Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back To Cinema |


ഹൃദയത്തിലേക്കൊരു ടേക്ക് ഓഫ്
സംഭവകഥയുടെ ആത്മാവിൽ ഭാവനയുടെ ചാരുതയെ ഇഴചേർത്താണ് ടേക്ക് ഓഫ് എത്തിയിരിക്കുന്നത്. ഇറാഖിൽ ആഭ്യന്തരയുദ്ധം നടക്കുന്ന സമയം അവിടെ അകപ്പെട്ടു പോകുന്ന 19 മലയാളി നേഴ്സുമാരുടെ ദുരന്താനുഭവങ്ങളുടെയും രക്ഷപ്പെടലിന്‍റെയും അതിജീവനത്തിന്‍റെയും നേർസാക്ഷ്യമാണ് ചിത്രം പ്രേക്ഷകർക്കു മുന്നിൽ വരച്ചിടുന്നത്. നിസഹായരായ മനുഷ്യരുടെ വൈകാരിതയിലൂന്നി കഥ പുറയുന്പോഴും ലോകോത്തര നിലവാരത്തിലേക്കുയരുന്ന ദൃശ്യാനുഭവം പകർന്ന് തന്‍റെ സംരംഭത്തിനു ചരിത്രത്തിലിടം നേടിക്കൊടുക്കുകയാണ് സംവിധായകൻ മഹേഷ് നാരായണൻ. ഇതു മലയാള സിനിമയുടെ പുത്തൻ കാഴ്ചാനുഭവം.

ഒരു തൊഴിലിനായി നഴ്സിംഗ് പഠിച്ചിറങ്ങുന്ന ഭൂമിയിലെ മാലാഖമാരെന്ന വിളിപ്പേരുള്ളവരുടെ സങ്കീർ ണമായ ജീവിതത്തിലൂടെയാണ് ടേക്ക് ഓഫ് സഞ്ചരിക്കുന്നത്. സാധാരണ കുടുംബത്തിൽ വളർന്ന് ബാങ്കിൽ നിന്നും ലോണെടുത്തു പഠിച്ച് വിവാഹജീവിതം പോലും നഷ്ടമായിത്തീരുന്ന സമീറയുടെ കഥ. ഉള്ളിൽ നൊന്തു നീറുന്പോഴും കഷ്ടപ്പാടുകൾക്ക് ഒരു അറുതി വരുത്താ നാണ് ഇറാഖിലേക്കു ജോലിക്കായി പോകുന്നത്. അന്യ നാടുകളിൽ ജോലിചെയ്യുന്പോൾ സാന്പത്തിക മേ·യ്ക്കൊപ്പം അവരുടെ ജോലിക്കു കിട്ടുന്ന പരിഗണനയും ബഹുമാനവുമെല്ലാം ചിത്രം കാണിച്ചു തരുന്നു. ന്ധദൈവത്തിന്‍റെ മാലാഖമാരെന്ന വിളിപ്പേരെയുള്ളു സാർ, വിളിക്കുന്നവരാരും മാലാഖമാരുടെ വീട്ടിലെ അവസ്ഥ ചോദിക്കാറില്ല’ എന്നു സമീറ ഇറാക്കിലെ ഇന്ത്യൻ അംബാസിഡറിനോട് പറയുന്നത് മുഴുവൻ മലയാളികളോടുമാണ്. ഒരു പക്ഷെ യൂറോപ്പ്, അമേരിക്ക പോലുള്ള വിദേശ രാജ്യങ്ങളിലേക്കു പോകുന്നവരുടെ ജീവിതസാഹചര്യം അതല്ലായിരിക്കാം. എന്നാൽ സാധാരണക്കാരന്‍റെ ആത്മനൊന്പരങ്ങളിലൂടെ മുന്നേറി ഐഎസ് ഭീകരുടെ കയ്യിൽ നിന്നും ജീവൻ തിരിച്ചു കിട്ടുമോ എന്നറിയാതെ നാട്ടിലെ കുടുംബത്തെ സ്വപ്നം കണ്ടവരുടെ യഥാർത്ഥ സംഭവത്തിൽ നിന്നുമാണ് ഈ ചിത്രം ഉരുത്തിരിയുന്നത്.

