Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back To Tech |


ഇനി മാപ്പിലൂടെ ഒപ്പം കൂടാം
ലൊ​ക്കേ​ഷ​ൻ ഷെ​യ​റിങ് ഗൂ​ഗി​ൾ മാ​പ്സ് അ​വ​ത​രി​പ്പി​ച്ച പു​തി​യ ഫീ​ച്ച​റാ​ണ് ടെ​ക് ലോ​ക​ത്തെ പുതിയ ച​ർ​ച്ചാ വി​ഷ​യം. സു​ര​ക്ഷ​യെ​ക്കു​റി​ച്ച് ആ​ശ​ങ്ക​പ്പെ​ടു​ന്ന​വ​ർ​ക്കു​ള്ള ഗൂ​ഗി​ളി​ന്‍റെ ഉ​ത്ത​ര​മാ​ണ് മാ​പ്സി​ൽ കൂ​ട്ടി​ച്ചേ​ർ​ത്ത ലൊ​ക്കേ​ഷ​ൻ ഷെ​യ​റിങ് എ​ന്ന സം​വി​ധാ​നം.

മാ​പ്സി​ലെ ഷെ​യ​ർ ലൊ​ക്കേ​ഷ​ൻ എ​ന്ന ഒാ​പ്ഷ​ൻ സെ​ല​ക്‌​ട് ചെ​യ്താ​ൽ അ​പ്പോ​ൾ മു​ത​ലു​ള്ള നി​ങ്ങ​ളു​ടെ ലൊ​ക്കേ​ഷ​ൻ ബ​ന്ധു​ക്ക​ൾ​ക്കോ സു​ഹൃ​ത്തു​ക്ക​ൾ​ക്കോ ഷെ​യ​ർ ചെ​യ്യാ​ൻ സാ​ധി​ക്കും. എ​ത്ര​സ​മ​യ​ത്തേ​ക്കാ​ണ് ലൊ​ക്കേ​ഷ​ൻ ഷെ​യ​ർ ചെ​യ്യേ​ണ്ട​തെ​ന്നും ഇ​തി​ൽ സെ​റ്റ് ചെ​യ്യാ​ൻ സാ​ധി​ക്കും. നി​ശ്ചി​ത സ​മ​യ​ത്തേ​ക്കോ അ​ല്ലെ​ങ്കി​ൽ നി​ങ്ങ​ൾ​ക്ക് ഇ​ഷ്‌​ട​മു​ള്ള സ​മ​യം​വ​രെ​യോ ലൊ​ക്കേ​ഷ​ൻ ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന വ്യ​ക്തി​ക്ക് നി​ങ്ങ​ൾ പോ​കു​ന്ന സ്ഥ​ലം ഗൂ​ഗി​ൾ മാ​പ്സി​ൽ കാ​ണാം.

ഗൂ​ഗി​ൾ കോ​ൺ‌​ടാ​ക്റ്റി​ൽ ഉ​ള്ള​വ​ർ​ക്ക് നേ​രി​ട്ടും അ​ല്ലാ​ത്ത​വ​ർ​ക്ക് മെ​സേ​ജി​ങ് ആ​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് ലി​ങ്കും അ​യ​ച്ചു കൊ​ടു​ക്കാ​ൻ ക​ഴി​യും. ലൊ​ക്കേ​ഷ​ൻ ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന കാ​ര്യം മാ​പ്സി​ലെ കോ​ന്പ​സി​നു സ​മീ​പ​ത്തെ ഐ​ക്ക​ണി​ലൂ​ടെ മ​ന​സി​ലാ​ക്കാം. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും പു​തി​യ ഫീ​ച്ച​ർ വ​ള​രെ ഉ​പ​കാ​ര​പ്ര​ദ​മാ​ണ്. മാ​പ്സി​ന്‍റെ പു​തി​യ അ​പ്ഡേ​റ്റി​ൽ ആ​ൻഡ്രോ​യ്ഡ് ഐ​ഒ​എ​സ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് പു​തി​യ സേ​വ​നം ല​ഭി​ക്കും.

