മാറ്റിവച്ച കരൾ പിണങ്ങാതിരിക്കാൻ
മാറ്റിവച്ച കരൾ പിണങ്ങാതിരിക്കാൻ
Tuesday, April 18, 2017 3:33 AM IST
ജീവിതം ദുരിതപൂർണമാക്കുന്ന ശാരീരികബുദ്ധിമുട്ടുകളിൽ നിന്നുള്ള സ്ഥായിയായ മോചനമാണ് കരൾമാറ്റ ശസ്ത്രക്രിയയുടെ ലക്ഷ്യം. ശസ്ത്രക്രിയയോളം തന്നെ പ്രാധാന്യമർഹിക്കുന്നതാണ് അതിനുശേഷമുള്ള ജീവിതം. കരൾമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനാകുന്ന വ്യക്തി കൃത്യമായ നിഷ്ഠകൾക്കു വിധേയനായാൽ സാധാരണ ജീവിതത്തിലേക്കു എളുപ്പം മടങ്ങിയെത്താം. മരുന്ന്, ആഹാരം, വ്യായാമം, മറ്റ് അസുഖങ്ങൾക്കുള്ള ചികിത്സ തുടങ്ങിയ ചെറുതെന്നു തോന്നിക്കുന്ന കാര്യങ്ങളിൽ വലിയ ശ്രദ്ധ നിർബന്ധമാണ്. ഡോക്ടറുടെ നിർദേശങ്ങൾ ഇതെല്ലാം കൃത്യതയോടെ പാലിക്കുകയാണ് മുഖ്യം.

മരുന്നുകൾ

കരൾമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനായ ആളുടെ സ്വാഭാവിക രോഗപ്രതിരോധശേഷി കുറയ്ക്കേണ്ടതുണ്ട്. പുതുതായി ചേർക്കുന്ന കരളിനെ മികച്ച പ്രതിരോധശേഷിയുള്ള ശരീരം പുറന്തള്ളാൻ സാധ്യത കൂടുതലാണ്. ഇത് ഒഴിവാക്കുന്നതിനാണ് മരുന്നുപയോഗിച്ച് പ്രതിരോധശേഷി കുറയ്ക്കുന്നത്. രോഗാണുബാധയ്ക്കുള്ള സാധ്യത വർധിക്കുമെന്നതാണ് ഇതിെൻറ വെല്ലുവിളി. അതുകൊണ്ടുതന്നെ കൃത്യമായ നിലയിൽ പ്രതിരോധശേഷി നിലനിർത്തുകയും വേണം. ഈ സന്തുലനാവസ്ഥ സൃഷ്ടിക്കുന്നതിനും മറ്റുമായി മൂന്ന് മരുന്നുകളാണ് സാധാരണയായി ഉപയോഗിക്കുന്നത്.

സ്റ്റിറോയ്ഡുകൾ ഉപയോഗിക്കുന്നതാണ് ഒരു രീതി. സ്റ്റിറോയ്ഡ് മരുന്നുകൾക്ക് അനവധി പാർശ്വഫലങ്ങളുണ്ട്. അതുകൊണ്ടുതന്നെ കുറച്ചുമാത്രമാണ് ഉപയോഗിക്കാറ്. എന്നാൽ ആദ്യഘത്തിൽ ഇവ തീർത്തും ഒഴിവാക്കാനാകില്ല. ഒരു മാസത്തേക്കെങ്കിലും ഉപയോഗിക്കേണ്ടിവരും. ശേഷിക്കുന്ന രണ്ടു മരുന്നുകൾ കുറഞ്ഞത് ഒരു വർഷത്തേക്ക് നിർബന്ധമാണ്. മറ്റു പ്രശ്നങ്ങളില്ലെങ്കിൽ ഒരു വർഷം കഴിയുന്നതോടെ ഒരു മരുന്നുമാത്രമേ ഉപയോഗിക്കേണ്ടി വരുന്നൂള്ളൂ. ചുരുക്കം ചിലർക്ക് മരുന്നുകൾ പൂർണമായും ഒഴിവാക്കാനുമാകും. കരളിെൻറ ജനിതകമായ ചേർച്ചയും രോഗിയുടെ ശാരീരികാവസ്ഥയുമുൾപ്പെടെയുള്ളവ പരിഗണിച്ചാണ് ഇത് തീരുമാനിക്കുക. ഉദാഹരണത്തിന് കരൾദാതാവ് ഇരസഹോദരനോ സഹോദരിയോ അടുത്തബന്ധുവോ ആകുന്ന കേസുകളിൽ മരുന്ന് താരതമ്യേന പെന്ന്െ നിർത്താനാകും.