നിരവധി ചിത്രങ്ങളുടെ എഡിറ്റററും മിലിയുടെ തിരക്കഥാകൃത്തുമായ മഹേഷ് നാരായണ്‍ ആദ്യമായി സംവിധായകനായ ചിത്രമാണ് ടേക്ക് ഓഫ്. കന്നി സംരംഭമെന്നു തോന്നിപ്പിക്കാത്ത വിധം മികച്ച സൃഷ്ടിയാക്കി മാറ്റുന്നതിൽ സംവിധായകൻ വിജയിച്ചിരിക്കുന്നു. അന്തരിച്ച സംവിധാകൻ രാജേഷ് പിള്ളയുടെ സ്മരണാർഥം രാജേഷ് പിള്ള ഫിലിംസും ആന്േ‍റാ ജോസഫ് ഫിലിസും ചേർന്നാണ് പത്തുകോടിയോളം മുതൽ മുടക്കിൽ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംവിധായകനൊപ്പം പി.വി ഷാജികുമാറും ചേർന്ന് ചിത്രത്തിനു രചന ഒരുക്കിയിരിക്കുന്നു. മലയാള സിനിമയിൽ അപരിചിതമായ കഥാസന്ദർഭമെങ്കിലും അതിന്‍റെ ഭീകരത ഒട്ടും ചോർന്നു പോ കാതെ ലോക നിലവാരത്തിലേക്കുയർന്നാണ് ടേക്ക് ഓഫ് നിൽക്കുന്നത്. ഇവിടെ ഭാവനയുടെ വേരുകളെ യഥാർത്ഥ സംഭവവുമായ ഇഴചേർത്ത് റിയലിസ്റ്റിക് സ്വഭാവത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

മൊയ്തീനിലെ കാഞ്ചനമാലയായും ചാർളിയിൽ ടെസ്സയായും വിസ്മയിപ്പിച്ച പാർവ്വതിയുടെ അഭിനയ ചാരുതയ്ക്കു ടേക്ക് ഓഫ് സാക്ഷ്യമാകുന്നുണ്ട്. പാർവ്വതിയുടെ സമീറയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. പാത്രാവിഷ്കാരണത്തിലെ പരകായ പ്രവേശനത്തിൽ തന്‍റെ ശബ്ദം കൊണ്ടും വൈകാരിക നിമിഷങ്ങളിലെ ഭാവപരിണാമം കൊണ്ടും സമീറയായി പാർവതി അസാമാന്യ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഒരുപക്ഷേ മലയാളത്തിൽ ഈ അടുത്ത കാലത്തു വന്ന മികച്ച സ്ത്രീ കഥാപാത്രമാണ് പാർവ്വതിയുടെ സമീറ. പാർവ്വതിക്കൊപ്പം കുഞ്ചാക്കോ ബോബന്‍റെ ഷഹീദും ഫഹദ് ഫാസിലിന്‍റെ ഇന്ത്യൻ അംബാസിഡറും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെക്കുന്നത്. സമീരയുടെ ഭർത്താവ് ഷാഹിദായി മിതത്വത്തോടെ ചാക്കോച്ചൻ എത്തിയപ്പോൾ രണ്ടാം പകുതിയിലെത്തി കയ്യടിവാങ്ങുന്ന കഥാപാത്രമാണ് ഫഹദ്. ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഫഹദിന്‍റെ ഒരു കഥാപാത്ര ബിഗ് സ്ക്രീനിലെത്തുന്നത്. ചെറുതെങ്കിലും ആസിഫലിയുടെ കഥാപാത്രവും തന്‍റെ കയ്യൊപ്പു പതിപ്പിക്കുന്നുണ്ട്. ഇവർക്കൊപ്പം വിദേശികളും സ്വദേശികളുമായ നിരവധി മികച്ച അഭിനേതാക്കളുടെ മിന്നുന്ന പ്രകടനമാണ് ചിത്രത്തിലുള്ളത്. കാസ്റ്റിംഗിൽ കാണിച്ച വൈഭവമാണ് ചിത്രത്തിന്‍റെ വലിയൊരു പ്ലസ്സ് പോയിന്‍റ്.