എങ്ങനെ ആക്ടിവേറ്റ് ചെയ്യാം

ഫോണിലെ ആപ് ലിസ്റ്റിൽനിന്ന് മാപ്സ് ഒാപ്പൺ ചെയ്യുക. ആപ്പിന്‍റെ ഇടതു വശത്തുള്ള മെനുവിൽ ഷെയർ ലൊക്കേഷൻ എന്ന ഒാപ്ഷൻ കാണാം. ഇത് സെലക്ട് ചെയ്താൽ തുടർന്നു വരുന്ന വിൻഡോയിൽ എത്രസമയം ഷെയർ ചെയ്യണം, കോൺടാക്ട് ലിസ്റ്റ്, ഷെയർ ചെയ്യാനുള്ള മെസേജിങ് ആപ്പുകൾ തുടങ്ങിയവ കാണാം.

ഷെയർ ചെയ്യാനുള്ള സമയം സെറ്റ് ചെയ്ത ശേഷം കോൺടാക്ട് ലിസ്റ്റിലുള്ളവർക്കോ, മെസേജിംഗ് ആപ് വഴിയോ ഗൂഗിൾ മാപ്സിന്‍റെ ലിങ്ക് ഷെയർ ചെയ്തു നൽകാം. മൊബൈൽ ആപ് ഉപയോഗിച്ചോ, കംപ്യൂട്ടറിലോ ലിങ്ക് ഉപയോഗിച്ച് ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ കഴിയും.

ലൊക്കേഷൻ ഷെയർ ചെയ്തിരിക്കുന്ന കാര്യം ഇമെയിൽ വഴി അറിയിക്കുകയും ചെയ്യും. ഒരിക്കൽ ഷെയർ ചെയ്താൽ മൂന്നുദിവസം മാത്രമെ ലിങ്ക് ലഭികക്കൂ. ജിപിഎസ് ഉപയോഗിച്ചാണ് ലൊക്കേഷൻ കണ്ടുപിടിക്കുന്നത്. അതിനാൽ നെറ്റ് ഒാഫാണെങ്കിലും ട്രാക്ക് ചെയ്യാൻ സാധിക്കും.

ഉ​പ​കാ​ര​മോ, ഉ​പ​ദ്ര​വ​മോ?

പു​തി​യ ഫീ​ച്ച​ർ വ​ള​രെ ഉ​പ​കാ​ര​പ്ര​ദ​മാ​ണെ​ന്ന കാ​ര്യ​ത്തി​ൽ ആ​ർ​ക്കും സം​ശ​യ​മി​ല്ല. എ​ന്നാ​ൽ ലൊ​ക്കേ​ഷ​ൻ ഷെ​യ​ർ സം​ബ​ന്ധി​ച്ച് ടെ​ക് ലോ​ക​ത്തു​നി​ന്ന് ചി​ല സം​ശ​യ​ങ്ങ​ളും ഉ​യ​രു​ന്നു​ണ്ട്. ന​മ്മ​ളെ എ​പ്പോ​ഴും ഒ​രാ​ൾ പി​ന്തു​ട​ർന്നാ​ൽ എ​ന്താ​വും സ്ഥി​തി. ഇ​താ​ണ് മാ​പ്സി​ലെ പു​തി​യ പ്ര​ത്യേ​ക​ത​യെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​യ്ക്കും അ​ടി​സ്ഥാ​നം.

നി​ർ​ബ​ന്ധി​ച്ച് ലൊ​ക്കേ​ഷ​ൻ ഷെ​യ​ർ ചെ​യ്യി​പ്പി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം, ലൊ​ക്കേ​ഷ​ൻ ഷെ​യ​ർ ഒാ​പ്ഷ​ൻ ഒാ​ഫ് ചെ​യ്യാ​തി​രു​ന്നാ​ൽ ഉ​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്ന​ത്. മാ​താ​പി​താ​ക്ക​ൾ കു​ട്ടി​ക​ളോ​ട് ലൊ​ക്കേ​ഷ​ൻ ഷെ​യ​ർ ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ൽ തെ​റ്റി​ല്ല. അ​വ​രു​ടെ സു​ര​ക്ഷ​യ്ക്കും ഭാ​വി​ക്കും അ​ത് ന​ല്ല​താ​ണ്.

എ​ന്നാ​ൽ ഒ​രാ​ളു​ടെ സ്വ​കാ​ര്യ​ത​യി​ലേ​ക്ക് ക​ട​ന്നു​ക​യ​റു​ന്ന രീ​തി​യി​ൽ ലൊ​ക്കേ​ഷ​ൻ ഷെ​യ​റിങ് എ​ന്ന സം​വി​ധാ​നം ഉ​പ​യോ​ഗി​ക്ക​പ്പെ​ടാ​നു​ള്ള സാ​ധ്യ​തകളും ആശങ്ക ഉയർത്തുന്നുണ്ട്.