ടാക്റോലിമസ് ആണ് ശസ്ത്രക്രിയയ്ക്കു വിധേയരായവർ കഴിക്കേണ്ട പ്രധാന മരുന്ന്. ഇതിനും പാർശ്വഫല സാധ്യതകൾ ഉണ്ട്. വൃക്കകളെയും ഞരന്പിനേയും ബാധിക്കാം. പ്രമേഹവും രക്തസർദവും വർധിപ്പിക്കാം. അതിനാൽ മരുന്നിെൻറ ഡോസ് വളരെ കൃത്യമായിരിക്കണം. ഓരോ മരുന്നും വ്യക്തികളുടെ ശരീരത്തിനനുസരിച്ചാണ് പ്രതിപ്രവർത്തിക്കുക. അതായത് ഒരോരുത്തരുടേയും ശരീരത്തിൽ നിലനിൽക്കുന്ന മരുന്നിെൻറ അളവ് വ്യത്യസ്തമായിരിക്കും. കരൾമാറ്റത്തിനു വിധേയരായവരുടെ ശരീരത്തിലെ മരുന്നിെൻറ അളവ് രക്തപരിശോധനയിലൂടെ (ഡ്രഗ് ലെവൽ ടെസ്റ്റ്) കണ്ടെത്തും. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ആദ്യദിനങ്ങളിൽ നിത്യവും പരിശോധന നടത്തും. ക്രമേണ ഇതിെൻറ ഇടവേള ദീർഘിപ്പിക്കും. മരുന്നിെൻറ അളവ് കൃത്യമല്ലെങ്കിൽ മാറ്റിവച്ച കരളിനെ ശരീരം പ്രതിരോധിച്ചുതുടങ്ങും. മഞ്ഞപ്പിത്തബാധയായിരിക്കും പ്രധാന ലക്ഷണം. ഇതു കണ്ടെത്തുന്നതിനായി കരളിെൻറ പ്രവർത്തനം കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ട്. ലിവർ ഫംങ്ഷൻ ടെസ്റ്റ് (എൽഎഫ്ടി) മുഖേനയാണ് ഇതു സാധ്യമാകുക. ആദ്യദിനങ്ങളിൽ നിത്യവും നടത്തുന്ന പരിശോധന പിന്നീട് ക്രമേണ കുറച്ചുകൊണ്ടുവരാം. ഒരു വർഷം പിന്നിട്ടാൽ ഡ്രഗ് ലെവൽ പരിശോധന മാസത്തിൽ ഒരിക്കലും എൽഎഫ്ടി മൂന്നു മാസത്തിലൊരിക്കലും നടത്തിയാൽ മതിയാകും.

മൈക്കോഫെനുലേറ്റ് എന്നതാണ് രോഗി മുടങ്ങാതെ കഴിക്കേണ്ട മറ്റൊരു മരുന്ന്. മറ്റു പ്രശ്നങ്ങളില്ലെങ്കിൽ ഒരു വർഷത്തിനു ശേഷം ഇതിെൻറ ഉപയോഗം നിർത്താവുന്നതാണ്.

മറ്റു മരുന്നുകൾ കഴിക്കുന്പോൾ

പാർശ്വഫലങ്ങൾക്കിടയാക്കുന്ന മരുന്നുകൾ കഴിവതും ഒഴിവാക്കേണ്ടതാണ്. വേദനസംഹാരികൾ പോലുള്ള വൃക്കകളെ ബാധിക്കുന്ന മരുന്നുകൾ കഴിക്കുന്പോൾ ശ്രദ്ധിക്കുക. ഡോക്ടറുടെ നിർദേശ പ്രകാരമല്ലാതെ മരുന്നുകൾ കഴിക്കരുത്. പ്രഷർ, പ്രമേഹം പോലുള്ള രോഗങ്ങൾക്കുള്ള മരുന്നുകൾ കൃത്യസമയത്ത് കൃത്യമായ അളവിൽ കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

