വൈഫൈ കോളിംഗ് സംവിധാനവുമായി ഗൂഗിൾ പിക്സൽ ഫോൺ
വൈഫൈ കോളിംഗ് സംവിധാനവുമായി ഗൂഗിൾ പിക്സൽ ഫോൺ
Tuesday, April 18, 2017 3:16 AM IST
മും​ബൈ: റി​ല​യ​ൻ​സ് ജി​യോ ഇ​ഫ​ക്ട് ലോ​ക​മെ​ന്പാ​ടും അ​ല​യ​ടി​ക്കു​ന്നു. വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ൽ പ്ര​ചാ​ര​ത്തി​ലു​ള്ള വൈ​ഫൈ കോ​ളിം​ഗ് സം​വി​ധാ​ന​മൊ​രു​ക്കി പി​ക്സ​ൽ ഫോ​ണു​ക​ൾ ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ഗൂ​ഗി​ൾ. റി​ല​യ​ൻ​സ് ജി​യോ വ​രി​ക്കാ​ർ​ക്ക് വൈ​ഫൈ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ കോ​ളു​ക​ൾ സാ​ധ്യ​മാ​ക്കു​ന്ന സം​വി​ധാ​ന​മാ​ണ് ഗൂ​ഗി​ൾ ത​ങ്ങ​ളു​ടെ പി​ക്സ​ൽ, പി​ക്സ​ൽ എ​ക്സ്എ​ൽ ഫോ​ണു​ക​ളി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

വൈ​ഫൈ കോ​ളിം​ഗ്?

ഫോ​ൺ വി​ളി​ക​ൾ​ക്കാ​യി വീ​ട്ടി​ലെ വൈ​ഫൈ റൂ​ട്ട​റോ അ​ല്ലെ​ങ്കി​ൽ വൈ​ഫൈ ഹോ​ട്ട്സ്പോ​ട്ടു​ക​ളോ ഉ​പ​യോ​ഗി​ക്കു​ന്ന സം​വി​ധാ​ന​മാ​ണി​ത്. പ​ര​ന്പ​രാ​ഗ​ത സെ​ല്ലു​ലാ​ർ നെ​റ്റ്‌​വ​ർ​ക്കി​നേ​ക്കാ​ളും വ​ള​രെ ചു​രു​ങ്ങി​യ ചെ​ല​വേ ഇ​തി​നു വ​രൂ എ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ സ​വി​ശേ​ഷ​ത.

വോ​യ്സ് ഓ​വ​ർ ഇ​ന്‍റ​ർ​നെ​റ്റ് പ്രോ​ട്ടോ​ക്കോ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് വൈ​ഫൈ കോ​ളു​ക​ൾ സാ​ധ്യ​മാ​കു​ന്ന​ത്. മൈ​ക്രോ​സോ​ഫ്റ്റ് സ്കൈ​പ്പ്, വാ​ട്സ്ആ​പ്പ് പോ​ലു​ള്ള ആ​പ്ലി​ക്കേ​ഷ​നു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​തേ സം​വി​ധാ​നം​ത​ന്നെ​യാ​ണ് ഇ​വി​ടെ​യും ഉ​പ​യോ​ഗി​ക്കു​ക.


സാ​ധാ​ര​ണ ഡ​യ​ല​ർ പാ​ഡി​ൽ​ത​ന്നെ വൈ​ഫൈ കോ​ളിം​ഗ് ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം സ്കൈ​പ്പി​ലും മ​റ്റു​മു​ള്ള​തു​പോ​ലെ പ്ര​ത്യേ​ക അ​ക്കൗ​ണ്ട് നി​ർ​മി​ക്കേ​ണ്ട ആ​വ​ശ്യം ഇ​വി​ടെ വ​രു​ന്നി​ല്ല. അ​താ​യ​ത് ഫോ​ണി​ന്‍റെ ഡ​യ​ല​ർ പാ​ഡ് തു​റ​ക്കു​ക, ഏ​തു സം​വി​ധാ​നം വേ​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​ക്കു​ക (സെ​ല്ലു​ലാ​ർ/​വൈ​ഫൈ), വി​ളി​ക്കേ​ണ്ട ആ​ളു​ടെ ന​ന്പ​ർ തെ​ര​ഞ്ഞെ​ടു​ക്കു​ക എ​ന്നി​വ മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ക്കാ​നു​ള്ള വ​ഴി. വൈ​ഫൈ ഫോ​ൺ കോ​ളിം​ഗ് സം​വി​ധാ​ന​മി​ല്ലാ​ത്ത ഫോ​ണു​ക​ളി​ലേ​ക്ക് സാ​ധാ​രണ കോ​ൾ പോ​ലെ​ത​ന്നെ ല​ഭി​ക്കും.