സോനു തോമസ്

മേക്ക് ഇൻ ഇന്ത്യ ഐഫോണുകൾ അടുത്ത മാസം മുതൽ
ബം​ഗ​ളൂ​രു: അ​ടു​ത്ത മാ​സം മു​ത​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഐ​ഫോ​ണു​ക​ൾ ഇ​ന്ത്യ​യി​ൽ നി​ർ​മി​ച്ചു​തു​ട​ങ്ങു​മെ​ന്ന്
ജിയോ: അറിയേണ്ടതെല്ലാം
കണക്ഷൻ കിട്ടിയതുമുതൽ ഒന്നും ചിന്തിക്കാൻ ഒഴിവുണ്ടായിട്ടില്ല. ഡൗണ്‍ലോഡ് ചെയ്യുന്ന തിരക്കായിരുന്നല്ലോ.
സൂക്ഷിക്കുക, ഒാക്കേ പറയുന്പോൾ!
പു​തി​യ മോ​ഡ​ൽ ഫോ​ണു​ക​ൾ വാ​ങ്ങി അ​തി​ൽ പു​തി​യ ആ​പ്പു​ക​ൾ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യു​ക എ​ന്ന​ത് യൂ​ത്തി​ന്‍റെ മാ​ത്ര​മ​ല്ല,
വൈഫൈ കോളിംഗ് സംവിധാനവുമായി ഗൂഗിൾ പിക്സൽ ഫോൺ
മും​ബൈ: റി​ല​യ​ൻ​സ് ജി​യോ ഇ​ഫ​ക്ട് ലോ​ക​മെ​ന്പാ​ടും അ​ല​യ​ടി​ക്കു​ന്നു.
ആമസോൺ ഡിജിറ്റൽ വാലറ്റിന് റിസർവ് ബാങ്കിന്‍റെ അംഗീകാരം
മും​ബൈ: രാ​ജ്യ​ത്ത് സ്വ​ന്ത​മാ​യി ഡി​ജി​റ്റ​ൽ വാ​ല​റ്റ് ആ​രം​ഭി​ക്കാ​ൻ ആ​മ​സോ​ൺ ഇ​ന്ത്യ​യ്ക്ക് റി​സ​ർ​വ് ബാ​ങ്ക് അം​ഗീ​കാ​രം ന​ല്കി.
മു​ഖം താ​ക്കോ​ലാ​കു​ന്പോ​ൾ
പ​റ​ക്കു​ന്ന​തി​ൽ പ​ക്ഷി​യേ​താ പ​ഞ്ഞി​യേ​താ എ​ന്നും, നാ​ലു​കാ​ലു​ള്ള​തി​ൽ പ​ശു​വേ​താ മേ​ശ​യേ​താ എ​ന്നും തി​രി​ച്ച​റി​യാ​ൻ
രാജ്യത്ത് 5ജി നെറ്റ്‌വർക്ക് ഒരുക്കാൻ നോകിയ
ന്യൂ​ഡ​ൽ​ഹി: എ​ച്ച്എം​ഡി ഗ്ലോ​ബ​ലു​മാ​യി സ​ഹ​ക​രി​ച്ച് തി​രി​ച്ചു​വ​ര​വി​നൊ​രു​ങ്ങു​ന്ന നോകി​യ ഇ​ന്ത്യ​യി​ൽ 5ജി
സുരക്ഷിതമാക്കൂ, ഡിജി ജീവിതം
സ്വ​കാ​ര്യവി​വ​ര​ങ്ങ​ൾ ചോ​രാ​തി​രി​ക്കാ​ൻ എ​ന്താ​ണ് വ​ഴി ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ പ്ര​ധാ​ന
ജിയോയ്ക്ക് ട്രായിയുടെ പിടി വീണു; സ​മ്മ​ർ സ​ർ​പ്രൈ​സ് ഓ​ഫ​ർ പി​ൻ​വ​ലി​ക്കും
മും​ബൈ: വാ​രി​ക്കോ​രി ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ച ജി​യോ​യ്ക്കു പി​ടി വീ​ണു. ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി ജി​യോ പ്ര​ഖ്യാ​പി​ച്ച