വൈകാരികതയിലൂന്നി ചിത്രം മുന്നേറുന്നതുകൊണ്ടുതന്നെ പ്രേക്ഷകരും ചിത്രത്തിനൊപ്പം സഞ്ചരിക്കുകയാണ്. കഴിഞ്ഞ കാലഘട്ടത്തിൽ നടന്ന സംഭവം ദൃശ്യവത്കരിക്കുന്പോൾ അതിനു സിനിമ ഭാഷ്യമൊരുക്കുക എന്നതു ശ്രമകരമായ ദൗത്യമാണ്. ഇവിടെ ചിത്രത്തിന്‍റെ രചനയിലും നിർമ്മാണത്തിലും കൊണ്ടു വന്ന കൃത്യതയും അളവുകോലുമാണ് വിജയ ഘടകം. ഇറാഖിലെ യുദ്ധാന്തരീക്ഷവും ഭീകരതയുടെ മൃത്യുഭാവവും ഒട്ടും ചോരാതെ പ്രേക്ഷകരിലേക്കെത്തിക്കാ നും ചിത്രത്തിനു കഴിയുന്നു. മലയാളത്തിൽ നിന്നും ലോക സിനിമയുടെ മുന്പിലേക്കു സധൈര്യത്തോടെ ടേക്ക് ഓഫുമായി അതിന്‍റെ പിന്നണിയിലുള്ളവർക്കു ചെല്ലാവുന്ന തരത്തിലാണ് ചിത്രത്തിന്‍റെ മേക്കിംഗ്.

മലയാളി സംവിധായകൻ രാജകൃഷ്ണ മേനോൻ പോയ വർഷം ഹിന്ദിയിലൊരുക്കിയ എയർ ലിഫ്റ്റ് എന്ന ചിത്രം ഇത്തരത്തിലൊരു റെസ്ക്യു ഓപ്പറേഷനാണ് പറയുന്നതെങ്കിലും അതിനേക്കാൾ ഒരുപിടി മുന്നിലെത്താൻ ടേക്ക് ഓഫിനു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ മുൻപന്തിയിൽ ഇടം പിടിക്കാൻ ഈ ചിത്രത്തിനു കഴിയുന്നു. ഭീകരതയും ദൈന്യതയും നിസഹായതയുമേറുന്ന ദൃശ്യങ്ങളെ മികച്ച രീതിയിലിലൊരുക്കിയിരിക്കുന്നത് സാനു ജോണ്‍ വർഗീസിന്‍റെ കാമറക്കണ്ണുകളാണ്. ഗിമ്മിക്കുകളെ ഒഴിവാക്കി സമീറയ്ക്കൊപ്പം സഞ്ചരിച്ചാണ് ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നത്. മികച്ച എഡിറ്ററായി കഴിവു തെളിയിച്ച സംവിധായകനൊപ്പം അഭിലാഷ് ബാലചന്ദ്രനും ചേർന്നാണ് ഈ ചിത്രത്തിനും എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. സമീരയുടെ വൈകാരിത ഭാവത്തിനൊപ്പം മുഴച്ചു നിലക്കാതെയുള്ള രണ്ടു ഗാനങ്ങളാണ് ഷാൻ റഹ്മാനും ഗോപി സുന്ദറുമൊരുക്കിയത്. ഒപ്പം സംവദിക്കുന്ന വിഷയത്തിന്‍റെ കാര്യഗൗരവം ഒട്ടും ചോർന്നുപോകാതെ പ്രേക്ഷകരിലെത്തിക്കുന്നതിൽ ഗോപി സുന്ദറിന്‍റെ പശ്ചാത്തല സംഗീതവും വിജയിച്ചിരിക്കുന്നു. മൊത്തത്തിൽ ആദ്യ ചിത്രമെങ്കിലും തികഞ്ഞ കയ്യൊതുക്കത്തോടെ മികച്ച സൃഷ്ടിയാക്കുന്നതിൽ മഹേഷ് നാരായണൻ വിജയിച്ചിരിക്കുന്നു.

