സ്കൂൾ പ്രോജക്ടുകൾ എളുപ്പത്തിൽ തയാറാക്കാം
കുട്ടികളെ അന്വേഷണങ്ങൾക്കു പ്രേരിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതും അതിലൂടെ അവരെ പുതിയ ആശയങ്ങളുടെയും വസ്തുതകളുടെയും ഡിസ്കവറർ ആക്കുക എന്നതുമാണ് പ്രോജക്ടുകളുടെ ലക്ഷ്യം. അന്വേഷകൻ എന്ന നിലയിൽ നിന്നു ഡിസ്കവററിലേക്കുള്ള വളർച്ചയാണ് പ്രോജക്ടിലൂടെ ഒരു കുി നേടുന്നത്.

പ്രശ്നപരിഹാരം തേടി

പ്രശ്നാധിഷ്ഠിതമായ കാര്യത്തിനുള്ള പരിഹാരം കണ്ടെത്താൻ കുട്ടിയെ പരിശീലിപ്പിക്കുകയാണ് പ്രോജക്ടുകളിലൂടെ. അതിലൂടെ ജീവിതത്തിലെ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ വിദ്യാർഥിക്കാകും. പ്രശ്നത്തിൽ നിന്നു നേരിട്ടു നിഗമനങ്ങളിലെത്താനാവില്ല. വിവരശേഖരണം അല്ലെങ്കിൽ ചില വസ്തുക്കളുടെ ശേഖരണം ആണ് ആദ്യപടി. അവയെ താരതമ്യം നടത്തിയോ ബന്ധിപ്പിച്ചോ ആണ് നിഗമനങ്ങളിലെത്തുന്നത്. ഉടനടിയല്ല പ്രശ്നപരിഹാരമുണ്ടാകുന്നത്്. അതിനു ക്രമീകൃതമായ ചില സ്റ്റെപ്പുകളിലൂടെ കടന്നുപോകണം എന്ന ധാരണ പ്രോജക്ടുകളിലൂടെ കുട്ടികളിൽ രൂപപ്പെടുന്നു.

സംസാരിച്ചും വായിച്ചും എഴുതിയും

പ്രോജക്ട് ചെയ്യുന്പോൾ ചില കാര്യങ്ങൾ മുതിർന്നവരുമായി ചർച്ചചെയ്തു കണ്ടെത്തണം. ചുറ്റുപാടുകളിൽ നിന്നും പുസ്തകങ്ങളിൽ നിന്നും മാസികകളിൽ നിന്നും പത്രങ്ങളിൽ നിന്നുമൊക്കെ വിവരങ്ങൾ ശേഖരിക്കണം. അവസാനം നമ്മൾ അതു നമ്മുടേതാക്കി എഴുതണം. സംസാരിച്ചും വായിച്ചും എഴുതിയും അറിവിെൻറ വിവിധ തലങ്ങളിലുള്ള വർധനയ്ക്ക് പ്രോജക്ടുകൾ സഹായകമാണ്.

പ്രൈമറിതലത്തിൽ

പ്രൈമറിതലത്തിലുള്ള കുിക്കു വിവരശേഖരണത്തിനും അതിെൻറ ക്രമപ്പെടുത്തലിനും മാതാപിതാക്കളുടെ പൂർണ സഹകരണം ആവശ്യമാണ്. പ്രസേൻറഷൻ ഭംഗിയാക്കാനുള്ള സൂചനകൾ നല്കാം. എഴുതുകയും ഒട്ടിക്കുകയുമൊക്കെ ചെയ്യുന്പോൾ സ്കെച്ച് പെൻ ഉപയോഗിക്കാം, ഒരു പ്രത്യേക ഷേപ്പിൽ ഒട്ടിക്കാം... എന്നിങ്ങനെയുള്ള കാര്യങ്ങൾ കാണിച്ചുകൊടുക്കാം. പ്രോജക്ടിനെ കലാപരമായ കാഴ്ചപ്പാടിൽ കാണുന്നതിന് അതു സഹായകമാകും.