കിടിലൻ ഫീച്ചറുമായി യു ​ട്യൂ​ബ് ഗോ
പു​​തു​​താ​​യി ഡി​​സൈ​​ൻ ചെ​​യ്ത യു ​​ട്യൂ​​ബ് ആ​​പ്ലി​​ക്കേ​​ഷ​​നാ​​യ യു ​​ട്യൂ​​ബ് ഗോ ​​ഗൂ​​ഗി​​ൾ പു​​റ​​ത്തി​​റ​​ക്കി. ഇ​​ന്ത്യ​​യി​​ലെ അ​​തി​​വേ​​ഗം വ​​ള​​ര...
വാ​രി​ക്കോ​രി ഡാ​റ്റാ ഓ​ഫ​റു​ക​ൾ
ജി​യോ​യു​ടെ കാ​ര്യം അ​ങ്ങ​നാ​ണ്, ഇ​ന്നു പോ​കും നാ​ളെ പോ​കും എ​ന്നൊ​ക്കെ പ​റ​ഞ്ഞ് പേ​ടി​പ്പി​ച്ചെ​ങ്കി​ലും
ഇനി മാപ്പിലൂടെ ഒപ്പം കൂടാം
ലൊ​ക്കേ​ഷ​ൻ ഷെ​യ​റിങ് ഗൂ​ഗി​ൾ മാ​പ്സ് അ​വ​ത​രി​പ്പി​ച്ച പു​തി​യ ഫീ​ച്ച​റാ​ണ് ടെ​ക് ലോ​ക​ത്തെ പുതിയ ച​ർ​ച്ചാ വി​ഷ​യം
സാംസംഗ് എസ് 8 സീരിസ്: മൊ​ബൈൽ ഫോ​ൺ മാ​ത്ര​മ​ല്ല, അ​തു​ക്കും മേ​ലെ
ഗാ​ല​ക്സി നോ​ട്ട് 7 ഫോ​ണു​ക​ൾ സാം​സം​ഗി​ന് സ​മ്മാ​നി​ച്ച​ത് ചി​ല്ല​റ ദു​രി​ത​ങ്ങ​ള​ല്ല. ഉ​ത്ത​ര​കൊ​റി​യ​യു​ടെ സാ​ന്പ​ത്തി​ക
23 എംപി കാമറയോടെ സെഡ് 11 മിനി എസ്
സെഡ്ടിഇയുടെ നൂബിയ ബ്രാൻഡിലുള്ള പുതിയ സ്മാർട്ട്ഫോണ്‍ എത്തി. സെഡ് 11 മിനി എസ് എന്ന പേരിലുള്ള
ഐഫോണ്‍ എസ്ഇ വൻ വിലക്കുറവിൽ!
ആപ്പിൾ ഐഫോണ്‍ വിതരണക്കാർ ഐഫോണ്‍ എസ്ഇ മോഡലിന് വൻ വിലക്കുറവു നൽകുന്നതായി
വൗഫൈ!!
ഇൻറർനെറ്റ് വേഗതയുടെ കാര്യത്തിൽ എന്തായാലും ഇപ്പോൾ പണ്ടത്തെയത്ര പരാതികളില്ല. അതിവേഗ
ഫോൺ ടോപ്ഗിയറിലാക്കാൻ
ഫോ​ൺ സ്ലോയാണ് സ്മാ​ർ​ട്ട് ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ സ്ഥി​രം പ​രാ​തി​യാ​ണിത്. ഫോ​ണ്‍ മെ​മ്മ​റി നി​റ​യുന്നതും
"ഓറിയോ’യിൽ തുടങ്ങുന്ന ആരോ ആവാം ആൻഡ്രോയ്ഡ് എട്ടാമൻ
സ്ഥിരതയുടെയും ഒത്തിണക്കത്തിന്‍റേയും പ്രതീകം... തീരുമാനങ്ങളെടുക്കാനുള്ള കഴിവിന്‍റെ പ്രതീകം...
ഇസ്രേലി കമ്പനിയായ മൊബിൽ ഐയെ ഇന്‍റെൽ വാങ്ങും
ജെ​റു​സ​ലം: അ​മേ​രി​ക്ക​ൻ ചി​പ്പ് ക​മ്പ​നി​യാ​യ ഇ​ന്‍റെ​ൽ ഇ​സ്രേ​ലി ക​മ്പ​നി​യാ​യ മൊ​ബി​ൽ ഐ​യെ വാ​ങ്ങും.
പിരിച്ചുവിടൽ ഭീഷണിയിൽ ടെക് മേഖല