പല ഭാഷയിൽ, പല മതത്തിൽ, പല സംസ്കാരത്തിലുള്ളവരെങ്കിലും ത്രിവർ ണമേന്തുന്ന നമ്മുടെ ദേശീയ പതായകയ്ക്കു കഴിൽ ഒന്നാണു ഭാരതീയർ. ഇറാഖിലെ പീഡനകാലത്തിനു ശേഷം പത്തൊൻപതു നേഴ്സുമാരെത്തുന്നത് ഇന്ത്യ ൻ നയതന്ത്ര വിഭാഗത്തിന്‍റെ മുന്നിൽ ഉയർത്തിക്കെട്ടിയ പതാകയ്ക്കു കീഴിലേക്കാണ്. ആ സുരക്ഷിത ബോധത്തിലേക്കാണ്.

ആഭ്യന്തര പീഡനത്തിന്‍റെ വറുതീ നാളുകളിൽ ആ 19 നേഴ്സ്മാരിലൊരാളായി ത്തീരുകയാണ് ടേക്ക് ഓഫ് കാണുന്ന ഓരോ പ്രേക്ഷകനും. പിന്നീട് തോക്കിൻ മുനന്പിൽ നിന്നും അവർ ക്കൊപ്പം രക്ഷപ്പെടാനുള്ള ആർജവമാണ് ഓരോരുത്തരുടേയും ഉള്ളിൽ. ഭീകരതയുടെ മുന്നിൽ തളരാതിരക്കുന്പോഴും ഉയർന്നു കേൾക്കുന്ന സ്ഫോടന ശബ്ദത്തിൽ ഓരോരുത്തരും അവർ ക്കൊപ്പം പേടിക്കാൻ തുടങ്ങുന്നു. അനിശ്ചിതത്തത്തിനൊടുവിൽ ഇന്ത്യയുടെ മണ്ണിലേക്ക് അവർ തിരിച്ചെത്തുന്പോൾ പ്രേക്ഷകർക്കും അതു പകരുന്നത് ആശ്വസമാണ്. ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്േ‍റയും മനസിൽ അപ്പോഴും ചോദ്യങ്ങൾ ബാക്കിയാകുന്നു, ദൈവത്തിന്‍റെ കരസ്പർശമായി അന്യ നാടുകളിൽ മാലാഖമാരുടെ സേവനം പകരുന്ന നമ്മുടെ സഹോദരി സഹോരങ്ങൾ ഇപ്പോഴും എത്രമാത്രം സുരക്ഷിതരാണ്..? അവരുടെ ജീവിതത്തിലും ഒരു ടേക്ക് ഓഫ് സംഭവിക്കട്ടെ എന്നു പ്രതീക്ഷിക്കാം...

സ്റ്റാഫ് പ്രതിനിധി

അന്നും ഇന്നും സെറീന
എണ്‍പതുകളിലെ കാൽപനികതയായിരുന്നു സറീനവഹാബ്. മദനോൽസവവും ചാമരവും പാളങ്ങളുമെല്ലാം
ആമി
മലയാള സിനിമയിൽ ആദ്യമായി ഒരു എഴുത്തുകാരിയുടെ കഥ പറയുന്ന ചിത്രമൊരുങ്ങുന്നു. ആമി എന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കമൽ ആണ്.
ഹരി നായർ (കാമറ സ്ലോട്ട്)
ഷാജി എൻ. കരുണിന്‍റെ പിറവി എന്ന ചിത്രത്തിൽ കാമറാ സഹായിയായി പ്രവർത്തിച്ച് സിനിമയിലെത്തിയ ഹരി നായർ
സഖാവ്
നടനും സംവിധായകനുമായ സിദ്ധാർഥ് ശിവ തിരക്കഥ രചിച്ച് സംവിധാനംചെയ്ത സഖാവ് തീയേറ്ററുകളിലെത്തി.
