗായിക അർച്...
പ്രണയവര്‍ണങ്ങള്‍
പ്ര​ണ​യ​ത്തി​നു​വേ​ണ്ടി​യു​ള്ള ദി​ന​മാ​ണു വാ​ലന്‍റൈൻ​സ് ഡേ. ​പ്ര​ണ​യി​ക്കു​ന്ന​വ​ർ​ക്കും പ്ര​ണ​യം കൊ​തി​ക്കു​ന്ന​വ​ർ​ക്കും നി​ത്യ​മാ​യ പ്ര​ണ​യം ഹൃ​ദ​യ​ത്തി​ൽ സൂ​ക്ഷി​ക്കു​ന്ന​വ​ർ​ക്കും മാ​ത്ര​മു​ള്ള ദി​വ​സം.

​ഗി​രി...
റെഡ് ഔട്ട്, പിങ്ക് * ഗോൾഡൻ ഇൻ...
സ്നേഹത്തിെൻറ നിറം രക്‌തവർണ്ണമാണ്. പ്രണയത്തിനായി രക്‌തം ചീന്തിയവരുടെ സ്മരണയ്ക്കാകും ഒരുപക്ഷെ പ്രണയത്തിന് രക്‌തനിറം നൽകിയത്. പ്രണയിക്കുന്നവരുടെയും പ്രണയത്തിന് വേണ്ടി സ്വന്തം പ്രാണൻ നൽകിയവരുടെയും ദിനമാണ് വാലൈൻറൻസ് ഡേ. ഫെബ്രുവ...
പുഞ്ചിരി തൂകൂ... കൂടുതൽ ആത്മവിശ്വാസത്തോടെ...
ഒരു പുഞ്ചിരി ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഒട്ടേറെയാണ്. കൂടുതൽ ആവിശ്വാസത്തോടെ പുഞ്ചിരിക്കാൻ തീർച്ചയായും മനോഹരമായ ചുണ്ടുകൾ വേണം. വെറുതെ ഒരു ലിപ്സ്റ്റിക്ക് മാത്രമോ ലിപ് ഗ്ലോസ് മാത്രമോ ഉപയോഗിച്ച് ചുണ്ടുകൾ മനോഹരമാക്കാം. എന്നാൽ ...
പെൺവിജയഗാഥ
കേരരളത്തിൽ സ്റ്റാർട്ടപ് സംരംഭകർ വേരുറപ്പിച്ചു തുടങ്ങുന്നതെയുള്ളു. ആശയത്തിന്റെ പ്രായോഗികത മുതൽ ഇൻകുബേഷൻ, ഫണ്ടിംഗ് എന്നു തുടങ്ങി വെല്ലുവിളികളിലൂടെ തന്നെയാണ് ഓരോ സ്റ്റാർട്ടപ് സംരംഭകനും മുന്നേറുന്നത്. ഇവിടെ രണ്ട് വനിതാ സ്റ്റാർട്...
LATEST NEWS
ലണ്ടനിലെ ഓ​ക്സ്ഫ​ഡ് സ്ട്രീ​റ്റി​ൽ വെ​ടി​വ​യ്പുണ്ടായിട്ടില്ലെന്ന് പോലീസ്; ഗതാഗതം പുനഃസ്ഥാപിച്ചു
കണ്ണൂരിൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം
കൊല്ലത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
റവന്യൂ സെക്രട്ടറിയ മാറ്റാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് സിപിഐ
ജോ​ർ​ജി​യ​യി​ലെ ഹോ​ട്ട​ലി​ൽ തീ​പി​ടു​ത്തം; 12 പേ​ർ മ​രി​ച്ചു
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.