ബംഗളൂരു/മുംബൈ: ടെക്നോളജി മേഖലയിൽ പ്രതിസന്ധികൾ സൃഷ്ടിച്ചാണ് 2017 ആരംഭിച്ചത്.
അണ്‍ലിമിറ്റഡ് യുദ്ധം
മൊബൈൽ ഡാറ്റയാണ് ഇപ്പോഴത്തെ താരം. ഇന്നുവരെ കാണാത്ത വിലയ്ക്ക് ഡാറ്റ നൽകുന്ന ജിയോ പ്രൈം പ്ലാനുമായി
കംപ്യൂട്ടർ കാര്യസ്‌ഥന്മാർഇനി എഴുതിച്ചോദിക്കും
ഡിന്നർ കഴിക്കാനിരിക്കുമ്പോൾ ഒരു പ്രത്യേക പാട്ടുവേണമെന്ന് ആവശ്യപ്പെടാം, കിടപ്പുമുറിയിലേക്കു കടക്കുമ്പോൾ അത്ര വെളിച്ചം വേണ്ട എന്നു വിളിച്ചുപറയാം,
ലൈഫ് എഫ്1എസ്– ഭാവിയുടെ സ്മാർട്ട്ഫോൺ
ജിയോ നെറ്റ് വർക്കിൻറെ മുഴുവൻ സൗകര്യങ്ങളും പ്രയോജനപ്പെടുത്താവുന്ന പുതിയ ലൈഫ് എഫ്1എസ് സ്മാർട്ട്ഫോൺ വിപണിയിലേക്ക്.
പേടിക്കേണ്ട, കേന്ദ്രസർക്കാരുണ്ട്
സ്മാർട്ട് യുഗത്തിൽ ഏവരുടെയും പ്രശ്നം സുരക്ഷയാണ്. മൊബൈൽ ഫോൺമോഷണം, കംപ്യൂട്ടറിലെ വൈറസ് ബാധ തുടങ്ങി
എയർടെൽ റോമിംഗ് ചാർജുകൾ ഒഴിവാക്കുന്നു
ന്യൂഡൽഹി: എല്ലാവിധ റോമിംഗ് ചാർജുകളും ഒഴിവാക്കാൻ ഭാരതി എയർടെൽ. ഔട്ട്ഗോയിംഗ്,
നോക്കിയ 3310 തിരിച്ചുവരുന്നു
ബാഴ്സിലോണ: നോക്കിയയുടെ 3310 മോഡൽ മൊബൈൽ ഫോൺ വിപണിയിൽ തിരിച്ചെത്തുന്നു
ത്രിൽ 5.1 സ്പീക്കറുമായി സീബ്രോണിക്സ്
ചെന്നൈ: ഇലക്ട്രോണിക്സ് ഉപകരണനിർമാതാക്കളായ സീബ്രോണിക്സ് ത്രിൽ 5.1 സ്പീക്കർ വിപണിയിൽ അവതരിപ്പിച്ചു.
പുതിയ ഫീച്ചറുമായി വാട്സ്ആപ്
സിലിക്കൺവാലി: പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ വാട്സ്ആപ്
സോഷ്യൽ മീഡിയയിലെ സൂത്രപ്പണികൾ
സോഷ്യൽ മീഡിയയിൽ അക്കൗണ്ട് ഇല്ലാത്തവർ വളരെ ചുരുക്കമാണ്. ഓരോ സോഷ്യൽ മീഡിയ സൈറ്റും നൽകുന്ന വ്യത്യസ്തമായ സവിശേഷതകളാണ് ആളുകളെ അങ്ങോട്ട് ആകർഷിക്കുന്നത്.
ഓഫർ പെരുമഴ പ്രഖ്യാപിച്ചു ജിയോ
ന്യൂഡൽഹി: ജിയോ വരിക്കാർക്ക് ഉദാരനിരക്ക് പ്രഖ്യാപിച്ചു ചെയർമാൻ മുകേഷ് അംബാനി. നിലവിൽ ജിയോ ഉപഭോക്‌താക്കൾക്കു ലഭ്യമായിരിക്കുന്ന സൗജന്യ വോയിസ് കോളുകളും ഇൻറർനെറ്റ് ഡ...
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.