റോഷൻ ആനന്ദത്തിലാണ്.....
പ്രതിഭയുള്ള നിരവധി യുവതാരങ്ങൾ മലയാള സിനിമയുടെ സമസ്ത മേഖലകളിലേക്കെത്തുകയാണിപ്പോൾ
ഹൃദയത്തിലേക്കൊരു ടേക്ക് ഓഫ്
സംഭവകഥയുടെ ആത്മാവിൽ ഭാവനയുടെ ചാരുതയെ ഇഴചേർത്താണ് ടേക്ക് ഓഫ് എത്തിയിരിക്കുന്നത്.
കെയർഫുൾ
വി.കെ. പ്രകാശ് സംവിധാനംചെയ്യുന്ന കെയർഫുൾ എന്ന ചിത്രത്തിലൂടെ ജോമോൾ വീണ്ടും സിനിമയിലേക്കു കടന്നുവരുന്നു
നിഖില വിമൽ സ്റ്റൈലിഷാകുന്നു
ദിലീപ് നായകനായ ലൗവ് 24ഃ7 എന്ന ചിത്രത്തിലൂടെ മലയാളികൾക്കു പരിചിതയായ നായികയാണ് നിഖില വിമൽ.
രവി വർമൻ (കാമറ സ്ലോട്ട്)
മലയാളത്തിൽ തുടങ്ങി തമിഴിലും ഹിന്ദിയിലുമായി സിനിമയുടെ ദൃശ്യഭാഷയ്ക്ക് പുത്തൻ വ്യാഖ്യാനങ്ങൾ
ഒരു സിനിമാക്കാരൻ
വിനീത് ശ്രീനിവാസൻ, രജീഷ വിജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ്
വിപ്ലവം കൊടികയറുന്ന ഒരു മെക്സിക്കൻ അപാരത
കോളജ് രാഷ്ട്രീ യത്തിന്‍റെ ചുവടുപിടിച്ചെത്തി തിയറ്ററുകളെ ആവേശക്കൊടുമുടിയിലെത്തിക്കുകയാണ്
മനസ് നിറയ്ക്കും ഈ സൗഹൃദയാത്ര
സൗഹൃദത്തിന്‍റെ പുതിയ മേച്ചിൽപ്പുറങ്ങളിലൂടെ സഞ്ചരിക്കുകയാണ് മുരുകനും ജോണ്‍ മാത്യു മാത്തനും. ജീവിതത്തിന്‍റെ
സുരഭില നേട്ടത്തിൽ തിളങ്ങി മലയാളം
ദേ​​​ശീ​​​യ ച​​​ല​​​ച്ചി​​​ത്ര പു​​​ര​​​സ്കാ​​​ര​​​ത്തി​​​ൽ മ​​​ല​​​യാ​​​ള സി​​​നി​​​മ​​​യ്ക്ക് അ​​​ഭി​​​മാ​​​ന നേ​​​ട്ടം. മി​​​ക​​​ച്ച ന​​​ടി​​​ക്കു​​​ള്ള അം​​...
