രാജ്യത്ത് 5ജി നെറ്റ്‌വർക്ക് ഒരുക്കാൻ നോകിയ
ന്യൂ​ഡ​ൽ​ഹി: എ​ച്ച്എം​ഡി ഗ്ലോ​ബ​ലു​മാ​യി സ​ഹ​ക​രി​ച്ച് തി​രി​ച്ചു​വ​ര​വി​നൊ​രു​ങ്ങു​ന്ന നോകി​യ ഇ​ന്ത്യ​യി​ൽ 5ജി ​നെ​റ്റ്‌​വ​ർ​ക്കി​നു വ​ഴി​യൊ​രു​ക്കും. അ​ഞ്ചാം ത​ല​മു​റ നെ​റ്റ്‌​വ​ർ​ക്ക് ഒ​രു​ക്കാ​ൻ രാ​ജ്യ​ത്തെ പ്ര​മു​ഖ ടെ​ലി​കോം ക​മ്പ​നി​ക​ളാ​യ എ​യ​ർ​ടെ​ലും ബി​എ​സ്എ​ൻ​എ​ലും നോ​കി​യ​യു​മാ​യി സ​ഹ​ക​രി​ക്കും. മൊ​ബൈ​ൽ ക​മ്പ​നി എ​ന്ന​തി​ലു​പ​രി ആ​ഗോ​ള​ത​ല​ത്തി​ൽ നെ​റ്റ്‌​വ​ർ​ക്കിം​ഗ് മേ​ഖ​ല​യി​ൽ, പ്ര​ത്യേ​കി​ച്ച് 5ജി ​സാ​ങ്കേ​തി​വി​ദ്യ​യി​ൽ പ​ട​ർ​ന്നുകി​ട​ക്കു​ന്ന സാ​മ്രാ​ജ്യ​മാ​ണ് ഫി​ന്നി​ഷ് ക​മ്പ​നി​യാ​യ നോ​കി​യ​യു​ടേ​ത്. രാ​ജ്യ​ത്ത് 5ജി ​എ​ത്തി​ക്കാ​ൻ ര​ണ്ടു ടെ​ലി​കോം ക​ന്പ​നി​ക​ളു​മാ​യും നോ​കി​യ ക​രാ​ർ ഒ​പ്പി​ട്ടു​വെ​ന്നാ​ണു സൂ​ച​ന.

രാ​ജ്യ​ത്ത് 5ജി ​അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​ൻ ബി​എ​സ്എ​ൻ​എ​ൽ ആ​യി​രി​ക്കും നോകി​യ​യു​ടെ പ്ര​ധാ​ന സ​ഹാ​യി. ഇ​രുക​മ്പ​നി​ക​ളും സ​ഹ​ക​രി​ച്ച് രാ​ജ്യ​വ്യാ​പ​ക​മാ​യി 5ജി ​പ്ര​ദ​ർ​ശ​ന​ങ്ങ​ൾ ന​ട​ത്തും. 5ജി ​നെ​റ്റ്‌​വ​ർ​ക്കി​ലേ​ക്കു​ള്ള ചു​വ​ടു​മാ​റ്റ​വും പ്ര​വ​ർ​ത്ത​ന​മേ​ഖ​ല​യു​ടെ വി​പു​ലീ​ക​ര​ണ​വും നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തലുമൊ​ക്കെ​യാ​ണ് സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ എ​യ​ർ​ടെ​ൽ ല​ക്ഷ്യ​മി​ടു​ന്ന​ത്.


ക​രാ​ർ ഒ​പ്പി​ട്ടെ​ങ്കി​ലും അ​ടു​ത്ത മാ​സം മു​ത​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്ന് ക​രു​ത​രു​തെ​ന്നു നോ​കി​യു​ടെ ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റിം​ഗ് മേധാവി സ​ഞ്ജ​യ് മാ​ലി​ക് വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പറഞ്ഞു. ഇ​ന്ത്യ​യി​ൽ 5ജി ​വ്യാ​പി​ക്ക​ണ​മെ​ങ്കി​ൽ ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​കൂ​ടി വേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.വ​യ​ർ​ലെ​സ് ബ്രോ​ഡ്ബാ​ൻ​ഡ് ടെ​ക്നോ​ളജി​യി​ൽ അ​ടു​ത്ത ത​ലു​മ​റ വി​പ്ല​വ​മാ​യി​രി​ക്കും 5ജി ​സൃ​ഷ്ടി​ക്കു​ക. ഇ​പ്പോ​ഴു​ള്ള 4ജി ​എ​ൽ​ടി​ഇ​യേ​ക്കാ​ളും വേ​ഗം 5ജി​ക്ക് ഉ​ണ്ടാ​വും.