തുടർ പരിശോധന

ശസ്ത്രക്രിയയ്ക്കു വിധേയരാകുന്നവർ സാധാരണയായി രണ്ടാഴ്ചയ്ക്കു ശേഷമാണ് ആശുപത്രി വിടുക. തുടർന്നുള്ള രണ്ടാഴ്ച ആശുപത്രിക്കു സമീപത്തോ മറ്റോ താമസിക്കണമെന്നാണ് നിർദേശി്കാറ്. തുടർന്നുള്ള ആറുമാസം വരെ രണ്ടാഴ്ചയിലൊരിക്കൽ ആശുപത്രിയിലെത്തി ലാബ് റിപ്പോർുകൾ സഹിതം ഡോക്ടറെ കണ്ട് പരിശോധന നടത്തണം. ആറുമാസം കഴിഞ്ഞാൽ ഒരു വർഷം വരെ മാസത്തിലൊരിക്കൽ പരിശോധിക്കണം. സാധാരണഗതിയിൽ, ഒരു വർഷം കഴിഞ്ഞാൽ മൂന്നുമാസത്തെ ഇടവേളയിൽ ആശുപത്രിയിലെത്തി പരിശോധന നടത്തിയാൽ മതിയാകും.


ആഹാരരീതി

ശസ്ത്രക്രിയയ്ക്കു വിധേയരാകുന്നവരുടെ ആഹാരരീതിക്ക് ഏറെ പ്രധാന്യമുണ്ട്. വീ???ിൽ തയ്യാറാക്കുന്ന ഭക്ഷണം മാത്രമേ കഴിക്കാവൂ. ഹോട്ടൽ ഭക്ഷണം പൂർണമായും ഒഴിവാക്കണം. രോഗപ്രതിരോധ ശേഷി കുറഞ്ഞ അവസ്ഥയിൽ പുറമേ നിന്ന് ഭക്ഷണം കഴിക്കുന്നത് രോഗസാധ്യത വർധിപ്പിക്കുന്നു. ഭക്ഷണപദാർഥങ്ങൾ നന്നായി വേവിച്ചുമാത്രമേ ഉപയോഗിക്കാവൂ. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാൻ ഉപയോഗിക്കാവൂ. വൃത്തിയാക്കിയ പഴങ്ങൾ ഉപയോഗിക്കാം. എന്നാൽ പൊാസ്യം കൂടുതലുള്ളവ ഒഴിവാക്കണം. ആപ്പിൾ, പേരയ്ക്ക, പപ്പായ എന്നിവയാണ് ഉത്തമം. ഇളനീർ അമിതമായി ഉപയോഗിക്കുന്നതും അഭികാമ്യമല്ല. പതിവായി കഴിക്കുന്ന മരുന്നുകൾ കൊളസ്ട്രോൾ വർധിപ്പിക്കാൻ സാധ്യതയുള്ളവയാണ്. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷ്യപദാർഥങ്ങൾ കൊളസ്ട്രോൾ വർധിപ്പിക്കുന്നവയാണ്. അതിനാൽ ഇത്തരം ആഹാരം ഒഴിവാക്കണം.

ആഹാരരീതി

വിവാഹം പോലുള്ള പൊതുചടങ്ങുകളിൽ മൂന്നു മാസം കഴിഞ്ഞാൽ പങ്കെടുക്കാം. എന്നാൽ കഴിവതും ഭക്ഷണം കഴിക്കാതിരിക്കുക. ആളുകൂടുന്നിടത്തു രോഗാണു സാന്നിധ്യം കൂടുമെന്നതിനാൽ പ്രത്യേക ശ്രദ്ധ പുലർത്തണം. ചുമ, തുൽ, മൂക്കുചീറ്റൽ പോലെ പ്രകടമായ ഇൻഫെക്ഷൻ ലക്ഷണങ്ങളുള്ള ആളുകളുടെ സാമീപ്യം ഒഴിവാക്കണം. ആദ്യത്തെ മൂന്നുമാസത്തിൽ വായും മൂക്കും മൂടുന്ന രീതിയിൽ മാസ്ക് ഉപയോഗിക്കുന്നത് നല്ലതാണ്. മൂന്നുമാസത്തിനു ശേഷം ഇതാവശ്യമില്ല.

