"ആധാര'മാകുന്ന ആധാർ
"ആധാര'മാകുന്ന ആധാർ
Friday, April 21, 2017 4:36 AM IST
ഭാവിയിൽ സാന്പത്തിക ഇടപാടുകൾ, സർക്കാർ സേവനങ്ങൾ അങ്ങനെ ഒരു പൗരനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും ആധാർ എന്ന ഒരൊറ്റ രേഖ മാത്രം മതി എന്ന സ്ഥിതിയിലേക്കാണ് നീങ്ങുന്നത്. അമേരിക്കയിലെ സോഷ്യൽ സെക്യൂരിറ്റി നന്പർ പോലെ ഇതു മാറുമെന്നാണ് ധനമന്ത്രി പറയുന്നത്.

യുപിഎ സർക്കാരാണ് ആധാറിന് രൂപം നൽകിയത്. അത് പിന്തുടരില്ലെന്ന് പറഞ്ഞ മോദി സർക്കാർ ഇതിെൻറ നേങ്ങൾ കണ്ട് ആധാർ നടപ്പിലക്കി. ആധാറിനെ മാത്രം ആധാരമാക്കാൻ ഒരുങ്ങുന്നതും അവരാണ്. പാചക വാതകത്തിനുള്ള സബ്സിഡി വിതരണമാണ് ആധാർ അനുബന്ധമായി ആദ്യം നടപ്പിലാക്കിയത്. പിന്നീട് ഓരോ ഇടപാടുകൾക്കും ആധാർ അടിസ്ഥാന രേഖയായികൊണ്ടിരുന്നു.

സർക്കാരിെൻറ ആനുകൂല്യങ്ങൾ അർഹതപ്പെവരുടെ കൈകളിലെത്തുന്നില്ല എന്ന പരാതിക്കും ആധാർ വന്നതോടെ പരിഹാരമാകുകയാണ്. കാരണം ഇടനിലക്കാരില്ലാതെ നേരിട്ട് ഉപഭോക്താക്കളുടെ പക്കലേക്കാണ് ആനുകൂല്യങ്ങൾ എത്തുന്നത്.

ഇടപാടുകൾ എല്ലാം അറിയാം

പ്രധാന മന്ത്രിയുടെ ജൻധൻ അക്കൗണ്ടുകളെല്ലാം തന്നെ ആരംഭിച്ചപ്പോൾ മുതൽ ആധാർ കാർഡുമായി ബന്ധിപ്പിച്ചിരുന്നു. പിന്നീട് എല്ലാ ബാങ്ക് അക്കൗണ്ടുകളും ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്ന നിർദേശം വന്നു.

ആദായനികുതി റിണേിൽ ആധാർ പാൻ നന്പറുകൾക്കൊപ്പം ആധാറും നൽകിയിരിക്കണമെന്നു ഗവണ്‍മെൻറു നിർദ്ദേശിച്ചിട്ടുണ്ട്.

പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതോടെ ബാങ്കിംഗ് ഇടപാടുകൾ എല്ലാം ആദായനികുതി വകുപ്പിന് അറിയാനാകും. ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്നവർക്ക് അത്തരത്തിലുള്ള ഇടപാടുകൾ സാധ്യമല്ലാതാകും. നികുതിവെട്ടിപ്പിനുള്ള എല്ലാ പഴുതുകളും ഇതോടെ തടയപ്പെടും.

സാന്പത്തിക മേഖലയിൽ ബാങ്ക് അക്കൗണ്ട് തുറക്കാൻ ആധാർ കാർഡ് നിർബന്ധമാക്കിയതിനു പുറമേ, മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ, ഡീമാറ്റ് അക്കൗണ്ടുകൾ, ഇൻഷുറൻസ് പോളിസികൾ എന്നിവക്കെല്ലാം ആധാർ അടിസ്ഥാനമാക്കിയുള്ള കെവൈസി സംവിധാനം നടപ്പിലാക്കാൻ ഒരുങ്ങുകയാണ് സർക്കാർ.

വിരലടയാളം

ആധാർ എന്ന ഒരൊറ്റ തിരിച്ചറിയൽ രേഖയിലേക്ക് ചുരുങ്ങുന്പോൾ കാര്യങ്ങൾ എളുപ്പമാക്കുന്നത് വിരലടയാളമാണ്. പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്പോഴും അയാളുടെ വിവരങ്ങളോടൊപ്പം തന്നെ ബയോമെട്രിക് വിവരങ്ങളായ വിരലടയാളം, ഐറിസ് സ്കാൻ എന്നിവ കൂടി ശേഖരിക്കും. അതിനാൽ ഒന്നിൽ കൂടുതൽ പാൻകാർഡ് ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ കഴിയില്ല.