സെക്കൻഡറി തലത്തിൽ

സെക്കൻഡറി തലത്തിലുള്ള കുട്ടിക്കു സംശയങ്ങൾക്കു ചെറിയ തോതിൽ നിവാരണം കൊടുത്താൽ മതിയാവും; പൂർണമായും കൂടെ നിൽക്കേണ്ടതില്ല. ഏതു പുസ്തകം വായിച്ചാൽ, ഇൻറർനെറ്റിൽ ഏതു സൈറ്റിൽ തിരഞ്ഞാൽ ആവശ്യമായ വിവരം കിട്ടും എന്നിങ്ങനെയുള്ള സൂചന നല്കാം. പ്രൈമറി തലത്തിൽ കൃത്യമായ പരിശീലനം കിട്ടിയ കുട്ടിയാണെങ്കിൽ എട്ടാം ക്ലാസ് ആകുന്പോഴേക്കും പ്രോജക്ട് തനിയെ ചെയ്യാൻ പഠിക്കും.

ശരിയായതു തെരഞ്ഞെടുക്കാൻ

പ്രോജക്ടിനായി കുട്ടികൾ പത്രവും മാസികകളും വായിക്കുന്പാഴും ചുറ്റുപാടുകളിൽ നിന്ന് ഇലകളും മറ്റും ശേഖരിക്കുന്പോഴും വളരെ വലിയ മാനസിക പ്രവർത്തനങ്ങളാണു നടക്കുന്നത്. കാണുന്ന ഒരുപാടു കാര്യങ്ങളിൽ നിന്ന് ശരിയായതു തെരഞ്ഞെടുക്കാനുള്ള കഴിവു മെച്ചപ്പെടുത്തുന്നതിന്, വിവേചനാകബുദ്ധി വളർത്തിയെടുക്കുന്നതിന് ഏറ്റവും സഹായകമാണു പ്രോജക്ടുകൾ.

കോപ്പിയടി വേണ്ട

സ്വന്തമായ ആശയങ്ങളിലൂടെ കുട്ടികളിലെ ക്രിയേറ്റിവിറ്റി (സർഗശക്തി) വളർത്തുന്നതിനും ഒറിജിനാലിറ്റി (മൗലികത്വം) നിലനിർത്തുന്നതിനുമാണ് പ്രോജക്ടുകൾ കൊടുക്കുന്നത്. പലപ്പോഴും കുട്ടികൾ സഹായ പുസ്തകങ്ങളിൽ നിന്നും റ്റും പ്രോജക്ടുകൾ അതേപടി കോപ്പിയടിക്കാറുണ്ട്. രക്ഷിതാക്കൾ അതു നിരുത്സാഹപ്പെടുത്തണം. മാതൃകകൾ ഉണ്ടെങ്കിൽ കാണാം. പക്ഷേ, അത് അതേപടി കോപ്പി ചെയ്യുന്നത് ഗുണകരമല്ല. ആദ്യഘത്തിൽ അത്തരം മാതൃകകൾ പകർത്തുന്ന കുട്ടി സെക്കൻഡറി തലത്തിലും അതു തുടർന്നാൽ ക്രിയേറ്റിവിറ്റി പൂർണമായും നഷ്ടപ്പെട്ടുപോകും. മാതാപിതാക്കൾ അതു മനസിലാക്കണം. കോപ്പിയടിക്കാൻ അനുവദിക്കരുത്. 10 പേജ് എന്നത് 5 ആയി ചുരുങ്ങിയാൽ പോലും അതിെൻറ ഒറിജിനാലിറ്റിയും ക്രിയേറ്റിവിറ്റിയും നഷ്ടപ്പെടാൻ ഇടയാകരുത്.


ഏറ്റവും ശരിയിലേക്കുള്ള വഴി

കിട്ടുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്താനുള്ള പ്രാപ്തി സെക്കൻഡറി തലം മുതൽ പ്രോജക്ടുകളിലൂടെ കുട്ടി നേടണം. ഇൻറർനെറ്റിൽ നിന്നു ശേഖരിക്കുന്ന വിവരങ്ങൾ വസ്തുനിഷ്ഠമാണെന്ന് ഉറപ്പുവരുത്താനുള്ള പ്രാപ്തി ഉണ്ടാവണം. വിമർശനബുദ്ധ്യാ ചിന്തിക്കാനാകണം. അന്വേഷണപരത വളരണം. അന്വേഷിക്കുന്പോഴാണ് പല വിവരങ്ങൾ ഉണ്ടെന്ന് അറിയാനാകുന്നത്. അതിൽ ഏറ്റവും ശരിയിലേക്ക് എത്താനുള്ള കഴിവാണ് പ്രോജക്ടുകളിലൂടെ നേടുന്നത്.