അച്ഛന്‍റെ വഴിയേ ലിയോണയും
ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിൽ ആൻ മരിയയുടെ അമ്മയായി എത്തിയപ്പോഴാണ് മലയാളികൾ ലിയോണയെ
ജോർജേട്ടൻസ് പൂരം
ഡോക്ടർ ലൗ എന്ന ചിത്രത്തിനുശേഷം കെ. ബിജു കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് ജോർജേട്ടൻസ് പൂരം
"വിശ്വാസപൂർവം മൻസൂർ’
മലയാള സിനിമയുടെ ഇഷ്ടലൊക്കേഷനുകളിലൊന്നാണ് തലശേരി. അടുത്ത കാലത്തെത്തിയ
അയാൾ ശശി
ഐ.എഫ്.എഫ്.കെയിൽ രജത ചകോരമടക്കം നിരവധി അംഗീകാരങ്ങൾ നേടിയ അസ്തമയംവരെ
എം.ജെ. രാധാകൃഷ്ണൻ കളവില്ലാത്ത കാമറ
എം.ജെ.രാധാകൃഷ്ണന്‍റെ കാമറ കളവു കാണിക്കില്ല. കാമറകൊണ്ട് ഗിമ്മിക്സുകളോ ഇന്ദ്രജാലങ്ങളോ
ആദം ജോണ്‍
പൃഥ്വിരാജിനെ നായകനാക്കി കുടുംബകഥയുടെ മനോ ഹരമായ പശ്ചാത്തലത്തിൽ ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന
അടിച്ചുപൊളിക്കാം... അങ്കമാലിക്കാർക്കൊപ്പം
ഒരു ദേശത്തിന്‍റെ കഥ പറയുക എന്നതു സാഹിത്യത്തിലും സിനിമയിലും ദുഷ്കരമായ കാര്യമാണ്.
എന്തുകൊണ്ട് മാറി നിന്നു?
പാത്രാവിഷ്കാര മിക വുകൊണ്ടു നമ്മുടെ മനസിൽ ഇടംനേടിയ ചലച്ചിത്ര താരങ്ങൾ ഒരുപിടിയുണ്ട്.
അലമാര
അവർ പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. വിവാഹത്തിനുശേഷം വരന്‍റെ വീട്ടിൽ എത്തിയ അലമാര മൂലം അവരുടെ
ഗിരീഷ് ഗംഗാധരൻ
തിരക്കഥയ്ക്കുവേണ്ടി പശ്ചാത്തലമൊരുക്കുന്ന രീതി മാത്രമല്ല ഇന്നു സിനിമയിലുള്ളത്. മറിച്ച് ആരെയും ആകർഷിക്കുന്
മികവിന്‍റെ അഞ്ജലി ടച്ച്
ഉത്തരവാദിത്വം അഭിനയിക്കുക എന്നതാണ്. അത് ഒരു സീനാണെങ്കിലും നൂറു സീനാണെങ്കിലും ചെയ്യണം.
അഡ്വഞ്ചർ ഓഫ് ഓമനക്കുട്ടൻ
ആസിഫലി, ഭാവന എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് അഡ്വഞ്ചർ ഓഫ് ഓമനക്കുട്ടൻ.
നാണംകെട്ട് മലയാള സിനിമ
മലയാളസിനിമാരംഗം ഇപ്പോൾ എല്ലാ അർത്ഥത്തിലും പ്രതിരോധ വലയത്തിലാണ്. സിനിമയുടെ ചരിത്രത്തിൽ
കേരള ഡോട്ട് കോം
കേരളത്തിന്‍റെ ദൃശ്യഭംഗിയും സാംസ്കാരിക തനിമയും കേരള ഡോട്ട് കോം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്കുമുന്നിലെത്തിക്കുകയാണ്
അങ്കമാലി ഡയറീസ്
ഫ്രൈഡേ ഫിലിംസും പ്രശസ്ത സംവിധായകൻ ലിജോ ജോസ് പല്ലിശേരിയും ചേർന്നവതരിപ്പിക്കുന്ന ചിത്രമാണ് അങ്കമാലി ഡയറീസ്.
കിഷോറിനെ നിങ്ങൾ അറിയും
വർഷങ്ങളായി പരിചിതമായ മുഖമാണ് കിഷോറിന്റേത്. അതു സിനിമയിലൂടെയും പരമ്പരകളിലൂടെയുമല്ല
കാമറ സ്ലോട്ട്– സി.കെ. മുരളീധരൻ
പ്രാദേശിക ഭാഷാ സിനിമകളിൽ എത്രമാത്രം അംഗീകാരങ്ങൾ നേടിയാലും മിക്കവാറും എല്ലാവരും മനസിൽ കൊണ്ടുനടക്കുന്ന
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.