ആധാറിന് അപേക്ഷിക്കാൻ

1 ഏതെങ്കിലും അംഗീകൃത ആധാർ എൻറോൾമെൻറ് സെൻററിൽ ഐഡൻറിറ്റി കാർഡുമായി ചെല്ലുക. കേരളത്തിലെ അക്ഷയ കേന്ദ്രങ്ങൾ ഇത്തരത്തിലുള്ള ഏജൻസിയാണ്. ഓണ്‍ലൈൻ ആധാർ സെൻററില്ലെങ്കിൽ അടുത്തുള്ള ആധാർ കാർഡ് സെന്‍ററിൽ പോയാലും മതി.

2. സൗജന്യമായി അപേക്ഷ ഫോം ലഭിക്കും. ഡൗണ്‍ലോഡ് ചെയ്തെടുക്കുകയും ചെയ്യാം.
3. ഡൗണ്‍ലോഡു ചെയ്യുകയാണെങ്കിൽ പ്രിൻറ് എടുത്ത് ആധാർ സെൻററിൽ കൊടുക്കുക.
4. എൻ റോൾ ചെയ്യുന്ന സമയത്ത് ഫോട്ടോ, വിരലടയാളം, ഐറിസ് സ്കാൻ എന്നിവ എടുക്കും.
5. കൃത്യമായ വിവരങ്ങൾ നൽകുക. എൻറോൾ ചെയ്യുന്ന സമയത്ത് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്തുക.
6. ഒറിജിനൽ ആധാർ കാർഡു ലഭിക്കുന്നതുവരെ സൂക്ഷിക്കാനുള്ള ഒരു സ്ലിപ് എൻറോൾ ചെയ്തു കഴിയുന്പോൾലഭിക്കും.
7. ആധാർ കാർഡിനായി നൽകിയിരിക്കുന്ന വിവരങ്ങൾ ആധാർകാർഡ് ലഭ്യമാക്കുന്നതിനു മുൻപ് ഉദ്യോഗസ്ഥർ പരിശോധിക്കും.
8. പരിശോധന വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞാൽ മൊബൈലിലേക്ക് എസ്എംഎസോ, ഇമെയിലേക്ക് ഒരു നോട്ടിഫിക്കേഷനോ വരും. അതിനു ശേഷം കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ആധാർ നന്പർ പ്രിൻറ് ചെയ്ത കാർഡ് പോസ്റ്റോഫീസ് വഴിയായി ലഭ്യമാകും.
9. ഓണ്‍ലൈനിൽ ആധാർ കാർഡ് പ്രിൻറ് ചെയ്ത് എടുക്കുവാനും സാധിക്കും

തിരിച്ചറിയലിനു വേണ്ട രേഖകൾ

* ഫോട്ടോ പതിപ്പിച്ച ഐഡൻറിറ്റി കാർഡ്,
* റേഷൻ കാർഡ്, പാസ്പോർ്,
* പാൻകാർഡ്, ഡ്രൈവിംഗ്
* ലൈസൻസ് എന്നിവയിലേതെങ്കിലുമൊന്ന്

തിരിച്ചറിയലിനു സ്വീകരിക്കുന്ന മറ്റു രേഖകൾ

ഐഡെൻറിറ്റി തെളിയിക്കാനുള്ള രേഖകൾ ഒന്നും ലഭ്യമായിട്ടില്ലെങ്കിൽ കുടുംബ നാഥനുമായുള്ള ബന്ധം തെളിയിക്കുന്ന രേഖ നൽകിയാലും മതി. ജനന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, തൊഴിലുറപ്പു പദ്ധതിയുടെ തൊഴിൽ കാർഡ്, ഇഎസ്ഐ മെഡിക്കൽ കാർഡ്, പെൻഷൻകാർഡ് എന്നിവയും തിരിച്ചറിയൽ രേഖയായി കണക്കാക്കും.

മേൽവിലാസം തെളിയിക്കാൻ

കറൻറ് ബിൽ, വാർ ബിൽ, ടെലിഫോണ്‍ ബിൽ എന്നിവയിലേതെങ്കിലും അടച്ചതിെൻറ മൂന്നു മാസത്തെ രേഖകൾ.

ആധാർ കൊണ്ടുള്ള നേട്ടങ്ങൾ

1. ഒരാളുടെ ഐഡെൻറിറ്റി വ്യക്തമാക്കാനുള്ള വഴിയാണിത്. ബാങ്ക് അക്കൗണ്ട് തുറക്കൽ, പാസ്പോർട്ടിന് അപേക്ഷിക്കൽ തുടങ്ങിയ നിരവധികാര്യങ്ങൾക്കു തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം.
2. ബാങ്ക് അക്കൗണ്ട് തുടങ്ങിയ സേവനങ്ങൾ അത്യാവശ്യമുള്ളവരും സമൂഹത്തിലെ താഴെക്കിടയിലുള്ളവർക്കും പെന്നു സേവനങ്ങൾ ലഭ്യമാകാൻ.
3. ഗ്രാമ പ്രദേശങ്ങളിലും അർധ നഗര പ്രദേശങ്ങളിലും താമസിക്കുന്നവർക്കായി സർക്കാർ സേവനങ്ങളും മറ്റും ലഭ്യമാക്കാൻ.
4. വ്യാജവും മോശവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും പൊതു ജനത്തെ തടയാൻ.