യൂ ട്യൂബ് പരിചയപ്പെടുത്താം

ആർട്ട് വർക്ക്, ശാസ്ത്രപരീക്ഷണങ്ങൾ, പ്രകൃതിയുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങൾ തുടങ്ങിയവയ്ക്കു സഹായകമായ വിവരങ്ങൾ യൂ ട്യൂബുകളിലുണ്ട്. രക്ഷാകർത്താക്കൾ ഇത്തരം വിവരങ്ങൾ കുട്ടികൾക്കു പരിചയപ്പെടുത്താം. വീട്ടിലെ പാഴ്വസ്തുക്കൾ ഉപയോഗപ്പെടുത്തി ചെയ്യാവുന്ന സയൻസ് പ്രോജക്ടുകൾ യൂ ട്യൂബിൽ ധാരാളമുണ്ട്. മാതാപിതാക്കളുടെ സാന്നിധ്യം ഉണ്ടായിരിക്കണം.

ചെലവു കുറയ്ക്കാം

മാതാപിതാക്കൾ കുട്ടികളെ സന്തോഷിപ്പിക്കാൻ പ്രോജക്ടുകൾക്കുവേണ്ടി ചെലവേറിയ പദ്ധതികളും കാര്യങ്ങളും ചെയ്തുകൊടുക്കേണ്ടതില്ല. പണമേറും തോറും കുിയുടെ ക്രിയേറ്റിവിറ്റിയെക്കാൾ ഉപരി പ്രഫഷണൽ ആയ മറ്റു പലരുടെയും ക്രിയേറ്റിവിറ്റിയാവും കാണാനാവുക.

കുട്ടികളുടെ ആശയങ്ങൾക്കു പിന്തുണ

ശാസ്ത്രമേളകളിലെ മത്സര ഇനങ്ങൾക്കായി പ്രോജക്ടുകൾ തയാറാക്കുന്പോൾ കുട്ടികളുടെ സ്വന്തമായ ആശയങ്ങൾക്കും ഒറിജിനാലിറ്റിക്കും ക്രിയേറ്റിവിറ്റിക്കും പ്രോത്സാഹനം നല്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. കുട്ടികളുടെ ആശയങ്ങൾക്ക് അധ്യാപകരുടെ പിന്തുണ തേടാം. അനിവാര്യഘങ്ങളിൽ മാത്രമേ പുറമേ നിന്നു ടെക്നിക്കൽ സഹായം തേടാവൂ.

ഗ്രൂപ്പ് പ്രോജക്ടുകൾ ചെയ്യുന്പോൾ

ഗ്രൂപ്പ് പ്രോജക്ടുകൾ ചെയ്യുന്പോൾ ഓരോരുത്തരുടെയും ജോലി ആദ്യംതന്നെ കൃത്യമായി വീതംവയ്ക്കണം. ഓരോരുത്തരുടെയും കഴിവിന് അനുയോജ്യമായ സംഭാവന ഉണ്ടാകണം. അത് ഒരു പടമാവാം. ഒരു ഗ്രാഫാകാം. കുറച്ചു വിവരങ്ങളാവാം. ഒരു വസ്തുശേഖരണമാവാം. കൈയെഴുത്താവാം. ഓരോരുത്തരുടെയും സംഭാവനയുണ്ടെന്ന് അധ്യാപകരും രക്ഷാകർത്താക്കളും ഉറപ്പുവരുത്തണം.

വിവരങ്ങൾക്കു കടപ്പാട്:
ഡോ. റോസ ഫിലിപ്പ്
കരിക്കുലം എക്സ്പേർട്ട്
തയാറാക്കിയത്: ടി.ജി.ബൈജുനാഥ്