വ്യായാമം

ശസ്ത്രക്രിയ കഴിഞ്ഞവർ പതിവായി വ്യായാമം ചെയ്യണം. നിത്യവും കുറഞ്ഞത് അരമണിക്കൂറെങ്കിലും ഇതിനായി മാറ്റി വയ്ക്കണം. നടത്തം, ഓട്ടം തുടങ്ങിയ വ്യായാമമുറകൾ നല്ലതാണ്. ജിംനേഷ്യത്തിൽ പോകുന്നതിനും തടസമില്ല. ഒരുമാസം കഴിയുന്പോൾ മുതലാണ് വ്യായാമം ആരംഭിക്കേണ്ടത്. ആദ്യഘത്തിൽ വീട്ടുമുറ്റത്തോ ഹാളിലോ നടക്കാം. ക്രമേണ വേഗവും സമയവും വർധിപ്പിക്കാം. മൂന്നുമാസമാകുന്പോൾ ഗ്രൗണ്ടിലേക്കോ റോഡിലേക്കോ നടത്തം വ്യാപിപ്പിക്കാം. ജിംനേഷ്യത്തിൽ പോയിത്തുടങ്ങാം. മികച്ച വ്യായാമ മുറയാണെങ്കിലും നീന്തൽ കഴിവതും ഒഴിവാക്കേണ്ടതാണ്. വെള്ളത്തിലൂടെ അണുബാധയേൽക്കാനുളള സാധ്യത ഏറെയാണ് എന്നതിനാലാണിത്.

മറ്റ് അസുഖങ്ങൾ

കരൾരോഗബാധിതരിൽ മിക്കവർക്കും പ്രമേഹവും അമിത രക്തസമ്മർദ്ദവും കാണപ്പെടാറുണ്ട്. ശസ്ത്രക്രിയയ്ക്കു വിധേയരാകുന്നവരുടെ ഷുഗറും പ്രഷറും നിയന്ത്രണവിധേയമായിരിക്കണം. മറ്റ് അസുഖങ്ങളിലേക്കു നീങ്ങുന്നതു തടയാനാണിത്. ഉദാഹരണത്തിനു പ്രമേഹബാധിതരുടെ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടി ഫാറ്റി ലിവർ ഉണ്ടാകാറുണ്ട്. ചിലരിൽ ഇതു കരൾനാശത്തിനു വഴിയൊരുക്കും. മാറ്റിവച്ച കരളിനു സിറോസിസ് വരാനുള്ള സാധ്യത ഏറെയാണ്. അതിനാൽ ശസ്ത്രക്രിയയ്ക്കു വിധേയനാകുന്നയാളിലെ ഷുഗർ ലെവൽ കൃത്യമായി നിയന്ത്രിച്ചു നിർത്തിയില്ലെങ്കിൽ അപകടമാകും. ശരീരത്തിൽ മുറിവോ മറ്റോ ഉണ്ടായാൽ അവഗണിക്കരുത്. ആൻറി ബയോിക്ക് മരുന്ന് കഴിച്ച് കഴിവതും വേഗം മുറിവുണക്കണം. ഓരോ ചെറിയ അസുഖവും ചികിത്സിക്കണം. ശസ്ത്രക്രിയ നടത്തിയ ഡോക്റുടെ നിർദേശപ്രകാരമായിരിക്കണം ചികിത്സ. അത്യാവശ്യഘങ്ങളിൽ മറ്റിടങ്ങളിൽ ചികിത്സ തേടേണ്ടിവന്നാൽ ഡോക്ടറോട് ശസ്ത്രക്രിയയുടെ വിവരങ്ങൾ പറയുക. ആവശ്യമെങ്കിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടറുമായി ബന്ധപ്പെടുക.

ഡോ. ശൈലേഷ് ഐക്കോട്ട്

സീനിയർ കൾസൾട്ടന്‍റ്, ഗാസ്ട്രോ ഇൻറസ്റ്റിനൽ ആൻഡ് ട്രാൻസ്പ്ലാൻറ് സർജൻ
ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, കോഴിക്കോട്.

തയ്യാറാക്കിയത്: ടി.വി. ജോഷി